അദാനി പോർട്ടുമായി കൈകോർത്ത് എംഎസ് സി ഗ്രൂപ്പ്; വിഴിഞ്ഞത്ത് 13,000 കോടിയുടെ വിദേശ നിക്ഷേപം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൽ കൂടുതൽ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു. അദാനി പോർട്ടുമായി സഹകരിച്ച് എംഎസ്സി ഗ്രൂപ്പ് വലിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. ഏകദേശം 13,000 കോടി രൂപയുടെ നിക്ഷേപമാണ് എം.എസ്.സി ഗ്രൂപ്പ് നടത്തുന്നത്. ഇതോടെ മൊത്തം 27,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമാകും. പുതിയ ധാരണപ്രകാരം എം.എസ്.സി ഗ്രൂപ്പിന്റെ കണ്ടെയ്‌നർ ടെർമിനൽ പ്രവർത്തന വിഭാഗമായ TiL, വിഴിഞ്ഞം തുറമുഖം നടത്തിപ്പിന് നേതൃത്വം നൽകുന്ന എവിപിപിഎല്ലിൽ 49 ശതമാനം ഓഹരി സ്വന്തമാക്കും. ഇത് ഇന്ത്യൻ തുറമുഖ മേഖലയിലെ […]
Read more







