Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business

വമ്പൻ ഓഫറുകൾ; ആമസോണിൽ ഫ്രീഡം സെയിൽ വരുന്നു

ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7 മുതൽ ആരംഭിക്കും. ഇത്തവണയും പ്രൈം അംഗങ്ങൾക്ക് പൊതുവിൽ സെയിൽ ആരംഭിക്കുന്നതിന് 12 മണിക്കൂർ മുമ്പ് തന്നെ ഓഫറുകളിലേക്ക് പ്രവേശനം ലഭിക്കും. സ്‍മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങി വിവിധ ഉൽപ്പന്ന വിഭാഗങ്ങളിൽ ആകർഷകമായ വിലക്കിഴിവുകളും പ്രത്യേക ഓഫറുകളും സെയിലിൽ ലഭ്യമാകും. സാംസങ്, വൺപ്ലസ്, ഐക്യൂഒഒ, റെഡ്‍മി, റിയൽമി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മിഡ് റേഞ്ച്, ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം […]
Read more

പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം അവതരിപ്പിച്ച് വി

കൊച്ചി: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി സ്പോട്ടിഫൈ പ്രീമിയം സൗജന്യമായി നൽകുന്ന മൂന്ന് പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. ഡിജിറ്റൽ രംഗത്ത് സജീവമായ യുവതലമുറയെ ലക്ഷ്യമിട്ടാണ് ഒറ്റ റീചാർജിൽ ഡാറ്റയും വിനോദവും സംഗീതവും ഉൾപ്പെടുത്തിയിട്ടുള്ള ഈ പ്ലാനുകൾ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. പരസ്യങ്ങളില്ലാത്ത സംഗീതം, ഓഫ്‌ലൈൻ ഡൗൺലോഡുകൾ, മികച്ച ഓഡിയോ നിലവാരം എന്നിവ ഉറപ്പാക്കുന്ന സ്പോട്ടിഫൈ പ്രീമിയം ലഭ്യമാകുന്ന കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാനുകളാണിവ. കൂടുതൽ ഡാറ്റയും വിനോദവും ആഗ്രഹിക്കുന്നവർക്കായുള്ള 435 രൂപയുടെ ഫ്ലാഗ്ഷിപ്പ് […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർദ്ധനവ്; പവന് 2,120 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ വർധനവ്. ഇന്ന് ഒരു ഗ്രാമിന് 265 രൂപയും ഒരു പവന് 2,120 രൂപയും കൂടി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,725 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 1,09,800 രൂപയിലെത്തി. ഇന്നലെയും സ്വർണവിലയിൽ രണ്ട് തവണ വർധനവ് ഉണ്ടായിരുന്നു. രാവിലെ ഗ്രാമിന് 160 രൂപയും പിന്നീട് 100 രൂപയും കൂടി ഉയർന്നിരുന്നു. അതേസമയം, വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 240 […]
Read more

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് വെറുമൊരു കാപ്പിക്കടയല്ല, 400 കോടിയുടെ ബിസിനസ് നടക്കുന്നയിടം, അറിയാം ‘ബയ് മീ എ കോഫി’യുടെ കഥ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മാധ്യമ ചർച്ചകളിൽ നിറഞ്ഞുനിൽക്കുന്ന ഒന്നാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ കോഴിക്കോട് സന്ദർശനവും അദ്ദേഹം അവിടെ ഉദ്ഘാടനം ചെയ്ത ‘ബയ് മീ എ കോഫി’ (Buy Me a Coffee) എന്ന സ്ഥാപനവും. പ്രതികൂല കാലാവസ്ഥയും മഴക്കെടുതികളും നിലനിൽക്കുന്ന സമയത്ത് മുഖ്യമന്ത്രി ഇത്തരമൊരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്തതിനെ മുൻനിർത്തി രാഷ്ട്രീയ വിമർശനങ്ങൾ ഉയർന്നുവരുന്നത് സ്വാഭാവികമാണ്. വെറുമൊരു കാപ്പിക്കടയുടെ ഉദ്ഘാടനത്തിനാണോ മുഖ്യമന്ത്രി പോയതെന്നാണ് വിമർശകർ പറയുന്നത്. ഒറ്റ കേൾവിയിൽ ഇതിലെന്താണ് തെറ്റെന്ന് തോന്നാമെങ്കിലും, […]
Read more

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; ഇന്ന് മാത്രം പവന് വർധിച്ചത് 2,080 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഒരിടവേളയ്ക്ക് ശേഷമാണ് വിലയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നത്. ഇന്ന് മാത്രം പവന് 2,080 രൂപയാണ് ഉയർന്നത്. രാവിലെ ഗ്രാമിന് 160 രൂപ വർധിച്ച് 13,360 രൂപയിലെത്തിയ സ്വർണവില ഉച്ചയ്ക്ക് ശേഷം വീണ്ടും 100 രൂപ കൂടി ഉയർന്ന് 13,460 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്‍റെ വില 1,07,680 രൂപയായി. രാവിലെ പവന് 1,280 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം 800 രൂപ കൂടി വർധിച്ചതോടെ ദിവസത്തെ മൊത്തം […]
Read more

‘100 ശതമാനം നാച്ചുറൽ, പ്യുവർ, ഓർഗാനിക്’; ഇങ്ങനെ പറഞ്ഞ് വിൽക്കരുത്, ഡാബറിന് വിലക്ക്

