Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: 2026 Assembly election

വി ഡി സതീശന്റെ പത്രികക്കെതിരെ പരാതി നൽകി എൽഡിഎഫും എൻഡിഎയും

തിരുവനന്തപുരം: വി ഡി സതീശൻ സമർപ്പിച്ച നാമനിർദേശ പത്രികക്കെതിരെ പരാതികൾ ഉയർന്നു. യഥാർത്ഥ വരുമാനം പൂർണ്ണമായി വെളിപ്പെടുത്തിയിട്ടില്ലെന്നാരോപിച്ച് എൽഡിഎഫും എൻഡിഎയും രംഗത്തെത്തി. പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് തൊട്ടുമുമ്പ്, പറവൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ടൈസൺ മാസ്റ്റർ ഉൾപ്പെടെ എൻഡിഎ പ്രതിനിധികളും പരാതി സമർപ്പിച്ചു. അഭിഭാഷകനായുള്ള വരുമാനത്തിന്റെ വിശദാംശങ്ങൾ പത്രികയിൽ വ്യക്തമാക്കിയിട്ടില്ലെന്നാണ് പ്രധാന ആരോപണം. ഇതുകൂടാതെ, സതീശൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനവുമായി ബന്ധപ്പെട്ട പിഴ വിവരങ്ങളും—എത്ര അടച്ചിട്ടുണ്ട്, എത്ര ബാക്കിയുണ്ട് തുടങ്ങിയവ—പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ സ്വർണ സമ്പാദ്യത്തിന്റെ മൂല്യവും […]
Read more

2 പത്രികകള്‍ സമര്‍പ്പിച്ച് കോവൂര്‍ കുഞ്ഞുമോന്‍; തള്ളണമെന്ന് ആവശ്യം

കൊല്ലം: കുന്നത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കോവൂര്‍ കുഞ്ഞുമോന്‍ രണ്ട് പത്രിക സമര്‍പ്പിച്ചതിനെതിരെ പരാതി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും ആര്‍എസ്പി ലെനിനിസ്റ്റ് സ്ഥാനാര്‍ത്ഥിയായും കുഞ്ഞുമോന്‍ പത്രിക നല്‍കിയിരുന്നു. ഭരണഘടനാ ലംഘനമാണ് സ്ഥാനാര്‍ത്ഥി നടത്തിയതെന്നും രണ്ട് പത്രികയും തള്ളണമെന്നുമാണ് പരാതിയിലെ ആവശ്യം. എംഎല്‍എ കൂടിയായ വ്യക്തി നടത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നിര്‍ദേശകനായ ആര്‍എസ്പി നേതാവ് വിജയദേവന്‍ പിള്ള, അഡ്വ. എസ്. ബലദേവ് എന്നിവരാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതികള്‍ നല്‍കിയത്. പിന്നാലെ പത്രിക വിശദമായ പരിശോധനയ്ക്ക് വേണ്ടി […]
Read more

യുഡിഎഫ് വന്നാൽ ആര് മുഖ്യമന്ത്രിയാകണം? രമേശ് ചെന്നിത്തല: കെ സുധാകരൻ

കണ്ണൂർ: യുഡിഎഫ് സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. സീനിയറായ, പക്വതയുള്ള ആളാണ് രമേശ് ചെന്നിത്തലയെന്ന് സുധാകരൻ പറഞ്ഞു. വി.ഡി. സതീശൻ, കെ.സി വേണു ഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ പറയപെടുന്നുണ്ടെങ്കിലും താൻ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്നാണ് ശുപാർശ ചെയ്യുന്നതെന്ന് സുധാകരൻ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫുമടക്കമുള്ള […]
Read more

മാത്യു കുഴല്‍നാടന്റെ ആകെ സ്വത്തുക്കളുടെ മൂല്യം 35.49 കോടി രൂപ

എറണാകുളം: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി മാത്യു കുഴൽനാടന്റെ ആകെ സ്വത്തുക്കളുടെ മൂല്യം 35.49 കോടി രൂപ. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിൽ 4.3 കോടി രൂപയുടെ സ്വത്തുക്കളാണ് ഉള്ളത്. ജംഗമ സ്വത്തുക്കളുടെ മൂല്യം 19,60,15,712 രൂപയാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലുള്ള ജംഗമ സ്വത്തിന്റെ മൂല്യം 2,74,22,399 രൂപയാണ്. സ്വന്തമായി സമ്പാദിച്ച സ്ഥാവര സ്വത്തിന്റെ വാങ്ങിയ വില എന്ന കോളത്തിൽ സ്ഥാനാർഥിയുടെ പേരിൽ 6,64,84,000 രൂപയും ഭാര്യയുടെ പേരിൽ 95,00,000 രൂപയും ഉണ്ട്. മാത്യു കുഴൽനാടന്റെ കൈവശം […]
Read more

രാജീവ് ചന്ദ്രശേഖറിന്റെ പത്രിക സ്വീകരിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ എൻഡിഎ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്കുശേഷം സ്വീകരിച്ചു. ബെംഗളൂരുവിലെ വീടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന കോൺഗ്രസിന്റെ പരാതി വരണാധികാരി തള്ളി. ബെംഗളൂരു കോറാമംഗലയിലെ 200 കോടിയോളം രൂപ വിലമതിക്കുന്ന വീടിന്റെ വിവരങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയില്ലെന്നായിരുന്നു ശബരിനാഥ് ഉൾപ്പെടെയുള്ള കോൺഗ്രസ് ആരോപണം. ഈ വിഷയത്തിൽ നൽകിയ പരാതിയെ തുടർന്ന് പത്രിക നേരത്തെ പരിഗണനയിൽ നിന്ന് മാറ്റിവെച്ചിരുന്നു. വാദത്തിനിടെ സ്വത്തുവിവരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കാൻ വരണാധികാരിക്ക് അധികാരമില്ലെന്നും, പരാതിയുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന് […]
Read more

