കൊച്ചി: ആനവേട്ടയുടേയും പ്രതികാരത്തിന്റേയും കഥ പറയുന്ന കാട്ടാളന്‍ മെയ് മാസത്തില്‍ തിയേറ്ററുകളിലെത്തും. ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററാണ് ഇപ്പോള്‍ വൈറലാകുന്നത്.
ആനക്കൊമ്പുകള്‍ക്കും ആയുധ കൂമ്പാരങ്ങള്‍ക്കും നടുവില്‍ ചിത്രത്തിലെ താരങ്ങള്‍ നില്‍ക്കുന്ന ആദ്യ പോസ്റ്റര്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ആക്ഷന്‍ വിരുന്നൊരുക്കാന്‍ പെപ്പെയോടൊപ്പമുള്ള യുവ താരനിരയെ പരിചയപ്പെടുത്തിക്കൊണ്ട് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
മാര്‍ക്കോ’യ്ക്ക് ശേഷമാണ് വീണ്ടും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സുമായുള്ള രവി ബസ്രൂറിന്റെ സഹകരണം. ‘കെജിഎഫ്’ ഉള്‍പ്പെടെയുള്ള പാന്‍-ഇന്ത്യന്‍ സിനിമകളില്‍ തന്റെ പവര്‍ഫുള്‍ ബാക്ക്ഗ്രൗണ്ട് സ്‌കോറുകള്‍ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂര്‍ ‘കാട്ടാളനി’ലും അത്ഭുതങ്ങളും മികച്ച സിനിമാനുഭവവും നല്‍കുമെന്നാണ് സൂചന.




