Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: congress

ഞാൻ ഒന്നാംസ്ഥാനം കൊടുക്കുക വേണുഗോപാലിന്: ടി. പത്മനാഭൻ

കണ്ണൂർ: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനചർച്ചകൾക്കിടെ കെ.സി. വേണുഗോപാലിന് പിന്തുണയുമായി എഴുത്തുകാരൻ ടി. പത്മനാഭൻ രംഗത്ത്. വാർത്തകളുടെയും വ്യക്തിബന്ധങ്ങളുടെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രിപദത്തിന് ഏറ്റവും യോഗ്യൻ കെ.സി. വേണുഗോപാലാണെന്ന് അദ്ദേഹം പറഞ്ഞു. വി.ഡി. സതീശനുമായി അടുത്ത ബന്ധമില്ലെന്നും രണ്ടുമൂന്ന് തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പൊതുപ്രവർത്തകനായ വേണുഗോപാലിന് പാവങ്ങളോടുള്ള കരുണയും ജനങ്ങളോട് അടുപ്പവും ഉണ്ടെന്ന് പത്മനാഭൻ പറഞ്ഞു. പാർലമെന്റിലടക്കം കഴിവ് തെളിയിച്ച നേതാവാണ് അദ്ദേഹമെന്നും കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ അടുത്ത വിശ്വസ്തനാണ് കെ.സി. വേണുഗോപാൽ എന്നും ടി. […]
Read more

മുഖ്യമന്ത്രി ചർച്ച; പൊതുവികാരം മാനിക്കണമെന്ന് ഘടകക്ഷികൾ

തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമ്പോൾ പൊതുവികാരം പരിഗണിക്കണമെന്ന് യുഡിഎഫ് ഘടകകക്ഷികൾ കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പ് ഒഴിവാക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. കോൺഗ്രസ് ഹൈക്കമാൻഡ് നിയോഗിച്ച നിരീക്ഷകരുമായി ഘടകകക്ഷി നേതാക്കൾ പ്രത്യേകം കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയായി ആരെയെങ്കിലും തീരുമാനിച്ചാൽ അത് അംഗീകരിക്കുമെന്ന് നേതാക്കൾ പരസ്യമായി പറഞ്ഞെങ്കിലും, കക്ഷികൾക്കിടയിൽ നേരത്തേ തന്നെ ധാരണ ഉണ്ടായിരുന്നുവെന്നാണ് സൂചന. മുസ്ലിം ലീഗ് വീണ്ടും വി.ഡി. സതീശന് പിന്തുണ അറിയിച്ചതായി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിയുടെ നിലപാട് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ഇനി […]
Read more

ഹൈക്കമാൻഡ് നിരീക്ഷകരുടെ പക്കലുള്ള രേഖ ‘ഇന്ത്യൻ എക്‌സ്പ്രസ്’ പുറത്തുവിട്ടു

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ സംബന്ധിച്ച കോൺഗ്രസ് അകത്തെ ചർച്ചകളും അധികാര പോരുകളും തുടരുന്നതിനിടെ നിർണായക വിവരങ്ങൾ പുറത്തുവന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്നുവെന്ന് സൂചിപ്പിക്കുന്ന രേഖയാണ് പുറത്തായിരിക്കുന്നത്. ഹൈക്കമാൻഡ് നിരീക്ഷകരിലൊരാളായ മുകുൾ വാസ്‌നികിന്റെ കൈവശമുണ്ടായിരുന്ന രേഖയാണ് ‘ഇന്ത്യൻ എക്‌സ്പ്രസ്’ പുറത്തുവിട്ടത്. കോൺഗ്രസ് എംഎൽഎമാരുടെ അഭിപ്രായം ശേഖരിച്ചതിന് പിന്നാലെ തയ്യാറാക്കിയ പട്ടികയുടെ ചിത്രമാണിതെന്നാണ് സൂചന. എംഎൽഎമാരുടെ പേരുകളും അവരുടെ പിന്തുണ ആരെക്കാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പുകളും ഉൾപ്പെടുത്തിയ പട്ടികയിലാണ് വിവരങ്ങൾ ഉള്ളത്. സന്ദീപ് വാര്യർ, സജീവ് […]
Read more

സിറ്റിംഗ് എംഎല്‍എമാരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകണം; നിലപാട് വ്യക്തമാക്കി പി ജെ ജോസഫ്

തിരുവനന്തപുരം: മുഖ്യമന്ത്രിയാരെന്നതില്‍ എത്രയും വേഗം തീരുമാനം വേണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. മുഖ്യമന്ത്രി ആരാവണമെന്നതില്‍ സിറ്റിംഗ് എംഎല്‍എമാരില്‍ ഒരാള്‍ മുഖ്യമന്ത്രി ആകണമെന്ന കേരള കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പി ജെ ജോസഫ്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തങ്ങളുടെ പാര്‍ട്ടിയുടെ അഭിപ്രായം നിരീക്ഷരെ അറിയിച്ചെന്ന് കെഡിപി നേതാവും പാലാ നിയുക്ത എംഎല്‍എയുമായ മാണി സി കാപ്പന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും എഐസിസി നിരീക്ഷകരെ നിലപാട് അറിയിച്ചു. മുഖ്യമന്ത്രിയാരെന്നതില്‍ കോണ്‍ഗ്രസ് […]
Read more

സതീശനായി തെരുവിൽ ജെൻസി പ്രതിഷേധം,കെ.സിക്കായി പാലഭിഷേകം

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുകയാണ്. തെരുവിലും സോഷ്യൽമീഡിയിലും പ്രകടനങ്ങളും പ്രതിഷേധവും ശക്തമായിക്കൊണ്ടിരിക്കുകയാണ്. വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂരിലും എറണാകുളത്തും അദ്ദേഹത്തെ അനുകൂലിക്കുന്നവർ തെരുവിലിറങ്ങി. എറണാകുളം നെട്ടൂരിലും കണ്ണൂരിലെ ഇരിട്ടിയിലും പ്രകടനങ്ങൾ നടന്നു. ഇതിനിടെ തിരുവനന്തപുരത്ത് കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്ന പ്രവർത്തകർ അദ്ദേഹത്തിന്റെ ഫ്‌ളക്‌സിൽ പാലഭിഷേകം നടത്തി. ആലപ്പുഴ ഡിസിസി ഓഫീസിന് സമീപം കെ.സി. വേണുഗോപാലിനെതിരെ ബാനർ പ്രത്യക്ഷപ്പെട്ടു. ജെൻസി പ്രതിഷേധമെന്ന് അവകാശപ്പെട്ടുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. പടവെട്ടിയവൻ ഭരിക്കട്ടെ എന്ന തലക്കെട്ടിലുള്ള സതീശന്റെ ചിത്രംവെച്ചുള്ള കാമ്പയിനിൽ ഹൈക്കമാൻഡിന് […]
Read more

എവിടെ നിന്നാലും തോൽപ്പിക്കും; കെസിക്കെതിരെ കടുത്ത സൈബർ ആക്രമണം

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം ശക്തമാണ്. മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെസിയെ തോൽപ്പിക്കുമെന്നാണ് കമന്‍റുകളിൽ പറയുന്നത്. രാഹുൽ ഗാന്ധിയുടെ പേജിലും വി ഡി സതീശനെ പിന്തുണച്ചും കെസിയെ വിമര്‍ശിച്ചും ഒരുപാട് കമന്‍റുകൾ വരുന്നുണ്ട്. എംഎൽഎമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. കെ സിക്ക് കൂട്ടമായി പിന്തുണ നൽകിയിരുന്ന എം എൽ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പിൽ അഭിപ്രായം മാറ്റിയെന്നാണ് ചെന്നിത്തലയുടെയും […]
Read more

വി ഡി സതീശന് പിന്തുണ; സാംസ്കാരിക പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് കത്ത് നൽകി

