Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: congress

പിണറായിയെ ‘നുണറായി’ എന്ന് വിശേഷിപ്പിച്ച് വി ഡി സതീശൻ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്ത്. തന്റെ പ്രസ്താവനയെ മുഖ്യമന്ത്രി “നുണ” എന്ന് വിളിച്ചതിന് മറുപടിയായി, മുഖ്യമന്ത്രിയെ “നുണറായി” എന്ന് വിശേഷിപ്പിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വീടുകൾ നിർമ്മിച്ച കാര്യത്തിൽ പറഞ്ഞത് ശരിയാണെന്നും, അതിനെ നുണയെന്ന് പറയുന്നത് തെറ്റാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് താൻ തയ്യാറാണെന്നും എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് വിളിക്കാമെന്നും അദ്ദേഹം വെല്ലുവിളിച്ചു. നിയമസഭയിൽ ചോദിച്ച ചോദ്യങ്ങൾക്ക് അന്നത്തെ മന്ത്രിമാർ തന്നെ കണക്ക് മറുപടി […]
Read more

സിപിഎമ്മും എസ്ഡിപിഐയുമായി പരസ്യധാരണ: രമേശ് ചെന്നിത്തല

കൊച്ചി: സംസ്ഥാനത്ത് സിപിഎമ്മും എസ്ഡിപിഐയും തമ്മിൽ പരസ്യ ധാരണ ഉണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എറണാകുളം പ്രസ് ക്ലബിൽ നടത്തിയ ‘മീറ്റ് ദി ലീഡർ’ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ചെന്നിത്തല പറയുന്നു, മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് എസ്ഡിപിഐയുമായി ധാരണ ഉണ്ടാക്കിയിരിക്കുന്നത്. വേങ്ങര, മങ്കട എന്നിവിടങ്ങളിൽ എസ്ഡിപിഐ സ്ഥാനാർഥികളായവരാണ് ഇപ്പോൾ സിപിഎം സ്ഥാനാർഥികൾ. എസ്‍ഡിപിഐയുടെ പിന്തുണ വേണ്ടെന്ന് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി തന്നെ അംഗീകരിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടിലെ ദുരന്തബാധിതർക്കുള്ള വീടുകളുടെ പുനർനിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]
Read more

അയ്യപ്പന്റെ വിഗ്രഹം മോഷ്ടിച്ചവർക്കെതിരെ എന്തുകൊണ്ട് നടപടിയില്ല?: വി ഡി സതീശൻ

പറവൂർ: ക്രിമിനൽ കേസുകളിൽ പ്രതികളായ സിപിഎം നേതാക്കൾക്കെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പറവൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കോടതികളും ഈ നേതാക്കൾക്കെതിരെ അതീവ ഗുരുതര നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല അയ്യപ്പന്റെ സ്വർണം മോഷ്ടിച്ചതും, അയ്യപ്പന്റെ ദ്വാരപാലക ശില്പം ഒരു കോടീശ്വരന് വിറ്റതും, പകരം വ്യാജ ചെമ്പ് ശില്പം പ്രതിഷ്ഠിച്ചതും അടങ്ങിയ ഗുരുതര […]
Read more

‘യുഡിഎഫ് വോട്ടിനായി നുണ പ്രചരിപ്പിക്കുന്നു, എൽഡിഎഫിന് പറയാൻ വികസനനേട്ടങ്ങൾ’: പിണറായി വിജയൻ

തിരുവനന്തപുരം: കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളത്തിന്റെ കാർഷിക മേഖല വലിയ മുന്നേറ്റം കൈവരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ കാർഷിക വളർച്ച 2.1 ശതമാനമായിരിക്കെ, കേരളം 4.65 ശതമാനം വളർച്ച കൈവരിച്ചതായി അദ്ദേഹം വ്യക്തമാക്കി. ദേശീയ വളർച്ചയുടെ ഇരട്ടിയിലധികം നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പിലാക്കിയതായും, ഇനി അത് ഇരട്ടിയാക്കാനുള്ള ദീർഘകാല പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കർഷകർക്കുള്ള ധനസഹായം, […]
Read more

