Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business

ഇൻഡിഗോ പ്രതിസന്ധി; ഡിജിസിഎയിലെ നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഡയറക്‌‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിലെ (ഡിജിസിഎ) നാല് ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. ഇവർ കരാർ അടിസ്ഥാനത്തിലാണ് ഡിജിസിഎയിൽ പ്രവർത്തിച്ചിരുന്നത്. ഇൻഡിഗോയുടെ ചുമതലയുണ്ടായിരുന്ന നാല് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർമാരെയാണ് ഡിജിസിഎ പുറത്താക്കിയത്. ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർ ഋഷിരാജ് ചാറ്റർജി, സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർ സീമ ജാംനാനി, ഫ്ലൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർമാരായ അനിൽ കുമാർ പൊഖ്‌റിയാൽ, പ്രിയം കൗശിക് എന്നിവരെയാണ് പുറത്താക്കിയത്. ആദ്യമായാണ് ഇൻഡിഗോ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ […]
Read more

ദക്ഷിണേന്ത്യയിൽ 4000 കോടി നിക്ഷേപിക്കാൻ ലക്ഷ്യമിട്ട് ജിയോ സ്റ്റാർ

കൊച്ചി: ദക്ഷിണേന്ത്യൻ മീഡിയ, എൻ്റർടെയ്ൻമെൻ്റ് വ്യവസായത്തിൽ ഒരു വഴിത്തിരിവായി മാറിയ ചടങ്ങിൽ ജിയോഹോട്ട്സ്റ്റാറിൻ്റെ മാതൃസ്ഥാപനമായ ജിയോസ്റ്റാർ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ മേഖലയിലെ സർഗ്ഗാത്മക സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനായി 4,000 കോടി നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, പാർലമെൻ്റ് അംഗം പത്മഭൂഷൺ കമൽ ഹാസൻ എന്നിവരും, സൗത്ത് ഫിലിം, ടിവി വ്യവസായങ്ങളിലെ മറ്റ് പ്രമുഖരും ജിയോസ്റ്റാറിൻ്റെ എസ്.വി.ഒ.ഡി വിഭാഗം മേധാവിയും ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ സുശാന്ത് ശ്രീറാം, എൻ്റർടെയ്ൻമെൻ്റ് (സൗത്ത്) ക്ലസ്റ്റർ മേധാവി കൃഷ്ണൻ […]
Read more

കൊറോണ റെമഡീസ് ലിമിറ്റഡ് ഐപിഒ ഡിസംബര്‍ എട്ട് മുതല്‍

കൊച്ചി: കൊറോണ റെമഡീസ് ലിമിറ്റ‍ഡിന്റെ പ്രാഥമിക പൊതു ഓഹരി വില്‍പന (ഐപിഒ) 2025 ഡിസംബര്‍ എട്ട് മുതല്‍ 10വരെ നടക്കും. പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 655.371 കോടിരൂപയുടെ ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 1,008 മുതൽ 1,062 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 14 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 14 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായി മാറ്റിവെച്ചിരിക്കുന്ന വിഭാഗത്തില്‍ ഓഹരി ഒന്നിന് 54 രൂപ […]
Read more

മീഷോ ലിമിറ്റഡ് ഐപിഒ ഡിസംബര്‍ മൂന്ന് മുതല്‍

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന 2025 ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കും. 4250 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടര്‍മാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 105,513,839 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 105 മുതല്‍ 111 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 135 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 135 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ […]
Read more

അയൺ ഫാബ്രിക്കേഷൻ & എൻജിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ കൺവെൻഷൻ

കോഴിക്കോട് : കേരള അയൺ ഫാബ്രിക്കേഷൻ & എൻജിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ കുന്ദമംഗലം ബ്ലോക്ക് കൺവെൻഷൻ പെരുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഷറഫുദ്ദീൻ ഉദ്‌ഘാടനം ചെയ്തു. രാജൻ കല്ലേരി അധ്യക്ഷനായി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഫൈസൽ, ഗിരീഷ് കുമാർ, ഷാനു പ്രസാദ്, അജയൻ, അനീഷ്, ജിനീഷ്, ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക് കമ്മറ്റി ഓഫീസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
Read more

കോർപ്പറേറ്റുകൾക്ക് അനുകൂലവും തൊഴിലാളികൾക്ക് വീഴ്ചയുമാണ് ലേബർ കോഡ്: ടിപി രാമകൃഷ്ണൻ

കോഴിക്കോട് : കേന്ദ്ര ഗവൺമെൻറ് പാർലമെന്റിൽ മതിയായ ചർച്ചയ്ക്ക് അവസരം നൽകാതെയാണ് ലേബർ കോഡ് പാസാക്കിയിട്ടുള്ളതെന്നും ലേബർ കോർഡ് നടപ്പിലാക്കുമ്പോൾ തൊഴിലാളികളുടെ ജോലി സമയം, മിനിമം കൂലി വ്യവസ്ഥ ഇതെല്ലാം അട്ടിമറിക്കപ്പെടുമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. തൊഴിലാളികൾ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന ജോലിസ്ഥിരത ഉൾപ്പെടെയുള്ള നാനാതരത്തിലുള്ള അവരുടെ ആവശ്യങ്ങൾ, അവരുടെ പ്രശ്നങ്ങൾ എന്നിവ അതിസങ്കീർണമാകാൻ പോവുകയാണ്. കോർപ്പറേറ്റുകളും വർഗീയ ശക്തികളും ചേർന്നുകൊണ്ടുള്ള ഒരു പുതിയ ആക്രമണമുഖം ഇന്ത്യയിലെ തൊഴിലാളികൾക്കെതിരായിട്ടും കൃഷിക്കാർക്കെതിരായിട്ടും രംഗത്ത് വന്നിട്ടുണ്ട്.കേരളത്തിലെ സർക്കാർ ഇതുസംബന്ധിച്ച […]
Read more

ബേപ്പൂർ മണ്ഡലം കെവിവിഇഎസ് കൺവെൻഷൻ പി.കെ. ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെ.വി.വി.ഇ.എസ്) ബേപ്പൂർ മണ്ഡലം കൺവെൻഷൻ നടന്നു. ജില്ലാ പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ.പി. രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സലീം രാമനാട്ടുകര മുഖ്യപ്രഭാഷണം നടത്തി. വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ കൺവെൻഷനിൽ ചർച്ച ചെയ്യുകയും അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ തീരുമാനിക്കുകയും ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുസ്സലാം വടകര, സംസ്ഥാന സമിതി അംഗം എം. മമ്മുണ്ണി, മണ്ഡലം […]
Read more

ശബരിമല പാതയിലെ നെറ്റ് വര്‍ക്ക് മെച്ചപ്പെടുത്തി വി; കുട്ടികളുടെ സുരക്ഷയ്ക്കായി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാവുന്ന ‘വി സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍’ അവതരിപ്പിച്ചു

പത്തനംതിട്ട: നവംബര്‍ 18, 2025: വി സുരക്ഷ റിസ്റ്റ് ബാന്‍ഡുകളിലൂടെ ആശങ്കകളില്ലാതെ സുരക്ഷിതമായ ശബരിമല തീര്‍ത്ഥാടനം ഉറപ്പാക്കാനായി കേരള പോലീസ് കേരളത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ വിയുമായി വീണ്ടും കൈകോര്‍ക്കുന്നു. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനായി വി യുടെ നെറ്റ് വര്‍ക്ക്കൂടുതല്‍ ശക്തിപ്പെടുത്തി. എല്‍900, എല്‍1800, എല്‍2100, എല്‍2300, എല്‍2500 എന്നീ സ്‌പെക്ട്രം ബാന്‍ഡുകളിലായി ആകെ 70 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം വിന്യസിക്കുകയും പത്തനംതിട്ട ജില്ലയില്‍ 13 പുതിയ സൈറ്റുകള്‍ കൂടി സ്ഥാപിക്കുകയും […]
Read more

നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന് നാഷണൽ സി എസ് ആർ പുരസ്‌കാരം

തൃശ്ശൂർ: റോട്ടറി ഇന്ത്യ നൽകുന്ന സി എസ് ആർ നാഷണൽ അവാർഡ് ഈ വർഷം നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന് ലഭിച്ചു. ഇന്ത്യയിൽ 563 കമ്പനികൾ പങ്കെടുത്തത്തിൽ  വാട്ടർ , സാനിറ്റേഷൻ ആൻഡ് ഹൈജീൻ- ലാർജ് എന്റർപ്രൈസ് വിഭാഗത്തിലാണ് കമ്പനിക്ക് അവാർഡ് ലഭിച്ചത്. കേരളാ മാനേജ്‌മന്റ് അസോസിയേഷന്റെ എൻവിറോണ്മെന്റ് വിഭാഗത്തിൽ ഈ വർഷത്തെ  സി എസ് ആർ അവാർഡും  കമ്പനിക്ക് ലഭിച്ചിരുന്നു.. കമ്പനി നടപ്പിലാക്കിയ വിവിധ കുടിവെള്ള പദ്തതികൾ  കൃഷിക്ക് സഹായകമായ പ്രൊജെക്ടുകൾ മെൻസ്ട്രുൾ കപ്പുകളുടെ വിതരണം […]
Read more

ടി ടൈം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ കരീമിന് ഖത്തർ ഗോൾഡൻ വിസ

മലപ്പുറം : ടി ടൈം ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ അബ്ദുൽ കരീമിന് ഖത്തർ ഗോൾഡൻ വിസ ലഭിച്ചു. വിദേശ നിക്ഷേപകർക്കും പ്രൊഫഷണലുകൾക്കും ഖത്തർ നൽകുന്ന പ്രശസ്ത അംഗീകാരമാണ് ഗോൾഡൻ വിസ. പെരിന്തൽമണ്ണ ഏലംകുളം സ്വദേശിയായ പാലെങ്ങൽ മുഹമ്മദുണ്ണി മാസ്റ്ററുടെയും താമരശ്ശേരി ഫാത്തിമയുടെയും ഇളയ മകനായ അബ്‌ദുൽ കരീം 2004 ൽ ഖത്തറിൽ നിന്നും തുടങ്ങി വെച്ച ടീ ടൈം എന്ന ആശയത്തെ ഗൾഫ് രാജ്യങ്ങളിലെ സ്വദേശികളും വിദേശികളും നെഞ്ചേറ്റുകയായിരുന്നു. ഗൾഫ് രാജ്യങ്ങളിൽനിന്ന് യൂറോപ്പിലേക്കും ടീ ടൈം […]
Read more

Recent News

Advertisement
WhiteswanTV Footer