Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം; ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മുൻപേ കോൺഗ്രസിനുള്ളിൽ ആരംഭിച്ച മുഖ്യമന്ത്രി ചർച്ചകൾ ഫല പ്രഖ്യാപനം കഴിഞ്ഞു ഇത്ര ദിവസങ്ങൾ പിന്നിട്ടിട്ടും തീരുമാനമായില്ല. വി ഡി സതീശനും, കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി കസേരക്കായി കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ മാത്രം ചർച്ചയായിരുന്ന മുഖ്യമന്ത്രിയും കസേരയും അവസാന ഘട്ടത്തിൽ തെരുവിലേക്കും ഇറങ്ങിയിരുന്നു.

അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ മുസ്ലിം ലീഗ് കടുത്ത അതൃപ്തിയിലാണ്. വി ഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്ന നിലപാട് ആവര്‍ത്തിച്ചു പറഞ്ഞിരിക്കുകയാണ് മുസ്ലിം ലീഗ്. ഉപതെരഞ്ഞെടുപ്പ് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും ജനവികാരം മാനിക്കണമെന്നും മുസ്ലിം ലീഗ് നേതൃത്വം സോണിയാ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. ഇന്ന് പാണക്കാട് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

പൊതുവികാരം വിഡി സതീശന് അനുകൂലമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ലീഗ്. ഹൈക്കമാന്‍ഡ് തീരുമാനം എതിരായാല്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നതാകും ഇന്നത്തെ പ്രധാന ചര്‍ച്ച. മുഖ്യമന്ത്രിയാരാകണമെന്ന കാര്യത്തില്‍ പെട്ടെന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം തിരിച്ചറിയണമെന്നാണ് ആവശ്യം.

Recent News

Advertisement
WhiteswanTV Footer