തങ്ങളുടെ പുതിയ ചിത്രം “മഹാവതാർ പരശുറാം” പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്. രാജകുമാര, കെജിഎഫ്, കാന്താര, സലാർ, അടുത്തിടെ പുറത്തിറങ്ങിയ മഹാവതാർ നരസിംഹ തുടങ്ങിയ വമ്പൻ വിജയങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ നിലവാരവും കഥപറച്ചിൽ ശൈലിയും പുതുക്കി നിർവചിച്ച ഈ നിർമാണ സ്ഥാപനം, പുതിയൊരു ശക്തമായ അധ്യായവുമായി വീണ്ടും മുന്നോട്ട് വരികയാണ്.
ക്ലീം പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് അശ്വിൻ കുമാർ സംവിധാനം ചെയ്യുന്ന “മഹാവതാർ പരശുറാം” ഹോംബാലെ ഫിലിംസ് ഒരുക്കുന്നത്. ചിത്രം 2027 ഡിസംബറിൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും.
മുൻപേ തന്നെ ഹോംബാലെ ഫിലിംസ് അവരുടെ സ്വപ്ന പദ്ധതിയായ മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സ് ആരംഭിച്ചിരുന്നു. ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകരിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. ഇപ്പോൾ “മഹാവതാർ പരശുറാം” എന്ന ചിത്രത്തിലൂടെ ഈ യൂണിവേഴ്സ് ഒരു നിർണായക മുന്നേറ്റം കൂടി കൈവരിക്കുകയാണ്.
ആനിമേഷൻ സിനിമാറ്റിക് അനുഭവമായി ഒരുക്കുന്ന ഈ ചിത്രം, അത്യാധുനിക സാങ്കേതിക വിദ്യയും നമ്മുടെ സാംസ്കാരിക വേരുകളുടെ സമൃദ്ധിയും ഒന്നിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഭഗവാൻ മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, കാലാതീതമായ ഇതിഹാസങ്ങളെ പുതിയ തലമുറയ്ക്ക് മുന്നിൽ പുതുമയോടെ അവതരിപ്പിക്കുകയാണ് മഹാവതാർ സിനിമാറ്റിക് യൂണിവേഴ്സിന്റെ ലക്ഷ്യം.
വാർത്താപ്രചാരണം: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.




