തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ വർധനവ്. ഇന്ന് ഒരു ഗ്രാമിന് 265 രൂപയും ഒരു പവന് 2,120 രൂപയും കൂടി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,725 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 1,09,800 രൂപയിലെത്തി. ഇന്നലെയും സ്വർണവിലയിൽ രണ്ട് തവണ വർധനവ് ഉണ്ടായിരുന്നു. രാവിലെ ഗ്രാമിന് 160 രൂപയും പിന്നീട് 100 രൂപയും കൂടി ഉയർന്നിരുന്നു. അതേസമയം, വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 240 രൂപയും 10 ഗ്രാം വെള്ളിയുടെ വില 2,400 രൂപയുമായി തുടരുകയാണ്.




