Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

കോൺഗ്രസിന്റെ പ്രെസ്റ്റീജ് ഇഷ്യുവാണ് പികെ ശശിയുടെ വിജയം: വി ഡി സതീശൻ

പാലക്കാട്: ഒറ്റപ്പാലത്ത് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സർക്കാരിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ചു. പികെ ശശിയുടെ വിജയം കോൺഗ്രസിന് ഒരു പ്രെസ്റ്റീജ് വിഷയമാണെന്നും, നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയനെതിരെ വിവിധ ആരോപണങ്ങളും സതീശൻ ഉന്നയിച്ചു. സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ ഉന്നയിച്ച അദ്ദേഹം, സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും യുഡിഎഫ് വിജയിക്കും എന്നും പറഞ്ഞു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ കർശന വിമർശനമാണ് അദ്ദേഹം […]
Read more

മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തയ്യാറെന്ന് എസ്ഡിപിഐ; അപരൻ ആരോപണം തള്ളി സി.പി.എ. ലത്തീഫ്

മലപ്പുറം: മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനത്തിൽ ആവശ്യമെങ്കിൽ പുനരാലോചന നടത്താൻ തയ്യാറാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ മത്സരരംഗവുമായി മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനമെങ്കിലും, പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് നിലപാടുകളിൽ മാറ്റം വരുത്തുന്നത് തള്ളിക്കളയുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബിജെപിയെ സഹായിക്കാനാണ് മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാർത്ഥിയെ നിർത്തുന്നത് എന്ന വിമർശനങ്ങൾ വിവിധ കോണുകളിൽ നിന്ന് ഉയർന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ ഈ പ്രതികരണം. ​യുഡിഎഫ് സ്ഥാനാർത്ഥിക്ക് സമാനമായ പേരുള്ള വ്യക്തിയെ മത്സരിപ്പിക്കുന്നത് […]
Read more

രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി; അതിജീവിതയെക്കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി ഒഴിവാക്കി

ഡൽഹി: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ആദ്യ ബലാത്സംഗക്കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. അതിജീവിതയ്‌ക്കെതിരായ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി. ഹൈക്കോടതി വിധിയിലെ നാല് ഖണ്ഡികകളാണ് നീക്കിയത്. വിചാരണയെ ബാധിക്കുന്ന പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യം പരിഗണിച്ചാണ് നടപടി.
Read more

നേതൃത്വത്തിനെതിരെ വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വത്തിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി രംഗത്ത്. സീറ്റ് ലഭിക്കാത്തത് നിരാശപ്പെടുത്തിയതായും, തീരുമാനം നേരത്തേ അറിയിച്ചിരുന്നെങ്കിൽ സാഹചര്യം വ്യത്യസ്തമായേനെയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുമായി ഇടപഴകുന്നതിനേക്കാൾ നേതാക്കളുമായി കൂടുതൽ ബന്ധപ്പെടേണ്ടതായിരുന്നു എന്ന തിരിച്ചറിവും അദ്ദേഹം പങ്കുവച്ചു. മത്സരത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമാണ് പിന്മാറാൻ ആവശ്യപ്പെട്ടതെന്നും, അതുകൊണ്ടാണ് കൂടുതൽ വിഷമമുണ്ടായതെന്നും എൽദോസ് കുന്നപ്പിള്ളി വ്യക്തമാക്കി.
Read more

പ്രതിപക്ഷം ഏജന്‍സികളെ വെച്ച് നുണ പ്രചരിപ്പിക്കുന്നു; പിണറായി വിജയന്‍

കോട്ടയം: പ്രതിപക്ഷം ഏജൻസികളെ വച്ച് നുണ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതകൾ വച്ച് എതിർക്കാൻ കഴിയാത്തതിനാൽ നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷ പ്രവർത്തനമെന്നും മുഖ്യമന്ത്രി. കോട്ടയത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക മേഖലയെ മലിനമാക്കുന്നത് പ്രതിപക്ഷനേതാവിൻറെ അനുയായികളാണ്. സാംസ്കാരിക പാരമ്പര്യത്തിന് സർക്കാരോ മന്ത്രിമാരോ വെല്ലുവിളി ഉയർത്തുന്നില്ല. പ്രതിപക്ഷ നേതാവിൻറെ അനുയായികൾ എന്താണ് ചെയ്യുന്നതെന്ന് നോക്കിയാൽ മതിയെന്നും പിണറായി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിൻറെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. കോഴ വാങ്ങുന്നത് യുഡിഎഫ് സംസ്കാരമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ബാർ ലൈസൻസിൽ […]
Read more

തന്നെ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ച്ച പറ്റി; തുറന്നടിച്ച് കെ സുധാകരന്‍

