ഹൈദരാബാദില്‍ ബസിന് തീപിടിച്ചു; 25 പേർക്ക് ദാരുണാന്ത്യം
ബെംഗളൂരു:ഹൈദരാബാദിന് സമീപം കർണൂളിൽ ബസിന് തീപിടിച്ച് വൻ ദുരന്തം. ബെംഗളൂരു–ഹൈദരാബാദ് ഹൈവേയിൽ ഇന്ന് പുലർച്ചെ 3.30 ഓടെയാണ് അപകടം ഉണ്ടായത്. കാവേരി ട്രാവൽസിന്‍റെ സ്വകാര്യ വോൾവോ ബസിനാണ് തീപിടിച്ചത്. 25 പേർ മരിച്ചതായാണ് പ്രാഥമിക നിഗമനം. ബസിൽ 42 യാത്രക്കാരുണ്ടായിരുന്നു. തീ പടർന്നതോടെ 12 പേർ ജനാലകൾ തകർത്തു ചാടി രക്ഷപ്പെട്ടു. അഗ്‌നിശമനസേന സ്ഥലത്തെത്തും മുമ്പ് ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ പരിക്കേറ്റവരെ കർണൂൽ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവറും ക്ലീനറും സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നാണ് റിപ്പോർട്ട്. […]
Read more

