Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business

മുത്തൂറ്റ് എംക്രെഡിന്റെ അറ്റാദായത്തിൽ 232.73 ശതമാനം വർദ്ധനവ്; കൈകാര്യം ചെയ്യുന്ന ആസ്തി 7,098.38 കോടി രൂപയായി

കൊച്ചി: രാജ്യത്തെ പ്രമുഖ സ്വർണ്ണപ്പണയ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് (മുമ്പ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ്) 2026 ജൂൺ 30-ന് അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മികച്ച സാമ്പത്തിക വളർച്ച കൈവരിച്ചു. കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 232.73 ശതമാനം വർദ്ധിച്ച് ആദ്യപാദത്തിൽതന്നെ 100.29 കോടി രൂപയായി ഉയർന്നു. ആകെ കൈകാര്യം ചെയ്യുന്ന ആസ്തി വാർഷികാടിസ്ഥാനത്തിൽ 58.53 ശതമാനം വളർച്ചയോടെ 7,098.38 കോടി രൂപയിലെത്തി. നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ കമ്പനിയുടെ […]
Read more

ഓണം ഉണ്ണാൻ പോക്കറ്റ് കീറും! റോക്കറ്റ് പോലെ കുതിച്ച് സാധനങ്ങളുടെ വില

ഓണാഘോഷത്തിന്റെ ഒരുക്കങ്ങളിലേക്ക് കടന്നിരിക്കുകയാണ് മലയാളികൾ. എന്നാൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം ഓണത്തിന്റെ മാറ്റ് കുറയ്ക്കുകയാണ്. മൂന്ന് തവണയായി 15 രൂപയ്ക്ക് മുകളിലാണ് പഞ്ചസാരയ്ക്ക് മാത്രം വില കൂടിയത്. ഓണത്തിന് ഇത്തവണ മധുരം കുറയുമെന്നുറപ്പ്. പഞ്ചസാരയുടെ വില മൂന്ന് തവണയാണ് വർധിച്ചത്. അതും 15 രൂപയ്ക്ക് മുകളിലുള്ള വർധനവ്. മറ്റ് സാധനങ്ങളുടെ വിലയും ഒട്ടും കുറവല്ല. കുടുംബത്തോടൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിക്കാം എന്ന് കരുതുന്ന മലയാളികൾ വിലവിവര പട്ടിക നോക്കിയാൽ തലയിൽ കൈവെച്ചിരിക്കും. കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് ചൊല്ല്. […]
Read more

കൊതുകുജന്യ രോഗങ്ങൾക്കെതിരെ പൊതുജനാരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങളുമായി കെയർ ഹെൽത്ത് ഇൻഷുറൻസ്

കൊച്ചി: മഴക്കാലമായതോടെ ഡെങ്കിപ്പനി, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിക്കുന്ന സാഹചര്യത്തിൽ, ജാഗ്രത പാലിക്കാനും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും യഥാസമയം വൈദ്യസഹായം തേടാനും അഭ്യർത്ഥിച്ചുകൊണ്ട് കെയർ ഹെൽത്ത് ഇൻഷുറൻസ് പൊതുജനാരോഗ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വലിയൊരളവോളം തടയാൻ കഴിയുന്നവയാണെങ്കിലും, മഴക്കാലത്ത് ഇവ ആവർത്തിച്ചുണ്ടാകുന്ന പൊതുജനാരോഗ്യ വെല്ലുവിളിയായി മാറുകയും പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും അപ്രതീക്ഷിത ചികിത്സാ ചെലവുകൾക്കും കാരണമാവുകയും ചെയ്യുന്നു. ഇന്ത്യയിൽ മഴക്കാലം ശക്തി പ്രാപിക്കുമ്പോൾ, ഉണ്ടാകുന്ന രോഗവ്യാപനങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനായി പൊതുജനാരോഗ്യ അധികാരികൾ മുന്നൊരുക്കങ്ങൾ […]
Read more

ഓണം ഓഫറുകളുമയി ഹൈസൻസ് ഇന്ത്യയും തോഷിബയും

കൊച്ചി: ആഗോള ഉപഭോക്തൃ ഇലക്ട്രോണിക്സ് കമ്പനികളായ ഹൈസൻസും തോഷിബ ടിവിയും കേരളത്തിലുടനീളം ഓണം കാമ്പയിന് തുടക്കമിട്ടു. കാമ്പയിൻ്റെ ഭാഗമായി ആകർഷകമായ ഡിസ്‌കൗണ്ടാണ് വിവിധ ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. ഓഗസ്റ്റ് 26 വരെയാണ് കാമ്പയിൻ. ഓണക്കാലത്ത് വിവിധ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 15,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി ഒരുക്കിയിട്ടുള്ളത്. കൂടാതെ സീറോ ഡൗൺപെയ്മെന്‍റ്, 24 മാസം വരെ നോ കോസ്റ്റ് ഇഎംഐ, ഒരു ഇഎംഐ ഫ്രീ തുടങ്ങിയ സൗകര്യങ്ങളും കമ്പനി ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് രണ്ട് വർഷം വരെ അധിക […]
Read more

‘വിസ് വോയേജര്‍’ മള്‍ട്ടി- കറന്‍സി ട്രാവല്‍ കാര്‍ഡ് പുറത്തിറക്കാന്‍ വിസ്മണിയും ഒമാന്‍ എയറും കൈകോര്‍ക്കുന്നു

കൊച്ചി: വിസ്മണി ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡും ഒമാന്‍ എയറും ചേര്‍ന്ന് ‘വിസ് വോയേജര്‍’ കൊ-ബ്രാന്‍ഡഡ് മള്‍ട്ടി-കറന്‍സി ട്രാവല്‍ കാര്‍ഡ് പുറത്തിറക്കി. വിവിധ അന്താരാഷ്ട്ര കറന്‍സികളില്‍ സുഗമമായി സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ഈ പുതിയ ട്രാവല്‍ കാര്‍ഡിലൂടെ സാധിക്കും. വിസ്മണിയുടെ ഫിന്‍ടെക് മികവും ഒമാന്‍ എയറിന്‍റെ ആഗോള നെറ്റ്വര്‍ക്കും ഒന്നിക്കുന്ന ഈ പങ്കാളിത്തത്തിലൂടെ പേയ്മെന്‍റുകള്‍, റിവാര്‍ഡുകള്‍, യാത്രാ ആനുകൂല്യങ്ങള്‍ എന്നിവ ഇനി ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ സുഗമവും ആയാസരഹിതവുമായ യാത്രാ-സാമ്പത്തിക അനുഭവം ഉറപ്പാക്കുകയാണ് ഇതിലൂടെ […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്; പവന് 3160 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 395 രൂപയും പവന് 3,160 രൂപയുമാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 14,600 രൂപയും പവന് 1,16,800 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നതാണ് കേരളത്തിലും വില വർധിക്കാൻ കാരണമായത്. ഓണക്കാലം അടുത്തിരിക്കെ സ്വർണവിലയിലെ ഈ കുതിപ്പ് ആഭരണങ്ങൾ വാങ്ങാനൊരുങ്ങുന്നവർക്ക് തിരിച്ചടിയാണ്. സംസ്ഥാനത്ത് വെള്ളിവിലയിലും ഇന്ന് […]
Read more

സെപ്‌റ്റോ ഇനി പണി തരും; ഫ്രീ ഡെലിവറിക്ക് 199 രൂപയുടെ പര്‍ച്ചേസ് നിര്‍ബന്ധം

കൊച്ചി: ഓൺലൈൻ ക്വിക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്‌റ്റോ സൗജന്യ ഡെലിവറി ലഭിക്കുന്നതിനുള്ള കുറഞ്ഞ ഓർഡർ തുക ഉയർത്തി. നേരത്തെ ₹149 രൂപയുടെ സാധനങ്ങൾ വാങ്ങിയാൽ സൗജന്യ ഡെലിവറി ലഭിച്ചിരുന്നെങ്കിൽ, ഇനി കുറഞ്ഞത് ₹199 രൂപയുടെ ഓർഡർ നൽകണം. ഇതോടെ ചെറിയ ഓർഡറുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് അധിക തുക നൽകേണ്ടിവരും. ₹199ൽ താഴെയുള്ള ഓർഡറുകൾക്ക് നിലവിൽ ₹30 ഡെലിവറി ചാർജാണ് സെപ്‌റ്റോ ഈടാക്കുന്നത്. അതായത്, ₹49 വിലയുള്ള ഒരു സാധനം മാത്രം ഓർഡർ ചെയ്താൽ ഡെലിവറി ചാർജ് ഉൾപ്പെടെ […]
Read more

ഒരു ലക്ഷത്തിലേറെ ബോണസ്; ഇത്തവണയും കോളടിച്ച് ബെവ്‌കോ ജീവനക്കാര്‍

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്‌കോ) ജീവനക്കാര്‍ക്ക് ഇത്തവണയും റെക്കോര്‍ഡ് ബോണസ്. ഓണത്തിന് ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് പരമാവധി 1,05,000 രൂപ വരെ ബോണസ് ലഭിക്കും. കഴിഞ്ഞ തവണ നല്‍കിയ ബോണസ് തുകയേക്കാള്‍ 2500 രൂപ കൂടുതലാണ് ഇത്തവണത്തേത്. എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ തവണ 1,02,500 രൂപയായിരുന്നു പരമാവധി ബോണസ്. 2024ല്‍ ഇത് 95,000 രൂപയും 2023ല്‍ 90,000 രൂപയും ആയിരുന്നു സ്ഥിരം ജീവനക്കാര്‍ക്കുള്ള പരമാവധി ബോണസ്.
Read more

വിഴിഞ്ഞത്തെ എക്സിം പ്രവർത്തനങ്ങൾക്ക് തുടക്കം, വന്ദേമാതരത്തിൽ ഉടക്കി BJP; സിം​ഗപ്പൂരിനും മീതെ പറക്കാൻ കേരളം- പക്ഷേ… മിഷൻ സമുദ്രയും അദാനിയും തമ്മിലുള്ള ബന്ധമെന്ത്?

രാജ്യത്തെ പ്രഥമ ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്റ് മദർ പോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ എക്സിം പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. ചൊവ്വാഴ്ച രാവിലെ 10.45-ന് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നറിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചതോടെയാണ് സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ‌ക്കും തുടക്കമായത്. ഇന്ത്യയുടെ സമുദ്ര വ്യാപാര ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന ഈ നിമിഷത്തിന് വിഴിഞ്ഞം തുറമുഖം സാക്ഷ്യം വഹിച്ചു. ഇക്കാര്യങ്ങൾക്ക് ഇത്രയും കാലം ഇന്ത്യ പ്രധാനമായും ആശ്രയിച്ചിരുന്നത് സിം​ഗപ്പൂർ, […]
Read more

ഓണം കാമ്പയിനുമായി ഗോദ്റെജ്; പുതിയ വാഷിംഗ് മെഷീനും റഫ്രിജറേറ്ററും അവതരിപ്പിച്ചു

കൊച്ചി: കസവ് വസ്ത്രങ്ങൾ അലക്കാൻ അനുയോജ്യമായ ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനും വലിയ സംഭരണശേഷിയുള്ള റഫ്രിജറേറ്ററുകളും വിപണിയിൽ അവതരിപ്പിച്ച് ഗോദ്‌റെജ് എന്റർപ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയൻസസ് വിഭാഗം. Https://www.asianetnews.com/casinos/no/revolut-casino/ ഓണത്തോടനുബന്ധിച്ചാണ് പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കിയത്. കൂടാതെ ഓണം കാമ്പയിനിനും കമ്പനി തുടക്കമിട്ടു. കേരളത്തിന്റെ തനതായ കസവ് വസ്ത്രങ്ങളോടുള്ള ആദര സൂചകമായി ടെസ്റ്റഡ് ഫോർ കസവ്, ട്രസ്റ്റഡ് ബൈ കേരള എന്ന പ്രൊമോഷണൽ കാമ്പയിനാണ് ബ്രാൻഡ് പുറത്തിറക്കിയിരിക്കുന്നത്. Https://www.asianetnews.com/casinos/fr/casino-retrait-rapide/ കൈത്തറി വസ്ത്രങ്ങളോടുള്ള ഇഷ്ടം വളർത്താനും വിശേഷ ദിവസങ്ങളിൽ മാത്രമല്ലാതെ മറ്റ് […]
Read more

Recent News

Advertisement
WhiteswanTV Footer