Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

സിജെപിക്ക് പിന്നാലെ ഒജെപി; ‘ഓ​ഗ ലക്ഷ്യം പാറ്റകളെ ഇല്ലാതാക്കൽ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളായി ശ്രദ്ധ നേടുന്ന “സിജെപി” അഥവാ കോക്രോച്ച് ജനതാ പാർട്ടിക്ക് പിന്നാലെ പുതിയതായി “ഒജെപി” അഥവാ ഓഗി ജനതാ പാർട്ടിയും രൂപം കൊണ്ടു. സിജെപിയെ വിമർശിച്ചുകൊണ്ടാണ് ഒജെപി പ്രധാനമായും രംഗത്തെത്തിയത്. കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്കെയ്ക്ക് ആം ആദ്മി പാർട്ടിയുമായി ബന്ധമുണ്ടെന്ന ആരോപണവും ഒജെപി ഉന്നയിച്ചു. എഎപിയുടെ സോഷ്യൽ മീഡിയ, തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗങ്ങളിൽ ദിപ്കെ വളണ്ടിയറായി പ്രവർത്തിച്ചിരുന്നുവെന്നും അവർ ആരോപിക്കുന്നു. പ്രാണികളെ (പാറ്റകൾ) ഇല്ലാതാക്കുക എന്നതാണ് തങ്ങളുടെ […]
Read more

എബോള: വിദേശയാത്രക്കാർക്ക് സംസ്ഥാനത്തും 21 ദിവസം നിരീക്ഷണം

തിരുവനന്തപുരം: വിവിധ രാജ്യങ്ങളിലെ എബോള സാഹചര്യം കണക്കിലെടുത്ത്, ലോകാരോഗ്യ സംഘടനയും കേന്ദ്രസർക്കാരും നിർദേശിക്കുന്ന രാജ്യങ്ങളിൽനിന്നെത്തുന്നവർക്ക് 21 ദിവസംവരെ സംസ്ഥാനത്തും ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. ഇന്ത്യയിൽ നിലവിൽ എബോള രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പരിഭ്രാന്തരാക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി കെ.മുരളീധരന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദ്രുതകർമസമിതിയോഗം വിലയിരുത്തി. എബോള ബാധിത രാജ്യങ്ങളായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, സൗത്ത് സുഡാൻ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർ പ്രത്യേക മാർഗനിർദേശങ്ങൾ പാലിക്കണം. രോഗലക്ഷണങ്ങളായ പനി, ക്ഷീണം, തലവേദന, പേശീവേദന, ഛർദി, വയറിളക്കം, തൊണ്ടവേദന, […]
Read more

പൊന്മുടിയിൽ നദിയിൽ വീണ് ടെക്‌നോപാർക്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പൊന്മുടിയിൽ നദിയിൽ വീണ് ടെക്‌നോപാർക്ക് ജീവനക്കാരി മരിച്ചു. തിരുവനന്തപുരം കമലേശ്വരം മണക്കാട് തോട്ടം പൂവങ്കൽ ഹൗസിൽ അനുപമ (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. സുഹൃത്തുക്കളോടൊപ്പം പൊന്മുടി സന്ദർശനത്തിനായി എത്തിയ അനുപമ വിതുര–ചന്തമുക്ക് താവയ്ക്കൽ ആറ്റിന് സമീപം സുഹൃതിനോടൊപ്പം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പടിക്കെട്ടിലൂടെ നടക്കുന്നതിനിടെ കാൽവഴുതി സുഹൃത്ത് ആദ്യം ആറ്റിൽ വീണു. സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനുപമയും വെള്ളത്തിലേക്ക് വീണത്. സുഹൃത്തിനെ കൂടെയുണ്ടായിരുന്നവർ രക്ഷപ്പെടുത്തി. എന്നാൽ വെള്ളത്തിൽ മുങ്ങിത്താഴ്ന്ന അനുപമയെ സമീപത്തുണ്ടായിരുന്ന ഇതര […]
Read more

ഡൽഹിയിൽ ദളിത് യുവതിക്കുനേരെ കൂട്ടബലാത്സംഗം; മതംമാറ്റാൻ ശ്രമിച്ചതായും പരാതി

ന്യൂഡൽഹി: ഡൽഹിയിലെ ബട്‌ല ഹൗസ് പ്രദേശത്ത് ദളിത് യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായും മതംമാറ്റാൻ ശ്രമിച്ചതായും പരാതി. 23 വയസ്സുള്ള യുവതിയാണ് പോലീസിൽ പരാതി നൽകിയത്. സാമൂഹിക മാധ്യമത്തിലൂടെയാണ് സാഹിൽ എന്ന പേരിൽ പരിചയപ്പെട്ട യുവാവുമായി യുവതി ബന്ധത്തിലായത്. പിന്നീട് ഇയാളുടെ യഥാർത്ഥ പേര് ഫഹീം ആണെന്ന് മനസ്സിലായതായി യുവതി പരാതിയിൽ പറഞ്ഞു. താൻ സമ്പന്ന ഹിന്ദു കുടുംബത്തിൽപ്പെട്ട ആളാണെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞ് ഇയാൾ വിശ്വാസം നേടിയതായും യുവതി ആരോപിച്ചു. 2022-ൽ ഫഹീം യുവതിയെ ബട്‌ല […]
Read more

പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

ഇസ്ലാമാബാദ്: രാജ്യത്തെ നടുക്കിയ 2019-ലെ പുല്‍വാമ ആക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ ഹംസ ബുര്‍ഹാന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. പാക് അധീന കശ്മീരിലെ മുസാഫറാബാദില്‍ വെച്ച് അജ്ഞാതരായ അക്രമികളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമ നിവാസിയായ ബുര്‍ഹാന്റെ യഥാര്‍ത്ഥ പേര് അര്‍ജുമന്ദ് ഗുല്‍സാര്‍ ദാര്‍ എന്നാണ്. ഡോക്ടര്‍ എന്നാണ് ഇയാള്‍ ഭീകരര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്. 2022-ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബുര്‍ഹാനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2019-ലെ പുല്‍വാമ ആക്രമണം ഇന്ത്യയുടെ ആത്മാഭിമാനത്തിനേറ്റ കനത്ത അടിയായിരുന്നു. 40 ലേറെ സിആര്‍പിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ജമ്മു […]
Read more

പാലക്കാട് തച്ചമ്പാറയില്‍ 12 കാരന്‍ ജീവനൊടുക്കി

പാലക്കാട്: പാലക്കാട് തച്ചമ്പാറയില്‍ 12 കാരനെ വീട്ടിന്റെ തട്ടിന്‍ പുറത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന്‍ പ്രദോഷ് ആണ് മരണപ്പെട്ടത്. സഹോദരന്‍ ടിവിയുടെ റിമോട്ട് നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്തത്. ഉടൻ തന്നെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
Read more

കോക്രോച്ച് ജനത പാർട്ടിയുടെ എക്സ് അക്കൗണ്ട് പൂട്ടി

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്ന “കോക്രോച്ച് ജനതാ പാർട്ടി” (സിജെപി)യുടെ എക്സ് അക്കൗണ്ട് പൂട്ടി. ഇതിന് പിന്നാലെ പാർട്ടിയുടെ സ്ഥാപകനായ അഭിജീത് ദീപ്കെ പ്രതികരണവുമായി രംഗത്തെത്തി. “പ്രതീക്ഷിച്ചതാണ് സംഭവിച്ചത്” എന്നാണ് അദ്ദേഹം പ്രതികരിച്ചത്. തൊഴിലില്ലാത്ത യുവാക്കളെ ജസ്റ്റിസ് സൂര്യകാന്ത് പാറ്റകളോട് ഉപമിച്ചെന്ന വിവാദ പരാമർശത്തെ തുടർന്നാണ് ഈ ഓൺലൈൻ രാഷ്ട്രീയ പരിഹാസ കൂട്ടായ്മ രൂപം കൊണ്ടത്. “മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം” എന്ന മുദ്രാവാക്യവുമായി എത്തിയ കോക്രോച്ച് ജനതാ പാർട്ടി സാമൂഹിക മാധ്യമങ്ങളിൽ വേഗത്തിൽ ശ്രദ്ധനേടി. യുവാക്കളെ […]
Read more

ഒടുവില്‍ വകുപ്പുകളുടെ വിജ്ഞാപനം പുറത്തിറങ്ങി; മുരളീധരന് തന്നെ ആരോഗ്യം, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം: ഒടുവില്‍ തര്‍ക്കങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും ശേഷം വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ തന്നെ കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്കാണ്. റവന്യൂ വകുപ്പ് എപി അനില്‍കുമാര്‍ സ്വന്തമാക്കി എന്നതാണ് അവസാന നിമിഷത്തെ ട്വിസ്റ്റ്. മന്ത്രിമാരും വകുപ്പുകളും വി ഡി സതീശന്‍- പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍ രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്‍സ് സണ്ണി ജോസഫ്- വൈദ്യുതി, പരിസ്ഥിതി […]
Read more

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം

എറണാകുളം: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തിൽ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികൾക്കെതിരെ പ്രതിഷേധം ശക്തം. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികൾക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ കാര്യങ്ങൾ വഷളായി. ഭൂമിയുടെ ഉടമസ്ഥതയെ ചൊല്ലി അരനൂറ്റാണ്ടായി തുടരുന്ന തർക്കമാണ്. കോടതി ഉത്തരവ് നടപ്പാക്കാൻ ഇത് പതിനഞ്ചാം തവണയാണ് ശ്രമം നടക്കുന്നത്. നാട്ടുകാർ ഇപ്പോഴും സ്ഥലത്ത് പ്രതിഷേധിക്കുകയാണ്. സ്ഥലത്ത് വലിയ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. ആഭ്യന്തര മന്ത്രിയുടെ നിർദേശപ്രകാരം പോലീസ് സ്ഥലത്തു നിന്ന് […]
Read more

മഞ്ഞക്കുറ്റികള്‍ ഇനി പിഴുതെറിയാം; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കെ റെയിലിന്റെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികളെല്ലാം നീക്കം ചെയ്യുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു. 2020 ലെ പദ്ധതി വിജ്ഞാപനം ചെയ്തുള്ള ഉത്തരവും ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം റദ്ദാക്കി. സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കാനുള്ള ശിപാര്‍ശ നല്‍കും. കോടതിയിലാണ് ശിപാര്‍ശ നല്‍കുക പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞ കുറ്റികള്‍ മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read more

Recent News

Advertisement
WhiteswanTV Footer