Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

കൊല്ലത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊല്ലം: കൊല്ലത്ത് നേവി ഉദ്യോഗസ്ഥനായ യുവാവ് വാഹനാപകടത്തിൽ മരിച്ചു. ചിതറ ഐരകുഴി സ്വദേശി അബിൻ കൃഷ്ണ (25) ആണ് മരിച്ചത്. കടയ്ക്കലിൽ ഇന്നലെ രാത്രി കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അബിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Read more

ബംഗാളിലെ റീ പോളിങ്; ഫാൽറ്റയിൽ ബിജെപിക്ക് വൻ ലീഡ്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഫാൽറ്റ നിയമസഭാ മണ്ഡലത്തിൽ നടന്ന റീപോളിങ്ങിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യഘട്ട ഫലസൂചനകൾ പ്രകാരം ബിജെപി സ്ഥാനാർഥി ദേബാങ്ഷു പാണ്ഡയ്ക്ക് വലിയ മുന്നേറ്റമാണ് ലഭിച്ചിരിക്കുന്നത്. ഏഴ് റൗണ്ടുകൾ പൂർത്തിയായപ്പോൾ ബിജെപി 26,339 വോട്ടുകളുടെ ലീഡ് നേടി. സിപിഎം സ്ഥാനാർഥി ശംഭു നാഥ് കുർമിയാണ് രണ്ടാം സ്ഥാനത്ത്. കോൺഗ്രസ് മൂന്നാം സ്ഥാനത്തും തൃണമൂൽ കോൺഗ്രസ് നാലാം സ്ഥാനത്തുമാണ്. തൃണമൂൽ കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ ഫാൽറ്റയിൽ, വോട്ടെടുപ്പിന് രണ്ട് ദിവസം മുമ്പ് തന്നെ പാർട്ടി മത്സരത്തിൽ നിന്ന് […]
Read more

ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച സംഭവം; സോനയുടെ ഭര്‍ത്താവ് രജിന്‍ലാലും മരിച്ചു

കോഴിക്കോട്: ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് മരിച്ച സോനയുടെ ഭർത്താവ് രജിൻലാലും മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നാളെ നടക്കും. മെയ് 15ന് രാത്രി ബന്ധുവീട്ടിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. കാറിനുള്ളിൽ പെട്ടെന്ന് തീപിടിച്ചതോടെ സോനയും രജിൻലാലും ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് തന്നെ സോന മരിച്ചിരുന്നു.പൊലീസ് അന്വേഷണത്തിൽ സോന ആത്മഹത്യ ചെയ്തതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ്. രജിൻലാലിന് സംഭവത്തിൽ നേരിട്ട് പങ്കില്ലെന്ന വിലയിരുത്തലാണ് […]
Read more

രാമപുരത്ത് ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

കോട്ടയം: രാമപുരത്ത് കെഎസ്ആർടിസി ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഉച്ചയ്ക്ക് ശേഷം രാമപുരം–പാലാ റോഡിൽ ബോയ്സ് സ്കൂളിന് സമീപമാണ് അപകടം നടന്നത്. കെഎസ്ആർടിസി ബസും ചരക്ക് ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു സംഭവം. അപകടത്തെ തുടർന്ന് നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ച് പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
Read more

വിഷു ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി സ്വദേശി പോന്നന്

കൊല്ലം: വിഷു ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കരുനാഗപ്പള്ളി സ്വദേശിയായ പൊന്നന് ലഭിച്ചു. VB 135452 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഭാഗ്യം ലഭിച്ചത്. പൊന്നനും ഭാര്യ രാധാമണിയും മകൻ വിനോദ് കുമാറും ചേർന്ന് ലോട്ടറി വിൽപ്പന നടത്തുകയാണ്. കൊറോണ കാലത്താണ് കുടുംബം ലോട്ടറി കച്ചവടം ആരംഭിച്ചത്. കരുനാഗപ്പള്ളിയിലെ അമ്മാ ഏജൻസിയിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. വിൽക്കാനുള്ള ടിക്കറ്റുകൾ വാങ്ങാൻ പോയപ്പോഴാണ് ഈ ടിക്കറ്റ് എടുത്തതെന്ന് പൊന്നൻ പറഞ്ഞു. തന്റെ ഭാഗ്യ നമ്പറായ […]
Read more

ചോദ്യപ്പേപ്പർ ചോർച്ച; രണ്ട് അധ്യാപകരിലേക്ക് കൂടി അന്വേഷണം

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ചാ കേസിൽ അന്വേഷണം കൂടുതൽ അധ്യാപകരിലേക്ക് വ്യാപിക്കുന്നു. നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നിയമിച്ചിരുന്ന രണ്ട് അധ്യാപകർ കൂടി കേസിൽ ഉൾപ്പെട്ടതായി സിബിഐ അറിയിച്ചു. കോടികളുടെ ഇടപാടാണ് സംഭവിച്ചതെന്നും സിബിഐ പറയുന്നു.ചോർത്തിയ ചോദ്യങ്ങൾ ഉപയോഗിച്ച് ചില അധ്യാപകർ പ്രത്യേക ക്ലാസുകൾ നടത്തിയതായും, ഈ ക്ലാസുകളിൽ പ്രവേശനത്തിന് വലിയ തുക ഈടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൂനെയിൽ നിന്നുള്ള അധ്യാപിക മനിഷ സഞ്ജയ് ഹവൽദാറിനെ കഴിഞ്ഞ ദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. […]
Read more

ഇവാങ്ക ട്രംപിനെ വധിക്കാൻ ഗൂഢാലോചന; ഇറാനിൽ ഭീകരൻ പിടിയിൽ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇറാഖ് സ്വദേശിയെ അമേരിക്ക അറസ്റ്റ് ചെയ്തു. 32 വയസുകാരനായ മുഹമ്മദ് ബാഖർ സാദ് ദാവൂദ് അൽ-സാദിയെയാണ് പിടികൂടിയത്. ഇയാൾക്ക് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പിന്റെ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും ഖതൈബ് ഹിസ്ബുള്ളയുമായി ബന്ധമുണ്ടെന്നും അമേരിക്കൻ അധികൃതർ അറിയിച്ചു. ഇറാനിയൻ സൈനിക ഉദ്യോഗസ്ഥനായ അഹമ്മദ് കസേമിയുടെ മകനായ അൽ-സാദി ടെഹ്‌റാനിൽ വെച്ചാണ് പരിശീലനം നേടിയതെന്നാണ് റിപ്പോർട്ട്. ഫ്ളോറിഡയിൽ താമസിക്കുന്ന ഇവാങ്ക ട്രംപിന്റെയും ഭർത്താവ് […]
Read more

കൽബുർഗിയിൽ വാഹനാപകടം; ഒരേ കുടുംബത്തിലെ അഞ്ചുപേർ മരിച്ചു

കൽബുർഗി: കർണാടകയിലെ കൽബുർഗിയിൽ ഉണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചു. ക്രൂയിസർ ജീപ്പും ചരക്കുലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇൻഗലഗി സ്വദേശികളായ പാഷ (27), മെഹബൂബ് (45), ഹുസൈനി ബുധൻ സാഹ (48), റസൂൽ (45), ഫാത്തിമ (38) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 12.30ഓടെ ദേശീയപാതയിൽ ചീത്താപൂരിന് സമീപത്തായിരുന്നു അപകടം. യാദ്ഗിരിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച ജീപ്പും ഗുജറാത്തിൽ നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജീപ്പിലുണ്ടായിരുന്ന […]
Read more

വീണ്ടും വില വർധന; പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയും കൂട്ടി

ന്യൂഡൽഹി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് പുതിയ വർധന. ഈ മാസം മേയ് 15ന് ശേഷം ഉണ്ടാകുന്ന മൂന്നാമത്തെ വിലവർധനയാണിത്. പുതിയ നിരക്കുകൾ പ്രകാരം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 99.51 രൂപയായി. ഡീസലിന്റെ വില 92.49 രൂപയായി ഉയർന്നു. ഇതിനൊപ്പം സിഎൻജിയുടെ വിലയും കൂട്ടിയിട്ടുണ്ട്. കിലോയ്ക്ക് ഒരു രൂപ വർധിപ്പിച്ചതോടെ ഡൽഹിയിൽ സിഎൻജിയുടെ പുതിയ വില 81.09 രൂപയായി. മേയ് 15നായിരുന്നു […]
Read more

കോക്രോച്ച് ജനതാ പാർട്ടി രാഷ്ട്രീയത്തിലേക്കെന്ന് സൂചന

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയെ (സിജെപി) ചുറ്റിപ്പറ്റിയുള്ള വിവാദം ശക്തമാകുന്നതിനിടെ എക്സ് അക്കൗണ്ട് വിലക്കിയ വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അക്കൗണ്ടിലൂടെ യുവാക്കളെ ഏകോപിപ്പിക്കാൻ ശ്രമമുണ്ടായോയെന്ന് പരിശോധിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ട്. ഇതിനിടെ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം രണ്ട് കോടി കടന്നിരിക്കുകയാണ്. കോൺഗ്രസ് നേതാവ് ശശി തരൂർ സിജെപിയെ അനുകൂലിച്ച് പ്രതികരിച്ചെങ്കിലും പാർട്ടി നേതൃത്വം ഇപ്പോൾ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് അറിയുന്നു. ശശി തരൂരിന്റെ പ്രതികരണത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer