മാറ്റമില്ലാതെ സ്വർണവില; പവന് 70,040 രൂപ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 70,040 രൂപയും, ഗ്രാമിന് 8,755 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വ്യാപാരം വാരാന്ത്യത്തിൽ നേട്ടത്തിലാണ് ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 3,241.36 ഡോളർ എന്നതാണ് നിരക്ക്. ഇന്നലെ കേരളത്തിൽ സ്വർണ്ണ വില കുറഞ്ഞിരുന്നു. പവന് 160 രൂപയും, ഗ്രാമിന് 20 രൂപയുമാണ് വില കുറഞ്ഞത്. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് വർധനയുണ്ട്. ഒരു കിലോ വെള്ളിക്ക് 100 രൂപ ഉയർന്ന് 1,09,100 രൂപ എന്നതാണ് നിരക്ക്. […]
Read more

