Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Cinema

“വിജയ് ദേവരകൊണ്ട – ശൗരു ഗ്ലോബൽ പ്രോജക്റ്റ്” ചിത്രത്തിന് പൂജയോടെ തുടക്കം

തെലുങ്ക് സിനിമയിലെ യുവതാരമായ വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന വമ്പൻ ഗ്ലോബൽ പ്രോജക്ട് ചിത്രത്തിന്റ പൂജ ഹൈദരാബാദിൽ നടന്നു. ഹായ് നാനാ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ശൗരുവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള വലിയ ശ്രമമായി കണക്കാക്കപ്പെടുന്നു. പൂജാ ചടങ്ങിൽ ഫസ്റ്റ് ഷോട്ടിന് നാചുറൽ സ്റ്റാർ നാനി ക്ലാപ്പടിച്ചതോടെ ചടങ്ങ് കൂടുതൽ ശ്രദ്ധേയമായി. വൈറ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രഖ്യാപന പോസ്റ്റർ പുറത്തിറങ്ങിയതോടെ […]
Read more

കുതിപ്പ് തുടർന്ന് ‘ധുരന്ധർ 2’; ഇതുവരെ 1783 കോടി ആഗോളകളക്ഷൻ നേടി

ജിയോ സ്റ്റുഡിയോകളും ബി62 സ്റ്റുഡിയോകളും ചേർന്ന് നിർമിച്ച, ആദിത്യ ധർ സംവിധാനം ചെയ്ത രൺവീർ സിംഗ്നാ യകനായ ‘ധുരന്ധർ: ദ റിവഞ്ച്’ ബോക്‌സ് ഓഫീസിൽ വമ്പൻ വിജയം നേടി. ചിത്രം റിലീസ് ചെയ്ത് 30 ദിവസം പിന്നിട്ടപ്പോഴും മികച്ച കളക്ഷനാണ് നേടുന്നത്. ഇന്ത്യയിൽനിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രമെന്ന നേട്ടവും ‘ധുരന്ധർ 2’ സ്വന്തമാക്കി. ആഗോളതലത്തിൽ ചിത്രം ഇതുവരെ 1783 കോടി രൂപ നേടി. ഇതിൽ 1153 കോടി രൂപ ഇന്ത്യയിൽ […]
Read more

വിഷയം കറുത്തച്ഛനൂട്ട്? ജയസൂര്യ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ചര്‍ച്ചയാകുന്നു

കളങ്കാവലിന് ശേഷം ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ജയസൂര്യ നായകനായി എത്തുന്ന ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ചിത്രവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പങ്ക് വെച്ച ഒരു സോഷ്യല്‍ മീഡിയ പോസ്റ്റും അതിലെ കുറിപ്പുമാണ് ശ്രദ്ധ നേടുന്നത്. ‘തല്‍പരകക്ഷികള്‍ക്ക്, കറുത്ത രാത്രികളിലെ ഊട്ടുനേര്‍ച്ചയിലേക്ക് സ്വാഗതം’ എന്ന കുറിപ്പോടെയാണ് സംവിധായകനൊപ്പമുള്ള, ഒരു ദുരൂഹ ഫീല്‍ നല്‍കുന്ന ചിത്രം ജയസൂര്യ ഉള്‍പ്പെടെയുള്ളവര്‍ പങ്ക് വെച്ചത്. ഇതോടെ, സിനിമ പറയാന്‍ പോകുന്ന വിഷയത്തെ പറ്റിയുള്ള ചര്‍ച്ചകളും സമൂഹ മാധ്യമങ്ങളില്‍ ആരംഭിച്ചു […]
Read more

ഷറഫുദീൻ നായകനാകുന്ന “മധുവിധു” ആഗോള റിലീസിന് ഇനി 3 ദിവസം കൂടി

‘മധുവിധു’ സിനിമ റിലീസിന് ഇനി മൂന്ന് ദിവസം മാത്രം. അജിത് വിനായക ഫിലിംസിന്റെ പേരിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിൽ ഷറഫുദീൻ നായകനായി എത്തുന്നു. വിഷ്ണു അരവിന്ദാണ് സംവിധാനം. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ പേരിൽ ശാന്തകുമാറും മാളവിക കൃഷ്ണദാസും ചേർന്ന് സഹനിർമ്മാണം നിർവഹിക്കുന്നു. ഏപ്രിൽ 23-നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ‘ഷൈലോക്ക്’, ‘മധുര മനോഹര മോഹം’, ‘പെറ്റ് ഡിറ്റക്ടീവ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ മോഹനും ജയ് വിഷ്ണുവും ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയത്. സംഗീതം ഒരുക്കുന്നത് ഹിഷാം അബ്ദുൾ […]
Read more

ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി; ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

തമിഴ് സിനിമയിൽ നിന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കരയുടെ ട്രെയിലർ പുറത്തിറങ്ങി. ദേശീയ അവാർഡ് ജേതാവായ ധനുഷ് മുഖ്യവേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ, സംവിധായകൻ വിഗ്നേഷ് രാജ ശക്തമായ പ്രമേയവുമായി വീണ്ടും എത്തുകയാണ്. രഹസ്യസ്വഭാവമുള്ള കള്ളനായി ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രം ട്രെയിലറിലെ പ്രധാന ആകർഷണമാണ്. കുറ്റകൃത്യങ്ങൾ, പിന്തുടർച്ചകൾ, സസ്പെൻസ് എന്നിവ നിറഞ്ഞ ഒരു തീവ്രമായ ക്രൈം ഡ്രാമയായാണ് ചിത്രം പ്രത്യക്ഷപ്പെടുന്നത്. ചെന്നൈയിൽ നടന്ന ഗ്രാൻഡ് ലോഞ്ച് ഇവന്റിൽ പുറത്തിറങ്ങിയ ട്രെയിലർ സിനിമയോടുള്ള പ്രതീക്ഷകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്. […]
Read more