വി.ഡി. സതീശന്റെ നാമനിർദ്ദേശ പത്രികയിൽ അനിശ്ചിതത്വം : പത്രികയിന്മേൽ വാദം മൂന്ന് മണിക്ക്

​കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ ഗുരുതരമായ പിഴവുകൾ ആരോപിച്ച് പരാതി ഉയർന്നതോടെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുന്നു. സതീശനെതിരെ പരാതിക്കാരനായ അയ്യൂബ് ഖാൻ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ പരിശോധിച്ച വരണാധികാരി, ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇരുവിഭാഗത്തെയും നേരിട്ട് കേൾക്കാൻ തീരുമാനിച്ചു. പരാതിയിലെ വസ്തുതകളും സതീശന്റെ വിശദീകരണവും കേട്ട ശേഷം വൈകുന്നേരം നാല് മണിക്ക് പത്രിക സ്വീകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം വരണാധികാരി പ്രഖ്യാപിക്കും. ​പത്രികയിൽ സമർപ്പിച്ചിട്ടുള്ള സ്വത്തുവിവരങ്ങളിലും സാമ്പത്തിക […]
Read more

ഫോണ്‍ ചോര്‍ത്തല്‍ കേസ് ഉള്‍പ്പെടുത്തിയിട്ടില്ല; പിവി അന്‍വറിനെതിരെ പരാതി നല്‍കാന്‍ LDF

കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിവി അന്‍വറിന്റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ എല്‍ഡിഎഫ്. അന്‍വര്‍ നല്‍കിയ സത്യമാങ്മൂലത്തില്‍ ഒരു കേസ് ഉള്‍പ്പെടുത്തിയില്ലെന്ന് പരാതി. 11 കേസുകള്‍ സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം പൊലീസ് 2025 ല്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ ചോര്‍ത്തല്‍ കേസ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് ആരോപണം. എന്നാല്‍ പത്രിക തള്ളണമെന്ന ആവശ്യം വരണാധികാരി തള്ളി. ഇതിനെതിരെ രേഖാമൂലം പരാതി നല്‍കുമെന്നാണ് ഇപ്പോള്‍ എല്‍ഡിഎഫ് അറിയിച്ചിട്ടുള്ളത്. അതേസമയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി […]
Read more

വി.ഡി. സതീശൻ്റെ നാമനിര്‍ദേശ പത്രിക മാറ്റിവച്ചു; യഥാര്‍ഥ വരുമാനം കാണിച്ചില്ല

തിരുവന്തപുരം: യഥാർത്ഥ വരുമാനം വെളിപ്പെടുത്തിയില്ലെന്ന പരാതിയിൽ V. D. സതീശന്റെ നാമനിർദേശ പത്രിക താൽക്കാലികമായി മാറ്റിവച്ചു. അഭിഭാഷകനെന്ന നിലയിലെ വരുമാനം ഉൾപ്പെടുത്തിയിട്ടില്ലെന്നത് ഉൾപ്പെടെ മൂന്ന് പരാതികളാണ് എൽ.ഡി.എഫും എൻ.ഡി.എയും ഉന്നയിച്ചത്. വിശദീകരണം ലഭിച്ച ശേഷം സൂക്ഷ്മപരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Read more

മൂന്ന് ദിവസം മദ്യം ലഭിക്കില്ല; കേരളത്തില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. ഏപ്രില്‍ 9ന് വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുന്‍പുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിവസമായ മേയ് 4നും ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചു. ഇതു പ്രകാരം ഏപ്രില്‍ 7ന് വൈകിട്ട് 7 മുതല്‍ ഏപ്രില്‍ 9ന് വൈകിട്ട് പോളിങ് അവസാനിക്കുന്നതു വരെ സംസ്ഥാനത്തു മദ്യവില്‍പന നിരോധിച്ചു. അതുപോലെ വോട്ടെണ്ണൽ ദിവസമായ മെയ് 4ന് പൂർണമായും ഡ്രൈ ഡേ ആയിരിക്കും.
Read more

തമിഴ്നാട്ടിൽ ഒറ്റക്ക് മത്സരിക്കാൻ ദളപതി വിജയ് യും ടി വി കെ യും

പുതുച്ചേരി : പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 30 സീറ്റിലും ടിവികെ ഒറ്റയ്ക്ക് മത്സരിക്കും. അതിനു ശേഷം നടക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലും ടിവികെ തനിച്ച് മത്സരിക്കും. ബിജെപിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ പാർട്ടി നേതൃത്വം തള്ളിയിരുന്നു. രിയിലെ സ്ഥാഏപ്രിൽ ഒമ്പതിനാണ് പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 30 സ്ഥാനാർഥികളിൽ രണ്ട് പേർ വനിതകളാണ്. ടിവികെയിലെത്തിയ മുൻ പുതുച്ചേരി ബിജെപി അധ്യക്ഷൻ വി. സ്വാമിനാഥൻ മത്സരിക്കുന്നുണ്ട്. നാർഥികളെ പ്രഖ്യാപിച്ചുതമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് പാർട്ടി അധ്യക്ഷൻ വിജയ് […]
Read more

Recent News

Advertisement
WhiteswanTV Footer