സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Business

പേയ്മെന്‍റ് സുരക്ഷയും സൈബര്‍ പ്രതിരോധ ശേഷിയും മെച്ചപ്പെടുത്താന്‍ എന്‍പിസിഐ – ഐഡിആര്‍ബിടി സഹകരണം

 കൊച്ചി: ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്‍റ് സംവിധാനത്തിന്‍റെ സൈബര്‍ സുരക്ഷയും പ്രതിരോധ ശേഷിയും ശക്തിപ്പെടുത്തുന്നതിനായി നാഷണല്‍  പെയ്മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യും  ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്മെന്‍റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിംഗ് ടെക്നോളജി (ഐഡിആര്‍ബിടി)യും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.  ഈ ധാരണാപത്രത്തിന്‍റെ ഭാഗമായി ബാങ്കിംഗും ഡിജിറ്റല്‍ പേയ്മെന്‍റ് സേവന മേഖലയിലുമുള്ള ടെക്നോളജിയും സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ക്കായുള്ള  പരിശീലന പരിപാടികള്‍ എന്‍പിസിഐയും ഐഡിആര്‍ബിടിയും ചേര്‍ന്ന് സംഘടിപ്പിക്കും. സൈബര്‍ സുരക്ഷ, പ്രതിരോധ ശേഷി, ഡാറ്റാ പ്രൈവസി തുടങ്ങിയ പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു […]
Read more

പീപ്പിള്‍-ഫസ്റ്റ് ബ്രാന്‍ഡായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്: അംബിഷന്‍ബോക്‌സ് എംപ്ലോയി ചോയ്‌സ് അവാര്‍ഡ്‌സില്‍ മൂന്ന് പുരസ്‌കാരങ്ങള്‍

കൊച്ചി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (എംഎഫ്എല്‍- മുത്തൂറ്റ് ബ്ലൂ) 2025ലെ ആംബിഷന്‍ ബോക്സ് എംപ്ലോയി ചോയ്സ് അവാര്‍ഡില്‍ മൂന്ന് ബഹുമതികള്‍ കരസ്ഥമാക്കി. മികച്ച ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനി, സ്ത്രീകള്‍ക്കായുള്ള മികച്ച കമ്പനി, മികച്ച റേറ്റിംഗുള്ള വലിയ കമ്പനി എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍. കമ്പനിയെക്കുറിച്ചുള്ള ജീവനക്കാരുടെ പ്രതികരണത്തെ ആസ്പദമാക്കിയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 27,000ലധികം വരുന്ന ജീവനക്കാരെ ഉള്‍ക്കൊള്ളാനും ശാക്തീകരിക്കാനും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള […]
Read more

സ്വർണവില മുകളിലേക്ക്; പവന് 640 രൂപ വർധിച്ചു

സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധന. പവന് 640 രൂപയും, ഗ്രാമിന് 80 രൂപയുമാണ് വില കൂടിയത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 72,800 രൂപയും, ഗ്രാമിന് 9,100 രൂപയുമാണ് വില. രാജ്യാന്തര വിലയിലെ കുതിപ്പാണ് കേരളത്തിലും വില വർധനയ്ക്ക് കാരണമായത്. രാജ്യാന്തര സ്വർണ്ണ വില നിലവിൽ ട്രോയ് ഔൺസിന് 3,371 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെയും കേരളത്തിൽ പവന് 600 രൂപ വില വർധിച്ചിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് പവന് 1,240 രൂപയാണ് വില കൂടിയത്. […]
Read more

പൈനാപ്പിള്‍ വില കുതിക്കുന്നു; വിപണിയില്‍ ഒരു പൈനാപ്പിളിന് 60 രൂപ

മൂ​വാ​റ്റു​പു​ഴ: പൈ​നാ​പ്പി​ളിന് വിപണിയിൽ വി​ല റെ​ക്കോ​ർഡി​ലേ​ക്ക് കുതിക്കുന്നു. ബു​ധ​നാ​ഴ്ച പൈ​നാ​പ്പി​ൾ ഒരെണ്ണത്തിന് വില 60 രൂ​പ​യാ​യി. വി​ല ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണു സൂ​ച​ന.പ​ച്ച​ പെെനാപ്പിളിന് 58 രൂ​പ​യാ​യാണ് വർധിച്ചത്. ഉ​ൽപ്പാ​ദ​ന​ത്തി​ലു​ണ്ടാ​യ കു​റ​വും വി​പ​ണി​യി​ലെ വ​ൻ ഡി​മാ​ൻഡാ​ണ് പൈ​നാ​പ്പി​ൾ വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണം. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പൈ​നാ​പ്പി​ൾ വ​ലി​യ തോ​തി​ൽ ക​യ​റ്റി അയക്കുന്നുണ്ട്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം മൂ​ലം പൈ​നാ​പ്പി​ൾ മൂ​ത്ത് പ​ഴു​ക്കു​ന്ന​തി​നു സാ​ധാ​ര​ണ​യി​ലും കൂ​ടു​ത​ൽ ദി​വ​സം എ​ടു​ത്ത​തു മൂ​ലം മാ​ർ​ക്ക​റ്റി​ൽ പൈ​നാ​പ്പി​ൾ എ​ത്തു​ന്ന​തി​ൽ കു​റ​വു​ണ്ടാ​യ​തും വി​ല വ​ർ​ധ​ന​ക്കു കാ​ര​ണ​മാ​യി.അതേസമയം വി​ല […]
Read more

വെളിച്ചെണ്ണയ്ക്ക് തീ വില; ഒരാഴ്ചയ്ക്കിടെ 15 രൂപയുടെ വര്‍ധന

വെളിച്ചെണ്ണവില ഓരോ ദിവസവും വർധിച്ചുവരികയാണ്. ബുധനാഴ്ച വെളിച്ചെണ്ണ കിലോയ്ക്ക് മൊത്തവില 378 രൂപയായിരുന്നു. ഒരാഴ്ച മുന്‍പ് 363 രൂപയായിരുന്നു. ഒരാഴ്ചയ്ക്കിടെ 15 രൂപയുടെ വര്‍ധന. മില്ലുകളില്‍നിന്നു വാങ്ങുമ്പോള്‍ കിലോയ്ക്ക് 385-390 രൂപ നല്‍കണം. പല കുടുംബങ്ങളും മറ്റ് എണ്ണകളിലേക്കു മാറിക്കഴിഞ്ഞു. പാം ഓയിലും സൂര്യകാന്തിയുമാണ് ഉപയോഗിക്കുന്നത്. വില കുതിച്ചതോടെ മായംകലര്‍ന്ന വെളിച്ചെണ്ണയും വ്യാപകമാകുന്നത് പ്രതിസന്ധിയാണ്. മോശം കൊപ്രയില്‍ ആട്ടിയെടുക്കുന്ന ഗുണമില്ലാത്ത വെളിച്ചെണ്ണ നല്ല വെളിച്ചെണ്ണയില്‍ കലര്‍ത്തി വില്‍ക്കുന്നവരുണ്ടെന്നും ആക്ഷേപമുണ്ട്. Content: Coconut oil prices rise by […]
Read more

യുപിഐ പെയ്മെന്റ്; 3,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പണം ഈടാക്കുന്നത് സർക്കാർ പരിഗണനയിൽ

ന്യൂഡല്‍ഹി: 3000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) അവതരിപ്പിക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍. അടിസ്ഥാന സൗകര്യങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ചെലവുകള്‍ കൈകാര്യംചെയ്യുന്നതില്‍ ബാങ്കുകളെയും പെയ്‌മെന്റ് സേവന ദാതാക്കളെയും പിന്തുണയ്ക്കുന്നതിനുള്ള നീക്കമായാണ് നയപരമായ പുതിയ മാറ്റം. വ്യാപാരിയെ അടിസ്ഥാനമാക്കുന്നതിനു പകരം ഇടപാടിന്റെ മൂല്യത്തെ അടിസ്ഥാനമാക്കി എംഡിആര്‍ അനുവദിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചെറിയ തുകയുടെ യുപിഐ പെയ്‌മെന്റുകള്‍ക്ക് എംഡിആര്‍ ഒഴിവാക്കുകയും വലിയ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കുകയും ചെയ്യും. 2020 ജനുവരി മുതല്‍ പ്രാബല്യത്തിലുള്ള സീറോ […]
Read more

ലുലുവിന്റെ ഇരട്ട ടവർ; ഉദ്ഘാടനം ജൂണ്‍ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും

കൊച്ചി: ലുലു ഗ്രൂപ്പ് കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ നിര്‍മിച്ച കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ടവറുകളുടെ ഉദ്ഘാടനം ജൂണ്‍ 28ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 12.74 ഏക്കറില്‍ 35 ലക്ഷം ചതുരശ്ര അടിയില്‍ 30 നിലകളിലായാണ് ടവർ ഒരുങ്ങുന്നത്. 152 മീറ്റര്‍ ഉയരമുള്ള ഇരട്ടടവറുകളില്‍ 25,000-30,000 ഐ.ടി പ്രഫഷണലുകള്‍ക്ക് ജോലി ചെയ്യാനാകും. 25 ലക്ഷം ചതുരശ്ര അടിയാണ് ഓഫീസ് സ്‌പേസിനായി ഒരുക്കിയിരിക്കുന്നത്. തുടക്കത്തില്‍ തന്നെ 2,500 ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കും. ഇതുകൂടാതെ ആറോളം പ്രമുഖ […]
Read more

വിരമിച്ചതിന് പിന്നാലെ നിക്കോളാസ് പുരാന് പുതിയ ചുമതല

ന്യൂയോര്‍ക്ക്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന് പുതിയ ചുമതല. അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ എം ഐ ന്യൂയോര്‍ക്കിന്‍റെ നായകനായാണ് പുരാനെ നിയമിച്ചത്. 2023ലെ മേജര്‍ ലീഗ് ക്രിക്കറ്റിന്‍റെ ആദ്യ സീസണില്‍ 388 റണ്‍സെടുത്ത പുരാനായിരുന്നു ടോപ് സ്കോറര്‍. 29കാരനായ പുരാന്‍ അപ്രതീക്ഷിതമായാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മറ്റന്നാളാണ് മേജര്‍ ലീഗ് ക്രിക്കറ്റിന്‍റെ അടുത്ത സീസണ്‍ ആരംഭിക്കുന്നത്. ശനിയാഴ്ച ടെക്സാസ് സൂപ്പര്‍ കിംഗ്സിനെതിരെ ആണ് എം […]
Read more

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

ന്യൂഡല്‍ഹി: ഇന്നലെ ചാഞ്ചാട്ടം നേരിട്ട ഇന്ത്യന്‍ ഓഹരി വിപണിയിലിന്ന് നേട്ടത്തോടെ തുടങ്ങി.നിഫ്റ്റി 24 പോയിന്റുയര്‍ന്ന് 25128ലും സെന്‍സെക്‌സ് 78 പോയിന്റ് ഉയര്‍ന്ന 82470 ലും ആണ് വ്യാപാരം പുരോഗമിക്കുന്നത്.ഇന്ത്യന്‍ വിപണിയില്‍ റിസര്‍വ് ബാങ്കിന്റെ നയാവലോകനത്തിന് ശേഷം നേട്ടത്തിലായിരുന്ന പൊതുമേഖലാ ബാങ്കുകള്‍ ഇന്നലെ അര ശതമാനം ഇടിവ് നേരിട്ടിരുന്നു. വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്നലെ 2301 കോടി രൂപയുടെയും ആഭ്യാന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 1113 കോടി രൂപയുടെയും ഓഹരികള്‍ ഇന്നലെ വാങ്ങിയിരുന്നു. ഇന്നലെ എല്ലാ ഓഹരികളും മുന്നേറിയ അനില്‍ […]
Read more

സ്വർണവില താഴേക്ക്; പവന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. പവന് 71,560 രൂപയും, ഗ്രാമിന് 8,945 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 7340 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവില ഇന്ന് 2 രൂപ ഉയർന്ന് ഗ്രാമിന് 115 രൂപ എന്ന നിരക്കിലാണ് വ്യാപാരം. Content: Gold prices down; Pawan down by Rs 80
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.