Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

“ധുരന്ധർ പ്രതികാരം” ആഗോള ഗ്രോസ് 1500 കോടി; ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടിയിലേക്ക്

ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച, ആദിത്യ ധർ- രൺവീർ സിങ് ചിത്രം “ധുരന്ധർ പ്രതികാരം” ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കൊണ്ട് ആധിപത്യം തുടരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ചിത്രം എന്ന നേട്ടത്തിന് തൊട്ടരികിലാണ് “ധുരന്ധർ പ്രതികാരം”. റിലീസ് ചെയ്ത് രണ്ടാഴ്ച പൂർത്തിയാവുമ്പോൾ ചിത്രം ഇന്ത്യയിൽ നിന്ന് നേടിയ നെറ്റ് ഗ്രോസ് കളക്ഷൻ 961 കോടി രൂപയാണ്. മൂന്നാം വീക്കെൻഡ് പൂർത്തിയാവുമ്പോഴും ഇന്ത്യൻ […]
Read more

ധ്യാൻ ശ്രീനിവാസൻ ചിത്രം ” തേവർ ” ന്റെ ചിത്രീകരണം പൊള്ളാച്ചിയിൽ ആരംഭിച്ചു

ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്,ഷഹീൻ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “തേവർ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൊള്ളാച്ചി ശിങ്കനല്ലൂരിൽ ആരംഭിച്ചു. ഫാൻ്റസി,ഹ്യൂമർ, ത്രില്ലർ ജോണറിൽ ഒരുക്കുന്ന ഈ ചിത്രത്തിൻ്റെ സ്വിച്ചോൺ കർമ്മംശ്രീമതി രജിതാ രാജൻ നിർവ്വഹിച്ചപ്പോൾ നിർമ്മാതാവ് രാജൻ മൊട്ടമ്മൽ ഫസ്റ്റ് ക്ലാപ്പടിച്ചു.തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, മൊട്ട രാജേന്ദ്രൻ, മൻസൂർ അലിഖാൻ, വയ്യാപുരി,ഐശ്വര്യ, പൂജ റാം,ഡാനി, ദേവൻ, സന്തോഷ് കീഴാറ്റൂർ,ഹരീഷ് കണാരൻ,നിർമ്മൽ പാലാഴി,സുനിൽ സുഖദ,ദിനേശ് പണിക്കർ,ജയരാജ് […]
Read more

ലൈംഗിക അതിക്രമ കേസ്; രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

കൊച്ചി: യുവനടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി ആരോപിച്ച് അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ പൊലീസ് 3 ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടു. വിശദമായ ചോദ്യം ചെയ്യലും അനുബന്ധ തെളിവുകളുടെ ശേഖരണവും ആവശ്യമാണ് എന്ന് പൊലീസ് വ്യക്തമാക്കി. രഞ്ജിത്ത് എറണാകുളം സബ് ജയിലിലാണ് ഇപ്പോൾ ഉള്ളത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. അറസ്റ്റിലായപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ തൽസമയം അന്വേഷണം നടത്താൻ സാധിച്ചിരുന്നില്ല. അതിനാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കസ്റ്റഡിയിൽ വേണമെന്ന് പോലീസ് ആവശ്യപ്പെടുന്നു. കേസുമായി ബന്ധപ്പെട്ട് സിനിമാ സെറ്റിലെ ആളുകളെ പോലീസ് വിളിപ്പിച്ച് […]
Read more

സ്‌ട്രെസ് താങ്ങാനാവുന്നില്ല, ആത്മഹത്യയുടെ വക്കില്‍; പൊട്ടിക്കരഞ്ഞ് രേണു സുധി

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വൈറലായി നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിലെ തര്‍ക്കങ്ങളും വെളിപ്പെടുത്തലുകളും. സുധിയുടെ മൂത്തമകന്‍ രാഹുല്‍ (കിച്ചു) നടത്തിയ തുറന്നുപറച്ചിലുകള്‍ക്ക് പിന്നാലെ, സുധിയുടെ ഭാര്യ രേണുവിനെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇപ്പോള്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കും സൈബര്‍ ബുള്ളിയിങ്ങിനും മറുപടിയുമായി പൊട്ടിക്കരഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രേണു സുധി. സോഷ്യല്‍ മീഡിയയിലെ റിയാക്ഷന്‍ വീഡിയോകളും കമന്റുകളും നല്‍കുന്ന മാനസിക സമ്മര്‍ദ്ദം താങ്ങാനാവുന്നില്ലെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നുമാണ് രേണു വീഡിയോയിലൂടെ പങ്കുവെച്ചത്. ഫേസ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ല. […]
Read more

പ്രേമത്തിന് എന്ത് കുഴപ്പം ? “വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ് ” ട്രെയിലർ പുറത്ത്

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സവിൻ എസ് എ സംവിധാനം ചെയ്യുന്ന “വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്” എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. തിരക്കഥ, സംഭാഷണം ഹിറ്റ് സംവിധായകൻ വിപിന്‍ ദാസ് എഴുതുന്നു. സൗഹൃദത്തിന്റെ തീവ്ര വികാരങ്ങളും നൊസ്റ്റാൾജിയയും അടങ്ങുന്ന ട്രെയ്‌ലർ ചിത്രത്തിന്റെ ഹൈപ്പ് കൂട്ടുന്നുണ്ട്. WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, […]
Read more

‘മധുവിധു’ വിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിൻ്റെ ആഗോള റിലീസ് മെയ് 1 ന്

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു” വിലെ ആദ്യ ഗാനം പുറത്ത്. “മെല്ലവേ മെല്ലവേ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പൊൾ റിലീസ് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസനും സിത്താര കൃഷ്ണകുമാറും ചേർന്നാണ് ഈ മനോഹരമായ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. 2026, മെയ് 1 ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്ണു അരവിന്ദ്. ബാബുവേട്ടൻ […]
Read more

“അതിജീവിതം” എന്ന ഹ്രസ്വ ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

അമൽ,പത്മകുമാർ സിബി തോമസ്,അക്ഷയ് ജോഫി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി തോമസ് കഥയെഴുതി സംവിധാനം ചെയ്ത “അതിജീവിതം” എന്ന ഹ്രസ്വ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനുമായ മധുപാൽ, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വൈറ്റ്‌സ്വാന്‍ ടിവി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ജനീഷ് നിർവ്വഹിക്കുന്നു. സന അംജദ്,ഗിൽഡ അഞ്ജന മിശ്ര,കാർത്തിക അപർണ അപ്പു തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റര്‍-സോബിന്‍ സോമന്‍,സംഗീതം- ജെയ്‌സണ്‍ ജോൺ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ടിഎം സൂരജ്. സതീഷ് എന്ന […]
Read more

വേതാളത്തെ തോളിലേറ്റി വിക്രമാദിത്യൻ; “പ്ലൂട്ടോ” സെക്കൻഡ് ലുക്ക് പോസ്റ്റർ

​നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷങ്ങളിലെത്തുന്ന സയൻസ് ഫിക്ഷൻ ഏലിയൻ കോമഡി ചിത്രം ‘പ്ലൂട്ടോ’യുടെ ആകാംക്ഷയുണർത്തുന്ന രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. വിക്രമാദിത്യനും വേതാളവും എന്ന ഐതിഹ്യത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ഒരാൾ മറ്റൊരാളുടെ പുറത്തിരിക്കുന്ന പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ​ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും എന്ന സൂചനയാണ് പുതിയ പോസ്റ്ററും നൽകുന്നത്. ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. […]
Read more

പായസത്തിൽ മാങ്ങയോ? ആനി പങ്കുവെച്ച സീമയുടെ ആ പഴയ ‘മാമ്പഴക്കഥ’

മലയാള സിനിമയുടെ ചരിത്രത്തിൽ കരുത്തുറ്റ നായികാസങ്കൽപ്പങ്ങൾക്ക് ജീവൻ നൽകിയ സമാനതകളില്ലാത്ത പ്രതിഭയാണ് നടി സീമ. ഗ്ലാമർ വേഷങ്ങളിലും സ്വഭാവനടനത്തിലും ഒരുപോലെ തിളങ്ങിയ താരം, മലയാളത്തിലെ എക്കാലത്തെയും വലിയ സൂപ്പർതാരങ്ങളായ ജയൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. സിനിമയിൽ ഇപ്പോൾ വളരെ സെലക്ടീവായ താരം മാസങ്ങൾക്ക് മുൻപ് ‘ആനീസ് കിച്ചണിൽ’ അതിഥിയായി എത്തിയപ്പോഴുള്ള വീഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നടി ആനി ഷാജി കൈലാസ് സീമയ്ക്കായി സ്പെഷ്യലായി മാമ്പഴമിട്ട […]
Read more

“ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ഉടൻ

ഹോംലി മീൽസ് എന്ന ഹിറ്റ്‌ ചിത്രത്തിലെ നായകൻ “ബെൻ”, “പൊമ്പളൈ ഒരുമൈ”, “മ്യൂസിക്കൽ ചെയർ” എന്നീ ചിത്രങ്ങളുടെ സംവിധായകൻ,എഴുത്തുക്കാരൻ എന്നീ നിലയയിൽ ഏറേ ശ്രദ്ധേയനായ വിപിൻ അറ്റ്ലീ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ” ഉടൻ പ്രദർശനത്തിനെത്തുന്നു. കേരള സെൻസർ ബോർഡ് നിരസിച്ച ഈ ചിത്രം, മുംബൈയിലെ റിവ്യൂ കമ്മിറ്റിയിൽ നിന്നും (Central Board of Film Certification) A സർട്ടിഫിക്കറ്റോടെയാടെയാണ് പ്രദർശനാനുമതി ലഭിച്ചിട്ടുള്ളത്. യേശു ക്രിസ്തുവിന്റെ അന്ത്യത്താഴത്തിനെ ആസ്പദമാക്കിയുള്ള ലിയാണർഡോ ഡാവിഞ്ചിയുടെ അതിപ്രശസ്തമായ ‘The […]
Read more

Recent News

Advertisement
WhiteswanTV Footer