ഫറോക്ക്: ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവർ വിജയിച്ചാൽ പ്രദേശത്തിന് പ്രത്യേക സമ്മാനം ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അരീക്കാട് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി. അൻവർ ഒരു എംഎൽഎ എന്ന നിലയിൽ മാത്രം നിയമസഭയിൽ ഉണ്ടാകില്ലെന്നും, മണ്ഡലത്തിന് കൂടുതൽ നേട്ടങ്ങൾ നേടിക്കൊടുക്കുന്ന പ്രതിനിധിയായിരിക്കുമെന്നും സതീശൻ പറഞ്ഞു.
സംസ്ഥാനത്ത് നിലവിലുള്ള സർക്കാരിനെ പുറത്താക്കി പുതിയ സർക്കാർ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അഭിപ്രായ സർവേ പ്രകാരം യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും സതീശൻ അവകാശപ്പെട്ടു. യോഗത്തിൽ സ്ഥാനാർഥിയായ പി വി അൻവർ ഉൾപ്പെടെ യുഡിഎഫ് നേതാക്കളായ എം.സി. മായിൻഹാജി, ഉമ്മർ പാണ്ടികശാല, ഷാഫി ചാലിയം, എം. കുഞ്ഞാമുട്ടി, എം.പി. ജനാർദനൻ, കെ.കെ. ആലിക്കുട്ടി, നിക്കാം പറമ്പത്ത് രത്‌നാകരൻ, കെ. കുഞ്ഞിമൊയ്തീൻ, രാജീവ് തിരുവിച്ചിറ, പി.സി. മജീദ് തുടങ്ങിയവർ പങ്കെടുത്തു.




