Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business

കേരളത്തിന് ചരിത്ര നിമിഷം; വിഴിഞ്ഞത്ത് ഓഗസ്റ്റ് 18 മുതൽ സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾ

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലും രാജ്യത്തിന്റെ സമുദ്ര വ്യാപാര മേഖലയിലും ചരിത്രപരമായ നാഴികക്കല്ലായി മാറാൻ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഓഗസ്റ്റ് 18 മുതൽ സമ്പൂർണ്ണ എക്സിം (EXIM – കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾക്ക് തുടക്കമാകും. ഇതോടെ കേവലം ഒരു ട്രാൻഷിപ്‌മെന്റ് തുറമുഖം എന്ന നിലയിൽ നിന്ന് മാറി, ആഗോള ചരക്കുകൾ നേരിട്ട് ഇന്ത്യയിലേക്ക് എത്തുന്നതും തിരിച്ചു പോകുന്നതുമായ സമ്പൂർണ്ണ അന്താരാഷ്ട്ര ചരക്ക് കവാടമായി വിഴിഞ്ഞം മാറും. തുറമുഖത്തുനിന്നുള്ള ആദ്യ കയറ്റുമതി കണ്ടെയ്നർ മുഖ്യമന്ത്രി വി.ഡി. സതീശൻ ഫ്ലാഗ് ഓഫ് […]
Read more

ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ വർധനവ്; പവന് 560 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധന രേഖപ്പെടുത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,135 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,05,080 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുറയുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്. അതിനിടയിലാണ് ഇന്ന് വില ഉയർന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയിലും വർധനയുണ്ടായി. […]
Read more

ടാറ്റാ കപ്പൽ നിർമാണ ശാല ഇടത് സർക്കാരിന്റെ പദ്ധതി; ധാരണാപത്രം ഒപ്പിട്ടത് LDF ഭരണകാലത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ പദ്ധതിയിലെ ടാറ്റ കപ്പൽശാലാ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത്. പദ്ധതി സംബന്ധിച്ച ധാരണ മുൻ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചതാണെന്ന് രേഖകളിൽ വ്യക്തമാകുന്നു. 2025-ലെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലാണ് ടാറ്റ ഗ്രൂപ്പുമായി സംയുക്ത സംരംഭത്തിനുള്ള ധാരണാപത്രം ഒപ്പുവെച്ചത്. അന്നത്തെ വ്യവസായ മന്ത്രി പി. രാജീവ് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് പദ്ധതി മുന്നോട്ടുപോയതെന്നാണ് വിവരം. കൊച്ചിയിൽ ടാറ്റയുടെ ആർട്സൺ […]
Read more

ഇൻസ്റ്റമാർട്ട് വഴി ഇനി എൽപിജി സിലിണ്ടറും വാങ്ങാം; എത്തുന്നത് 10 കിലോ തൂക്കമുള്ള ‘നവ്യ’

ബെംഗളൂരു: ക്വിക് കൊമേഴ്സിലേക്ക് ഇനി എൽപിജി സിലിണ്ടറും. പലചരക്ക് സാധനങ്ങളും പാലും പച്ചക്കറിയും പോലെ സ്വിഗ്ഗിയുടെ ഇൻസ്റ്റമാർട്ട് വഴി 10 കിലോഗ്രാം സിലിണ്ടറുകൾ വീട്ടിലെത്തിക്കാൻ പൊതുമേഖലാസ്ഥാപനമായ എച്ച്പിസിഎലിന്റെ പദ്ധതി ബെംഗളൂരുവിൽ തുടങ്ങി. എച്ച്പിയുടെ 10 കിലോഗ്രാം തൂക്കമുള്ള നവ്യ സിലിണ്ടറുകളാണ് ഇൻസ്റ്റമാർട്ട് വഴി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ഓർഡർ ചെയ്യാനാകുന്നത്. എച്ച്പിയുടെ 5 കിലോഗ്രാം സിലിണ്ടറുകളും ഇൻസ്റ്റമാർട്ടിലൂടെ ലഭിക്കും.
Read more

വന്ദേ ഭാരതം പദ്ധതിക്ക് മികച്ച പ്രതികരണം

കൊച്ചി: രാജ്യത്തെ പുതുതലമുറ സംരംഭകരേയും നൂതന ആശയമുള്ളവരേയും കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ഗൗതം അദാനി ആരംഭിച്ച വന്ദേ ഭാരതം പദ്ധതിക്ക് രാജ്യമെമ്പാടും മികച്ച സ്വീകാര്യത. രാജ്യത്തെ വിവിധ ഐഐടികൾ, ഐഐഎമ്മുകൾ, എൻഐടികൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണ പരിപാടികൾക്ക് പിന്നാലെ നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്. 10 ദിവസം കൊണ്ട് രാജ്യത്തെ പ്രമുഖ സർവ്വകലാശാലകളിലെയും കോളേജുകളിലേയും 50,000ത്തിലധികം വിദ്യാർത്ഥികളിലേക്ക് ഈ പ്രചാരണ പരിപാടി എത്തി. കൊച്ചി, ലഖ്‌നൗ, കാൺപൂർ, ഭുവനേശ്വർ, ബെംഗളൂരു, പട്ന, ഭോപ്പാൽ, ഇൻഡോർ എന്നീ നഗരങ്ങളിലെ […]
Read more

ആദായ നികുതി റിട്ടേൺ; നികുതി നൽകാത്തവരും ITR ഫയൽ ചെയ്യണോ? എന്നാണ് അവസാന തിയതി? ശ്രദ്ധിച്ചില്ലെങ്കിൽ വിയർക്കും

നിങ്ങളുടെ വരുമാനം കുറവായതിനാൽ നികുതി നൽകേണ്ടതില്ലാത്തതിനാൽ ഐടി റിട്ടേൺ ഫയൽ ചെയ്യേണ്ടതുണ്ടോ? ശമ്പള വരുമാനക്കാർക്കിടയിൽ വ്യാപകമായുള്ള സംശയമാണിത്. സ്റ്റാൻഡേഡ് ഡിഡക്ഷനും റിബേറ്റും ഉൾപ്പടെ 12.75 ലക്ഷംവരെ വരുമാനമുള്ള ശമ്പള വരുമാനക്കാർക്ക് നികുതി ബാധ്യതയില്ലെങ്കിലും റിട്ടേൺ നൽകേണ്ടതുണ്ട്. എങ്കിൽ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. മൂലധന നേട്ടം, ഡിജിറ്റൽ ആസ്തി(VDA), ലോട്ടറി തുടങ്ങിയ പ്രത്യേക വരുമാനങ്ങൾക്ക് നിശ്ചിത നിരക്കിൽ നികുതി നൽകുകയും വേണം. നികുതി വിധേയ വരുമാനം പരിധിയിൽ കുറവാണെങ്കിലും വിദേശ യാത്ര നടത്തിയവരും വൻതുക വൈദ്യുതി ബില്ല് […]
Read more

ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങൾക്കുശേഷം സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയാണ് കുറഞ്ഞത്. ഇതനുസരിച്ച് ഒരു പവൻ സ്വർണത്തിന് 360 രൂപയുടെ കുറവുണ്ടായി. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന്റെ വില 13,230 രൂപയായും ഒരു പവൻ സ്വർണത്തിന്റെ വില 1,05,840 രൂപയായും കുറഞ്ഞു. ഇന്നലെ രാവിലെ ഗ്രാമിന് 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് 13,275 […]
Read more

യെസ് ബാങ്കിൻറെ വായ്പ വിശ്വാസ്യത ഉയർത്തി ആഭ്യന്തര- അന്താരാഷ്ട്ര ഏജൻസികളുടെ റേറ്റിംഗ്

കൊച്ചി: പ്രമുഖ ആഭ്യന്തര, അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ യെസ് ബാങ്കിന്റെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തിയതോടെ ബാങ്കിന്റെ വായ്പാ വിശ്വാസ്യത കൂടുതൽ ശക്തിപ്പെട്ടു. ബാങ്കിന്റെ ആസ്തികളുടെ ഗുണനിലവാരം, ലാഭക്ഷമത, മൂലധന അടിത്തറ എന്നിവയിലുണ്ടായ പുരോഗതിയാണ് റേറ്റിംഗ് ഉയർത്താൻ കാരണമായത്. എസ് ആൻഡ് പി ഗ്ലോബൽ റേറ്റിങ്‌സ് യെസ് ബാങ്കിന് ആദ്യമായി ബി.ബി. പ്ലസ് ദീർഘകാല ഇഷ്യൂവർ ക്രെഡിറ്റ് റേറ്റിങ്ങും സ്റ്റേബിൾ ഔട്ട്‌ലുക്കും നൽകി. 2026 മെയ് മാസം മൂഡീസ് റേറ്റിങ്‌സ് യെസ് ബാങ്കിന്റെ റേറ്റിംഗ് ബി.എ ടു […]
Read more

സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ ഇന്നും വ‍‍ർധനവ്; വെള്ളി വിലയും കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് രാവിലെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപയും ഒരു പവന് 280 രൂപയുമാണ് കൂടിയത്. ഇതോടെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,275 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,06,200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകളിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ഇന്നലെയും സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം സ്വർണത്തിന് 110 രൂപ കൂടി. വൈകുന്നേരം ഒരു […]
Read more

രാജ്യത്തെ പുതിയ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ പകുതിയും പുതുതലമുറ; ഗ്രാമീണ മേഖലകളിൽ ഉപയോഗം വർധിക്കുന്നു

കൊച്ചി: രാജ്യത്ത് പുതുതായി ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാൻ തുടങ്ങുന്നവരിൽ പകുതിയും യുവാക്കളാണെന്ന് ട്രാൻസ്‌യൂണിയൻ സിബിലിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ‘ബിയോണ്ട് ദി സ്വൈപ്പ് 2026’ എന്ന പേരിലിറക്കിയ റിപ്പോർട്ട് പ്രകാരം, മെട്രോ നഗരങ്ങളെക്കാൾ അർദ്ധ-നഗര, ഗ്രാമീണ മേഖലകളിലേക്കും ക്രെഡിറ്റ് കാർഡിന്റെ ഉപയോഗം കൂടുതൽ വ്യാപിച്ചിട്ടുണ്ട്. 2026-ൽ രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം 5.2 കോടി കടന്നു. 2016-നെ അപേക്ഷിച്ച് ഇത് 3.6 ഇരട്ടി വളർച്ചയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ (2016-2026) ക്രെഡിറ്റ് കാർഡ് കുടിശ്ശിക […]
Read more

Recent News

Advertisement
WhiteswanTV Footer