Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

രാജേഷ് ബാബു കെ ശൂരനാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം’എന്നും’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൊച്ചി: ചലച്ചിത്ര നിർമ്മാതാവായും, സംഗീത സംവിധായകനായും സിനിമ രംഗത്ത് ശ്രദ്ധേയനായ രാജേഷ് ബാബു കെ ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” എന്നും “. ഇരുപതിലധികം സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുള്ള രാജേഷ് ബാബു പെർഫ്യൂം,ഹെർ ഫ്രാഗ്രൻസ് , ബൈനറി , ഴ , ഇനി. സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ഒരു അഭിനേതാവ് കൂടിയായ ഷനൂപാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ.മലയാളത്തിലെ താരങ്ങളും, സംവിധായകരും, ഗായകരും , സാങ്കേതിക പ്രവർത്തകരുമടക്കം ചലച്ചിത്രരംഗത്തെ നൂറിലധികം പ്രമുഖർ തങ്ങളുടെ ഒഫീഷ്യൽ പേജുകൾ വഴിയും, […]
Read more

ഷാജി കൈലാസ്-ജോജു ജോർജ് കൂട്ടുകെട്ടിന്റെ ആക്ഷൻ ത്രില്ലർ ‘വരവ്’; ടീസർ പുറത്തിറങ്ങി

മലയാള സിനിമയിൽ ആദ്യമായി ഷാജി കൈലാസും ജോജു ജോർജും ഒന്നിക്കുന്ന ‘വരവ്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ വിഷുദിനത്തിൽ പുറത്തിറങ്ങി. ‘ഗെയിം ഓഫ് സർവൈവൽ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലറായിരിക്കുമെന്ന് ടീസർ സൂചിപ്പിക്കുന്നു. കെ.കെ. പോൾസൺ എന്ന ശക്തമായ കഥാപാത്രമായാണ് ജോജു ജോർജ് ചിത്രത്തിൽ എത്തുന്നത്. നാല് വർഷത്തിന് ശേഷം മടങ്ങിയെത്തുന്ന അനിയനെക്കുറിച്ചുള്ള പവർഫുൾ ഡയലോഗോടെ തുടങ്ങുന്ന ടീസറിൽ ഹൈറേഞ്ച് പശ്ചാത്തലത്തിൽ വമ്പൻ കാർ ചേസിംഗുകളും തീപാറുന്ന സംഘട്ടന രംഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. […]
Read more

വൈറൽ വീഡിയോയിലെ ചേട്ടൻ ഒടുവിൽ ബിജുക്കുട്ടനെ കാണാനെത്തി

​കൊച്ചി: സോഷ്യൽ മീഡിയയിൽ കാലങ്ങളായി ചിരിപടർത്തിയ ആ വൈറൽ വീഡിയോ നമ്മളാരും മറന്നിട്ടുണ്ടാകില്ല. റോഡരികിൽ പടക്കം പൊട്ടിക്കുമ്പോൾ പേടിച്ച് വട്ടം കറങ്ങി നിലത്തു വീഴുന്ന ഒരാളുടെ ദൃശ്യങ്ങൾ വർഷങ്ങളായി ഓരോ വിഷുക്കാലത്തും ട്രോളന്മാരുടെ ആഘോഷമാണ്. എന്നാൽ ആ ചിരിക്ക് പിന്നിലെ നൊമ്പരപ്പെടുത്തുന്ന ജീവിതകഥയുമായി വീഡിയോയിലെ യഥാർത്ഥ വ്യക്തിയായ ഷിബൻ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ‘വാഴ 2’ എന്ന ചിത്രത്തിൽ ഈ രംഗം പുനരാവിഷ്കരിച്ച നടൻ ബിജുക്കുട്ടനെ നേരിട്ട് കാണാനാണ് ഷിബൻ എത്തിയത്.​​തന്റെ ശാരീരികമായ ഒരു അവസ്ഥയെ ആളുകൾ വെറും […]
Read more

