Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വിഷയം കറുത്തച്ഛനൂട്ട്? ജയസൂര്യ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ചര്‍ച്ചയാകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ളങ്കാവലിന് ശേഷം ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ജയസൂര്യ നായകനായി എത്തുന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ചിത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്ക് വെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റും അതിലെ കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്.

‘തല്‍പരകക്ഷികള്‍ക്ക്, കറുത്ത രാത്രികളിലെ ഊട്ടുനേര്‍ച്ചയിലേക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് സംവിധായകനൊപ്പമുള്ള, ഒരു ദുരൂഹ ഫീല്‍ നല്‍കുന്ന ചിത്രം ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ പങ്ക് വെച്ചത്. ഇതോടെ, സിനിമ പറയാന്‍ പോകുന്ന വിഷയത്തെ പറ്റിയുള്ള ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു.

പുരാതന ക്രിസ്തീയ കുടുംബങ്ങളില്‍ നിലനിന്നിരുന്ന ‘കറുത്തച്ചനൂട്ട്’ എന്ന ദുര്‍മന്ത്രവാദത്തെയും അത് പരിശീലിച്ചിരുന്നവരെയും കുറിച്ചാണോ സിനിമയുടെ കഥയെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമാകുന്നത്.

മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ ആണ് നിര്‍മ്മിക്കുന്നത്. ഓര്‍ഡിനറി, അനാര്‍ക്കലി എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച മാജിക് മൂണ്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കാന്‍ പോകുന്ന മൂന്നാമത്തെ ചിത്രമാണിത്. റാഫിയും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix