Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: congress

പി.വി. അൻവർ വിജയിച്ചാൽ ബേപ്പൂരിനൊരു സമ്മാനം ഉണ്ടായിരിക്കും: വി.ഡി. സതീശൻ

ഫറോക്ക്: ബേപ്പൂർ മണ്ഡലത്തിൽ പി.വി. അൻവർ വിജയിച്ചാൽ പ്രദേശത്തിന് പ്രത്യേക സമ്മാനം ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അരീക്കാട് നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി. അൻവർ ഒരു എംഎൽഎ എന്ന നിലയിൽ മാത്രം നിയമസഭയിൽ ഉണ്ടാകില്ലെന്നും, മണ്ഡലത്തിന് കൂടുതൽ നേട്ടങ്ങൾ നേടിക്കൊടുക്കുന്ന പ്രതിനിധിയായിരിക്കുമെന്നും സതീശൻ പറഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ള സർക്കാരിനെ പുറത്താക്കി പുതിയ സർക്കാർ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അഭിപ്രായ സർവേ പ്രകാരം യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടുമെന്നും […]
Read more

എസ്ഡിപിഐ പിന്തുണ കളങ്കമല്ല, സതീശന്റെ പ്രതികരണം അവസരവാദം: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എൽഡിഎഫ് വിജയത്തിന് എസ്ഡിപിഐ നൽകുന്ന പിന്തുണയെ കളങ്കമായി കാണേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എൽ.ഡി.എഫ്. എന്ന നിലയിലാണ് മത്സരം നടക്കുന്നതെന്നും, ഇപ്പോൾ പുതിയ കൂട്ടുകെട്ടുകൾ ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.ഡി.പി.ഐ. സ്വാധീനമുള്ള മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ടെന്നും, ബിജെപി ജയിക്കാതിരിക്കാനുള്ള നിലപാടാണ് അവർ സ്വീകരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു. അത്തരമൊരു നിലപാട് വേണ്ടെന്നു പറയാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്ഡിപിഐ വർഗീയ സംഘടനയാണോ എന്ന ചോദ്യത്തിന് അതിനെക്കുറിച്ച് വ്യക്തമായി പറയേണ്ടതില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം മറുപടി […]
Read more

അസമിൽ വോട്ട് വൈബിന്റെ പുതിയ സർവേ

ന്യൂ ഡൽഹി: അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന രണ്ടാമത്തെ സർവേയിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎക്ക് തുടർച്ചയായ വിജയം പ്രവചിക്കുന്നു. ‘വോട്ട് വൈബ്’ നടത്തിയ സർവേ പ്രകാരം 126 അംഗ അസം നിയമസഭയിൽ എൻഡിഎയ്ക്ക് 87 മുതൽ 97 വരെ സീറ്റുകൾ നേടാൻ സാധ്യതയുണ്ട്. പ്രധാന എതിരാളിയായ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യ ബ്ലോക്കിന് 26 മുതൽ 36 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് വിലയിരുത്തൽ. സർവേയിൽ എൻഡിഎയ്ക്ക് 44 ശതമാനം വോട്ട് വിഹിതവും പ്രതിപക്ഷത്തിന് 36.7 ശതമാനം വോട്ട് […]
Read more

2021ൽ തുടര്‍ഭരണം കിട്ടിയത് ബിജെപി-സിപിഎം ഡീൽ: രമേശ് ചെന്നിത്തല

ആലപ്പുഴ: എൽഡിഎഫും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്ന ആരോപണം വീണ്ടും ഉയർത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 2021ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുടർഭരണം ലഭിച്ചത് ബിജെപിയുമായുള്ള ധാരണയിലൂടെയാണെന്നും ഇത്തവണയും അതേ ഡീൽ ആവർത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് വ്യാപകമായി വോട്ട് കച്ചവടം നടക്കുകയാണെന്നും, സിപിഎം എസ്‌ഡിപിഐയെ കൂട്ടുപിടിച്ചാണ് പ്രചാരണം നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു. അധികാരം നഷ്ടമാകുമെന്ന ഭയമാണ് ഇത്തരം കൂട്ടുകെട്ടുകൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പിണറായി വിജയൻ ഏതുവിധേനയും അധികാരം നിലനിർത്താൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. […]
Read more

വാടാനപ്പിള്ളിയിലും വോട്ടിന് കിറ്റ്; പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും

തൃശ്ശൂർ: മണലൂർ നിയോജകമണ്ഡലത്തിലെ വാടാനപ്പിള്ളിയിൽ വോട്ടർമാരെ സ്വാധീനിക്കാൻ ഭക്ഷ്യകിറ്റ് തയ്യാറാക്കിയെന്ന ആരോപണത്തെ തുടർന്ന് സംഘർഷാവസ്ഥ. സ്വകാര്യ ഗോഡൗണിൽ കിറ്റ് തയ്യാറാക്കുന്നതായി ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ സ്ഥലത്തെത്തിയത്. തുടർന്ന് ബിജെപി പ്രവർത്തകരും എത്തിയതോടെ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായി. ഇതിനിടെ ടി.എൻ. പ്രതാപനെ പിടിച്ചുതള്ളിയതായും ആരോപണമുണ്ട്. തളിക്കുളം പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ വീടിനോട് ചേർന്നുള്ള ചാമ്പ്യൻസ് ട്രേഡേഴ്‌സ് എന്ന ഗോഡൗണിന് മുന്നിലാണ് പ്രതിഷേധം നടന്നത്. മരണാനന്തര സഹായസമിതിയുടെ […]
Read more

സംസ്ഥാനത്ത് യുഡിഎഫ് തരംഗം; നൂറിലധികം സീറ്റുകളുമായി അധികാരത്തിലെത്തും: വി ഡി സതീശൻ

കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിനെതിരായ ശക്തമായ പ്രതിഷേധവും യുഡിഎഫിനോടുള്ള പ്രതീക്ഷയും ജനങ്ങളിൽ ഉണ്ടെന്ന് സതീശൻ വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിലെത്തിയാൽ സംസ്ഥാനത്ത് വലിയ മാറ്റമുണ്ടാകുമെന്ന വിശ്വാസമാണ് ജനങ്ങൾക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ മുന്നോട്ടുവച്ച കുറ്റപത്രം ജനങ്ങൾ തന്നെ വിലയിരുത്തി വിധി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോളിംഗ് കഴിഞ്ഞാൽ കൃത്യമായ സീറ്റുകൾ പറയാമെങ്കിലും, നൂറിലധികം സീറ്റുകളിൽ […]
Read more

പിഷാരടി തോറ്റാൽ വീണ്ടും പാലക്കാട് എത്താമെന്നാണ് ഷാഫിയുടെ വ്യാമോഹം: ഇ എൻ സുരേഷ് ബാബു

പാലക്കാട്: പിഷാരടി തോറ്റാൽ വീണ്ടും പാലക്കാട് എത്താമെന്നാണ് ഷാഫിക്ക് ആഗ്രഹം, എന്നാൽ അതിനെ ഏറ്റവും കൂടുതൽ പിന്തുണക്കുന്നത് ഷാഫിയാണെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. എൻ. സുരേഷ് ബാബു ആരോപിച്ചു. സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തലാണ് ഷാഫിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഷാഫിയുടെ നീക്കം പാലക്കാട് വിജയകരമാകില്ലെന്ന് സുരേഷ് ബാബു കൂട്ടിച്ചേർത്തു. ബിജപിയും കോൺഗ്രസും തമ്മിൽ രഹസ്യ ബന്ധമുണ്ട്, ഇത് കൊങ്ങാടും മലമ്പുഴയിലും വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. ഒറ്റപ്പാലത്ത് ബിജെപിയുടെ മുൻ സ്ഥാനാർത്ഥിക്ക് യുഡിഎഫ് സ്ഥാനാർത്ഥി […]
Read more

