Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

കലിപ്പ് ലുക്കില്‍ പെപ്പെയും യുവതാരങ്ങളും; കാട്ടാളന്‍ അടുത്ത മാസം എത്തും

കൊച്ചി: ആനവേട്ടയുടേയും പ്രതികാരത്തിന്റേയും കഥ പറയുന്ന കാട്ടാളന്‍ മെയ് മാസത്തില്‍ തിയേറ്ററുകളിലെത്തും. ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററാണ് ഇപ്പോള്‍ വൈറലാകുന്നത്. ആനക്കൊമ്പുകള്‍ക്കും ആയുധ കൂമ്പാരങ്ങള്‍ക്കും നടുവില്‍ ചിത്രത്തിലെ താരങ്ങള്‍ നില്‍ക്കുന്ന ആദ്യ പോസ്റ്റര്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ആക്ഷന്‍ വിരുന്നൊരുക്കാന്‍ പെപ്പെയോടൊപ്പമുള്ള യുവ താരനിരയെ പരിചയപ്പെടുത്തിക്കൊണ്ട് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. […]
Read more

ജനനായകൻ ചോർന്ന സംഭവം; ആറുപേർ അറസ്റ്റിൽ, 300ഓളം ലിങ്കുകൾ നീക്കംചെയ്തു

ചെന്നൈ: വിജയ് ചിത്രം ജനനായകൻ ഓൺലൈനിൽ ചോർന്ന കേസിൽ തമിഴ്‌നാട് സൈബർ ക്രൈം വിങ് ആറുപേരെ അറസ്റ്റ് ചെയ്തു. കോടതി ഉത്തരവോടെ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ചിത്രം നിർമ്മിച്ച കെവിഎൻ പ്രൊഡക്ഷൻസിന്റെ പരാതിക്കു ശേഷം കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. നിരീക്ഷണത്തിനായി സ്‌റ്റേറ്റ് സൈബർ ക്രൈം ഇൻവസ്റ്റിഗേഷൻ സെന്റർ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിൽ ചിത്രം അപ്‌ലോഡ് ചെയ്ത് ലിങ്കുകൾ പ്രചരിപ്പിച്ചതാണെന്നാണ് കണ്ടെത്തൽ. ഇതിനകം 300-ഓളം ലിങ്കുകൾ നീക്കം ചെയ്തു. സിനിമ ചോർന്നത് ബോക്‌സോഫീസ് വിജയത്തെ […]
Read more

എങ്ങനെ മറക്കും ആ ഗാനങ്ങള്‍; ആശാ ഭോസ്ലെ ബാക്കിയാക്കുന്ന വിടവ്…

ഇന്ത്യയിലെ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായികയായ ലതാ മങ്കേഷ്‌കരുടെ ഇളയ സഹോദരിയും ഗായികയുമാണ് ആശാ ഭോസ്ലെ 1933 സെപ്റ്റംബര്‍ 8-ന് ജനിച്ചു. 1943-ല് ആണ് ആശാ ആദ്യമായി തന്റെ ഗാനം റെക്കോര്‍ഡ് ചെയ്തത്. എസ്.ഡി. ബര്‍മ്മന്‍, നൗഷാദ്, ഒ.പി. അയ്യര്‍, എ.ആര്‍. റഹ്‌മാന്‍ തുടങ്ങി വിവിധ സംഗീതസംവിധായകരുടെ ഈണങ്ങള്‍ക്ക് ആശ പാടിയിട്ടുണ്ട്. ഉദ്ദേശം 12,000 പാട്ടുകള്‍ ആശ പാടിയിട്ടുണ്ട് അവലംബം ആവശ്യമാണ് 1968-ല്‍ ഫിലിംഫെയര്‍ അവാര്‍ഡുകളിലൊന്ന് ലഭിച്ചത് ആശയ്ക്കാണ്. 1997-ല് എം.ടി.വി.അവാര്‍ഡ് ലഭിച്ചു. 1998-ല് പ്ലാനറ്റ് ഹോളിവുഡ് […]
Read more