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ഉടലെടുത്ത വിവാദങ്ങളിൽ അതൃപ്തി മറച്ചുവെക്കാതെ നേതൃത്വത്തിനെതിരെ വീണ്ടും തുറന്നടിച്ച് കെ സുധാകരൻ. പൂർണ്ണ മനസോയെടല്ല നേതൃത്വത്തിന്റെ തീരുമാനം അം​ഗീകരിച്ചതെന്നും എംപിമാർക്ക് എംഎൽഎ സീറ്റ് നൽകേണ്ടെന്ന മാനദണ്ഡം തന്നെ ബോധ്യപ്പെടുത്തുന്നതിൽ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും സുധാരൻ പറഞ്ഞു. ‘നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആ​ഗ്രഹിച്ചിരുന്നു. എന്നാൽ എംപിമാർ എംഎൽഎയായി മത്സരിക്കേണ്ട എന്നാണ് പാർടി തീരുമാനിച്ചത്. അത് അം​ഗീകരിച്ചാണ് മറി നിന്നത്. പൂർണ്ണ മനസോയെടല്ല നേതൃത്വത്തിന്റെ തീരുമാനം അം​ഗീകരിച്ചത്. ആ തീരുമാനം നേരത്തെ ബോധ്യപ്പെടുത്തേണ്ടതായിരുന്നു. നേതാക്കൾക്ക് […]
Read more

പത്രികകൾ പിൻവലിക്കാൻ നാളെ വരെ അവസരം

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പിൻവലിക്കാൻ നാളെ കൂടി സമയം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്കുകൾ പ്രകാരം 1254 സ്ഥാനാർഥികളിൽ നിന്ന് 2125 നാമനിർദേശ പത്രികകളാണ് ലഭിച്ചത്. ഇതിൽ 1748 പത്രികകൾ സ്വീകരിക്കുകയും 354 എണ്ണം തള്ളുകയും മൂന്ന് എണ്ണം പിൻവലിക്കപ്പെടുകയും ചെയ്തു. നാമനിർദേശങ്ങൾ പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞാലേ സ്ഥാനാർഥികളുടെ അന്തിമ പട്ടിക വ്യക്തമാകൂ. ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഏപ്രിൽ ഒമ്പതിനാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക.
Read more

രാഹുല്‍ ഗാന്ധി കോഴിക്കോട്ടേക്ക്, മുഖ്യമന്ത്രി കോട്ടയത്ത്; തിരക്കിട്ട പ്രചരണങ്ങളില്‍ നേതാക്കള്‍

കോഴിക്കോട്: യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. കടപ്പുറത്തെ പ്രചാരണ റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും. പ്രധാന യുഡിഎഫ്, ലീഗ് നേതാക്കളും സ്ഥാനാർഥികളുമെല്ലാം വേദിയിലുണ്ടാകും. രാഹുൽ ഗാന്ധിയുടെ വരവിൽ ചില സർപ്രൈസുകളും കെപിസിസി ഒരുക്കിയിട്ടുണ്ട് എന്നാണ് സൂചന. പൊതുസമ്മേളനത്തിനു ശേഷം നടക്കുന്ന നേതൃയോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളും പങ്കെടുക്കും. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് കോട്ടയം ജില്ലയിലാണ്. രാവിലെ […]
Read more

മുഖ്യമന്ത്രി ദിവസവും ഓരോ തള്ളുമായി നടക്കുന്നു; പരിഹസിച്ച് സലീം കുമാര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടന്‍ സലീം കുമാര്‍. മുഖ്യമന്ത്രി ലോകത്ത് ഒരിടത്തും ഇല്ലാത്ത തള്ളുമായി നടക്കുകയാണെന്നായിരുന്നു സലീം കുമാറിന്റെ പരിഹാസം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ വച്ചായിരുന്നു സലീം കുമാറിന്റെ പരിഹാസം നിറഞ്ഞ പ്രസംഗം. അഞ്ചാറ് മാസം മുമ്പ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കാണുകയുണ്ടായി. അതില്‍ അമേരിക്കയില്‍ നിന്നും വന്ന ഒരാള്‍ കേരളം കണ്ടപ്പോള്‍ അമേരിക്ക പോലും തോല്‍ക്കുന്ന മാറ്റമാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്ന് പറഞ്ഞതായി മുഖ്യമന്ത്രി പറയുകയുണ്ടായി. അന്നേരം […]
Read more

പ്രസംഗത്തിന് കൈയടിയും ആർപ്പുവിളിയും; കൂടുതൽ ഒച്ചവെച്ചാൽ പ്രസംഗം നിർത്തുമെന്ന് മുഖ്യമന്ത്രി

ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ പ്രവർത്തകരുടെ ആവേശം നിയന്ത്രണാതീതമായി. വണ്ടിപ്പെരിയാർ മിനിസ്റ്റേഡിയത്തിൽ നടന്ന പൊതു സമ്മേളനത്തിലാണ് സംഭവം. മുഖ്യമന്ത്രി പ്രസംഗം തുടരുന്നതിനിടെ സദസ്സിലുള്ളവർ കൈയടിച്ചും ആർപ്പ് വിളിച്ചും ആവേശം പ്രകടിപ്പിച്ചു. ശബ്ദം കൂടുതലായതോടെ “ഇനിയും ഇങ്ങനെ ശബ്ദമുണ്ടാക്കിയാൽ പ്രസംഗം നിർത്തും” എന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഇതോടെ സദസ്സിൽ നിശബ്ദതയായി. ജില്ലയിലെ ഭൂപ്രശ്നം ശാശ്വതമായി പരിഹരിച്ചതും ഭൂമി തരം മാറ്റുന്നതിന് പ്രത്യേക ഫീസ് ഈടാക്കേണ്ടതില്ലെന്ന സർക്കാരിന്റെ തീരുമാനവും മുഖ്യമന്ത്രി പ്രസംഗത്തിൽ എടുത്തു പറഞ്ഞു. കേരളം […]
Read more

Recent News

Advertisement
WhiteswanTV Footer