രാഹുൽ ഗാന്ധിയുടെ ആക്ഷേപം അജ്ഞതയും അധികപ്രസംഗവും: പിണറായി വിജയൻ

തിരുവനന്തപുരം: ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്ന് പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കന്യാസ്ത്രീകളെ ഉൾപ്പെടെ അന്യായമായി അറസ്റ്റു ചെയ്യാൻ ബിജെപി സർക്കാരിന് വഴിയൊരുക്കിയത് കോൺഗ്രസിന്റെ നടപടികളാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. 2022-23 ക്രിസ്മസ്, പുതുവത്സര ആഘോഷ സമയത്ത് ഛത്തീസ്ഗഢിൽ ഗോത്രവിഭാഗത്തിൽപ്പെട്ട ക്രൈസ്തവരെ ആക്രമിച്ച സംഭവത്തെ കുറിച്ചും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്ന് അവിടെ കോൺഗ്രസ് ഭരണമായിരുന്നില്ലേയെന്ന് അദ്ദേഹം ചോദിച്ചു. കോൺഗ്രസിന്റെ സ്വഭാവം അടിസ്ഥാനമാക്കി സിപിഎമ്മിനെ വിലയിരുത്താൻ രാഹുൽ ഗാന്ധി ശ്രമിക്കേണ്ടതില്ലെന്നും […]
Read more

രാഹുൽ ഗാന്ധിക്ക് കേരളത്തിന്റെ രാഷ്ട്രീയചരിത്രം അറിയില്ല: പ്രകാശ് കാരാട്ട്‌

കോഴിക്കോട്: എൽഡിഎഫ്- ബിജെപി കൂട്ടുകെട്ട് എന്ന ആരോപണം ഉന്നയിക്കുന്ന രാഹുൽ ഗാന്ധിക്ക് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് അറിവില്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ആരോപിച്ചു. വടകരയിൽ നടന്ന എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇടതുപക്ഷം, പ്രത്യേകിച്ച് സിപിഎം, നിരന്തരം ബിജെപിക്കും ഹിന്ദുത്വ ശക്തികൾക്കും എതിരെ പോരാടുന്നതുകൊണ്ടാണ് ബിജെപിക്ക് വലിയ മുന്നേറ്റം സാധിക്കാത്തതെന്ന് കാരാട്ട് പറഞ്ഞു. ഈ പോരാട്ടത്തിൽ നിരവധി പ്രവർത്തകർ ജീവൻ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്ത് […]
Read more

ആശാ സമരക്കാര്‍ക്ക് കൈത്താങ്ങായി യുഡിഫിന്റെ പ്രകടനപത്രിക

തിരുവനന്തപുരം: ആശമാർക്ക് കൈത്താങ്ങുമായാണ് ഇത്തവണ യുഡിഫിന്റെ പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. വേതനവര്‍ദ്ധനവിന് വേണ്ടി രാപ്പകല്‍ സമരത്തിനിറങ്ങിയ ആശാ വര്‍ക്കര്‍മാരുടെ ദിവസവേതനം 700 രൂപയാക്കി ഉയര്‍ത്തുമെന്നാണ് യുഡിഎഫ് പ്രകടനപത്രികയിൽ പറയുന്നത്. അംഗനവാടി തൊഴിലാളികള്‍, ആശ വര്‍ക്കാര്‍മാര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍ അടക്കമുള്ള സ്‌കീം തൊഴിലാളികളുടെ വേതനം പരിഷ്‌ക്കരിക്കുമെന്നും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തെയാകെ പിടിച്ചുലച്ച ആശമാരുടെ സമരത്തിന് ഐകദാര്‍ഢ്യമറിയിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. പ്രതിമാസ ഓണറേറിയം 21,000 ആയി ഉയര്‍ത്തുക, […]
Read more
Advertisement
WhiteswanTV Footer