അതിരുകളില്ലാത്ത സംഗീതം വിടവാങ്ങുമ്പോള്‍… അറിയാം ആശാ ഭോസ്ലെയുടെ ജീവിതം

മുംബൈ: ഇന്ത്യന്‍ സംഗീതത്തിന്റെ വിസ്മയമായിരുന്ന ഗായിക ആശാ ഭോസ്ലെ വിടവാങ്ങിയിരിക്കുകയാണ്. ലത മങ്കേഷ്‌കറുടെ പിന്‍ഗാമിയായി ബോളിവുഡിലെത്തിയ അവര്‍ പിന്നീട് തന്റേതായ ഇടത്തിലൂടെ ഇതിഹാസമാവുകയായിരുന്നു. ഒപി നയ്യാര്‍, ബോംബൈ രവി, എസ്ഡി.ബര്‍മന്‍, ആര്‍ഡി ബര്‍മന്‍, ഇളയരാജ, റഹ്‌മാന്‍, ജയ്ദേവ്, ശങ്കര്‍-ജയ്കിഷന്‍, അനുമാലിക്ക് തുടങ്ങിയ പ്രശസ്തരായ സംഗീതസംവിധായകരുടെ ഈണങ്ങള്‍ക്ക് ശബ്ദം നല്‍കിയിട്ടുണ്ട്. മറാഠി നാടക നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇന്‍ഡോറിലാണ് ആശ ജനിച്ചത്. ലതാ മങ്കേഷ്‌കര്‍, ഹൃദ്യനാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവരാണ് […]
Read more

‘മോഹിനിയാട്ടം’ തരംഗമാകുമ്പോൾ അച്ഛനെ ഓർത്ത് വിതുമ്പി സൈജു കുറുപ്പ്

​മലയാള സിനിമയിൽ സൈജു കുറുപ്പ് എന്ന നടൻ തന്റെ 150-ാം ചിത്രത്തിന്റെ തിളക്കത്തിൽ നിൽക്കുമ്പോൾ, ആ വിജയത്തിന് ഒരു കണ്ണീർ പ്രണാമത്തിന്റെ നോവുണ്ട്. സൈജുവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ‘ഭരതനാട്യം 2: മോഹിനിയാട്ടം’ തിയറ്ററുകളിൽ മുന്നേറുമ്പോൾ, ആരാധകരെ ഒന്നടങ്കം കരയിപ്പിക്കുകയാണ് പ്രിയതാരത്തിന്റെ വാക്കുകൾ. വിജയത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും കൂടെയുണ്ടാകേണ്ട ഒരാളുടെ അഭാവം അദ്ദേഹത്തെ എത്രത്തോളം തളർത്തുന്നുവെന്ന് കേരളം കണ്ടു. ​റിലീസിന് പിന്നാലെ മാധ്യമങ്ങളെ കണ്ട സൈജുവിന് വാക്കുകൾ ഓരോന്നായി മുറിഞ്ഞുപോവുകയായിരുന്നു. ഒരു വലിയ കാത്തിരിപ്പിന് […]
Read more

‘ജനനായകൻ’ ചോർന്നത് തങ്ങളിൽ നിന്നല്ലെന്ന് സെൻസർ ബോർഡ്, സൈബർ ക്രൈം പോലീസ് അന്വേഷണം തുടങ്ങി

ചെന്നൈ: നടൻ വിജയ് അഭിനയിച്ച ‘ജനനായകൻ’ സിനിമ സമൂഹമാധ്യമങ്ങളിൽ ചോർന്ന സംഭവത്തിൽ സൈബർ ക്രൈം പോലീസ് അന്വേഷണം തുടങ്ങി. നിർമാതാക്കളായ കെവിഎൻ പ്രൊഡക്‌ഷൻസ് നൽകിയ പരാതിയിലാണ് നടപടി. സിനിമ ചോർച്ചയ്ക്കു പിന്നിൽ കേന്ദ്രമന്ത്രി എൽ. മുരുഗൻയും തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻയും ആണെന്ന് വിജയിയുടെ പാർട്ടിയായ ടിവികെ ആരോപിച്ചു. സംഭവത്തിൽ സിനിമാലോകം ശക്തമായി പ്രതികരിച്ചു. നടൻ രജനീകാന്ത് സിനിമാ ചോർച്ച വേദനാജനകമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ടു. സെൻസർ നടപടികളിലെ വൈകല്യങ്ങളാണ് ഇത്തരം ചോർച്ചയ്ക്ക് കാരണമെന്ന് […]
Read more