തിയറ്ററിലും ഒടിടിയിലും സംഭവമായി; സംഭവം അധ്യായം ഒന്ന്

തിയറ്ററില്‍ സര്‍പ്രൈസ് ഹിറ്റും പിന്നാലെ ഒടിടിയിലും വൻ പ്രതികരവുമായി സംഭവമായി മാറിയിരിക്കുകയാണ് സംഭവം അധ്യായം ഒന്ന്. ജിത്തു സതീശൻ മംഗലത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച മിസ്റ്ററി ഫാന്‍റസി ത്രില്ലര്‍ ചിത്രമാണ് സംഭവം അധ്യായം ഒന്ന്. പൊതുവെ വലിയ സ്റ്റാർ വാല്യൂ ഉള്ള സിനിമ അല്ലെങ്കിൽ പോലും പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചത്. ചിത്രത്തിന്‍റെ ട്രെയിലർ പോലും വൻ സ്വീകാരിത നേടിയിരുന്നു. വനമേഖലയില്‍ കേസ് അന്വേഷിക്കാനെത്തുന്ന ഒരു സംഘം പൊലീസുകാരും. ഒപ്പം നിഗൂഢതകള്‍ പേറുന്ന ഒരു വനവും. […]
Read more

‘മഹാവതാർ പരശുറാം’ ചിത്രം പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്

തങ്ങളുടെ പുതിയ ചിത്രം “മഹാവതാർ പരശുറാം” പ്രഖ്യാപിച്ച് ഹോംബാലെ ഫിലിംസ്. രാജകുമാര, കെജിഎഫ്, കാന്താര, സലാർ, അടുത്തിടെ പുറത്തിറങ്ങിയ മഹാവതാർ നരസിംഹ തുടങ്ങിയ വമ്പൻ വിജയങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ നിലവാരവും കഥപറച്ചിൽ ശൈലിയും പുതുക്കി നിർവചിച്ച ഈ നിർമാണ സ്ഥാപനം, പുതിയൊരു ശക്തമായ അധ്യായവുമായി വീണ്ടും മുന്നോട്ട് വരികയാണ്. ക്ലീം പ്രൊഡക്ഷൻസുമായി സഹകരിച്ചാണ് അശ്വിൻ കുമാർ സംവിധാനം ചെയ്യുന്ന “മഹാവതാർ പരശുറാം” ഹോംബാലെ ഫിലിംസ് ഒരുക്കുന്നത്. ചിത്രം 2027 ഡിസംബറിൽ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. മുൻപേ […]
Read more

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ദീപികയും രൺവീറും

ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോൺയും രൺവീർ സിങ്ങും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ വിവരം ദീപിക തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മൂത്ത മകൾ ദുവ പ്രെഗ്നൻസി ടെസ്റ്റും കൈയിൽ പിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചാണ് ദീപിക സന്തോഷവാർത്ത അറിയിച്ചത്. ചിത്രം പുറത്തുവന്ന നിമിഷങ്ങളിൽ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. സാമന്ത, പരിനീതി ചോപ്ര, പ്രിയങ്ക ചോപ്ര, അനന്യ പാണ്ഡെ, അർജുൻ കപൂർ തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങൾ ഇരുവരെയും ആശംസകൾ അറിയിച്ച് രംഗത്തെത്തി. ഇരുവരുടെയും ആദ്യ കുഞ്ഞ് […]
Read more

തന്റെ ശബ്ദവും രൂപവും ഉപയോഗിക്കുന്നു; മോഹന്‍ലാലിന് പിന്നാലെ അല്ലുവും കോടതിയിലേക്ക്

ന്യൂഡല്‍ഹി: വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് നടന്‍ അല്ലു അര്‍ജുന്‍. പരസ്യങ്ങളിലും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കുമായി തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് താരം ഈ ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ മോഹന്‍ലാലും സമാനമായി കേസ് ഫയല്‍ ചെയ്തിരുന്നു. തന്റെ അനുമതിയില്ലാതെ വ്യക്തിത്വം ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അല്ലു ചൂണ്ടിക്കാണിച്ചു. സമ്മതമില്ലാതെ പേരും രൂപവും ശബ്ദവും മറ്റ് സ്വഭാവസവിശേഷതകളും ഉപയോഗിക്കുന്നത് തടയുക എന്നതിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുണ്ടാകുന്ന ദുരുപയോഗങ്ങളെക്കുറിച്ചും പരാതിയില്‍ പറയുന്നുണ്ട്. എ […]
Read more

വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

തെലുങ്ക് സിനിമയിലെ ശ്രദ്ധേയനായ നടൻ വിജയ് ദേവരകൊണ്ടയും സംവിധായകൻ ശൗരുവും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു വമ്പൻ അവതാരത്തിലാണ് വിജയ് ദേവരകൊണ്ട ഈ ചിത്രത്തിലൂടെ എത്തുന്നത്. പ്രഖ്യാപന പോസ്റ്ററിൽ വിജയ് ദേവരകൊണ്ട നാല് നായകളെ മെറ്റൽ ചെയിനുകളിൽ പിടിച്ച് മുന്നോട്ട് നടക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ പിന്നിൽ ആറേഴുപേർ പേർ കൂടി മുന്നേറുന്നു. ഇവർ സാധാരണ ആളുകൾ അല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൃഷ്ടിപരവും സാങ്കേതികവുമായ മികവുകൾ ഒന്നിച്ചുകൂടിയ “ഡ്രീം കളക്ടീവ്” ഈ […]
Read more

Recent News

Advertisement
WhiteswanTV Footer