സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Accident

നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു

തിരുവനന്തപുരം: റോഡിലെ വെള്ളക്കെട്ട് കണ്ട് വെട്ടിച്ചുമാറ്റുന്നതിനിടെ കാർ നിയന്ത്രണം വിട്ടു ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു. കാറോടിച്ചിരുന്ന യുവാവടക്കം ആറ് പേർക്ക് പരിക്കേറ്റു. വിദ്യാർഥിനികളായ നാല് പേരുൾപ്പെടെ ആറ് പേരാണ് അപകടത്തിൽപ്പെട്ടത്. ഇവർക്ക് തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. ശനിയാഴ്ച വൈകിട്ട് ആറോടെ കഴക്കൂട്ടം-കാരോട് ദേശീയ പാതയിൽ മുക്കോലയ്ക്കും കല്ലുവെട്ടാൻകുഴിക്കും ഇടയ്ക്കുള്ള ഭാഗത്തായിരുന്നു അപകടം. തമിഴ്‌നാട്ടിലെ തക്കലയിലുള്ള സ്വകാര്യ കോളജിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. കാർ തലകീഴായി മറിയുന്നതുകണ്ട് സർവീസ് റോഡിലൂടെ പോകുകയായിരുന്ന യാത്രക്കാരും സമീപവാസികളും […]
Read more

ദേശിയ പാതയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ദേശീയപാതയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബാലരാമപുരം സ്വദേശി ഷിബിൻ ആണ് മരിച്ചത്. അപകടത്തിൽ ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതര൦. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപം നിയന്ത്രണം വിട്ട ഥാർ വാഹനം എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനം അമിത വേഗതയിലായിരുന്നു. റേസിംഗിനിടെയാണ് അപകടം ഉണ്ടായത് എന്ന സംശയം പൊലീസിനുണ്ട്. ഈ സംഘത്തിൽ മറ്റു വാഹനങ്ങളും ഉണ്ടായിരുന്നതായി വാഹനയാത്രകർ പറയുന്നു. നിയന്ത്രണം വിട്ട തുണിലിടിച്ച് ഥാറിൻ്റെ മുൻ […]
Read more

കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്

ആലപ്പുഴ: കെഎസ്ആർടിസി ബസിടിച്ച് യുവാവിന് ഗുരുതര പരിക്ക്. അമ്പലപ്പുഴക്കടുത്ത് ദേശീയ പാതയിൽ ഇരട്ടക്കുളങ്ങര ജംഗ്ഷന് സമീപം വെള്ളിയാഴ്ചയായിരുന്നു അപകടം. കൊടുങ്ങല്ലൂരിലേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസ് നിയന്ത്രണം തെറ്റി എതിർ ദിശയിൽ വന്ന ബൈക്കിലിടിക്കുകയായിരുന്നു. നീർക്കുന്നം പടിഞ്ഞാറെ കാട്ടുമ്പുറം ശ്യാംലാലി (41) നാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ബൈക്ക് യാത്രികനായിരുന്നു യുവാവ്. അമിതവേഗത്തിൽ റോഡിൽ തെറ്റായ ദിശയിലൂടെ പോയ ബസ് എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടത്തെ തുടർന്ന് ബൈക്ക് ബസിനടിയിൽപെട്ടു. നാട്ടുകാർ ഓടിക്കൂടുന്നതിനിടെ […]
Read more

നിയന്ത്രണംവിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം

കോട്ടയം: കാഞ്ഞിരപ്പള്ളി ദേശീയപാതയില്‍ കാര്‍ നിയന്ത്രണംവിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി ഒരാള്‍ക്ക് ദാരുണാന്ത്യം. തമ്പലക്കാട് സ്വദേശി കീച്ചേരില്‍ അഭിജിത്താണ് മരിച്ചത്. കുന്നുംഭാഗം ജനറല്‍ ആശുപത്രി പടിയില്‍ ദേശീയപാത 183-ല്‍ കാര്‍ നിയന്ത്രണംവിട്ടാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന അഭിജിത്തിന്റെ സഹോദരി ആതിര, ദീപു ഗോപാല കൃഷ്ണന്‍ എന്നിവര്‍ക്ക് അപകടത്തില്‍ സാരമായി പരിക്കേറ്റു. ദീപുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും ആതിരയെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. വെള്ളിയാഴ്ച രാത്രി 11.15 ഓടെയാണ് അപകടം നടന്നത്. കാഞ്ഞിരപ്പള്ളിയില്‍നിന്ന് പൊന്‍കുന്നത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് […]
Read more

നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു; അപകടത്തിൽ ആർക്കും പരിക്കില്ല

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്‌ തുഴയുന്ന നടുവിലെപറമ്പൻ വള്ളം ആണ് വേമ്പനാട് കായലിൽ കുടുങ്ങിയത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചു കൊണ്ടുവന്ന ബോട്ടിന്റെ നിയന്ത്രണം വിടുകയായിരുന്നു. ബോട്ടിന്റെ യന്ത്രം തകരാറിലായി ടീം വേമ്പനാട് കായലിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ തുഴച്ചിൽക്കാർക്ക് ആർക്കും പരിക്കില്ല. കുമരകത്ത്‌ നിന്ന് മറ്റൊരു ബോട്ട് എത്തിച്ച് ടീമിനെ പുന്നമടയിലേക്ക് കൊണ്ടുവന്നു. ചുണ്ടൻ വള്ളത്തിന് കെടുപാടുകളില്ല. അതേസമയം, പുന്നമടക്കായലിൽ ആവേശത്തിരകളുയർത്തി 71ാമത് നെഹ്റു ട്രോഫി […]
Read more

നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് അപകടം; സംഭവം തലശ്ശേരിയിൽ

കണ്ണൂർ: കണ്ണൂരിൽ തലശ്ശേരി മാഹി ബൈപ്പാസിൽ കൊളശ്ശേരി ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട കാറിൽ ലോറിയിടിച്ച് അപകടം. ഇന്ന് പുലർച്ചയോടെ മംഗലാപുരം ഭാഗത്ത് നിന്നും ഉള്ളിയുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ടോൾ ബൂത്തിനടുത്ത് നിർത്തിയിട്ട മാരുതി ബലേനോ കാറിൽ ഇടിച്ചത്. പിന്നിൽ നിന്നെത്തിയ ലോറി കാറിനെ ഇടിച്ച് ഡിവൈഡറിലേക്ക് പാഞ്ഞ് കയറി. അപകടത്തിൽ കാർ പൂർണ്ണമായി തകർന്ന നിലയിലാണ്. അപകടം നടക്കുന്ന സമയത്ത് വാഹനത്തിനുള്ളിൽ ആരുമില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. അതേസമയം തൃശ്ശൂരില്‍ പുറ്റേക്കരയിൽ സ്വകാര്യ ബസ് […]
Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം: അമിത വേഗതയിലെത്തിയ കാറിടിച്ച് ഒരാള്‍ മരിച്ചു

പത്തനംതിട്ട: ഏനാത്ത് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അമിതവേഗത്തില്‍ എത്തിയ കാറിടിച്ചാണ് റോഡില്‍ നിന്നയാള്‍ മരിച്ചത്. റോഡ് മുറിച്ചു കടക്കാന്‍ നിന്ന കോട്ടയം സ്വദേശി സുജിത്താണ് (50) മരിച്ചത്. മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാറാണ് അപകടമുണ്ടാക്കിയത്. സുജിത്ത് വാഹനം നിര്‍ത്തി സമീപത്തെ ഭക്ഷണശാലയിലേക്ക് പോവുമ്പോഴായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Read more

ലോഡ് ഇറക്കുന്നതിനിടെ അപകടം: കളമശേരിയില്‍ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: കളമശേരിയില്‍ വാഹനത്തില്‍ നിന്ന് ഗ്ലാസ് ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. അസം സ്വദേശിയായ അനില്‍ പട്നായക്ക് (34) ആണ് മരിച്ചത്. കളമശേരി പൂജാരി വളവിനു സമീപമുള്ള ഗ്ലാസ് ഫാക്ടറിയില്‍ ചെന്നൈയില്‍ നിന്നെത്തിച്ച ലോഡ് ഇറക്കുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഏഴു പേരാണ് ലോഡ് ഇറക്കാന്‍ ഉണ്ടായിരുന്നത്. അവസാനത്തെ കെട്ട് പൊട്ടിക്കുന്ന സമയത്ത് ഇതിലുണ്ടായിരുന്ന 18 ഗ്ലാസുകളും അനിലിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ലോറിയുടെ കൈവരിക്കും ഗ്ലാസിനും ഇടയില്‍പ്പെട്ട് അനില്‍ ഞെരിഞ്ഞമര്‍ന്നു. കൂടെയുള്ളവര്‍ ഗ്ലാസുകള്‍ മാറ്റി […]
Read more

വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴ മുഹമ്മയിൽ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ചേർത്തല എക്സ്റേ ജങ്ഷന് സമീപം വ്യാഴാഴ്ച രാത്രി ഒരുമണിയോടെ ഉണ്ടായ ബൈക്ക് അപകടത്തിലാണ് കായിക്കരകവലക്ക് സമീപം ആനന്ദഭവനത്തിൽ ഗൗതം മരിച്ചത്. തൃശൂരിലെ സ്വകാര്യ റിസോർട്ടിലെ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് വരുന്നവഴിക്കാണ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ഗൗതം മരിച്ചു. ഇടിച്ചശേഷം നിർത്താതെ പോയ മാലിന്യസംഭരണ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
Read more

പോളണ്ടില്‍ എയര്‍ഷോ റിഹേഴ്‌സലിനിടെ എഫ് 16 യുദ്ധവിമാനം തകര്‍ന്നുവീണു

വാര്‍സോ: മധ്യ പോളണ്ടിലെ റാഡോമില്‍ എയര്‍ഷോയുടെ റിഹേഴ്സലിനിടെ പോളിഷ് വ്യോമസേനയുടെ എഫ് 16 യുദ്ധവിമാനം തകര്‍ന്നുവീണ് പോളിഷ് സൈന്യത്തിന്റെ പൈലറ്റ് കൊല്ലപ്പെട്ടു. അപകടകാരണം വ്യക്തമല്ല.”എഫ് 16 വിമാനാപകടത്തില്‍, പോളിഷ് സൈന്യത്തിലെ പൈലറ്റാണ് മരിച്ചത്.
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.