Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: congress

മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസ് വടംവലി; നേതൃത്വത്തിനെതിരെ എം.കെ. രാഘവൻ

കോഴിക്കോട്: കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഉയർന്നിരിക്കുന്ന പരസ്യമായ അധികാര വടംവലിക്കെതിരെ എം.കെ. രാഘവൻ എം.പി. കടുത്ത വിമർശനവുമായി രംഗത്ത്. ഇത്തരത്തിലുള്ള ചർച്ചകളും നേതാക്കൾ തമ്മിലുള്ള തുറന്ന പ്രതികരണങ്ങളും പാർട്ടിക്ക് യാതൊരു ഗുണവും ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയങ്ങളെ പൊതുവേദിയിൽ വലിച്ചിഴയ്ക്കുന്നത് അനാവശ്യ വിവാദങ്ങൾക്കാണ് വഴിയൊരുക്കുന്നതെന്നും രാഘവൻ പറഞ്ഞു. യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാൻ കഠിനാധ്വാനം ചെയ്യുന്ന പ്രവർത്തകരോടുള്ള അവഗണനയായാണ് നേതാക്കളുടെ ഈ നിലപാടെന്ന് അദ്ദേഹം വിമർശിച്ചു. മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന പ്രവർത്തകരെ നിരുത്സാഹപ്പെടുത്തുന്ന തരത്തിലാണ് ഇത്തരം അധികാര പോരാട്ടങ്ങളെന്നും അദ്ദേഹം […]
Read more

വിവാദങ്ങളൊക്കെ ഉണ്ടാക്കിയത് എറണാകുളം ഡിസിസി പ്രസിഡന്റ്: എം കെ രാഘവൻ

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് ഇത്തവണ മുഖ്യമന്ത്രി ആരാകും എന്ന ചർച്ചകൾ തുടങ്ങിയിരുന്നു കോൺഗ്രസ്. പലരും പല അഭിപ്രായങ്ങളുമായി നേരത്തെ തന്നെ മുൻപോട്ട് വന്നിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് എം കെ രാഘവന്‍ എംപി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചെതെന്നാണ് ആരോപണം. മുഹമ്മദ് ഷിയാസിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം എന്ത് അര്‍ഹതയാണ് അയാള്‍ക്കുള്ളത് എന്നും ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കളങ്കം ഏല്‍ക്കുന്ന രീതിയിലുള്ള ചര്‍ച്ചകൾ നടന്നു കഴിഞ്ഞു. […]
Read more

മൂന്ന് മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കും; മുസ്‌ലിം ലീഗ് വിലയിരുത്തൽ

വയനാട്: ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫ് സ്ഥാനാർഥികൾ വിജയിക്കുമെന്ന് ജില്ലാ മുസ്‌ലിം ലീഗ് തിരഞ്ഞെടുപ്പ് അവലോകനയോഗം വിലയിരുത്തി. കല്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ യു.ഡി.എഫിന് അനുകൂലമാണെന്നും യോഗം അഭിപ്രായപ്പെട്ടു. കല്പറ്റയിൽ യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദിഖിന്റെ പ്രവർത്തന മികവും മുണ്ടക്കൈ–ചൂരൽമല ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ ഇടപെടലുകളും വിജയത്തിന് നിർണായകമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി. സംഘടനയുടെ ഏകോപിതമായ പ്രവർത്തനവും മണ്ഡലത്തിൽ അനുകൂല സാഹചര്യം സൃഷ്ടിച്ചതായും വിലയിരുത്തി. മാനന്തവാടിയിൽ ഉഷാ വിജയന്റെ സ്ഥാനാർഥിത്വവും സർക്കാരിന്റെ കർഷക വിരുദ്ധ, ജനദ്രോഹ നയങ്ങളുമാണ് […]
Read more