“ധുരന്ധർ 2” വിജയത്തിന് പിന്നാലെ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ച് രൺവീർ സിംഗ്

രൺവീർ സിങ് നായകനായ ‘ധുരന്ധർ 2’ റെക്കോർഡ് വിജയത്തോടെ മുന്നേറുന്നതിനിടെ, അദ്ദേഹം നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്ത് സന്ദർശനം നടത്തി. ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് നെ കാണാനാണ് അദ്ദേഹം ഇന്നലെ എത്തിയത്. സന്ദർശനത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നാഗ്പൂരിലെ ഡോ. ബാബാസാഹേബ് അംബേദ്കർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകിട്ട് ഏകദേശം 4 മണിയോടെ ഇറങ്ങിയ രൺവീർ സിംഗ്, പിന്നീട് മഹാലിലുള്ള ആർ.എസ്.എസ് ആസ്ഥാനത്തേക്കാണ് പോയത്. ഏകദേശം ഒന്നര മണിക്കൂറോളം അദ്ദേഹം അവിടെ ചെലവഴിച്ചതായാണ് റിപ്പോർട്ട്. സന്ദർശനത്തിനിടെ ആർ.എസ്.എസ് […]
Read more

‘ഈ വേദനയും നഷ്ടബോധവും ഞാൻ നേരിട്ടറിഞ്ഞിട്ടുണ്ട്; ജനനായകൻ ചോർന്നതിൽ പ്രതികരിച്ച് വിജയ് ദേവരകൊണ്ട

‘ജനനായകൻ’ എന്ന ചിത്രത്തിലെ രംഗങ്ങൾ ചോർന്ന സംഭവത്തിൽ നടൻ വിജയ് ദേവരകൊണ്ട രോഷം പ്രകടിപ്പിച്ചു. സിനിമയുടെ ഭാഗങ്ങൾ പുറത്തായത് തന്നെ ഏറെ ദേഷ്യം പിടിപ്പിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കരിയറിന്റെ തുടക്കത്തിൽ ഇത്തരമൊരു സംഭവം നേരിട്ടപ്പോൾ അനുഭവിച്ച വേദന ഇന്നും ഓർക്കുന്നുണ്ടെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു. ഇത്തരം സംഭവങ്ങൾ നടന്മാർക്കും സംവിധായകർക്കും നിർമ്മാതാക്കൾക്കും വലിയ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രശ്നം വേഗത്തിൽ പരിഹരിക്കണമെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇത് […]
Read more

കോടതി റിസീവർഷിപ്പിലൊരു സിനിമ; നിമിഷ സജയൻ- റോഷൻ മാത്യു ചിത്രം ‘ചേര’ റിലീസിന്

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു ചിത്രം റിലീസിന് ഒരുങ്ങുന്നു. രോഷം മാത്യു , നിമിഷ സജയൻ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സസ്‌പെൻസ് ത്രില്ലർ ചിത്രം ‘ചേര’യാണ് പ്രത്യേക സാഹചര്യത്തിൽ പുറത്തിറങ്ങാൻ പോകുന്നത്. ലൈൻ ഓഫ് കളേഴ്സ് ബാനറിൽ നിർമാതാവ് എം.സി. അരുണും എൻഎൻജി ഫിലിംസിന്റെ ബാനറിൽ സഹനിർമാതാവ് നിരൂപ് ഗുപ്തയും തമ്മിലുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്നാണ് കേസ് കോടതിയിലെത്തിയത്. ഇതോടെയാണ് ചിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കാൻ കോടതി റിസീവറെ നിയമിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ഇനി […]
Read more

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിലെ ആദ്യ ഗാനം ഏപ്രിൽ 16 ന് റിലീസ് ചെയ്യും. രവി ബസ്‌റൂർ സംഗീതം നൽകിയ, “വാ വാ വീരവ” എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം യോദ്ധാക്കളുടെ ആവേശവും വീര്യവും പ്രതിഫലിപ്പിക്കുന്ന ഒരു “വാരിയർ ആന്തം” ആയാണ് അവതരിപ്പിക്കുന്നത്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer