Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

വിജയ് ചിത്രം ‘ജനനായകൻ’ ന്റെ പ്രധാനരംഗങ്ങൾ ചോർന്നു

ചെന്നൈ: ജനനായകൻ എന്ന വിജയ് ചിത്രത്തിന്റെ ചില ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ചോർന്നതായി റിപ്പോർട്ട്. പ്രദർശനാനുമതി ലഭിക്കാനിരിക്കെ ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകർത്തിയ അഞ്ചര മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചിത്രത്തിലെ സംഘട്ടന രംഗത്തിലെ വിജയിയുടെ ഇൻട്രോയും ടൈറ്റിൽ കാർഡും ഉൾപ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്ന ക്ലിപ്പുകളിൽ ഉള്ളത്. നിരവധി ആളുകൾ ഈ ദൃശ്യങ്ങൾ പങ്കുവെച്ചതായും റിപ്പോർട്ടുണ്ട്. ഇതിനു പുറമേ ‘ദളപതി കച്ചേരി’ പാട്ടും ചില കാമിയോ രംഗങ്ങളും ഉൾപ്പെടെയുള്ള കൂടുതൽ ഭാഗങ്ങൾ ചോർന്നതായും ചില സോഷ്യൽ […]
Read more

മനുഷ്യമൃഗമായി അല്ലു; രാക്കയുടെ പോസ്റ്റര്‍ പുറത്ത്

ആരാധകര്‍ കാത്തിരുന്ന അല്ലു അര്‍ജുന്‍-അറ്റ്ലി ചിത്രത്തിന്റെ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്ത്. അല്ലു അര്‍ജുന്റെ ജന്മദിനം പ്രമാണിച്ചാണ് ഇന്ന് പുറത്ത് വിട്ടത്. മൊട്ടത്തലയും ദേഹമാസകലം രോമവും കൂര്‍ത്ത നഖങ്ങളും രൂക്ഷമായ നോട്ടവുമായുള്ള അല്ലുവിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ആരാധകരെ ആവേശ കൊടുമുടിയില്‍ എത്തിക്കുന്ന ചിത്രത്തിന് ‘രാക്ക’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ‘പുഷ്പ’യ്ക്ക് ശേഷമുള്ള അല്ലുവിന്റെ ഈ വമ്പന്‍ സിനിമ പ്രപഞ്ചവും മനുഷ്യനും മൃഗവും ഒന്നിക്കുന്ന രീതിയിലുള്ളൊരു രൂപമായിരിക്കുമെന്നും ഏവരേയും ഞെട്ടിക്കുന്നതായിരിക്കുമെന്നാണ് പോസ്റ്റര്‍ സൂചന നല്‍കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സ്, ഐക്കണ്‍ സ്റ്റാര്‍ […]
Read more

ഡർബി’യിലൂടെ സുപർണ വെള്ളിത്തിരയിൽ ഇടമുറപ്പിക്കുന്നു

മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് ഒരു പെൺകുട്ടി ചുവടുവെക്കുമ്പോൾ, അത് കേവലം ഒരു കരിയർ സ്വപ്നത്തിന്റെ സാക്ഷാത്കാരം മാത്രമല്ല; മറിച്ച് ഒരു കുടുംബത്തിന്റെ മുഴുവൻ നിശബ്ദമായ പ്രാർത്ഥനകളുടെയും അടങ്ങാത്ത ആഗ്രഹങ്ങളുടെയും വിജയഗാഥ കൂടിയാണ്. ‘പ്രേമലു’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ അഞ്ജലി എന്ന വേഷത്തിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ സുപർണ എസ്., ഇന്ന് ‘ഡർബി’ എന്ന തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ നായികാനിരയിലേക്ക് ഉയർന്നിരിക്കുകയാണ്. സജിൽ മമ്പാട് സംവിധാനം ചെയ്ത ഈ ക്യാംപസ് ആക്ഷൻ ഡ്രാമയിൽ മെഹറിൻ എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് […]
Read more

അച്ഛൻ വാഴ വെട്ടി ഹിറ്റടിച്ചു; മക്കൾ മണിച്ചേട്ടന്റെ പാട്ടിന് തകർപ്പൻ ഡാൻസുമായി കളം നിറഞ്ഞു

ബിജുക്കുട്ടൻ എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത് എന്ന് അടിവരയിടുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ‘വാഴ’ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായ ‘വാഴ 2’ തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുമ്പോൾ, ചിത്രത്തിലെ ബിജുക്കുട്ടന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റുകയാണ്. എന്നാൽ വെള്ളിത്തിരയിലെ ഈ വിജയത്തിനൊപ്പം തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ മറ്റൊരു വിരുന്നുകൂടി ആരാധകർക്കായി ഒരുങ്ങിയിരിക്കുന്നു. നടൻ ബിജുക്കുട്ടന്റെ മക്കളായ ലക്ഷ്മിയും പാർവതിയും ചേർന്ന് അവതരിപ്പിച്ച തകർപ്പൻ നാടൻ പാട്ട് […]
Read more

ചേതക് സ്ക്രീന്‍ അവാര്‍ഡ്സ് 2026; 14 പുരസ്കാരങ്ങളുമായി ‘ധുരന്ധര്‍’; മികച്ച ചിത്രം ‘ഹോംബൗണ്ട്’

കൊച്ചി: ഹിന്ദി സിനിമയുടെയും ഒടിടി ലോകത്തെയും മികവിനെ ആദരിച്ചുകൊണ്ടുള്ള ‘ചേതക് സ്ക്രീന്‍ അവാര്‍ഡ്സ് 2026’ സമ്മാനിച്ചു. വിശ്വാസ്യതയും സുതാര്യമായ തിരഞ്ഞെടുപ്പ് രീതിയും കൊണ്ട് ശ്രദ്ധേയമായ അവാര്‍ഡ്ദാന ചടങ്ങില്‍ 2025-ലെ മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ആദരിച്ചു. നീരജ് ഘയ്വാന്‍ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ ആണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും വ്യവസായ പ്രമുഖ നിത അംബാനിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് പുരസ്കാരം നല്‍കിയത്. അതേസമയം ആദിത്യ ധര്‍ സംവിധാനം ചെയ്ത […]
Read more

‘ഭൂത് ബംഗ്ല’യിലെ ഗാനം കോപ്പിയടിയെന്ന് ആരോപണം; പ്രതികരണവുമായി പ്രിയദർശൻ

പ്രിയദർശൻ തന്റെ പുതിയ ഹിന്ദി ചിത്രം ഭൂത് ബംഗ്ലയിലെ ഗാനവുമായി ബന്ധപ്പെട്ട കോപ്പിയടി ആരോപണങ്ങൾ നിഷേധിച്ച് പ്രിയദർശൻ. ‘രാം ജി ആ കെ ഭാലാ കരേഗേ’ എന്ന ഗാനം, സത്യജിത് റേയുടെ 1969ലെ ഗൂപി ഗൈനേ ഭാഗ് ബൈനേയിലെ ‘ഭൂതെർ രാജാ ദിലോ ബോർ’ എന്ന ഗാനത്തിൽ നിന്ന് പകർന്നതാണെന്ന ആരോപണമാണ് ഉയർന്നത്. ഇത്തരം ആവർത്തനങ്ങൾ സിനിമാരംഗത്ത് സാധാരണമാണെന്ന് പ്രിയദർശൻ പ്രതികരിച്ചു. “സത്യജിത് റേയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹത്തെ പോലുള്ള മാസ്റ്റർമാരിൽ നിന്നാണ് ഞാൻ സിനിമ […]
Read more