എന്തോരം മുഖ്യമന്ത്രിമാരാ? ഇനിയും കൂടും; യുഡിഎഫിനെ പരിഹസിച്ചു വി. ശിവൻകുട്ടി

തിരുവനന്തപുരം: ഇത്തവണ യുഡിഫ് അധികാരത്തിലെത്തിയാൽ ആരാകും മുഖ്യമന്ത്രി എന്നത് കഴിഞ്ഞ കുറച്ചു കാലങ്ങളായി നടക്കുന്ന ചർച്ചകളിലൊന്നാണ്. ഇപ്പോഴിതാ ഇതിനെ പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി. എത്ര മുഖ്യമന്ത്രിമാരാ ഉള്ളത് ഇനിയും കൂടുമെന്നായിരുന്നു ശിവൻകുട്ടിയുടെ പരിഹാസം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും, വകുപ്പുകൾ വരെ മുൻകൂട്ടി തീരുമാനിച്ചിരുന്നു. ആകെയുണ്ടായിരുന്ന സംശയം കാറിന്റെ കാര്യത്തിൽ മാത്രമായിരുന്നു എന്നും പരിഹസിച്ചു.
Read more

പേരാമ്പ്രയിൽ ഇത്തവണ മണ്ഡലം യുഡിഎഫ് പിടിക്കും; മുസ്ലിം ലീഗ് ജില്ലാ നേതൃത്വം

കോഴിക്കോട്: പേരാമ്പ്രയിൽ ഇത്തവണ ചരിത്രം തിരുത്തുമെന്നും മണ്ഡലം യുഡിഎഫ് പിടിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം. ജെൻ സീ വോട്ടുകൾ പൂർണമായും ഫാത്തിമ തഹലിയയ്ക്ക് അനുകൂലമായി ലഭിച്ചതായും അവർ അവകാശപ്പെട്ടു. വർഗീയ കാർഡുകൾ ഇറക്കിയിട്ടും എൽഡിഎഫിന് നേട്ടമുണ്ടാക്കാനായില്ലെന്നും ജില്ലാ ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജില്ലയിലെ 13 സീറ്റുകളും യുഡിഎഫ് നേടുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ അവകാശവാദം. അതിൽ ഒമ്പത് സീറ്റുകളിൽ വിജയം ഉറപ്പാണെന്നും നാല് മണ്ഡലങ്ങളിൽ കടുത്ത മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി ഫാത്തിമ […]
Read more

മുഖ്യമന്ത്രി ചര്‍ച്ച; പ്രതികരിച്ച് മുരളീധരന്‍:നാട്ടുകാരെ കൊണ്ട് പറയിപ്പിക്കരുത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിച്ചിരുന്നു കോൺഗ്രസിനുള്ളിൽ. തിരഞ്ഞെടുപ്പ് കഴിഞ്ഞത്തോടെ, ഫല പ്രഖ്യാപനത്തിനും മുൻപും വീണ്ടും മുഖ്യമന്ത്രി ചർച്ചകളിലാണ് യുഡിഫ്. മുഖ്യമന്ത്രി ആകാനും, വകുപ്പ് മന്ത്രിമാരകനുമൊക്കെ കച്ചകെട്ടിയിരിക്കുകയാണ് പല നേതാക്കന്മാരും. അതിനിടെ, മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ മുരളീധരൻ. ഒച്ചവെച്ചിട്ട് ഒരു കാര്യവുമില്ല, വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കരുതെന്നാണ് മുരളീധരൻ പറഞ്ഞത്. സംഘനൃത്തമാണ് ആരും ഒറ്റയ്ക്ക് നൃത്തം ചെയ്യരുതെന്ന് രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നതായും മുരളീധരൻ […]
Read more

വി എൻ വാസവൻ വോട്ടര്‍മാര്‍ക്ക് പണം നൽകി; ആരോപണവുമായി യുഡിഎഫ്

കോട്ടയം: ഏറ്റുമാനൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി എൻ വാസവൻ വ്യാപകമായി പണം ചെലവഴിച്ചെന്നാണ് യുഡിഎഫ് ആരോപണം. എൽഡിഎഫ് ചെലവാക്കിയ പണത്തിന്റെ സ്രോതസ് അന്വേഷിക്കണമെന്നും യുഡിഎഫ് സ്ഥാനാർത്ഥി നാട്ടകം സുരേഷ് ആവശ്യപ്പെട്ടു. വി എൻ വാസവൻ വ്യക്തികൾക്ക് പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതാണെന്ന് യുഡിഫ് പറയുന്നു. പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് ഹീനമായ രീതിയാണെന്നും, എൽഡിഎഫ് അധാർമികമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണെന്നും യുഡിഎഫ് പരാതിയിൽ വ്യക്തമാക്കി. എൽഡിഎഫ് പണം ചെലവഴിച്ച് തെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ ശ്രമിച്ചാലും, യുഡിഎഫ് മണ്ഡലം വലിയ […]
Read more

എറണാകുളത്തു നിന്ന് മുഖ്യമന്ത്രി വേണം; പരാമർശം തിരുത്തി മുഹമ്മദ് ഷിയാസ്

എറണാകുളം: തിരഞ്ഞെടുപ്പ് ഫലത്തിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകളും അഭിപ്രായങ്ങളും കോൺഗ്രസിൽ നിന്നും ഉയർന്നു വന്നിരുന്നു. ഏറെ വിവാദമായിരുന്നു എറണാകുളത്തുനിന്ന് മുഖ്യമന്ത്രി വേണം എന്ന ഡി സി സി അധ്യക്ഷനായ മുഹമ്മദ് ഷിയാസിന്റെ ഈ പരാമർശം. ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിരുന്നു. പിന്നീട് പരാമർശം വിവാധമായതോടെ വി ഡി സതീശൻ മുഖ്യമന്ത്രി ആകണമെന്നും പറഞ്ഞിരുന്നു ഷിയാസ്. ഇപ്പോഴിതാ, ആ പ്രതികരണത്തിലും തിരുത്തൽ വരുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പാർട്ടിയുടെ സംസ്ഥാന നേതൃത്വവും […]
Read more

സണ്ണി ജോസഫ് ഇഷ്ടക്കാർക്ക് മാത്രം സീറ്റ് നൽകി:തോമസ് വർഗീസ്

കണ്ണൂർ: കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ രൂക്ഷ വിമർശവുമായി മുൻ ഡി സി സി മുൻ ജനറൽ സെക്രട്ടറി തോമസ് വർഗീസ് രംഗത്ത്. പേരാവൂരിൽ കോൺഗ്രസിന്റെ ഒട്ടേറെ നേതാക്കളെ സണ്ണി ജോസഫ് ഒതുക്കിയെന്നും, തനിക്ക് ഇഷ്ട്ടപെട്ടവർക്ക് മാത്രമാണ് സീറ്റ് നല്കിയതെന്നുമാണ് തോമസ് വർഗീസിന്റെ ആരോപണം. 2021 ൽ സണ്ണി ജോസഫ് തന്റെ അവസാന മത്സരമാണെന്ന് പറഞ്ഞായിരുന്നു വോട്ട് തേടിയത്. എന്നാൽ ഇത്തവണ സ്വന്തമായി വീണ്ടും സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു മത്സരത്തിനിറങ്ങി. എന്നുമാണ് തോമസ് വർഗീസിന്റെ ആരോപണങ്ങൾ.
Read more

മുഖ്യമന്ത്രി ചർച്ച;കോൺഗ്രസിന് വോട്ട് ചെയ്തവരുടെ വിശ്വാസത്തിന് എതിരാകും: എ പി അനിൽകുമാർ

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി ചർച്ചകൾ ചൂടുപിടിക്കുകയാണ് കോൺഗ്രസിനുള്ളിൽ. പല അഭിപ്രായങ്ങളും വിമർശനങ്ങളുമായി പലരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, മുഖ്യമന്ത്രി ചർച്ചകളെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് കെപിസിസി വർക്കിങ് പ്രസിഡന്റ് എ പി അനിൽകുമാർ. ഹൈക്കമാൻഡ് തീരുമാനം എടുക്കാതെ മുഖ്യമന്ത്രി ചർച്ചകൾ നടത്തുന്നത് കോൺഗ്രസിന് വോട്ട് ചെയ്ത ആളുകളുടെ വിശ്വാസത്തിന് എതിരായിട്ട് വരും. സമയം ആകുമ്പോൾ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അതായിരിക്കും അവസാന വാക്കെന്നും എ പി അനിൽകുമാർ പറഞ്ഞു. ആർ ശങ്കർ […]
Read more
Advertisement
WhiteswanTV Footer