Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Breaking News

നിയന്ത്രണത്തിലില്ലാത്ത മരുന്നുകളുടെ വില ജൂലായ് മുതൽ 10% കൂടിയേക്കും

തൃശ്ശൂർ: പശ്ചിമേഷ്യയിലെ സംഘർഷം ആരോഗ്യരംഗത്തും ബാധിക്കുമെന്ന ആശങ്ക ഉയരുന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ ക്ഷാമം കാരണം മരുന്ന് നിർമാണത്തിന് ആവശ്യമായ ഘടകങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുകയാണ്. മെഡിക്കൽ ഉപകരണങ്ങൾ നിർമ്മിക്കാൻ വേണ്ട അസംസ്‌കൃത വസ്തുക്കളുടെ കുറവും പ്രശ്‌നമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നിയന്ത്രണത്തിലില്ലാത്ത ചില മരുന്നുകളുടെ വില ജൂലായ് മുതൽ പത്ത് ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഔഷധ നിർമാതാക്കൾ നഷ്ടം നികത്താൻ വില വർധന ആവശ്യപ്പെട്ടതിനെ തുടർന്ന് സർക്കാർ അനുകൂല തീരുമാനം എടുക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. […]
Read more

അധ്യാപകർക്ക് യുജിസി യോഗ്യത നിർബന്ധമാക്കി കണ്ണൂർ സർവകലാശാല

കണ്ണൂർ: സ്വാശ്രയ കോളേജ് അധ്യാപകർക്ക് യുജിസി യോഗ്യത നിർബന്ധമാക്കിയ കണ്ണൂർ സർവകലാശാല. അധ്യാപകർക്ക് നെറ്റ് അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യത ഇല്ലെങ്കിൽ കോളേജുകളുടെ അഫിലിയേഷൻ റദ്ദാക്കുമെന്നാണ് സർവകലാശാലയുടെ മുന്നറിയിപ്പ്. സ്വാശ്രയ കോളേജുകളിലെ നിരവധി അധ്യാപകർക്ക് ഇപ്പോൾ ആവശ്യമായ യോഗ്യതകളില്ല. പ്ലസ് ടു ഫലം വരാനിരിക്കെ പുതിയ ഉത്തരവ് വിദ്യാർഥികളുടെ പ്രവേശനത്തെയും പഠനത്തെയും ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കൂടാതെ ഏകദേശം മൂവായിരത്തോളം അധ്യാപകരുടെ ജോലി അപകടത്തിലാകാനും സാധ്യതയുണ്ട്. സർവകലാശാല പുറത്തിറക്കിയ സർക്കുലർ പ്രകാരം ഓരോ പഠനവകുപ്പിലുമുള്ള എല്ലാ അധ്യാപകർക്കും യുജിസി […]
Read more

കൊടുംപട്ടിണി; അഫ്ഗാനില്‍ മാതാപിതാക്കള്‍ പെണ്‍മക്കളെ വില്‍ക്കുന്നു

അഫ്ഗാനിസ്ഥാനിൽ കടുത്ത പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും കാരണം മാതാപിതാക്കൾ സ്വന്തം പെൺകുഞ്ഞുങ്ങളെ വിൽക്കേണ്ട ദാരുണാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ബിബിസി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. വിവാഹം, വീട്ടുജോലി തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണ് നിരവധി കുടുംബങ്ങൾ പെൺകുട്ടികളെ കൈമാറുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണത്തിനും അടിസ്ഥാന ആവശ്യങ്ങൾക്കും പോലും വഴിയില്ലാത്ത അവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം, അഫ്ഗാനിസ്താനിലെ നാലിൽ മൂന്ന് ആളുകൾക്കും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ല. തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമായി തുടരുകയാണ്. ആരോഗ്യരംഗവും ഗുരുതര […]
Read more

രാജ്യത്ത് വീണ്ടും ഇന്ധന വില കൂട്ടി; പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് കൂട്ടിയത്. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 109.60 രൂപയും ഡീസലിന് 98.45 രൂപയുമായി. കോഴിക്കോട് ജില്ലയില്‍ പെട്രോള്‍ വില 110.04 ആയി. ഡീസലിന് 98.94 രൂപയുമായി. ഡല്‍ഹിയില്‍ പെട്രോള്‍ വില 98.63 ആയി. ഡീസല്‍ വില 91.5 ആയി ഉയര്‍ന്നു. മെയ് 15ന് രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവര്‍ധിപ്പിച്ചിരുന്നു. ലിറ്ററിന് മൂന്ന് […]
Read more

ശബരിമലയിൽ പിഎസ് പ്രശാന്തിൻ്റെ കാലത്തെ സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ

തിരുവനന്തപുരം: അബരിമല ക്ഷേത്രത്തിലെ സ്വർണം പൂശൽ പ്രവൃത്തികളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പി.എസ് പ്രശാന്തിന്റെ കാലത്ത് നടന്ന സ്വർണം പൂശൽ നടപടികളിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം ആവശ്യമാണെന്നാണ് റിപ്പോർട്ടിലെ ശുപാർശ. എന്നാൽ സ്വർണനഷ്ടം സംഭവിച്ചിട്ടില്ലെന്നും പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നടപടിക്രമങ്ങളിലുണ്ടായ വീഴ്ചകളാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെടാൻ കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. നിലവിൽ ജംഷഡ്‌പൂരിലെ ലാബിൽ സാമ്പിളുകളുടെ പരിശോധന പുരോഗമിക്കുകയാണ്. പരിശോധനാഫലം ലഭിച്ചതിന് […]
Read more

ജി സുധാകരന്‍ പ്രോടേം സ്പീക്കര്‍; ജൈജു ബാബു അഡ്വക്കേറ്റ് ജനറല്‍

തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിഡി സതീശന്‍. സൗജന്യ യാത്രയും ആശമാരുടെ ഓണറേറിയം കൂട്ടിയതിനും പിന്നാലെ ചില നിര്‍ണായക സ്ഥാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭയിലെ മുതിര്‍ന്ന അംഗമായ ജി സുധാകരന്‍ പ്രോടേം സ്പീക്കറാകും. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആയി ടി അസഫലിയെ നിയമിച്ചു. നവകേരള യാത്രയിലെ പൊലീസ് മര്‍ദനത്തില്‍ സ്പെഷ്യല്‍ അന്വേഷണം നടത്തും.
Read more

ആശമാരുടെ ഓണറേറിയം 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം; ആദ്യഘട്ടം മാത്രം

തിരുവനന്തപുരം: വി ഡി സതീശൻ നേതൃത്വം നൽകുന്ന സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ആശ വർക്കർമാർക്ക് 3000 രൂപയുടെ വേതന വർധന പ്രഖ്യാപിച്ചു. ഇപ്പോൾ ലഭിക്കുന്ന 9000 രൂപയിൽ നിന്ന് വേതനം 12,000 രൂപയാക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിരമിക്കൽ ആനുകൂല്യങ്ങളിലും മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. “എല്ലാം ഒരേസമയം ചെയ്യണമെന്നാണ് ആഗ്രഹം. ഇത് ആദ്യ ഘട്ടം മാത്രമാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് വീണ്ടും വർധന പരിഗണിക്കും,” എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അംഗൻവാടി […]
Read more

ജൂണ്‍ 15 മുതല്‍ KSRTC ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; പ്രഖ്യാപനവുമായി മുഖ്യമന്ത്രി വിഡി സതീശന്‍

തിരുവനന്തപുരം: സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ആദ്യ മന്ത്രിസഭാവ യോഗം നടത്തി വിഡി സതീശന്‍ സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ രണ്ടെണ്ണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ആരംഭിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപികരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വകുപ്പ് രൂപീകരിക്കുക. ഇത് ഏറ്റവും നന്നായി നടപ്പാക്കിയത് ജപ്പാന്‍ ആണ്. ആ മോഡല്‍ പരിശോധിക്കും. ഒരുസമൂഹം പരിഷ്‌കൃതസമൂഹത്തിന്റെ അളവുകോല്‍ ആ […]
Read more

വന്ദേമാതരം പൂര്‍ണായി ചൊല്ലി; പുതിയ പ്രോട്ടോക്കോള്‍ പാലിച്ച് വിഡി സതീശന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി വിഡി സതീശന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റ ചടങ്ങില്‍ ശ്രദ്ധേയമായി വന്ദേമാതരം ആലാപനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം ദേശീയ ഗാനത്തിന് മുന്‍പായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങില്‍ ആലപിച്ചു. തമിഴ്‌നാട്ടിലും ബംഗാളിലും ഇത് വിവാദമായിരുന്നതാണ്. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്‍പായി വന്ദേമാതരം പാടാത്ത ബിജെപി സര്‍ക്കാരിനെക്കാള്‍ ദേശീയഗാനത്തിന്റെ കാര്യത്തില്‍ ഒരുപടി മുന്നിലാണെന്ന് വിഡി സതീശന്‍ തെളിയിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. നേരത്തെ തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും വന്ദേമാതരം പാടിയിരുന്നു. പക്ഷേ […]
Read more

കേരളത്തിലെ സത്യപ്രതിജ്ഞ; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എത്താന്‍ സാധ്യതയില്ല

തിരുവനന്തപുരം: വിഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പങ്കെടുത്തേക്കില്ല. വിജയ് വരുന്നതുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും കേരളത്തിന് ഇതുവരെ ലഭിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളും അദ്ദേഹത്തിന്റെ തിരക്കേറിയ ഔദ്യോഗിക മുന്‍ഗണനകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് റിപ്പോര്‍ട്ട്. മുന്‍പ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയപ്പോഴുണ്ടായ അമിതമായ ജനത്തിരക്ക് വലിയ സുരക്ഷാ വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. ഇത്തരം ഒരു വലിയ ചടങ്ങില്‍ വിജയ് കൂടി എത്തിയാല്‍ നിയന്ത്രണാതീതമായ തിരക്കുണ്ടാകുമെന്നും ചടങ്ങിന്റെ പ്രധാനശ്രദ്ധ തിരിയുമെന്നും ആശങ്കയുണ്ട്. പൊതുവെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer