Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

തുള്ളി വെള്ളം ചേർക്കാതെ ഫുൾ ബോട്ടിൽ ബ്രാണ്ടി വലിച്ചു കേറ്റി ബാലയ്യ;അന്തംവിട്ട് പ്രിയദർശനും നന്ദുവും

​തെലുങ്ക് സിനിമയിലെ ‘ലയൺ’ നന്ദമൂരി ബാലകൃഷ്ണയുടെ സ്ക്രീനിലെ മാസ് പ്രകടനങ്ങൾ കണ്ട് നമ്മൾ അമ്പരക്കാറുണ്ട്. എന്നാൽ സിനിമയെ വെല്ലുന്ന ബാലയ്യയുടെ ഓഫ് സ്ക്രീൻ ‘മാസ്’ പ്രകടനത്തെക്കുറിച്ച് നടൻ നന്ദു പങ്കുവെച്ച അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദുബായിൽ സംവിധായകൻ പ്രിയദർശനൊപ്പം ഒരു പരിപാടിയിൽ പങ്കെടുക്കവേ ഉണ്ടായ രസകരമായ സംഭവമാണ് നന്ദു വെളിപ്പെടുത്തിയത്. ​പരിപാടിക്ക് എത്തിയ ബാലയ്യ നേരെ ബാറിലേക്ക് ചെന്ന് തന്റെ പ്രിയപ്പെട്ട ബ്രാൻഡായ ‘സീസർ ബ്രാണ്ടി’ ആവശ്യപ്പെട്ടു. എന്നാൽ അവിടെ അത് ലഭ്യമായിരുന്നില്ല. ഒടുവിൽ […]
Read more

ജനനായകൻ’ സിനിമ ചോർന്നതിൽ കർശന നടപടി വേണമെന്ന് രജനികാന്ത് അടക്കമുള്ള സൂപ്പർ താരങ്ങൾ

തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം നടുക്കിക്കൊണ്ടാണ് ദളപതി വിജയിന്റെ അവസാന ചിത്രമെന്ന വിശേഷണമുള്ള ‘ജനനായകൻ’ ഇന്റർനെറ്റിൽ ചോർന്നത്. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകാത്തതിനെ തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലായിരിക്കെയാണ് കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്‌ഫോമിലൂടെ സിനിമയുടെ പൂർണ്ണരൂപം പുറത്തുവന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഇത്തരത്തിൽ ലീക്കായത് വലിയ തോതിലുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ​തുടക്കത്തിൽ ഈ സംഭവത്തിനെതിരെ സിനിമാ ലോകത്തുനിന്ന് കാര്യമായ പ്രതികരണങ്ങൾ ഉണ്ടാകാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ നടൻ ശിവകാർത്തികേയൻ പരസ്യമായി പ്രതിഷേധവുമായി എത്തിയതോടെ […]
Read more

‘ജനനായകൻ ചോർച്ച യാദൃച്ഛികമല്ല’; സെൻസർ ബോർഡിനെതിരെ കമൽഹാസൻ

ചെന്നൈ: വിജയ് നായകനായ ‘ജനനായകൻ’ സിനിമ ചോർന്ന സംഭവത്തിൽ പ്രതികരിച്ച് കമൽഹാസൻ. ചോർച്ച യാദൃച്ഛികമല്ലെന്നും ഇത് വ്യവസ്ഥിതിയുടെ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. സിനിമയ്ക്ക് പ്രദർശനാനുമതി നൽകുന്നതിൽ ഉണ്ടായ വലിയ വൈകിയാണ് പൈറസിക്ക് കാരണമായതെന്ന് കമൽഹാസൻ പറഞ്ഞു. നിയമ നടപടികൾ സമയത്ത് പൂർത്തിയായിരുന്നെങ്കിൽ ഇത്തരം സംഭവം സംഭവിക്കില്ലായിരുന്നുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. “പൈറസി രാഷ്ട്രീയത്തിന് അതീതമാണ്. ഇത് കലയ്ക്കും കലാകാരന്മാർക്കും നേരെയുള്ള ആക്രമണമാണ്. നൂറുകണക്കിന് കലാകാരന്മാരുടെയും സാങ്കേതികപ്രവർത്തകരുടെയും തൊഴിലും നിർമ്മാതാക്കളുടെയും നിക്ഷേപവും ഇതിലൂടെ ബാധിക്കപ്പെടുന്നു,” എന്നും അദ്ദേഹം […]
Read more

‘മോളിവുഡ് ടൈംസ്’ ചിത്രത്തിന്റെ ആദ്യ ഗാനം പുറത്ത്

നസ്‌ലൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘മോളിവുഡ് ടൈംസ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘അപ്ന ഫ്രൈഡെ ആയേഗാ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്. നസ്‌ലന്റെ തകർപ്പൻ നൃത്തച്ചുവടുകളാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ ന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജേക്സ് ബിജോയ് സംഗീതം നൽകിയ ഗാനം സഞ്ജിത് ഹെഗ്ഡെ ആലപിച്ചിരിക്കുന്നു. വിനായക് ശശികുമാർ ആണ് വരികൾ രചിച്ചത്. ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന് രാമു […]
Read more

ധുരന്ധർ രണ്ടാം ഭാഗത്തിന്റെ ആരാധകർ നാസികളാണെന്ന് പോസ്റ്റ്

മുംബൈ: ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന കിരീടമണിഞ്ഞുകൊണ്ട് ഇപ്പോഴും കുതിപ്പ് തുടരുകയാണ് രൺവീർ സിങ് നായകനായ ധുരന്ധർ: ദി റിവഞ്ച്. ഇന്ത്യയിൽ മാത്രം 1048.42 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം പ്രൊപ്പഗണ്ടാ സിനിമയാണെന്ന ആരോപണം ഉയർന്നിട്ടുണ്ടെങ്കിലും പ്രേക്ഷക പിന്തുണ തുടരുകയാണ്. ഇതിനിടെ ചിത്രവുമായി ബന്ധപ്പെട്ട് സംവിധായകൻ വിശാൽ ഭരദ്വാജ് നടത്തിയ ഒരു സോഷ്യൽ മീഡിയ ഇടപെടൽ വിവാദമായി. ഇൻസ്റ്റാഗ്രാമിൽ “ധുരന്ധർ 2 കാണുന്നവർ നാസികളാണ്” എന്ന അർത്ഥം സൂചിപ്പിക്കുന്ന ഒരു റീൽ വിശാൽ […]
Read more

ആര്യയും മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘മിസ്റ്റർ എക്സ്’ ട്രെയിലർ പുറത്ത്

ആര്യ, ശരത് കുമാർ, ഗൗതം കാർത്തിക്, മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു ആനന്ദ് സംവിധാനം ചെയ്ത ‘മിസ്റ്റർ എക്സ്’ എന്ന സ്പൈ ആക്ഷൻ ത്രില്ലർ തമിഴ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. അതുല്യ രവി, അനഘ, റൈസ വിൽസൺ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളിൽ. ഏപ്രിൽ പതിനേഴിന് കേരളത്തിലെ തിയേറ്ററുകളിലെത്തുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അരുൺ വിൻസന്റ് നിർവ്വഹിക്കുന്നു. വിഷ്ണു വിശാൽ നായകനായ ഹിറ്റ് ചിത്രമായ ‘എഫ്ഐആറി’നു ശേഷം മനു ആനന്ദ് ഒരുക്കുന്ന ഈ ചിത്രം, […]
Read more

ജനനായകൻ ചോർന്ന സംഭവം; ഡൗണ്‍ലോഡ് ചെയ്താല്‍ പിടിവീഴും

ചെന്നൈ: ജനനായകൻ ചിത്രം ചോർന്ന സംഭവത്തിൽ മുന്നറിയിപ്പുമായി നിർമ്മാതാക്കൾ രംഗത്ത്. ചിത്രം ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണെന്ന് കെവിഎൻ പ്രൊഡക്ഷൻസ് അറിയിച്ചു. എക്‌സ്, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ പൈറേറ്റഡ് ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും നിർമാതാക്കൾ വ്യക്തമാക്കി. ഇതിനായി നിയമോപദേശകന്റെ മുഖേന നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഉത്തരവാദികൾക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. ഇതിനിടെ നടൻ ശിവകാർത്തികേയൻ വിഷയത്തിൽ പ്രതികരിച്ചു. നിരവധി ആളുകളുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് […]
Read more

സുവർണ ക്ഷേത്രത്തിൽ താരപ്പൊലിമയില്ലാതെ പ്രിയങ്ക ചോപ്ര

വെള്ളിത്തിരയിലെ വർണ്ണപ്പൊലിമകൾ മാറ്റിവെച്ച് ഒരു സാധാരണക്കാരിയായി മാറിയ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ദൃശ്യങ്ങൾ ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. ലോകപ്രശസ്തയായ ഒരു താരം സന്നദ്ധപ്രവർത്തകർക്കൊപ്പം നിലത്തിരുന്ന് എച്ചിൽ പാത്രങ്ങൾ കഴുകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുമ്പോൾ, അത് കേവലം ഒരു വാർത്ത എന്നതിലുപരി മാനവികതയുടെയും വിനയത്തിന്റെയും വലിയൊരു സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. ലോകത്തിലെ ഏറ്റവും വലിയ സമൂഹ അടുക്കള എന്നറിയപ്പെടുന്ന സുവർണ ക്ഷേത്രത്തിലെ ‘ലംഗാർ’ നൽകുന്ന ആത്മീയ പാഠം വാക്കുകൾക്ക് അതീതമാണ്. ഇവിടെ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ, ആഗോള […]
Read more

ഒടുവില്‍ രോഗത്തിന് കീഴടങ്ങി; ഗെയിം ഓഫ് ത്രോണ്‍സ് താരം മൈക്കിള്‍ പാട്രിക് അന്തരിച്ചു

ബെൽഫാസ്റ്റ്: ലോകപ്രശസ്ത ടെലിവിഷൻ പരമ്പര ‘ഗെയിം ഓഫ് ത്രോൺസി’ലൂടെ ശ്രദ്ധേയനായ നടനും എഴുത്തുകാരനുമായ മൈക്കൽ പാട്രിക് (35) അന്തരിച്ചു. ദീർഘകാലമായി മോട്ടോർ ന്യൂറോൺ രോഗബാധിതനായി ചികിത്സയിലായിരുന്നു. വടക്കേ ഐർലൻഡിലെ ഹോസ്‌പൈസിൽ വെച്ചായിരുന്നു അന്ത്യം. 2023 ഫെബ്രുവരി ഒന്നിനാണ് മൈക്കൽ പാട്രിക്കിന് മോട്ടോർ ന്യൂറോൺ രോഗം സ്ഥിരീകരിച്ചത്. ശരീരത്തിലെ പേശികളെ നിയന്ത്രിക്കുന്ന നാഡികൾ ക്രമേണ നശിക്കുന്ന അതീവ ഗുരുതരമായ ഈ രോഗാവസ്ഥ മൂലം കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് പത്ത് ദിവസം മുൻപാണ് […]
Read more

സിനിമയുടെ അകക്കണ്ണറിയാൻ ഒരു ‘സിനിമ വണ്ടി’ യാത്ര; കുട്ടിക്കാനത്തേക്ക് അപൂർവ്വ സിനിമാ ക്യാമ്പ്

​കൊച്ചി: സിനിമയിലെ അഭിനയവും സാങ്കേതിക വശങ്ങളും ഒരു യാത്രയിലൂടെ പഠിക്കാൻ അവസരമൊരുക്കി സംവിധായകൻ പ്രശാന്ത് മുരളിയുടെ ‘സിനിമ വണ്ടി’ (Cinema Vandi) കുട്ടിക്കാനത്തേക്ക് പുറപ്പെടുന്നു. തിയറി ക്ലാസ്സുകളിൽ ഒതുങ്ങാതെ, ഒരു യഥാർത്ഥ സിനിമയുടെ ചിത്രീകരണ അനുഭവങ്ങളിലൂടെ (Live Film Set Experience) കടന്നുപോകാൻ കഴിയുന്ന ഈ പരീക്ഷണാത്മക ആക്ടിംഗ് ക്യാമ്പ് ഏപ്രിൽ 24 മുതൽ 27 വരെയാണ് നടക്കുന്നത്. ​’UNACTING Cinema Vandi’ എന്ന് പേരിട്ടിരിക്കുന്ന ഈ ട്രാവൽ ക്യാമ്പ് കൊച്ചിയിൽ നിന്നും ആരംഭിച്ച് പീരുമേട്, കുട്ടിക്കാനം […]
Read more

Recent News

Advertisement
WhiteswanTV Footer