Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

സർക്കാരിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചുകൊണ്ട് വോട്ടഭ്യർത്ഥന; വി. ശിവൻകുട്ടിക്കെതിരെ പരാതി

തിരുവനന്തപുരം: നേമം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി വി. ശിവൻകുട്ടിക്കെതിരെ പരാതി. മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതായാണ് പരാതി. മണ്ഡലം വരണാധികാരിക്ക് ബിജെപിയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ചു. ലെറ്റർപാഡിൽ നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ഇവ മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്യുന്നതായുമാണ് പരാതിയിൽ പറയുന്നത്.
Read more

ഏഴ് വിമത സ്ഥാനാര്‍ത്ഥികളില്‍ ആറു പേർ പിന്മാറി;യുഡിഎഫ് ക്യാമ്പിൽ ആശ്വാസം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുൻപ് ചെറിയ ചൂട് ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ താപനില ഉയർന്നിരിക്കുകയാണ് യുഡിഫ് ക്യാമ്പുകളിൽ. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തകർക്കങ്ങളും പരിഭവങ്ങളും ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ എണ്ണ ഏട്ടാ യന്ത്രം പോലെ പ്രവർത്തിക്കുയാണ് യുഡിഫ് ക്യാമ്പുകൾ. നിരവധി മണ്ഡലങ്ങളിൽ വിമത ശല്യം ഉണ്ടായിരുന്നു. മിക്കതും തലവേദനയായത് യുഡിഫിനായിരുന്നു. ഇപ്പോൾ ആറ് വിമതർ പത്രിക പിൻവലിച്ചതിനെ ആശ്വാസത്തിലാണ് യുഡിഫ്. മറ്റ് മുന്നണികളേക്കാൾ മുൻപ് തന്നെ സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ച പാർട്ടിയായിരുന്നു യുഡിഫ്. ആദ്യം തന്നെ സാധ്യത പേരുകളും […]
Read more

കുട്ടനാട്ടിലെ യുഡിഎഫ് വിമതന്‍ സജി ജോസഫ് പത്രിക പിന്‍വലിച്ചു

ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിൽ യുഡിഎഫിന് തലവേദനയായിരുന്ന വിമത സ്ഥാനാർഥി സജി ജോസഫ് പത്രിക പിൻവലിച്ചു.കെ.സി വേണുഗോപാൽ നടത്തിയ ചർച്ചയ്ക്കുശേഷമാണ് തീരുമാനം. പാർട്ടിക്കും മുന്നണിക്കും ദോഷകരമായ നടപടികളിൽ ഏർപ്പെടരുതെന്നും യുഡിഎഫിന്റെ വിജയത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും വേണുഗോപാൽ സജി ജോസഫിനോട് ആവശ്യപ്പെട്ടു. തുടർന്ന് വിഷയത്തിൽ തുടർസംവാദത്തിനായിദീപാദാസ് മുന്‍ഷിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിനുമുമ്പ്, പുനലൂരിൽ വിമത സ്ഥാനാർഥിയായിരുന്ന എസ്.ഇ. സഞ്ജയ്ഖാനും സമാനമായി മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. വികാരാധീനമായ സാഹചര്യത്തിൽ കെ.സി വേണുഗോപാൽ ഇടപെട്ടതോടെയാണ് ആ തീരുമാനം ഉണ്ടായത്.
Read more

പികെ ശശിക്ക് അപരനായി ശശി പികെ

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രദ്ധ നേടുന്ന ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി പി.കെ ശശിക്കെതിരെ അപര സ്ഥാനാർഥിയുടെ പ്രവേശനം ചര്‍ച്ചയാകുന്നു. ശശി പി.കെ എന്ന പേരിലുള്ള മറ്റൊരാൾ മത്സരരംഗത്തിറങ്ങിയത് വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന വിലയിരുത്തലുണ്ട്. സിപിഎം വിട്ട് സ്വതന്ത്രനായി മത്സരിക്കുന്ന പി.കെ ശശിക്ക് ഇത് വെല്ലുവിളിയാകുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷണം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് അപര സ്ഥാനാർഥികൾ പിന്മാറുമോ എന്നതായിരുന്നു പ്രധാന ആകാംക്ഷ. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മത്സരത്തിൽ അവർ തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്. […]
Read more

കേരളത്തിൽ പ്രചാരണത്തിന് ദേശീയ നേതാക്കളുടെ ഒഴുക്ക്; ചൂട് കൂടും

തിരുവനന്തപുരം: കേരളത്തിൽ ദിവസവും കൂടി വരുന്ന ചൂടിനൊപ്പം ആളിക്കത്തുകയാണ് തിരഞ്ഞെടുപ്പ് ചൂടും. തുടർഭരണം ഉണ്ടാകുമെന്ന് എൽഡിഫും ഭരണം തിരിച്ചുപിടിക്കുമെന്ന് യൂഡിഫും കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ബിജെപിയും പ്രതീക്ഷയോടെ പ്രചാരണങ്ങൾ കനക്കുമ്പോൾ, ദേശീയ നേതാക്കളുടെ ഒഴുക്കാണ് കേരളത്തിലേക്ക്. കേരളത്തിൽ അക്കൗണ്ട് ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേദ്ര മോദി 29നു കേരളത്തിലെത്തും. നരേന്ദ്ര മോദി തൃശൂരിലും പാലക്കാട്ടും പരിപാടികളില്‍ പങ്കെടുക്കും. തൃശൂരില്‍ റോഡ് ഷോയും പാലക്കാട്ട് റാലിയുമാണു സംഘടിപ്പിച്ചിരിക്കുന്നത്. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, അഖിലേന്ത്യ പ്രസിഡന്റ് നിതിന്‍ […]
Read more

ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ സതീശന്‍; ആ ഡീല്‍ എന്തായിരുന്നുവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ആർഎസ്എസ് ബന്ധം വീണ്ടും ചോദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 2006ൽ പറവൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷ ചടങ്ങിൽ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീൽ ആയിരുന്നെന്ന് സതീശൻ വെളിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഫേസ്ബുക്കിലായിരുന്നു പോസ്റ്റ്. ആർഎസ്എസിന്റെ രണ്ടാം സർ സംഘചാലകും ആ പദവിയിൽ ഏറ്റവും കൂടുതൽ കാലം ഇരുന്നയാളുമായ ഗോൾവാൾക്കറെ പൂവിട്ടു പൂജിക്കാൻ സതീശൻ കണ്ടെത്തിയ സമയവും […]
Read more

ഒവൈസിയും ബംഗാളിലേക്ക്; മമതയുടെ മുസ്ലീം വോട്ട് ബാങ്ക് ചോരുമോ? ഗുണം ബിജെപിക്കോ?

കേരളത്തില്‍ മാത്രമല്ല രാഷ്ട്രീയപ്പോരും ഭരണമാറ്റ തരംഗ അലയൊലികളും. വംഗദേശത്തും കാര്യങ്ങള്‍ ചൂടുപിടിക്കുകയാണ്. സിപിഎമ്മിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണം അവസാനിപ്പിച്ച് കസേരയിലിരുന്ന മമതയെ അവിടെ നിന്നിറക്കാനുള്ള സകല ആയുധങ്ങളും ബിജെപി മൂര്‍ച്ച കൂട്ടുമ്പോള്‍ മരിക്കാതിരിക്കാനുള്ള പോരാട്ടം മമതയും കാഴ്ച്ചവെക്കുമെന്നുറപ്പ്. 15 വര്‍ഷത്തിലേറെ നീണ്ട വൈര്യമാണ് തീപിടിക്കാന്‍ പോകുന്നത്. അഴിമതിയുടെ കൂത്തരങ്ങായ തൃണമൂലില്‍നിന്നും വര്‍ഗീയ വിദ്വേഷം വിതയ്ക്കുന്ന ബിജെപിയില്‍നിന്നും ബംഗാളിനെ രക്ഷിക്കുക എന്ന മുദ്രാവക്യവുമായി പഴയ പ്രതാപം എന്തെങ്കിലും തരത്തില്‍ തിരിച്ചുപിടിക്കാനാകുമോ എന്ന് നോക്കി സിപിഎമ്മും രംഗത്തുണ്ട്. പക്ഷേ ഇതിനിടയില്‍ […]
Read more

