Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

ഒന്നര വയസുകാരന്‍റെ മരണം;അമ്മയും രണ്ടാനച്ഛനും കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് കരിക്കുഴിയിൽ ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ പങ്കാളി അഷ്‌കർ പൊലീസ് കസ്റ്റഡിയിലായി. കുട്ടിയുടെ അമ്മ അഖിലയെയും പൊലീസ് ചോദ്യം ചെയ്യുമെന്ന് അറിയിച്ചു. ആദ്യഘട്ടത്തിൽ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചതെന്നായിരുന്നു അഷ്‌കറിന്റെ മൊഴി. എന്നാൽ ഇൻക്വസ്റ്റ് പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ മർദ്ദനത്തിന്റെയും പൊള്ളലിന്റെയും പാടുകൾ കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത ശക്തമായി. കുട്ടിയെ അഷ്‌കർ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഇയാൾ കുട്ടിയെ തിരുവനന്തപുരത്തെ […]
Read more

സൈനിക സമുച്ചയം നിർമിക്കാനൊരുങ്ങി ചൈന; ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത്

ബീജിങ്: ചൈനയിലെ മരുഭൂമിയിൽ വലിയ സൈനിക സമുച്ചയം നിർമിക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് പ്രകാരം 80-ലധികം പുതിയ കേന്ദ്രങ്ങൾ ഈ പ്രദേശത്ത് നിർമ്മിക്കപ്പെടുന്നുണ്ട്. ഉപഗ്രഹ ആശയവിനിമയം, കമാൻഡ് പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പ്രത്യേക സംവിധാനങ്ങൾ ഇവിടെ ഒരുക്കുന്നതായും ചിത്രങ്ങളിൽ വ്യക്തമാക്കുന്നു. കിഴക്കൻ ഷിൻജിയാങ്ങിലെ ഹാമി പ്രദേശത്തിന് സമീപമുള്ള അഷ്ടഭുജാകൃതിയിലുള്ള രണ്ട് വലിയ സമുച്ചയങ്ങളെയാണ് നിർമാണത്തിന്റെ കേന്ദ്രമായി കാണുന്നത്. ഇവ ഹാമിയിലെ ആണവ മിസൈൽ ശേഖര കേന്ദ്രങ്ങളുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ് സ്ഥിതി […]
Read more

ഡൽഹിയിൽ 9 ഭീകരർ പോലീസ് പിടിയിൽ; ഐഎസ്ഐ ബന്ധമെന്ന് ആരോപണം

ന്യൂഡൽഹി: ഡൽഹിയിൽ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതായി സംശയിക്കുന്ന ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹി പൊലീസിന്റെ പ്രത്യേക സെല്ലാണ് ഇവരെ പിടികൂടിയത്. സുപ്രധാന സ്ഥാപനങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് ആക്രമണം നടത്താനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പോലീസ് പറയുന്നത്. പ്രതികളിൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. പാകിസ്ഥാനിലെ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന സംഘമാണിതെന്നും, മുംബൈ അധോലോക ശൃംഖലയുമായി ബന്ധമുണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ സുരക്ഷാ ഭീഷണികൾ വർധിച്ചതിനെ […]
Read more

നീറ്റ് ചോദ്യപേപ്പർ ചോർച്ച; അടുത്ത വർഷം മുതൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ

ന്യൂഡൽഹി: നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) അറിയിച്ചു. അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത രീതിയിലാക്കാനാണ് പദ്ധതി. ഇതിലൂടെ പരീക്ഷാ നടത്തിപ്പിലെ പല പ്രശ്നങ്ങൾക്കും പരിഹാരം ലഭിക്കുമെന്ന് എൻടിഎ മേധാവി പാർലമെന്ററി സമിതിയെ അറിയിച്ചു. ചോദ്യപേപ്പർ തയ്യാറാക്കുന്ന രീതിയിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച അന്വേഷണം എത്രയും വേഗം പൂർത്തിയാക്കുമെന്ന് സിബിഐ അറിയിച്ചു. പരീക്ഷാ […]
Read more

കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം; മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: കേരളത്തെ ഒരു തുറമുഖ നഗരമാക്കി മാറ്റുക എന്നതാണ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. തുറമുഖങ്ങളെയും കണ്ടെയ്‌നര്‍ ടെര്‍മിനലുകളെയും ഏകോപിപ്പിച്ചുള്ള വലിയ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിക്കും. അതോടൊപ്പം, കേരളത്തെ സൗത്ത് എഷ്യയിലെ ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുകയും ചെയ്യും. ഉന്നത വിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും ആധുനികവത്കരിക്കും. സുസ്ഥിര വികസന മാതൃകയാണ് സര്‍ക്കാരിന്റെ താല്‍പര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലഹരിക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികള്‍ കൈക്കൊള്ളും. പൊതുജനാരോഗ്യ മേഖലയെ ശക്തിപ്പെടുത്തും. നിര്‍മിത ബുദ്ധിക്ക് പ്രത്യേക […]
Read more

മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ ഗുരുതര ചികിത്സാ പിഴവുണ്ടായതായി പരാതി. നിലമ്പൂർ ചുങ്കത്തറ സ്വദേശിനി 73 വയസ്സുള്ള പാർവതിയുടെ കാലിലെ ഞരമ്പുകൾ മുറിഞ്ഞതായാണ് ആരോപണം. കാൽവേദനയെ തുടർന്ന് മെയ് 12-നാണ് പാർവതി മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കാലിലെ രക്തക്കുഴലിലെ ഒന്നിലധികം ഞരമ്പുകൾ മുറിഞ്ഞതായി കണ്ടെത്തിയതായും, കാലിലേക്കുള്ള രക്തയോട്ടം തടസ്സപ്പെട്ടതായും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ […]
Read more

വന്ദേമാതരത്തിലൂടെ തുടങ്ങി നയപ്രഖ്യാപനം, മുഴുവന്‍ ആലപിച്ചില്ല; വന്‍ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ വായിച്ചു. വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവര്‍ണര്‍ നടത്തിയത്. നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവര്‍ണറെ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുഖ്യമന്ത്രി വിഡി സതീശന്‍, പാര്‍ലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ലോക്ഭവന്റെ നിര്‍ദേശം തള്ളി വന്ദേമാതരം സഭയില്‍ മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് സ്റ്റാന്‍സയുടെ ബാന്റ് വാദ്യം മാത്രമാണ് കേരള പൊലീസ് വായിച്ചത്. വമ്പന്‍ […]
Read more

രണ്ട് ഇന്ത്യൻ സൈനികർക്ക് UNൻ്റെ മരണാനന്തര ബഹുമതി

ഐക്യരാഷ്ട്രസഭയുടെ സമാധാന ദൗത്യത്തിൽ സേവനമനുഷ്ഠിക്കുമ്പോൾ ജീവൻ ബലിയർപ്പിച്ച രണ്ട് ഇന്ത്യൻ സൈനികർക്കു മരണാനന്തര ബഹുമതി പ്രഖ്യാപിച്ചു. ലാൻസ് ഹവിൽദാർ ഹർഭജൻ സിങ്ങിനും നായിബ് സുബേദാർ സുജിത് കുമാർ പ്രധാനിനും യുഎന്റെ ഡാഗ് ഹാമാർസ്കോൾഡ് മെഡൽ സമ്മാനിക്കും. ഇതോടൊപ്പം ഇന്ത്യൻ സൈന്യത്തിലെ മേജർ അഭിലാഷ ബരാക് 2025ലെ യുഎൻ മിലിട്ടറി ജെൻഡർ അവാർഡ് ഏറ്റുവാങ്ങും. ഇന്ത്യയിലെ ആദ്യ വനിതാ കോംബാറ്റ് ഹെലികോപ്റ്റർ പൈലറ്റായ മേജർ അഭിലാഷ ബരാക്കിന് ലെബനനിലെ സമാധാന ദൗത്യത്തിനിടെ സ്ത്രീകളുമായും പെൺകുട്ടികളുമായും നടത്തിയ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് […]
Read more

CMRL-എക്‌സാലോജിക് ഇടപാട്; വീണയ്ക്ക് സമൻസ് നൽകിയേക്കും

തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). സിഎംആർഎൽ- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പുതിയ തെളിവുകൾ ലഭിച്ചതെന്ന് ഇഡി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയ്ക്കും സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ഉടൻ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകാനാണ് നീക്കം. വീണയുടെ മൊബൈൽ ഫോൺ പരിശോധനാഫലവും അന്വേഷണത്തിൽ പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഇഡി സൂചിപ്പിച്ചു. കഴിഞ്ഞ ദിവസം പിണറായി വിജയന്റെ വീട്ടുൾപ്പെടെ 12 സ്ഥലങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ നിരവധി രേഖകൾ […]
Read more

പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ പാറമടയിൽ മുങ്ങി മരിച്ചു

എറണാകുളം: പെരുമ്പാവൂരിൽ പരസ്യ ചിത്രീകരണത്തിനിടെ മോഡൽ മുങ്ങിമരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷു ജോഷിയാണ് മരിച്ചത്. പെരുമ്പാവൂരിലെ ഒരു പാറമടയിലെ വെള്ളക്കെട്ടിൽ നീന്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഡൽഹി ആസ്ഥാനമായ തുണിമില്ലിന്റെ പരസ്യ ചിത്രീകരണത്തിനായാണ് ദിയാൻഷു സംഘത്തോടൊപ്പം പെരുമ്പാവൂരിലെത്തിയത്. അപകടത്തിന് പിന്നാലെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പുറത്തെടുത്ത മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇതേ പാറമടയിൽ മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ പ്രദേശത്തേക്കുള്ള പ്രവേശനം അധികൃതർ നിരോധിച്ചിരുന്നതായി നാട്ടുകാർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം […]
Read more

Recent News

Advertisement
WhiteswanTV Footer