Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്; ചെന്നിത്തലയുടെ പത്രപരസ്യത്തിൽ പ്രതികരിച്ച് സണ്ണി ജോസഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ/തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്നും എല്ലാവരും അത് അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങൾക്ക് ഇത്തരം ചർച്ചകളിൽ നിയന്ത്രണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ പേരിൽ വന്ന പരസ്യം ശ്രദ്ധയിൽപ്പെട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന സർക്കാർ വാദം തള്ളി, ജനങ്ങൾക്ക് പവർകട്ട് അനുഭവപ്പെടുന്നുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സർക്കാർ യാഥാർഥ്യം മറയ്ക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഇതിനിടെ കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയെക്കുറിച്ച് മുതിർന്ന നേതാവ് വിഎം സുധീരനും പ്രതികരിച്ചു. കോൺഗ്രസിന് ഇത്തരം ചർച്ചകളിൽ പ്രത്യേക രീതിയുണ്ടെന്നും സമയത്ത് ശരിയായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എംഎൽഎമാരിൽ നിന്നാണ് സാധാരണയായി മുഖ്യമന്ത്രി തിരഞ്ഞെടുക്കുന്നതെന്നും നേതൃത്വം കാര്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recent News

Advertisement
WhiteswanTV Footer