പ്രശോഭിനെതിരായ പരാതി; യുവതിക്ക് നീതി കിട്ടണമെന്ന് രമേഷ് പിഷാരടി

പാലക്കാട്: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർക്കെതിരായ ലൈംഗിക പീഡന പരാതിയിൽ യുവതിക്ക് നീതി ലഭിക്കണമെന്ന് കോൺഗ്രസ് സ്ഥാനാർഥി രമേശ് പിഷാരടി പറഞ്ഞു. സംഭവം യുഡിഎഫിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താൻ പാലക്കാട് എത്തിയത് വെറും 10 ദിവസം മാത്രമാണെന്നും, തന്റെ പ്രചാരണത്തിന് കോൺഗ്രസ് ഭാരവാഹിയായ കൗൺസിലർ രണ്ട് ദിവസം എത്തിയിരുന്നുവെന്നും പിഷാരടി പറഞ്ഞു. ചിത്രം കണ്ടപ്പോഴാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നും വ്യക്തിപരമായി പരിചയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൂഷണം ചെയ്യപ്പെട്ട യുവതിക്ക് നീതി ലഭിക്കാൻ പൊലീസും ബന്ധപ്പെട്ട സംവിധാനങ്ങളും കാര്യക്ഷമമായി […]
Read more

സാമുദായിക പിന്തുണ ഉറപ്പാക്കാൻ നേതാക്കള്‍;കൂടിക്കാഴ്ച നടത്തി കുഞ്ഞാലിക്കുട്ടി

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാമുദായിക പിന്തുണ ഉറപ്പാക്കാൻ പരിശ്രമിക്കുകയാണ് നേതാക്കൾ. താമരശ്ശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിലുമായും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായും കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. തിരുവമ്പാടിയിലെ യുഡിഎഫ് സ്ഥാനാർഥി സി കെ കാസിമിന് ഒപ്പമെത്തിയാണ് ബിഷപ്പിനെ സന്ദർശിച്ചത്. അതെ സമയം,പല മണ്ഡങ്ങളിലും സിപിഐഎം-ബിജെപി ഡീല്‍ ഉണ്ടെന്ന് ആവർത്തിച്ച് പറയുകയാണ് കുഞ്ഞാലികുട്ടി. ഇടതുപക്ഷം ദുര്‍ബല സ്ഥാനാര്‍ഥികളെ നിർത്തി പാലക്കാട് യുഡിഎഫിന്റെ വോട്ട് ഭിന്നിപ്പിച്ച് […]
Read more

കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ കാണുമ്പോൾ പാവം തോന്നും: പത്മജ വേണുഗോപാൽ

തൃശ്ശൂർ: കോൺഗ്രസിന് തിരിച്ചുവരവ് ബുദ്ധിമുട്ടാണെന്നും ബിജെപിക്ക് വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും പത്മജ വേണുഗോപാൽ. തൃശ്ശൂരിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഏറെ താൽപര്യത്തോടെ സ്വീകരിക്കുന്നുണ്ടെന്നും, മോദിയോടുള്ള ജനങ്ങളുടെ സ്നേഹമാണ് താൻ കണ്ടത് പത്മജ പറഞ്ഞു. കോൺഗ്രസ് ഇപ്പോഴത്തെ സ്ഥാനാർത്ഥിയേക്കാൾ മികച്ചവരുണ്ടായിരുന്നുവെങ്കിലും, കൂട്ടുപിടിക്കുന്ന കോക്കസുകൾക്കിടയിൽ പാർട്ടി നിലനിൽക്കാനാകില്ലെന്ന് ജനങ്ങൾ മനസ്സിലാക്കുന്നുണ്ടെന്നും. “പാവം തോന്നും. അവരെ പിന്തുണയ്ക്കുന്നത് എവിടെയോ പിന്നിൽ നിന്ന് കുത്തലാണ്,” എന്ന് പത്മജകൂട്ടിച്ചേർത്തു. ബിജപി ഹിന്ദു പാർട്ടി മാത്രമല്ല, എല്ലാ വിഭാഗങ്ങളിലും അംഗങ്ങൾ ഉണ്ടെന്നും, ജമാഅത്തിനെ കൂട്ടുപിടിക്കുന്നവരാണ് ബിജെപിയെ […]
Read more

നിരാശയുടെ 2021; നാല് ജില്ലകളില്‍ എംഎൽഎ ഇല്ലാതിരുന്ന കോൺഗ്രസ് കാലം

തിരുവനന്തപുരം: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് യുഡിഫിനു മറക്കാൻ കഴിയാത്ത ഒരു കാലമാണ്. 99 സീറ്റുകള്‍ നേടി രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ കോൺഗ്രസിന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു. നാല് ജില്ലകളിൽ ഒരു എംൽഎ പോലും കണ്ടെത്താൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ആകെ 21 സീറ്റ് മാത്രമാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസിന് നേടാനായത്. വീണ്ടും ഒരു നിയമസഭാ തിരഞ്ഞെടുപ്പിനെ കേരളം അഭിമുഖീകരിക്കുമ്പോൾ ഭരണം തിരിച്ചു പിടിക്കണം എന്ന ലക്ഷ്യത്തോടെയാണ് ടീം യുഡിഫ് പ്രചാരണത്തിന് ഇറങ്ങുന്നത്. കോഴിക്കോട് ജില്ലയിൽ 13 […]
Read more

ഏഴ് വിമത സ്ഥാനാര്‍ത്ഥികളില്‍ ആറു പേർ പിന്മാറി;യുഡിഎഫ് ക്യാമ്പിൽ ആശ്വാസം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുൻപ് ചെറിയ ചൂട് ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ താപനില ഉയർന്നിരിക്കുകയാണ് യുഡിഫ് ക്യാമ്പുകളിൽ. സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി തകർക്കങ്ങളും പരിഭവങ്ങളും ഉണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ എണ്ണ ഏട്ടാ യന്ത്രം പോലെ പ്രവർത്തിക്കുയാണ് യുഡിഫ് ക്യാമ്പുകൾ. നിരവധി മണ്ഡലങ്ങളിൽ വിമത ശല്യം ഉണ്ടായിരുന്നു. മിക്കതും തലവേദനയായത് യുഡിഫിനായിരുന്നു. ഇപ്പോൾ ആറ് വിമതർ പത്രിക പിൻവലിച്ചതിനെ ആശ്വാസത്തിലാണ് യുഡിഫ്. മറ്റ് മുന്നണികളേക്കാൾ മുൻപ് തന്നെ സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ച പാർട്ടിയായിരുന്നു യുഡിഫ്. ആദ്യം തന്നെ സാധ്യത പേരുകളും […]
Read more

മുഖ്യമന്ത്രി ചർച്ചയുടെ ആവശ്യം ഇപ്പോഴില്ല: ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ ആവശ്യമില്ലെന്ന് ശശി തരൂർ എംപി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. യുഡിഎഫിന്റെ ധാരണ ജനങ്ങളുമായാണെന്നും പാർട്ടിക്കുള്ളിൽ നടക്കുന്ന മുഖ്യമന്ത്രി വിവാദം അനാവശ്യമാണെന്നും തരൂർ പറഞ്ഞു. നേമം മണ്ഡലത്തിൽ ശബരിനാഥൻ മികച്ച വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇതിനിടെ, കഴിഞ്ഞ ദിവസങ്ങളിലായി കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ശക്തമായിരിക്കുകയാണ്. നേതാക്കൾ പലരും വി.ഡി. സതീശനും രമേശ് ചെന്നിത്തലയെയും പിന്തുണച്ച് രംഗത്തെത്തിയതോടെ വിവാദം […]
Read more
Advertisement
WhiteswanTV Footer