സന്ദീപ് വാര്യരുടെ മാസ്സ് എൻട്രി; ട്വിസ്റ്റാകുമോ തൃക്കരിപ്പുർ

കാസർകോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് ശക്തമാകുമ്പോൾ തൃക്കരിപ്പൂരിൽ സ്ഥാനാർഥി നിർണയത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുകൾ ആയിരുന്നു അരങ്ങേറിയത്. സന്ദീപ് വാരിയർ യുഡിഫ് സ്ഥാനാർത്ഥിയായി മാസ്സ് എൻട്രി നടത്തിയപ്പോൾ, എൽ.ഡി.എഫിലാകട്ടെ നാട്ടുകാരനായ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം ഡോ. വി.പി.പി.മുസ്തഫ നേരത്തേ പ്രചാരണം തുടങ്ങിയിരുന്നു. ഇതോടെ ചാനൽ ചർച്ചകളിൽ വൻ സാന്നിധ്യമായിരുന്ന രണ്ട്‌ പേർ നേർക്കുനേർ ഇനി പോർക്കളത്തിൽ ഏറ്റുമുട്ടും. പ്രചാരണത്തിൽ ഏറെ മുന്നിലുള്ള ഇടതുപക്ഷത്തിനൊപ്പം ഓടിപ്പിടിക്കാൻ സന്ദീപ് വാരിയർ പരിശ്രമം നടത്തുന്നുണ്ട്. പ്രചാരണം രണ്ടാംഘട്ടത്തിലെത്തുമ്പോൾ എക്കാലവും ഇടതുപക്ഷത്തിനൊപ്പം നിന്ന തൃക്കരിപ്പൂർ ഇത്തവണ […]
Read more

കെഎം അഷ്‌റഫ് പത്രിക പിന്‍വലിക്കും; മഞ്ചേശ്വരത്ത് നിന്ന് പിന്മാറി SDPI

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭ മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. സംസ്ഥാന പ്രസിഡന്റ് സിപി ലത്തീഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. പിന്നാലെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരുന്ന കെ എം അഷ്റഫ് നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതിയിലാണ് തീരുമാനം. എസ്ഡിപിഐ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫിനെ പരാജയപ്പെടുത്താന്‍ കാരണമാകുമെന്നും ബിജെപിയെ വിജയിപ്പിക്കാന്‍ സഹായിക്കുമെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.
Read more

മഞ്ചേശ്വരത്ത് ഇടതിന് കാര്യമുണ്ട്; ചരിത്രം ചുവപ്പിച്ച സിപിഐ കാലം

കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള മണ്ഡലമാണ് മഞ്ചേശ്വരം. ഇവിടുത്തെ ജീവിതം സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ആ പ്രത്യേകത തന്നെയാണ് ഈ മണ്ഡലത്തെ വേറിട്ട് നിർത്തുന്നതും. കന്നഡ, തുളു, മലയാളം തുടങ്ങി ഭാഷകൾ സംസാരിക്കുന്നവർ തിങ്ങിപ്പാർക്കുന്ന ഒരു ‘മിനി ഇന്ത്യ’യാണ് മഞ്ചേശ്വരമെന്ന് പറയാം. മണ്ഡലം ഇത്തവണ വാർത്തകളിൽ നിറയുന്നത് ബിജെപിക്കായി കെ സുരേന്ദ്രൻ നാലാം തവണയും ഇറങ്ങുന്നതും എസ്ഡിപിഐ സ്ഥാനാർത്ഥിയുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാമാണ്. ഇതിലൊന്നും അധികം ചിത്രങ്ങളിൽ വരാത്ത എൽഡിഎഫ് പക്ഷേ ചരിത്രത്തിൽ അങ്ങനെയല്ലായിരുന്നു. ബിജെപിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer