Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

തിരുവനന്തപുരത്ത് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ അപകടം; റൈഡ് പൊട്ടി വീണു

തിരുവനന്തപുരം: വെമ്പായത്ത് സ്ഥിതി ചെയ്യുന്ന ‘ഹാപ്പി ലാന്‍ഡ്’ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണ് അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. മുപ്പതോളം പേര്‍ അപകട സമയത്ത് റൈഡിൽ ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഒരു കുടുംബത്തിലെ അഞ്ചുപേരും ഉൾപ്പെടുന്നുണ്ട്. ഇവർ തമിഴ്‌നാട് സ്വദേശികളായവരാണ്. അപകടത്തിന് പ്രധാന കാരണം റൈഡിന്റെ വെൽഡിങ് പൊട്ടിയതാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതായി വിവരം ലഭിച്ചു.
Read more

പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുമ്പിൽ പൊലീസും പ്രവർത്തകരും നേർക്കുനേർ

തിരുവനന്തപുരം: സിപിഐഎം പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുമ്പിൽ തമ്പ‌ടിച്ച് കേരളാ പൊലീസ്. സിപിഐഎം പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായാണ് പൊലീസ് നിലയുറപ്പിച്ചിരിക്കുന്നത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അം​ഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകളിൽ ഇ ഡി റെയ്ഡ് നടത്തിയതിന് പിന്നാലെ ഇഡി ഉദ്യോ​ഗസ്ഥർക്ക് നേരെ നടന്ന അക്രമ സംഭവമാണ് ഇപ്പോൾ സംഘർഷത്തിലെത്തി നിൽക്കുന്നത്. ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം സിപിഐ എം പ്രവർത്തകർ അടിച്ചു തകർത്തുവെന്നും പ്രതികളെ അറസ്റ്റ് […]
Read more

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പ്രശോഭ് വത്സൻ കീഴടങ്ങി

പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സൻ പൊലീസിന് മുന്നിൽ കീഴടങ്ങി. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് കീഴടങ്ങൽ. പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാൾ കീഴടങ്ങിയത്. ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. മണ്ണാർക്കാട് എസ്.സി/എസ്.ടി പ്രത്യേക കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പ്രശോഭ് ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അവിടെയും […]
Read more

ഇഡി വേട്ടയിൽ ഡൽഹിയിലും കനത്ത പ്രതിഷേധം; എം എ ബേബിയെ വലിച്ചിഴച്ച് പൊലീസ്

ന്യൂഡൽഹി: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ നടപടിക്കെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധ മാർച്ചിൽ പൊലീസ് അതിക്രമം. ന്യൂഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫീസിലേക്ക് സിപിഐഎം പ്രവർത്തകർ നടത്തിയ മാർച്ചിൽ പങ്കെടുത്ത പാർടി ജനറൽ സെക്രട്ടറി എംഎ ബേബിയെ തടഞ്ഞ പൊലീസ് കൈയേറ്റം ചെയ്യുകയും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തു. പി ബി അംഗം വിജൂ കൃഷ്ണൻ അടക്കമുള്ള പ്രമുഖ നേതാക്കളെയും നിരവധി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാഷ്ട്രീയ […]
Read more

പിണറായിയുടെ വീടിന് മുന്നിൽ വൻസംഘർഷം; ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം അടിച്ചുതകർത്തു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ വീടിന് മുന്നിൽ സംഘർഷാവസ്ഥ. ഇൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ ആക്രമണം നടന്നതായും, വാഹനം തകർത്തതായും റിപ്പോർട്ടുകൾ പറയുന്നു. പ്രതിഷേധവുമായി എത്തിയ സിപിഎം പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് ലാത്തി ചാർജ് നടത്തിയതായും, പ്രദേശത്ത് വലിയ തോതിലുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്നു.
Read more

രേഖകകൾ ഒന്നും ലഭിച്ചില്ല; അക്രമാസക്തരായി പ്രവർത്തകർ, ED വാഹനം തകത്തു

കണ്ണൂര്‍: കണ്ണൂരിലെ പിണറായി വിജയന്‍റെ വീട്ടിൽ റെയ്ഡ് പൂർത്തിയായി. രാവിലെ 8.30ന് തുടങ്ങിയ റെയ്ഡ് ഉച്ചയോടെയാണ് അവസാനിച്ചത്. റെയ്ഡിൽ ഒരു രേഖയും കിട്ടിയിട്ടില്ലെന്ന് സെർച്ച് റിപ്പോർട്ട് എഴുതി നൽകിയതായി സിപിഎം നേതാവ് എം.വി ജയരാജൻ പറഞ്ഞു. പ്രവർത്തകർ പ്രതിഷേധം അവസാനിപ്പിച്ച് വീടിന് മുന്നിൽ നിന്ന് മടങ്ങണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും വലിയ രീതിയിൽ പ്രകോപിതരായി തന്നെയാണ് മുദ്രാവാക്യം വിളികൾ ഉയരുന്നത്. മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലെ റെയ്ഡും പൂര്‍ത്തിയായി. നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മല എലിയെ പ്രസവിച്ചതുപോലെയായി എന്നും റിയാസിന്‍റെ […]
Read more

സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങാൻ പ്രവർത്തകർക്ക് ആഹ്വാനം നൽകി സിപിഎം

തിരുവനന്തപുരം: സിഎംആർഎൽ – എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെയും കണ്ണൂരിലെയും വസതികളിലും മുൻ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഒരേസമയം റെയ്ഡ് നടത്തുന്നതിനെതിരെ കനത്ത പ്രതിഷേധം അരങ്ങേറുകയാണ്. സംസ്ഥാനവ്യാപകമായി തെരുവിൽ ജനകീയ പ്രതിരോധം തീർക്കാൻ പ്രവർത്തകരോട് സിപിഎം ആഹ്വാനം ചെയ്തു. തിരുവനന്തപുരത്ത് ചേർന്ന പാർട്ടിയുടെ അടിയന്തിര സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷമാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമങ്ങളോട് ഇക്കാര്യം ഒഫീഷ്യലായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ […]
Read more

എബോള വാക്‌സിൻ വികസിപ്പിച്ചെന്ന് റഷ്യ; ആഗോള ശ്രദ്ധനേടി പ്രഖ്യാപനം

മോസ്കോ: പുതിയ എബോള വൈറസ് വകഭേദമായ ബുണ്ടിബുഗ്യോ എബോളയ്ക്കെതിരെ വാക്‌സിൻ വികസിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. റഷ്യൻ ശാസ്ത്രജ്ഞരാണ് നേട്ടം കൈവരിച്ചതെന്നും ആരോഗ്യമന്ത്രി മിഖായേൽ മുരാഷ്കോ അറിയിച്ചു. നിലവിൽ അംഗീകൃത വാക്‌സിനോ പ്രത്യേക ചികിത്സയോ ഇല്ലാത്ത ഈ വകഭേദത്തിനെതിരെ പുതിയ വാക്‌സിൻ സംരക്ഷണം നൽകുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യ പറയുന്നു. എന്നാൽ വാക്‌സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് അന്താരാഷ്ട്ര തലത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും ബുണ്ടിബുഗ്യോ എബോള വ്യാപനം തുടരുന്നതോടെ ലോകാരോഗ്യ […]
Read more

ഇത് രാഷ്ട്രീയ പകപോക്കല്‍, വീണയുടെ അച്ഛനായിപ്പോയി എന്നതിന്റെ പേരില്‍ വേട്ടയാടുന്നു; എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വസതിയിൽ നടക്കുന്ന ഇ ഡി റെയ്ഡ് അദ്ദേഹത്തെ കടന്നാക്രമിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടതിന്റെ അടുത്ത ദിവസം തന്നെ നടക്കുന്ന ഈ പരിശോധനയെ രാഷ്ട്രീയ നാടകം എന്നല്ലാതെ മറ്റെങ്ങനെയാണ് വിലയിരുത്തേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കോടതി തന്നെ പലതവണ പിണറായി വിജയനും എക്‌സാലോജിക്കുമായും യാതൊരു ബന്ധവും ഇല്ലെന്ന് പറഞ്ഞിട്ടും ഇത്തരത്തിൽ വേട്ടയാടൽ […]
Read more

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കവർച്ച; 78 ഗ്രാം സ്വര്‍ണം കാണാനില്ല

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന അമൂല്യവസ്തുക്കൾ കാണാതായതായി റിപ്പോർട്ട്. ക്ഷേത്രത്തിലെ കാണിക്കയായി ലഭിച്ച ഏകദേശം 78 ഗ്രാം സ്വർണ്ണക്കട്ടികളും ചില നാണയങ്ങളുമാണ് നഷ്ടമായതെന്നാണ് വിവരം. ക്ഷേത്രത്തിലെ സ്വർണ്ണ വിളക്ക് അറ്റകുറ്റപ്പണികൾക്കായി മാറ്റിയെങ്കിലും പിന്നീട് അത് കണ്ടെത്താനായില്ല. അതിന് പകരമായി ഔദ്യോഗിക രേഖകളില്ലാതെ വെള്ളി വിളക്ക് സ്ഥാപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. “വൈര നമ” എന്ന ആഭരണവും കഴിഞ്ഞ ആറുമാസമായി കാണാതായിരിക്കുകയാണ്. ക്ഷേത്രത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകൾ ഉണ്ടായതായി സംസ്ഥാന പൊലീസ് മേധാവി അഡീഷണൽ ചീഫ് […]
Read more

Recent News

Advertisement
WhiteswanTV Footer