അല്ലു അർജുൻ-അറ്റ്ലീ ചിത്രത്തിന്റെ ടീസർ പോസ്റ്റർ പുറത്തിറങ്ങി

അറ്റ്‌ലിയുടെ പുതിയ പ്രോജക്റ്റ് AA22 x A6 ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. പോസ്റ്ററിൽ ഒരു അജ്ഞാത ജീവിയുടെ കൈയുടെ ദൃശ്യമാണു മുഖ്യമായി കാണുന്നത്. സൺ പിക്‌ചേഴ്സ് നിർമ്മിക്കുന്ന ഈ സിനിമയുടെ നായകൻ അല്ലു അർജുൻ, ഡയറക്ടർ അറ്റ്‌ലീ എന്നിവരാണ്. ഈ സിനിമ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ആക്ഷൻ എന്റർടൈനർമാരുടെയും നിർമ്മാതാക്കളുടെയും കൂട്ടായ്മയായിരിക്കും. മുൻപ് ‘പുഷ്പ 2’ ഒപ്പം ‘ജവാൻ’ എന്ന സൂപ്പർ ഹിറ്റുകളുടെ അനുഭവം തുടർന്ന് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് ഉള്ളത്. ചിത്രത്തിന്റെ ഫസ്റ്റ് […]
Read more

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു

നൂറിലധികം ദിവസങ്ങളായി ചിത്രീകരണം തുടരുന്ന ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ഹൈദരാബാദിൽ ആരംഭിച്ചു. നഹാസ് ഹിദായത് ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറിന്റെ അവസാന ഷെഡ്യൂൾ ആരംഭിച്ച വിവരം “ദ ലാസ്റ്റ് ഡാൻസ്” എന്ന കുറിപ്പോടെ ഛായാഗ്രാഹകൻ ജിംഷി ഖാലിദ് ആണ് പുറത്തു വിട്ടത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് “ഐ ആം ഗെയിം” ഒരുങ്ങുന്നത്. 2026 ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. വേഫെറർ […]
Read more

‘സമരസ’ ചിത്രത്തിന്റെ ടീസർ പുറത്ത്

സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന “സമരസ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന ‘സമരസ’യിൽ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലൻ, ദേവരാജ്,ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, രത്നാകരൻ,രാജീവ്‌ മേനത്ത്, ബിനീഷ് പള്ളിക്കര,നിഖിൽകെ മോഹനൻ, പ്രമോദ് പൂന്താനം,അശ്വിൻ ജിനേഷ് ,നിലമ്പൂർ ആയിഷ,മാളവിക ഷാജി, […]
Read more

മരണനിദ്രയുടെ കല്ലറഭേദിച്ച് റെട്രോ ആത്മാക്കൾ വരുന്നു; “കറക്കം”ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

ഭൂതകാലത്തിൽ നിന്ന് ഉണർത്തപ്പെട്ടവർ, ഹിപ്പിയൻ താളാത്മകതയുടെ ചുവടുകളിൽ ചേർക്കപ്പെട്ടവർ, അവരുടെ സത്യാന്വേഷണത്തിന്റെ വിഭ്രാന്തയാത്രയിൽ പ്രേക്ഷകരെയും കൂട്ടുന്നു. മലയാള സിനിമയിൽ പുത്തൻ ദൃശ്യാനുഭവം വാഗ്ദാനം ചെയ്ത് ‘കറക്കം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ പൃഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു., അത്യന്തം വർണ്ണാഭമായ ഫ്രെയിമുകളും ഭയംജനിപ്പിക്കുന്ന പശ്ചാത്തലവും ത്രസിപ്പിക്കുന്ന സംഗീതവും ഒത്തുചേരുന്ന ഒരു കംപ്ലീറ്റ് ഹൊറർ കോമഡി പാക്കേജായിരിക്കും ചിത്രമെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു.തലചുറ്റിക്കുന്ന നവയുഗയുക്തിയുടെ യൗവ്വനവും അശാന്തരായി കറങ്ങിത്തിരിയുന്ന പ്രേതാത്മാക്കളും ഒത്തുചേരുമ്പോൾ സംഭവിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer