Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: congress

മാത്യുകുഴൽ നാടന്‍റെ ആരോപണം കള്ളപ്രചാരണം: മാത്യു ടി തോമസ്

ആലപ്പുഴ: 2018ലെ പ്രളയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണം സത്യത്തെ ഭയന്ന് യുഡിഎഫ് നടത്തുന്ന കള്ളപ്രചാരമാണെന്ന് മുന്‍ ജലവിഭവ മന്ത്രി മാത്യു ടി തോമസ്. 2026ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ ലക്ഷ്യത്തോടെ ഇത്തരം ആരോപണങ്ങൾ ഉയര്‍ത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മാത്യു കുഴല്‍നാടന്‍ ആരോപിച്ചതുപോലെ തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് കമ്പനിക്ക് ലാഭം ഉറപ്പാക്കാൻ വേണ്ടിയാണെന്ന് പറയുന്നത് അടിസ്ഥാനരഹിതമാണെന്നും, 2018ലെ പ്രളയത്തിന് അതിതീവ്ര മഴയാണു കാരണമാണ് എന്നത് ഐഐടി നടത്തിയ പഠനത്തിലൂടെ വ്യക്തമായതായും മാത്യു ടി […]
Read more

കോൺഗ്രസിന്റെ ഗ്യാരന്‍റി പദ്ധതികൾക്ക് തടയിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ബംഗളൂരു: കർണാടകയിലെ ഉപതിരഞ്ഞെടുപ്പിന് മുൻപായി സർക്കാർ ഗ്യാരൻറി പദ്ധതികളിലെ ഫണ്ട് വിതരണം ചെയ്‌തത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന നടപടി സ്വീകരിച്ചു. പെരുമാറ്റച്ചട്ട ലംഘനമായേക്കാമെന്ന സംശയത്തോടെ വിശദീകരണം ചോദിച്ചിട്ടുണ്ട്. വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പുതിയ സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിച്ചതിനെക്കുറിച്ച് ചീഫ് സെക്രട്ടറി ശാലിനി രജനീഷിനോട് വിശദീകരണം തേടാൻ കമ്മീഷൻ ആവശ്യപ്പെട്ടു. ഏപ്രിൽ 2-ന് അയച്ച കത്ത് ചൊവ്വാഴ്ച കോൺഗ്രസ് പുറത്തുവിട്ടതോടെ വിഷയം രാഷ്ട്രീയ വിവാദമായി മാറി. ഗൃഹലക്ഷ്മി, യുവനിധി, ശക്തി, ഗൃഹജ്യോതി, അന്നഭാഗ്യ എന്നീ […]
Read more

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മൊഹ്‌സിന കിദ്വായി അന്തരിച്ചു. 94 വയസായിരുന്നു. ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും നയിച്ച കേന്ദ്ര സർക്കാരുകളിൽ മന്ത്രിയായിരുന്ന മൊഹ്‌സിന, കോൺഗ്രസ് പാർട്ടിയിൽ നിരവധി പ്രധാന ചുമതലകളും വഹിച്ചിരുന്നു. ഉത്തർ പ്രദേശിലെ ബാരബാങ്കിയിലാണ് ജനനം. മീററ്റിൽനിന്ന് ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇവർ പിന്നീട് നിരവധി കാലാവധികളിൽ പാർലമെന്റിൽ അംഗമായി പ്രവർത്തിച്ചു. തുടർന്ന് രാജ്യസഭാംഗമായും സേവനമനുഷ്ഠിച്ചു. 1982-ലാണ് ആദ്യമായി കേന്ദ്രമന്ത്രിയായത്. തൊഴിൽ, ആരോഗ്യം, ഗ്രാമവികസനം, ഗതാഗതം, നഗരവികസനം തുടങ്ങിയ വകുപ്പുകൾ വിവിധ കാലങ്ങളിൽ […]
Read more

ഡാഷ് മോനേ വിളിക്ക് പിണറായി വീട്ടിൽ ഇരുന്ന് സ്വയം പഴിക്കേണ്ടി വരും: ഷാഫി പറമ്പിൽ

തിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരായ ‘ഡാഷ് മോനേ’ പ്രയോഗത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംപി രംഗത്ത്. മുഖ്യമന്ത്രിയുടെ നിലവാരം തകർന്നതായി ഷാഫി ആരോപിച്ചു. അധികാരം നഷ്ടമായതോടെ പിണറായി വിജയന്റെ യഥാർത്ഥ സ്വഭാവം പുറത്തുവന്നുവെന്നും, ഇത്തരത്തിലുള്ള പ്രസ്താവനകൾക്ക് അദ്ദേഹം പിന്നീട് ഖേദിക്കേണ്ടി വരുമെന്നും ഷാഫി പറഞ്ഞു. പ്രളയവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിലും അദ്ദേഹം സർക്കാരിനെ വിമർശിച്ചു. അഴിമതിയുടെ ഭാഗമായി ജനങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നും, ഇത് പ്രതിപക്ഷത്തിന്റെ ആരോപണമാത്രമല്ല, സത്യാവസ്ഥയാണെന്നും ഷാഫി […]
Read more

മഴക്കാല മുന്നൊരുക്കങ്ങള്‍; സര്‍ക്കാര്‍ പരാജയമെന്ന് യുഡിഎഫ്

തിരുവനന്തപുരം: കേരളത്തിൽ മഴക്കാലം എത്തുമ്പോൾ പ്രളയഭീതിയും ആശങ്കയും കൂടാറുണ്ടെന്നും, ഈ സാഹചര്യത്തിൽ സർക്കാർ മുന്നൊരുക്കത്തിൽ പരാജയപ്പെടുന്നുവെന്നു യുഡിഎഫ് ആരോപിച്ചു. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ആവർത്തിച്ച് വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുന്നത്, സംസ്ഥാനത്തിന്റെ പ്രളയ നിയന്ത്രണ സംവിധാനത്തിലെ വീഴ്ചകളെ വ്യക്തമാക്കുന്നതായി യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ആരംഭിച്ച ഡ്രെയിനേജ് പദ്ധതികൾ ഇപ്പോഴും പൂർത്തിയാകാതെയാണ് കഷ്ടതകൾ ഉണ്ടാകുന്നത്. കനാൽ ശുചീകരണത്തിൽ വൈകല്യം, നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാത്തത്, നഗര ആസൂത്രണ പാളിച്ചകളും നിയന്ത്രണമില്ലാത്ത നിർമാണ പ്രവർത്തനങ്ങളും പ്രളയ ഭീഷണി […]
Read more

‘വോട്ടെടുപ്പ് ദിവസം കലാപമുണ്ടാക്കാൻ തീവ്രവാദ സംഘടനകൾ ആസൂത്രണം നടത്തുന്നു’: ജി സുധാകരൻ

ആലപ്പുഴ: സംസ്ഥാന വോട്ടെടുപ്പ് നടക്കുന്ന സമയത്ത് അമ്പലപ്പുഴയിൽ തീവ്രവാദ സംഘടനകളുണ്ടെന്നും തിരഞ്ഞെടുപ്പിനെ തന്ത്രപരമായി കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ ആരോപിച്ചു. സുധാകരൻ അമ്പലപ്പുഴ ഡിവൈഎസ്‌പിക്കും, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും പരാതി നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പരാതി പ്രകാരം, സിപിഎം സഹായത്തോടെ എസ്.ഡിപിഐ കലാപത്തിന് ശ്രമിക്കുകയാണെന്നും, വോട്ട് ചെയ്യാനെത്തുന്നവരെ തടയുമെന്ന് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്നും പറയുന്നു. പറഞ്ഞിട്ടുള്ള വ്യക്തികളിൽ അമ്പലപ്പുഴ സിപിഎം ഏരിയാ കമ്മിറ്റി അംഗം പ്രശാന്ത് എസ് കുട്ടി, അരുൺ, എസ്.ഡിപിഐ ജില്ലാ സെക്രട്ടറി […]
Read more

‘മുഖ്യമന്ത്രിക്ക് സമനില തെറ്റിയാൽ ഡാഷും കൂടി പൂരിപ്പിച്ചേനെ’: വി ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘ഡാഷ് മോനെ’ പരാമർശത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. മുഖ്യമന്ത്രിക്ക് സമനില തെറ്റിയിട്ടുണ്ടെന്നും, ഒരു തവണ കൂടി സമനില തെറ്റിയാൽ അത് ഡാഷ് മുഴുവൻ പൂരിപ്പിച്ചേക്കുമെന്നു അദ്ദേഹം പറഞ്ഞു. ഇത് കേരളത്തിന് വലിയ നാണക്കേടാകും എന്നും സതീശൻ കൂട്ടിച്ചേർത്തു. സതീശൻ പറഞ്ഞു, മുഖ്യമന്ത്രി അത്രയേ പറഞ്ഞുള്ളൂ എന്നത് ഭാഗ്യം. ഡാഷ് മോനെ എന്നേ പറഞ്ഞല്ലോ. ഡാഷ് മോനെ എന്നുപറഞ്ഞാൽ എന്താണ് അർഥം. ഒന്നുകൂടി സമനില തെറ്റിയാൽ ആ […]
Read more

മാറ്റത്തിനാണ് വോട്ടെങ്കിൽ അത് യുഡിഎഫിന് ചെയ്യണം: ശശി തരൂർ

തിരുവനന്തപുരം: ഇടതു സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് പ്രയോജനപ്പെടുകയില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ എം.പി. പറഞ്ഞു. ജനങ്ങൾ മാറ്റത്തിനാണ് വോട്ട് ചെയ്യുന്നത് എങ്കിൽ അതിന്റെ ഫലം യുഡിഎഫിന് ലഭിക്കുമെന്നും, ബിജെപിക്ക് വിജയ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “കേന്ദ്രത്തിൽ അധികാരമുള്ളതിനാൽ മാത്രമാണ് അവർ വാരിയെറിഞ്ഞ പ്രചാരണം നടത്താൻ കഴിയുന്നത്, കേരളത്തിൽ അതിന് പ്രയോജനം ഒന്നും ഉണ്ടാകില്ല” എന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാരും രാഷ്ട്രീയ ഭേദമില്ലാതെ യുഡിഎഫിനൊപ്പം നിലനിൽക്കുകയാണ്. എൽഡിഎഫ് അഞ്ചു വർഷത്തെ […]
Read more

തുടര്‍ഭരണത്തില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടെന്ന് യുഡിഎഫ്

സംസ്ഥാനത്ത് 10 വര്‍ഷം തുടര്‍ച്ചയായി ഭരിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ ജനങ്ങളുടെ നിത്യജീവിതം പല തരത്തില്‍ ബുദ്ധിമുട്ടിലാക്കിയെന്ന് യുഡിഎഫ്. പ്രത്യേകിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ വേതനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഗുരുതരമാണെന്നാണ് അവരുടെ വിലയിരുത്തല്‍. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ശമ്പളവും കുടിശ്ശികകളും കൃത്യസമയത്ത് ലഭിക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ഇത് ജീവനക്കാരുടെ ദൈനംദിന ജീവിതത്തെ നേരിട്ട് ബാധിക്കുന്നുവെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. 2021 മുതല്‍ നല്‍കാനുള്ള ഡിഎ (ഡീയര്‍നെസ് അലവന്‍സ്) കുടിശ്ശിക ഇതുവരെ പൂര്‍ണമായി നല്‍കിയിട്ടില്ലെന്ന് യുഡിഎഫ് ആരോപിച്ചു. കുടിശ്ശിക എട്ട് […]
Read more

രാഹുൽഗാന്ധി ഇന്ന് പാലക്കാട്; വൈകിട്ട് 4 മുതൽ ഗതാഗത നിയന്ത്രണം

പാലക്കാട്: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ യു.ഡി.എഫിന് ആവേശം നൽകാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പാലക്കാട്ടെത്തും. വൈകിട്ട് 3 മണിക്ക് കോട്ടമൈതാനത്ത് നടക്കുന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും. നാലോടെ രാഹുൽ ഗാന്ധി വേദിയിലെത്തും. ഹെലികോപ്റ്ററിൽ മേഴ്സി കോളജ് ഗ്രൗണ്ടിൽ ഇറങ്ങുന്ന അദ്ദേഹം അവിടെ നിന്ന് കാറിൽ കോട്ടമൈതാനത്ത് എത്തും. ജില്ലയിലെ യു.ഡി.എഫ്. സ്ഥാനാർഥികളും കെ. സി. വേണുഗോപാൽ എംപിയും സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന് ശേഷം രാഹുൽ ഗാന്ധി ഹെലികോപ്റ്ററിൽ മടങ്ങുമെന്ന് […]
Read more
Advertisement
WhiteswanTV Footer