ന്യൂഡൽഹി: ‘100 ശതമാനം’ എന്ന അവകാശവാദത്തോടെയുള്ള ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ നിന്ന് ഡാബറിനെ വിലക്കി കേന്ദ്രം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(FSSAI)യാണ് തേൻ, പശുവിൻ നെയ്യ്, ഭക്ഷ്യ എണ്ണകൾ എന്നിവ വിൽക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയത്. വിൽക്കുന്ന ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ‘100 ശതമാനം പ്രകൃതിദത്തം’, ‘100 ശതമാനം ശുദ്ധം’, ‘100 ശതമാനം പ്യൂരിറ്റി ഗ്യാരണ്ടീഡ്’, ‘100 ശതമാനം ഓർഗാനിക്’, ‘100 ശതമാനം ടെൻഡർ കോക്കനട്ട് വാട്ടർ’ എന്നിങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന ‘100 ശതമാനം’ അവകാശവാദങ്ങൾ കമ്പനിയുടെ വെബ്സൈറ്റിൽ […]
Read more

മുത്തൂറ്റ് ഫിൻകോർപ്പിന് ഇക്കണോമിക് ടൈംസ് ഫാമിലി ബിസിനസ് അവാർഡ്

കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മുഖ്യസ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന് ദി ഇക്കണോമിക് ടൈംസ് ഏർപ്പെടുത്തിയ ‘ഫാമിലി ബിസിനസ് ഓഫ് ദ ഇയർ – ലാർജ്’ പുരസ്കാരം ലഭിച്ചു. മികച്ച സാമ്പത്തിക പ്രകടനം, ശക്തമായ കോർപ്പറേറ്റ് ഭരണസംവിധാനം, പ്രൊഫഷണൽ മാനേജ്മെന്റ്, തലമുറകളിലൂടെയുള്ള നേതൃത്വ തുടർച്ച എന്നിവ വിജയകരമായി സംയോജിപ്പിച്ച കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കാണ് ഈ പുരസ്കാരം നൽകുന്നത്. മുത്തൂറ്റ് ഫിൻകോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ആയ തോമസ് ജോൺ മുത്തൂറ്റ്, ജോയിന്റ് മാനേജിങ് ഡയറക്ടർ തോമസ് ജോർജ് […]
Read more

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്; പവന് 1,05,600 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,200 രൂപയും ഒരു പവന് 1,05,600 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ നേരിയ കുറവ് ഉണ്ടായതിന്റെ സ്വാധീനമാണ് കേരളത്തിലെ വിലയിലും പ്രതിഫലിച്ചതെന്ന് വ്യാപാരികൾ അറിയിച്ചു. അതേസമയം, സംസ്ഥാനത്തെ വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയും 10 […]
Read more

രാജ്യത്തെ മികച്ച തൊഴിലിടങ്ങളിൽ എട്ടാം സ്ഥാനത്ത് ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക്

കൊച്ചി: രാജ്യത്തെ പ്രമുഖ സ്മോൾ ഫിനാൻസ് ബാങ്കുകളിൽ ഒന്നായ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ‘ഗ്രേറ്റ് പ്ലേസ് ടു വർക്ക്’ ഇന്ത്യയുടെ 2026-ലെ മികച്ച 100 കമ്പനികളുടെ പട്ടികയിൽ എട്ടാം സ്ഥാനം സ്വന്തമാക്കി. ഈ നേട്ടത്തിന് പുറമെ 2026 ബിഎഫ്എസ്ഐ മേഖലയിലെ രാജ്യത്തെ മികച്ച 25 തൊഴിലിടങ്ങളുടെ പട്ടികയിലും 2026 ഹെൽത്ത് ആൻഡ് വെൽനസ് മേഖലയിലെ മികച്ച 10 തൊഴിലിടങ്ങളുടെ പട്ടികയിലും ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഇടം നേടി. ജീവനക്കാർക്ക് മികച്ച രീതിയിൽ വളരാനും പ്രവർത്തിക്കാനുമുള്ള […]
Read more

‘ലവ് ഫ്രം ബെസ്റ്റി’ കാമ്പയിനുമായി ഡി ബിയേഴ്‌സ്

കൊച്ചി: ഫ്രണ്ട്ഷിപ്പ് ഡേയുടെ ഭാഗമായി ഡി ബിയേഴ്‌സ് ഇന്ത്യ ‘ലവ് ഫ്രം ബെസ്റ്റി’ എന്ന കാമ്പയിൻ അവതരിപ്പിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സൗഹൃദ ബന്ധങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നത്. ഉറ്റസുഹൃത്തുക്കൾക്ക് തങ്ങളുടെ സൗഹൃദ യാത്ര ആഘോഷമാക്കാനുള്ള അവസരമാണ് ഈ കാമ്പയിനിലൂടെ ഡി ബിയേഴ്‌സ് ഒരുക്കുന്നത്. ആഗസ്റ്റ് 1, 2 തീയതികളിൽ കൊച്ചി, മുംബൈ, ഡൽഹി, ബെംഗളൂരു, ചെന്നൈ, പുണെ, കാൺപൂർ, കോയമ്പത്തൂർ, നാഗ്‌പൂർ എന്നീ നഗരങ്ങളിലെ ഫോറെവർമാർക്ക് ഡയമണ്ട് ജ്വല്ലറികൾ ഉൾപ്പെടെയുള്ള 60 റീട്ടെയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer