Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business

തമിഴ്നാട് മെർക്കന്റൈൽ ബാങ്കിൻറെ അറ്റാദായം 34. 97 ശതമാനം വർദ്ധിച്ച് 411. 51 കോടി രൂപയിലെത്തി

കൊച്ചി: രാജ്യത്തെ പ്രമുഖ പഴയ തലമുറ സ്വകാര്യ മേഖല ബാങ്കുകളിലൊന്നായ തമിഴ്നാട് മെർക്കന്റൈൽ ബാങ്ക് ലിമിറ്റഡ് (ടിഎംബി) 2026 ജൂൺ 30-ന് അവസാനിച്ച പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. അറ്റാദായം മുൻ വർഷം ഇതേ പാദത്തിലെ 304.89 കോടി രൂപയിൽ നിന്നും 34.97 ശതമാനം വർദ്ധനവോടെ അറ്റാദായം 411.51 കോടി രൂപയിലെത്തി. പ്രവർത്തന ലാഭം മുൻ വർഷത്തെ 412.26 കോടി രൂപയിൽ നിന്ന് 48.22 ശതമാനം വർദ്ധനവോടെ 611.07 കോടി രൂപയായി ഉയർന്നു. അറ്റ […]
Read more

എയു സ്മോൾ ഫിനാൻസ് ബാങ്ക് പ്രവാസികളുടെ സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എയു സ്മോൾ ഫിനാൻസ് ബാങ്ക് പ്രവാസി ഇന്ത്യക്കാർക്കായുള്ള എഫ്‌സിഎൻആർ, എൻആർഇ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ 2026 ജൂലൈ 27 മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ മാറ്റങ്ങൾ അനുസരിച്ച് 3 മുതൽ 4 വർഷം വരെ കാലാവധിയുള്ള എഫ്എൻആർ(ബി) നിക്ഷേപങ്ങളുടെ പരമാവധി പലിശ നിരക്ക് പ്രതിവർഷം 7.10 ശതമാനത്തിൽ നിന്ന് 7.40 ശതമാനമായി ഉയർത്തി. അതുപോലെ 36 മാസവും ഒരു ദിവസവും മുതൽ […]
Read more

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 480 രൂപയുടെ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 480 രൂപയുടെ ഇടിവുണ്ടായി. ഇതോടെ കേരളത്തിൽ ഇന്ന് 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,155 രൂപയും പവന് 1,05,240 രൂപയുമായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണിത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും കുറവ് രേഖപ്പെടുത്തി. നിലവിൽ വെള്ളി ഗ്രാമിന് 235 രൂപയിലും 10 ഗ്രാമിന് 2,350 […]
Read more

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്; പവന് 680 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഞായറാഴ്ച വില മാറ്റമില്ലാതെ തുടർന്നതിന് പിന്നാലെയാണ് ഇന്ന് സ്വർണവില ഉയർന്നത്. ഒരു ഗ്രാം സ്വർണത്തിന് 85 രൂപയും ഒരു പവൻ സ്വർണത്തിന് 680 രൂപയുമാണ് വർധിച്ചത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,370 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,06,960 രൂപയാണ് നിലവിലെ വില. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിലും വർധനവ് ഉണ്ടായി. നിലവിൽ 22 കാരറ്റ് വെള്ളി ഗ്രാമിന് 240 രൂപയ്ക്കും 10 ഗ്രാമിന് 2,400 […]
Read more

വാട്‌സ്ആപ്പ് വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപം

പുതിയ സൗകര്യവുമായി യുടിഐ മ്യൂച്വൽ ഫണ്ട് കൊച്ചി: രാജ്യത്തെ മുൻനിര മ്യൂച്വൽ ഫണ്ട് സ്ഥാപനമായ യുടിഐ മ്യൂച്വൽ ഫണ്ട് രാജ്യത്താദ്യമായി നിക്ഷേപകർക്ക് വാട്‌സ്ആപ്പിലൂടെ നിക്ഷേപ പ്രക്രിയ പൂർത്തിയാക്കാനുള്ള അത്യാധുനിക സൗകര്യം അവതരിപ്പിച്ചു. പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും വാട്‌സ്ആപ്പിലൂടെ തന്നെ നിർവ്വഹിക്കാൻ സാധിക്കും. കോടിക്കണക്കിന് ഇന്ത്യക്കാർ ദിവസേന ഉപയോഗിക്കുന്ന വാട്‌സ്ആപ്പിൽ ഒരു സന്ദേശം അയക്കുന്നത് പോലെ ലളിതമായി ഇനി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്താം. മറ്റൊരു ആപ്പിലേക്കോ ബ്രൗസറിലേക്കോ റീഡയറക്ട് ചെയ്യാതെ തന്നെ ഒറ്റത്തവണ പേയ്‌മെന്റുകളും യുപിഐ […]
Read more

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധനവ്; പവന് 440 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 55 രൂപയാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,285 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 1,06,280 രൂപയിലെത്തി. കഴിഞ്ഞ ദിവസം സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് അന്ന് കുറഞ്ഞത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ 22 കാരറ്റ് വെള്ളിയുടെ വില ഗ്രാമിന് 235 […]
Read more

ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ അറ്റാദായം 317 കോടി രൂപയായി ഉയർന്നു

കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കിങ് സ്ഥാപനമായ ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് 2026 ജൂണിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ മുൻവർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 206.7 ശതമാനം വളർച്ചയോടെ 317 കോടി രൂപയായി ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബാങ്ക് തങ്ങളുടെ 2027 സാമ്പത്തിക വർഷത്തെ ആസ്തിയിന്മേലുള്ള ആദായ ലക്ഷ്യം 1.8 ശതമാനം മുതൽ 2.0 ശതമാനമായി ഉയർത്തി നിശ്ചയിച്ചു. 38.6 ശതമാനം വാർഷിക വളർച്ചയോടെ ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ത്രൈമാസ […]
Read more

വായ്പ വിതരണത്തിൽ 31 ശതമാനവും അറ്റാദായത്തിൽ 15 ശതമാനവും വളർച്ച രേഖപ്പെടുത്തി ടിവിഎസ് ക്രെഡിറ്റ്

കൊച്ചി: ടിവിഎസ് വേണുവിന്റെ ഭാഗവും പ്രമുഖ എൻബിഎഫ്സിയുമായ ടിവിഎസ് ക്രെഡിറ്റ് സർവീസസ് ലിമിറ്റഡിന്റെ നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ അറ്റാദായം 15 ശതമാനം വർദ്ധനവോടെ 208 കോടി രൂപയായി. ഒന്നാം പാദത്തിൽ കമ്പനിയുടെ ആകെ വരുമാനം 1,918 കോടി രൂപയാണ്. ഇത് മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം വർധനവാണ്. കൈകാര്യം ചെയ്യുന്ന ആസ്തികൾ 32,053 കോടി രൂപയായി ഉയർന്നു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 19 ശതമാനം വളർച്ചയാണിത്. മെച്ചപ്പെട്ട […]
Read more

ഒടുങ്ങാതെ ഹോർമൂസ് പ്രതിസന്ധി, കുതിച്ചുയർന്ന് ക്രൂഡ് വില; എണ്ണ വില കൂട്ടി പാകിസ്ഥാനും ചൈനയും, ഇന്ത്യയിലും പെട്രോൾ വില കൂടുമോ?

രാജ്യാന്തര വിപണികളെ കൂടുതൽ ആശങ്കയിലാഴ്ത്തി യുഎസ് ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. സംഘർഷം പുതിയ തലത്തിലേക്ക് കടന്നാൽ ക്രൂഡോയിൽ വില വീണ്ടും കത്തും. രാജ്യാന്തര തലത്തിൽ ഓഹരി വിപണികൾ നഷ്ടം തുടരും. സ്വർണവില വീണ്ടും ഇടിയാനും സാധ്യതയുണ്ട്. മിഡിൽ ഈസ്റ്റിൽ വീണ്ടും രൂക്ഷമായ സംഘർഷം ആഗോള എണ്ണവിപണിയെ അസ്ഥിരമാക്കുന്നതിനിടെ ക്രൂഡ് ഓയിൽ വില ഉയർന്ന നിലയിലെത്തിയത് പേടിക്കേണ്ട കാര്യം തന്നെയാണ്. യുഎസ്-ഇറാൻ വെടിനിർത്തൽ പ്രായോഗികമായി തകർന്നതും ഹോർമുസ് കടലിടുക്കിലൂടെ എണ്ണഗതാഗതം തടസപ്പെടുമെന്ന ആശങ്കയും എണ്ണവിലയെ വീണ്ടും കുതിപ്പിക്കുകയാണ്. […]
Read more

മൺസൂൺ ബമ്പർ; ഒന്നാം സമ്മാനം 10 കോടി രൂപ കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: മണ്‍സൂണ്‍ ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 10 കോടി രൂപ കണ്ണൂരില്‍ വിറ്റ എംസി 576896 എന്ന നമ്പരിനാണ്. രണ്ടാം സമ്മാനമായ പത്ത് ലക്ഷം രൂപ വീതം അഞ്ച് പരമ്പരകൾക്കാണ് ലഭിക്കുന്നത്. MA 530984, MB 884378, MC 351820, MD 557299, ME 685785 എന്നീ അഞ്ച് ടിക്കറ്റുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപയും അഞ്ച് പേർക്ക് ലഭിക്കും. വിവിധ ജില്ലകളിലായി ഇതിനകം 40 […]
Read more

Recent News

Advertisement
WhiteswanTV Footer