കല്ലറ പൊളിച്ച് DNA ടെസ്റ്റ് നടത്തിയിട്ട് വാചകമടിക്ക് ; വ്ലോഗർ ഷെഫീന ബീവിക്ക് മറുപടിയുമായി രേണു സുധി

തന്റെ സ്വഭാവത്തെയും കുടുംബ ജീവിതത്തെയും നിരന്തരം ചോദ്യം ചെയ്യുന്നവർക്ക് കനത്ത ഭാഷയിൽ മറുപടി നൽകി രേണു സുധി വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയ വ്‌ളോഗറായ ഷെഫീന ബീവി ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾക്കെതിരെയാണ് രേണുവിന്റെ ഇപ്പോഴത്തെ പ്രതികരണം. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ വെല്ലുവിളിച്ച ഷെഫീനയോട്, അതിനായി കൊല്ലം സുധിയുടെ കല്ലറ തുറന്ന് ഡിഎൻഎ പരിശോധന നടത്താനാണ് രേണു ആവശ്യപ്പെട്ടത്. ഈ പരിശോധനകൾ ഷെഫീന സ്വന്തം ചിലവിൽ വേണം നടത്താനെന്നും, ശാസ്ത്രീയമായി ഇത് തെളിയിക്കാൻ തനിക്കും […]
Read more

വിഷുക്കൈനീട്ടമായി ‘അതിമനോഹരം’; മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

വിഷു ആഘോഷത്തിനിടെ മലയാള സിനിമ ലോകത്തിന് പ്രത്യേക സമ്മാനമായി മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവന്നു. ഏറെക്കാലമായി “L366” എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചിത്രം ഇനി ‘അതിമനോഹരം’ എന്ന പേരിലാണ് എത്തുന്നത്. വിഷുദിനത്തിൽ രാവിലെ 10:10ന് സോഷ്യൽ മീഡിയയിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്ററോടൊപ്പം ചിത്രത്തിന്റെ പേര് പുറത്തുവിട്ടത് വലിയ ശ്രദ്ധ നേടുകയും ആരാധകരെ ആവേശത്തിലാഴ്ത്തുകയും ചെയ്തു. മലയിലേക്ക് പോകുന്ന സ്വാമിമാരുടെ നടുവിൽ പോലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിന്റെ സ്റ്റൈലിഷ് ലുക്കാണ് പോസ്റ്ററിൽ കാണുന്നത്. ചിത്രം പ്രഖ്യാപിച്ചതുമുതൽ വലിയ […]
Read more

വാഴ 3-ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ്”

ആഗോള തലത്തിൽ കളക്ഷൻ 150 കോടി പിന്നിടുന്ന വാഴ 2 വിന് മൂന്നാം ഭാഗം ഒരുങ്ങുന്നു.”വാഴ 3- ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ് ” എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിലും പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കുന്നു. നവാഗതനായ വിശ്വൻ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെയും തിരക്കഥ സംഭാഷണം വിപിന്‍ ദാസ് തന്നെ എഴുതുന്നു. WBTS പ്രൊഡക്ഷൻസ്, ഇമാജിന്‍ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്,ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളില്‍ വിപിൻ ദാസ്, ഹാരിസ് ദേശം, പി.ബി […]
Read more

വാഴ 2 സംവിധായകൻ്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സവിൻ സാ. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി ഇപ്പോൾ പ്രദർശനം തുടരുന്ന വാഴ 2 എന്ന ചിത്രത്തിലൂടെയാണ് സവിൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വിടും എന്നാണ് സൂചന. ജയസൂര്യ നായകനായ കത്തനാർ, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, മോഹൻലാൽ – വിഷ്ണു മോഹൻ […]
Read more

‘ജനനായകൻ’ സിനിമയുടെ വ്യാജപതിപ്പ് ടെലിവിഷൻ വഴി സംപ്രേഷണം; ഒരാൾ പിടിയിൽ

നടൻ വിജയ് നായകനായി പുറത്തിറങ്ങാനിരിക്കുന്ന ‘ജനനായകൻ’ സിനിമയുടെ വ്യാജപതിപ്പ് ടെലിവിഷൻ വഴി സംപ്രേഷണം ചെയ്ത സംഭവത്തിൽ കേബിൾ ചാനൽ ഉടമ അറസ്റ്റിൽ. ഏപ്രിൽ 11ന് കോയമ്പത്തൂരിലെ ഒരു പ്രാദേശിക കേബിൾ ചാനലിലൂടെയാണ് ചിത്രം നിയമവിരുദ്ധമായി പ്രദർശിപ്പിച്ചത്. ഓൺലൈനിലൂടെ ചിത്രം ചോർന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ സംഭവം പുറത്തുവന്നത്. കോയമ്പത്തൂർ കരുമത്താംപട്ടി സ്വദേശിയും ‘രാശി പ്രൈം മൂവി’ ചാനലിന്റെ ഉടമയുമായ എസ്. പളനിസാമി (44)യെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയിന്റെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ […]
Read more

ഭാവങ്ങളുടെ സുൽത്താൻ: നവാസുദ്ദീൻ സിദ്ദിഖി കേരളത്തിൽ

ഇന്ത്യൻ സിനിമയിലെ ഏറ്റവും കരുത്തനായ ഒരഭിനേതാവ് നിങ്ങളുടെ തൊട്ടടുത്ത് വന്നിരുന്നാൽ പോലും ഒരുപക്ഷേ നിങ്ങൾ തിരിച്ചറിഞ്ഞെന്നു വരില്ല. ആൾക്കൂട്ടത്തിനിടയിൽ പെട്ടെന്ന് അലിഞ്ഞുചേരാൻ കഴിയുന്ന, താരപരിവേഷങ്ങളില്ലാത്ത ആ സാധാരണ രൂപമാണ് നവാസുദ്ദീൻ സിദ്ദിഖി എന്ന നടന്റെ ഏറ്റവും വലിയ കരുത്ത്. മൂന്ന് ദിവസം അദ്ദേഹം കേരളത്തിലുണ്ടായിട്ടും വളരെ കുറച്ചുപേർക്ക് മാത്രമാണ് അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞത് എന്നത് ആ ലാളിത്യത്തിന് തെളിവാണ്. മാഞ്ചിയായി മലകളെ കീറിമുറിച്ചും, രാമൻ രാഘവനായി ക്രൂരതയുടെ മുഖംമൂടിയണിഞ്ഞും, സാദത്ത് ഹസൻ മാന്റോയായി ഉർദു സാഹിത്യത്തിലെ നോവുകൾ […]
Read more

ജയൻ കടക്കരപ്പള്ളി സംവിധാനം ചെയ്യുന്ന ‘തോടിൻറെ കാവലാൾ’ ചിത്രീകരണം ആരംഭിച്ചു

ആലപ്പുഴ: ചലച്ചിത്ര പ്രവർത്തകൻ ജയൻ കടക്കരപ്പള്ളി ഫുൾമാർക്ക് സിനിമയുടെ ബാനറിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഡോക്യുമെൻററി ‘തോടിൻറെ കാവലാൾ’ ചിത്രീകരണം ചേർത്തലയിലും പരിസരപ്രദേശങ്ങളിലുമായി ആരംഭിച്ചു. ചേർത്തല ടി ബി കനാലിന് സമീപം നടന്ന ഡോക്യുമെൻററിയുടെ സ്വിച്ച് ഓൺ മന്ത്രി പി പ്രസാദ് നിർവ്വഹിച്ചു. തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുനീഷ് വാരനാട് ഫസ്റ്റ് ക്ലാപ്പ് അടിച്ചു. കേരളത്തിലെ ശ്രദ്ധേയനായ പരിസ്ഥിതി പ്രവർത്തകനും മാലിന്യ നിർമ്മാർജ്ജനരംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്ന ആർ. സബീഷ് മണവേലിയുടെ സമൂഹ്യജീവിതമാണ് ഡോക്യുമെൻററിയുടെ ഇതിവൃത്തം. കായലുകളും […]
Read more

Recent News

Advertisement
WhiteswanTV Footer