സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

തൃശൂർ: ചാലക്കുടി പുഴയിലെ കൊമ്പൻപാറ തടയണയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. സ്വകാര്യ ബസ് ജീവനക്കാരനായ പുളിയിലപ്പാറ സ്വദേശി രമേശ് (41) ആണ് മരിച്ചത്. തടയണയുടെ മുകളിലൂടെ ബൈക്കിൽ പോവുമ്പോൾ വാഹനം പുഴയിലേക്ക് തെന്നി മറിഞ്ഞ് ആണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. വെട്ടുകടവ് പാലത്തിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു.
Read more

ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം; രണ്ടു പേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേര്‍ മരിച്ചു. കുറ്റിപ്പുറം പെരുമ്പറമ്പിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ച എടച്ചലം സ്വദേശി റസാഖ് പാണ്ടികശാല സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. ഓട്ടോറിക്ഷയിലിടിച്ചശേഷം നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന യാത്രക്കാരെ നിസ്സാര പരിക്കുകളോടെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു. രാത്രിയിലടക്കം പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു.
Read more

എരുമേലിയിൽ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു

പത്തനംതിട്ട: എരുമേലി മുക്കൂട്ടുതറയിൽ കാർ നിയന്ത്രണം വിട്ട് അടുത്തുള്ള തോട്ടിലേക്ക് മറിഞ്ഞു. അരായാഞ്ഞിലിമൺ കോസ്‌വേക്ക് സമീപമാണ് അപകടം. കാറിൽ സഞ്ചരിച്ച പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശിയായ ജോമോനാണ് അപകടത്തിൽപ്പെട്ടത്. നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. തുടർന്ന് പൊലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്.
Read more

നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. വർക്കല മേൽവെട്ടൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. വർക്കലയിലേക്ക് ബൈക്കിൽ വരികയായിരുന്ന വിഷ്ണുവിന്‍റെ ബൈക്ക് നിയന്ത്രണം തെറ്റി ആദ്യം സ്കൂൾ ബസിലിടിക്കുകയും തുടർന്ന് ഇലക്ട്രിക് പോസ്റ്റിലിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണു സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
Read more

മൊസാംബിക്കില്‍ ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അഞ്ച് ഇന്ത്യന്‍ നാവികരെ കാണാതായി

മപുറ്റൊ: മൊസാംബിക്കിലെ ബെയ്റ തുറമുഖത്തിന് സമീപം ക്രൂ ചേഞ്ചിങ്ങിനിടെ ബോട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ അഞ്ച് ഇന്ത്യക്കാരെ കാണാതായി. എംടി സീ ക്വസ്റ്റ് എന്ന എണ്ണക്കപ്പലിലെ നാവികരെയാണ് കാണാതായത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കപ്പലിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്നതിനിടെയാണ് ബോട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന 12 ഇന്ത്യന്‍ നാവികരില്‍ അഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി, രണ്ട് പേരെ അബോധാവസ്ഥയില്‍ കണ്ടെത്തി. അഞ്ച് പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. ഇലക്ട്രോ-ടെക്‌നിക്കല്‍ ഓഫീസര്‍ ശ്രീരാഗ് രാധാകൃഷ്ണന്‍, ബോസന്‍ തരകേശ്വര റാവു, ഏബിള്‍ സീമാന്‍ സൈലേഷ്‌കുമാര്‍ സോളങ്കി, […]
Read more

സ്കൂൾ ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം; 12 കുട്ടികൾക്ക് പരിക്കേറ്റു

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് സ്കൂൾ ബസുകൾ തമ്മിൽ കൂട്ടി ഇടിച്ച് അപകടം. കൂത്താട്ടുകുളം കോതോലി പീടികയിലാണ് അപകടമുണ്ടായത്. ഇല്ലാഞ്ഞി സെന്റ്. ഫിലോമിനാസ് പബ്ലിക് സ്കൂളിലെയും ഞീഴൂർ സെൻ്റ് കുര്യാക്കോസ് സ്കൂളിലെയും ബസുകളാണ് പരസ്പരം കൂട്ടിയിടിച്ചത്. അപകടത്തില്‍ 12 കുട്ടികൾക്ക് പരിക്കേറ്റു. രണ്ട് ഡ്രൈവര്‍മാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2,3 ക്ലാസുകളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.
Read more

ആംബുലൻസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

വൈത്തിരി/കോട്ടയം: തിരുവല്ലയിൽ രോഗിയുമായി പോയ ആംബുലന്‍സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. വയനാട് വൈത്തിരി പന്ത്രണ്ടാംപാലം ജൂബിലിവയൽ പള്ള്യാലിൽ ജലീലിന്റെയും സജ്നയുടെയും മകൻ മുഹമ്മദ് ഷിഫാൻ (20) ആണ് മരിച്ചത്. തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിൽ കച്ചേരിപ്പടിയിൽ ബുധനാഴ്ച പകൽ രണ്ടരയോടെ ആയിരുന്നു അപകടം. തിരുവല്ല കുരിശുകവലയിലെ ഓയാസിസ് ഹോട്ടലിലെ ജീവനക്കാരനായ മുഹമ്മദ് ഷിഫാൻ സ്കൂട്ടറിൽ ചന്ത ഭാഗത്തേക്ക് പോവുകയായിരുന്നു. തുടർന്ന് പക്ഷാഘാതം വന്ന രോഗിയെ താലൂക്ക് ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലേക്ക് […]
Read more

ബൈക്കുകൾ കൂട്ടിയിടിച്ച് 17 കാരൻ മരിച്ചു

തിരുവനന്തപുരം: കാഞ്ഞിരംകുളം ചാവടി ജംഗ്ഷന് സമീപം നടന്ന ബൈക്ക് കൂട്ടിയിടിപ്പിൽ യുവാവിന് ദാരുണാന്ത്യം . അതിയന്നൂർ മരുതംകോട് സ്വദേശി ആദർശ് ആണ് മരിച്ചത്. തലയ്ക്കും മുഖത്തും ഗുരുതര പരിക്കേറ്റ ആദർശിനെ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരണപ്പെടുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരിൽ അവണാകുഴി സ്വദേശി മനു, ബാലരാമപുരം സ്വദേശി മനു, ചാവടി സ്വദേശികളായ വിശാഖ്, അപ്പു, അരുൺ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിത വേഗമാണ് അപകട കാരണമെന്ന് സമീപവാസികൾ പറയുന്നു. സംഭവത്തിൽ ബൈക്ക് […]
Read more

ഇരിട്ടിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്കിടിച്ചുകയറി ഏട്ടുപേർക്ക് പരിക്ക്

കണ്ണൂർ: ഇരിട്ടിയിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് പാലത്തിലേക്കിടിച്ചുകയറി ജീവനക്കാരുൾപ്പെടെ എട്ടുപേർക്ക് പരിക്ക്. ബംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വിഫ്​റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇരിട്ടി ടൗണിൽ ആളെയിറക്കി പയ്യന്നൂരിലേക്ക് പോകവേ നിയന്ത്രണം വിട്ട് പഴയ ഇരുമ്പ് പാലത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.പരിക്കേ​റ്റവരെ ഇരിട്ടിയിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്ക് മാ​റ്റി.
Read more

പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി

കണ്ണൂർ: പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ ഒരു മത്സ്യത്തൊഴിലാളി കൂടി മരിച്ചു. ഒഡീഷ ബിഷന്തപൂർ സ്വദേശി ശിബ ബെഹ്റ ആണ് മരിച്ചത്. കഴിഞ്ഞ വെളളിയാഴ്ച്ച പുലർച്ചെയായിരുന്നു അപകടം. ഒരാൾ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. ഒക്ടോബര് 9 ന് തളിപ്പറമ്പിലെ ബസ് സ്റ്റാൻഡിലെ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടർന്നത്. വൈകീട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. 50 കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് വിലയിരുത്തൽ. 40 വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന 101 കടമുറികൾ […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.