തിരുവനന്തപുരം: കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്. കൂട്ടിയും കിഴിച്ചും നേതാക്കന്മാർ മുഖ്യമന്ത്രി കസേരക്കായുള്ള തയാറെടുപ്പിലാണ്. ഇപ്പോഴിതാ, വി ഡി സതീശന് പിന്തുണ നൽകി കൊണ്ട് രാഹുൽ ഗാന്ധിക്ക് തുറന്ന കത്ത് അയച്ചിരിക്കുകയാണ് സാംസ്കാരിക പ്രവർത്തകർ. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ വിജയം വി ഡി സതീശന്റെ കൈയ്യൊപ്പാണെന്നാണ് പ്രവർത്തകർ പറയുന്നത്. സതീശനെ പിന്തുണച്ചും കെ സി വേണുഗോപാലിനെ എതിർത്തുമാണ് കത്ത് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിപദവിയിലേക്ക് കെസി വേണുഗോപാൽ എത്തുമെന്ന റിപ്പോർട്ടുകൾ ജനാധിപത്യ മനസ്സുകളെ അസ്വസ്ഥമാക്കുന്നുവെന്നും എംപിമാരെ മത്സരിപ്പിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ നിന്ന് […]
Read more

ജനവികാരത്തിന് അനുസരിച്ചുള്ള തീരുമാനം വരുമെന്ന് പ്രതീക്ഷ: സിപി ജോണ്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍റ് തീരുമാനിക്കുന്നത് എന്തോ അത് ഞങ്ങളും പിന്തുണക്കുമെന്ന് തിരുവനന്തപുരം സെന്‍ട്രൽ നിയുക്ത എംഎൽഎ സി പി ജോൺ. കേരളത്തിന്റെ ജനവികാരത്തിന് അനുസരിച്ചുള്ള തീരുമാനം ഹൈക്കമാന്‍റ് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക ചര്‍ച്ചകള്‍ തിരുവനന്തപുരത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ യോഗം നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി. അതേസമയം, തന്നെ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്ക് ഇല്ലെന്ന് വി ഡി സതീശന്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
Read more

പോർമുഖത്തു നിന്ന് പടവെട്ടിയവനെ കോൺഗ്രസ് തന്നെ വനവാസത്തിന് വിടരുതേ: സംവിധായകൻ ഭദ്രൻ

കൊച്ചി: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നതിനിടെ സംവിധായകൻ ഭദ്രൻ വി.ഡി. സതീശന് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ച ജനങ്ങൾ വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് ഭദ്രൻ പറഞ്ഞു. അതല്ലാതെ മറ്റൊരു തീരുമാനം വന്നാൽ അത് “രാഷ്ട്രീയ വിഡ്ഢിത്തം” ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈക്കമാൻഡ് പോരാട്ടത്തിന് മുന്നിൽ നിന്ന നേതാവിനെ അവഗണിക്കരുതെന്നും, അങ്ങനെ സംഭവിച്ചാൽ അത് ജനാധിപത്യത്തിന് വലിയ ആഘാതമാകുമെന്നും ഭദ്രൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. അതേസമയം മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്ത […]
Read more

അഞ്ച് ജില്ലകളിൽ കോൺഗ്രസിന് പുതിയ പ്രസിഡന്റുമാർ

കൊച്ചി: ഡിസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഏഴ് പേരിൽ അഞ്ച് പേർ വിജയിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ കോൺഗ്രസിൽ നേതൃത്വ മാറ്റത്തിന് സാധ്യത. ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചവർക്ക് ലഭിച്ച ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം വരാൻ സാധ്യതയുള്ളത്. സംസ്ഥാനത്തെ പുതിയ നേതൃത്വത്തിന്റെ താത്പര്യവും സാമുദായിക സമവാക്യങ്ങളും പരിഗണിച്ചാകും അന്തിമ പട്ടിക തയ്യാറാക്കുക. മുഖ്യമന്ത്രിയെ സംബന്ധിച്ച തീരുമാനവും മന്ത്രിമാരുടെ വകുപ്പ് വിഭജനവും പൂർത്തിയാക്കിയ ശേഷമായിരിക്കും പാർട്ടിയുടെ പുനസംഘടന നടക്കുക. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, […]
Read more
Advertisement
WhiteswanTV Footer