Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ സ്ഥാനാർത്ഥിക്ക് ചിഹ്നമില്ല

കോഴിക്കോട്: ആവശ്യപ്പെട്ട ചിഹ്നം ലഭിക്കാതെ വെട്ടിലായിരിക്കുയാണ് കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായ അഹമ്മദ് ദേവർകോവിൽ. ഗ്ലാസ് ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയില്‍ ഇല്ലാത്തതാണ് സ്ഥാനാർത്ഥിയെ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നത്. ഗ്ലാസ് ചിഹ്നത്തില്‍ അഹമ്മദ് ദേവര്‍ കോവില്‍ നേരത്തെ പ്രചാരണം തുടങ്ങിയിരുന്നു. ചിഹ്നം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയുള്ള പ്രചരണം തത്കാലം നിര്‍ത്തിവയ്ക്കാന്‍ സിപിഐഎം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. 2024-ലെ പട്ടികയില്‍ ഗ്ലാസ് ചിഹ്നം ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ ഇത്തവണ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിന്നുമാണ് ഗ്ലാസ് […]
Read more

വെല്ലുവിളികള്‍ അതിജീവിച്ചു, വികസനം നടപ്പാക്കി; മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് നല്ല രീതിയിൽ വികസനം നടപ്പാക്കാനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒട്ടേറെ ദുരന്തങ്ങൾ നേരിട്ടെന്നും പ്രളയവും ഓഖിയും നിപ്പയും ഉയർത്തിയ വെല്ലുവിളികൾ അതിജീവിച്ചാണു നാട് മുന്നോട്ടുപോയതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഈ വികസനം തുടരണമെന്ന് ജനങ്ങൾ ആഗ്രഹിച്ചതിന്റെ ഫലമായാണ് ചരിത്രം തിരുത്തി എൽഡിഎഫിന് തുടർഭരണം ലഭിച്ചത്. വ്യവസായം, ഐടി, ഇന്നൊവേഷൻ, ഗതാഗത മേഖലകളുടെ കേന്ദ്രമായി ഉയർന്നിരിക്കുകയാണ് കൊച്ചി. ഇത് ആസൂത്രണത്തിന്റെ ഭാഗമാണ്. കൊച്ചി മെട്രോയുടെ വികസനം, കാക്കനാട് ഇൻഫോ പാർക്കിന്റെ പുരോഗതി […]
Read more

ഡീൽ ആരോപണം ബിജെപിയെ തുണയ്ക്കും: ജോർജ് കുര്യൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികൾ ഉയർത്തുന്ന ‘ഡീൽ’ ആരോപണങ്ങൾ ബിജെപിക്ക് തന്നെ ഗുണകരമാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുപോലെ ബിജെപിയെ വിമർശിക്കുന്നത് ജനങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കുകയാണെന്നും ഇത്തരം ആരോപണങ്ങൾ പാർട്ടിയുടെ വോട്ട് വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേരളത്തിൽ വലിയ വികസനം നടന്നുവെന്നും ദേശീയപാത വികസനത്തിന്റെ ക്രെഡിറ്റ് കേന്ദ്ര സർക്കാരിനാണെന്നും ജോർജ് കുര്യൻ അവകാശപ്പെട്ടു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ അദ്ദേഹം രൂക്ഷ വിമർശനം നടത്തി. ദേശീയപാത തകർന്നപ്പോൾ […]
Read more

സ്ത്രീവിരുദ്ധ പരാമര്‍ശം; ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഒരു മണിക്കുള്ളില്‍ റിപ്പോര്‍ട്ട് വേണം

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയ്ക്കെതിരെ മുസ്‌ലിം ലീഗ് നേതാവ് നടത്തിയ അധിഷേപ പരാമർശത്തിൽ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. സംഭവത്തിൽ നടപടിയെടുക്കാൻ കമ്മിഷൻ ജില്ലാ കലക്ടർക്ക് നിർദേശം നൽകി. ഇന്ന് ഒരു മണിക്കുള്ളിൽ കലക്ടർ റിപ്പോർട്ട് സമർപ്പിക്കണം. ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എ.ഇർഷാദാണ് പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയത്. യുഡിഎഫ് സ്ഥാനാർഥി എം.ലിജുവിന്റെ തിരഞ്ഞെടുപ്പു കൺവൻഷനിലായിരുന്നു സംഭവം. ‘ജനപ്രതിനിധിയെന്ന നിലയിൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴാണു വാക്ചാതുരി കൊണ്ടും ശരീര അഴകു […]
Read more

മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യം ഇപ്പോഴില്ല: ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ ആവശ്യമില്ലെന്ന് ശശി തരൂർ എംപി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. യുഡിഎഫിന്റെ ധാരണ ജനങ്ങളുമായാണെന്നും പാർട്ടിക്കുള്ളിൽ നടക്കുന്ന മുഖ്യമന്ത്രി വിവാദം അനാവശ്യമാണെന്നും തരൂർ പറഞ്ഞു. നേമം മണ്ഡലത്തിൽ ശബരിനാഥൻ മികച്ച വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിലായി കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ശക്തമായിരിക്കുകയാണ്. നേതാക്കൾ പലരും വി.ഡി. സതീശനും രമേശ് ചെന്നിത്തലയെയും പിന്തുണച്ച് രംഗത്തെത്തിയതോടെ വിവാദം […]
Read more

LDFന് വേണ്ടി BJP കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് മുരളീധരന്‍, മറുപടിയുമായി വികെ പ്രശാന്ത്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലും സിപിഎം-ബീജെപി ഡീല്‍ ആരോപണം. ഇവിടെ ബിജെപിയുടെ കൗണ്‍സിലര്‍മാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് കെ മുരളീധരനാണ്. വേണ്ടി വന്നാല്‍ അവരുടെ പേരുകള്‍ വരെ പുറത്ത് വിടുമെന്നും മുരളീധരന്‍ പറയുന്നു. എന്നാല്‍ കെ മുരളീധരന്‍ പരാജയം ഉറപ്പിച്ചുകഴിഞ്ഞെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത് പ്രതികരിച്ചു. അതുകൊണ്ടാണ് മണ്ഡലത്തില്‍ സിപിഐഎം-ബിജെപി ഡീല്‍ എന്ന് ആരോപിക്കുന്നത്. തോറ്റതിന് ശേഷം പറയാന്‍ പോകുന്ന ന്യായീകരണം ഇപ്പോഴെ പറയുന്നതായി കണക്കാക്കിയാല്‍ മതിയെന്നും അദ്ദേഹം പരിഹസിച്ചു. രാവിലെ ആര്‍ […]
Read more

2021 ഗുരുവായൂർ തിരഞ്ഞെടുപ്പ്; മുസ്ലീം ലീഗും ബിജെപിയും തമ്മിൽ ഡീൽ നടന്നതായി മുൻ കോൺഗ്രസ് നേതാവ്

‍തൃശൂർ: 2021ലെ ഗുരുവായൂർ തെരഞ്ഞെടുപ്പിനിടെ മുസ്ലിം ലീഗും ബിജെപിയും തമ്മിൽ രഹസ്യ ധാരണ നടന്നുവെന്ന ആരോപണവുമായി മുൻ കോൺഗ്രസ് നേതാവ് പി. യതീന്ദ്ര ദാസ് രംഗത്ത്. നിലവിലെ ലീഗ് സ്ഥാനാർഥി സി.എച്ച്. റഷീദ് തന്നെയാണ് ഈ ധാരണയ്ക്ക് മുൻകൈ എടുത്തതെന്നും, ബിജെപി നേതാവ് നിവേദിതയുടെ നാമനിർദേശപത്രിക തള്ളിയത് യുഡിഎഫും ലീഗും ബിജെപിയുമായി ഉണ്ടാക്കിയ ഒത്തുതീർപ്പിന്റെ ഭാഗമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തൃശൂർ ഡിസിസി മുൻ ജനറൽ സെക്രട്ടറിയും ഗുരുവായൂർ നിയോജകമണ്ഡലം വർക്കിങ് കമ്മിറ്റി ചെയർമാനുമായിരുന്ന യതീന്ദ്ര ദാസ്, പ്രവർത്തകർക്ക് […]
Read more

തിരഞ്ഞെടുപ്പ് റാലികളിൽ കുട്ടികളെ ഉപയോഗിക്കരുത്; ആലപ്പുഴ കളക്ടർ

ആലപ്പുഴ: രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും റാലികളിലും മറ്റ് ബന്ധപ്പെട്ട പ്രവർത്തനങ്ങളിലുമൊന്നിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് ആലപ്പുഴ കളക്ടർ വ്യക്തമാക്കി. പ്രചാരണത്തിനിടെ കുട്ടികളെ കൈയിലെടുക്കുകയോ വാഹനങ്ങളിൽ കയറ്റുകയോ റാലികളിൽ പങ്കെടുപ്പിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ല. ബാലവേല നിരോധന നിയമം ഉൾപ്പെടെയുള്ള നിലവിലുള്ള നിയമങ്ങൾ പ്രകാരം ഇത്തരം പ്രവൃത്തികൾ നിരോധിച്ചിരിക്കുന്നു. റാലികൾ, മുദ്രാവാക്യം വിളികൾ, പോസ്റ്റർ-ലഘുലേഖ വിതരണം, തിരഞ്ഞെടുപ്പ് യോഗങ്ങൾ തുടങ്ങിയവയിൽ കുട്ടികളുടെ പങ്കാളിത്തം അനുവദനീയമല്ല. തിരഞ്ഞെടുപ്പ് കവിതകൾ, പാട്ടുകൾ, പ്രസംഗങ്ങൾ, രാഷ്ട്രീയ പാർട്ടികളുടെയോ സ്ഥാനാർഥികളുടെയോ ചിഹ്നങ്ങളുടെ പ്രദർശനം […]
Read more

വര്‍ഗീയ സംഘര്‍ഷമില്ലാത്ത നാടാക്കി കേരളത്തെ മാറ്റിയെന്ന് മുഖ്യമന്ത്രി

കോട്ടയം: കിഫ്ബി വഴി പതിനായിരം കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തില്‍ കേരളം കൈവരിച്ച നേട്ടം ലോകശ്രദ്ധ ആകര്‍ഷിക്കുന്നതാണെന്നും, ലോകം തന്നെ അതിശയിക്കുന്നരീതിയില്‍ അപൂര്‍വ്വ രാജ്യങ്ങള്‍ മാത്രം സ്വന്തമാക്കിയ അതിദാരിദ്ര്യ മുക്തം എന്ന നേട്ടം കേരളം സ്വന്തമാക്കിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗ്ഗീയ സംഘര്‍ഷമില്ലാത്ത നാടാക്കി കേരളത്തെ മാറ്റി, എല്ലാത്തരം വര്‍ഗീയതയേയും ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് സര്‍ക്കാരിന്നുള്ളത്. അതുകൊണ്ടുതന്നെ വര്‍ഗീയതയോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാട് നമ്മള്‍ സ്വീകരിച്ചു. […]
Read more

ബിജെപി സീൽ വിവാദത്തിൽ വിവാദ വീഡിയോ പിൻവലിച്ച് കോൺഗ്രസ്

തിരുവനന്തപുരം: 2019ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ വിശദീകരിച്ച കത്തിൽ ബിജെപി സീൽ പതിച്ച വിവാദത്തിൽ കോൺഗ്രസ് പുറത്തിറക്കിയ എഐ വീഡിയോ പിൻവലിച്ചു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരേ ഓഫീസിൽ പ്രവർത്തിക്കുന്നുവെന്ന ആരോപണം ഉന്നയിക്കുന്നതാണ് വീഡിയോ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തെ തുടർന്നാണ് വീഡിയോ നീക്കം ചെയ്തത്. ബിജെപി സീൽ പതിച്ച കത്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചതും പിന്നീട് അത് രാഷ്ട്രീയ പാർട്ടികൾക്ക് തെറ്റായി ഫോർവേഡ് ചെയ്തതുമാണ് വിവാദത്തിന് കാരണമായത്. സംഭവത്തിൽ പിശക് ഉണ്ടായതായി കമ്മീഷൻ വ്യക്തമാക്കിയിരുന്നു. സന്ദേശം പിൻവലിക്കാൻ […]
Read more

Recent News

Advertisement
WhiteswanTV Footer