Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: congress

ആശാ സമരക്കാര്‍ക്ക് കൈത്താങ്ങായി യുഡിഫിന്റെ പ്രകടനപത്രിക

തിരുവനന്തപുരം: ആശമാർക്ക് കൈത്താങ്ങുമായാണ് ഇത്തവണ യുഡിഫിന്റെ പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നത്. വേതനവര്‍ദ്ധനവിന് വേണ്ടി രാപ്പകല്‍ സമരത്തിനിറങ്ങിയ ആശാ വര്‍ക്കര്‍മാരുടെ ദിവസവേതനം 700 രൂപയാക്കി ഉയര്‍ത്തുമെന്നാണ് യുഡിഎഫ് പ്രകടനപത്രികയിൽ പറയുന്നത്. അംഗനവാടി തൊഴിലാളികള്‍, ആശ വര്‍ക്കാര്‍മാര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍ അടക്കമുള്ള സ്‌കീം തൊഴിലാളികളുടെ വേതനം പരിഷ്‌ക്കരിക്കുമെന്നും ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും യുഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം കേരളത്തെയാകെ പിടിച്ചുലച്ച ആശമാരുടെ സമരത്തിന് ഐകദാര്‍ഢ്യമറിയിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. പ്രതിമാസ ഓണറേറിയം 21,000 ആയി ഉയര്‍ത്തുക, […]
Read more

തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ; വാഗ്ദാനങ്ങളുമായി യുഡിഎഫ്

തിരുവനന്തപുരം: യുഡിഎഫ് പ്രകടനപത്രികയിൽ രണ്ട് നഗരങ്ങളിൽ മെട്രോ പദ്ധതി നടപ്പാക്കുമെന്ന് വാഗ്ദാനം. കോഴിക്കോടും തിരുവനന്തപുരവും ഉൾപ്പെടുന്ന ഈ പദ്ധതികൾ നഗരങ്ങളുടെ സമഗ്ര വികസനത്തിന് ഗെയിംചേഞ്ചറാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. മെട്രോ പദ്ധതി നടപ്പിലാകുന്നതോടെ ഗതാഗതക്കുരുക്ക് കുറയുകയും സാമ്പത്തിക വളർച്ചയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും. കൂടാതെ ഈ നഗരങ്ങൾ നോളജ് ഇക്കോണമി കേന്ദ്രങ്ങളായി മാറുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ ബിസിനസ് മേഖലയും നിക്ഷേപ സാധ്യതകളും വർധിപ്പിക്കുമെന്നും വിലയിരുത്തൽ. പുതിയ വ്യവസായങ്ങൾ എത്താനും ഐടി, സേവന മേഖലകളിൽ […]
Read more

വയനാട് ഫണ്ട് കണക്കുകൾ പുറത്തുവിട്ട് കോൺഗ്രസ്

കോഴിക്കോട്: വയനാട് പുനരധിവാസ ഫണ്ടിന്റെ കണക്ക് കോൺഗ്രസ് പുറത്തുവിട്ടു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് വിവരങ്ങൾ പുറത്തുവിട്ടത്. രണ്ട് ജോയിന്റ് അക്കൗണ്ടുകളിലൂടെ ആകെ 5.38 കോടി രൂപ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരിൽ തുറന്ന അക്കൗണ്ടുകളിലാണ് ഈ തുക സമാഹരിച്ചത്. യൂത്ത് കോൺഗ്രസ് 1.05 കോടി രൂപ സമാഹരിച്ച് നൽകിയതായും അറിയിച്ചു. എന്നാൽ ഭൂമി വാങ്ങാൻ ഇതിനേക്കാൾ കൂടുതൽ ചെലവായതിനാൽ ഇനി വീടുകൾ നിർമിക്കാൻ പാർട്ടി ഫണ്ടിൽ നിന്ന് പണം വിനിയോഗിക്കുമെന്നും […]
Read more

കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണ: എംഎ ബേബി

തിരുവനന്തപുരം: കോൺഗ്രസും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന ആരോപണം വീണ്ടും ആവർത്തിച്ച് സിപിഎം നേതാവ് എം.എ. ബേബി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ടുകൾ നഷ്ടമായതിന് പിന്നിൽ യുഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ ആണെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം നേമം മണ്ഡലത്തിൽ ബിജെപി വിജയിച്ചത് വോട്ടുകൾ കൈമാറിയതിനാലാണെന്നും, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരം നീക്കങ്ങൾ ഉണ്ടാകാമെന്നുമാണ് എം.എ. ബേബിയുടെ മുന്നറിയിപ്പ്. ചില പഞ്ചായത്തുകളിൽ എൽഡിഎഫിന് ഉണ്ടായ നഷ്ടത്തിന് യുഡിഎഫും ബിജെപിയും തമ്മിലുള്ള ധാരണയാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. […]
Read more

‘എന്റെ സ്വാതന്ത്ര്യം പിണറായിക്ക് മുന്നിൽ അടിയറവയ്ക്കാനില്ല’: ജി സുധാകരൻ

ആലപ്പുഴ: പിണറായി വിജയൻ സർക്കാർ കേരളത്തെ നരക കേരളമാക്കി മാറ്റിയെന്ന് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരൻ. അദ്ദേഹം തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണ അഭിമാനത്തോടെ സ്വീകരിക്കുന്നുവെന്നും, ബിജെപി പിന്തുണ അദ്ദേഹം തേടിയിട്ടില്ലെന്നും വ്യക്തമാക്കി. പിണറായി വിജയൻ കേരളത്തിൽ കോൺഗ്രസിനെതിരെ അനാവശ്യമായ ആക്ഷേപം ഉന്നയിക്കുന്നുവെന്നും, സിപിഎം നേതാക്കൾ അസഭ്യം പറയലാണ് രാഷ്ട്രീയമെന്ന് കരുതുന്നതായും ജി സുധാകരൻ വ്യക്തമാക്കി. സിപിഎം എംപിമാരുടെ എണ്ണം 64ൽ നിന്ന് ആറിലേക്ക് കുറഞ്ഞതിൽ പിണറായി വിജയന്റേത് വലിയ പങ്കാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ […]
Read more

കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് ലോക്പോൾ സർവ്വേ

ന്യൂ ഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ലോക്പോൾ സർവേ പ്രവചിക്കുന്നു. യുഡിഎഫിന് 77 മുതൽ 81 സീറ്റുകൾ വരെ ലഭിക്കാമെന്നാണ് കണക്ക്. എൽഡിഎഫിന് 58 മുതൽ 62 സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേ പറയുന്നു. എൻഡിഎയ്ക്ക് പരമാവധി 1 മുതൽ 2 സീറ്റുകളിൽ വിജയസാധ്യതയുണ്ടെന്നും വിലയിരുത്തൽ. മാർച്ച് 16 മുതൽ 31 വരെ സംസ്ഥാനത്തെ 36,400 പേരുടെ അഭിപ്രായം ശേഖരിച്ചാണ് സർവേ നടത്തിയതെന്ന് ലോക്പോൾ വ്യക്തമാക്കുന്നു. വടക്കൻ, മധ്യകേരള മേഖലകളിൽ യുഡിഎഫിന് മേൽക്കൈ ഉണ്ടാകുമെന്നാണ് […]
Read more

‘ചേട്ടന് കാലങ്ങളായി ശ്വാസം മുട്ട്, ഇത്തവണ വോട്ട് ബിജെപിക്ക്, മാറാത്തത് മാറുമെന്നാണ് പറയുന്നത്’: സതീശനെ പൊട്ടിച്ചിരിപ്പിച്ച് ‘പ്യാരി’

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശം ഉയരുന്നതിനിടെ വിവിധ മുന്നണികളുടെ പ്രചാരണങ്ങളും ശ്രദ്ധനേടുന്നു. സിനിമാ-സീരിയൽ താരങ്ങളും പ്രചാരണ വേദികളിൽ സജീവമാണ്. ഇതിനിടെ യുഡിഎഫിന് പിന്തുണയുമായി എത്തിയ ടെലിവിഷൻ താരം സലിം ഹസ്സൻ (പ്യാരി) നടത്തിയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി. പുനർജനി കുടുംബങ്ങളുടെ സ്നേഹ സംഗമം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തിനിടെ ഒരു വ്യക്തിയുടെ കഥ പറഞ്ഞാണ് പ്യാരി ശ്രദ്ധ നേടിയത്. ശ്വാസംമുട്ടൽ പ്രശ്നവുമായി വർഷങ്ങളായി ചികിത്സ തേടിയിട്ടും ആശ്വാസമില്ലെന്ന് പറഞ്ഞ ആൾ, ഇത്തവണ ബിജെപിക്ക് വോട്ട് […]
Read more

പേരാമ്പ്രയിലെ വർഗീയ പ്രചാരണം: വി ഡി സതീശൻ

തിരുവനന്തപുരം: പേരാമ്പ്രയിലെ വർഗീയ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. വടകരയിലെ “കാഫിർ” സ്ക്രീൻഷോട്ടിന് സമാനമായ രീതിയിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ പ്രചാരണം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. സിപിഎം നേതാക്കളുടെ അറിവോടെയാണ് ഇത് നടന്നതെന്നും സതീശൻ പറഞ്ഞു. സമൂഹത്തിൽ വർഗീയത സൃഷ്ടിക്കാൻ ശ്രമിച്ചവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുൻപ് “കാഫിർ” സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച കേസിൽ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പ്രതികളെ […]
Read more

മെയ് 15 മുതൽ സൗജന്യ യാത്ര; ഇന്ദിര ഗ്യാരണ്ടി പ്രചാരണവുമായി കെ സിയും രമേശ് പിഷാരടിയും

പാലക്കാട്: തിരഞ്ഞെടുപ്പ് ചൂട് ആളിക്കത്തുമ്പോൾ പ്രകടന പത്രികയും പുറത്തിറക്കിയിരുന്നു എല്ലാ മുന്നണികളും. തിരിച്ചുപിടിക്കുമെന്നും നിലനിർത്തുമെന്നും അക്കൗണ്ട് തുറക്കുമെന്നുമാണ് മുന്നണികളുടെ പ്രതീക്ഷ. യുഡിഫിന്റെ സ്ത്രീകൾക്ക് സൗജന്യ യാത്ര ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അതിനായി, പാലക്കാട്ടെ സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിയും കെ സി വേണുഗോപാലും കഴിഞ്ഞ ദിവസം ബസ് യാത്ര നടത്തിയിരുന്നു. പദ്ധതി കൂടുതല്‍ പ്രചരിപ്പിക്കാനും ജനങ്ങളുടെ നേരിട്ടുള്ള പ്രതികരണം മനസിലാക്കാനുമായിരുന്നു ബസ് യാത്ര. ദൈനംദിന ജോലികള്‍ക്കും പഠനത്തിനുമായി ബസ്സിനെ ആശ്രയിക്കുന്ന സ്ത്രീകള്‍ക്ക് ഈ പദ്ധതി ഒരു വലിയ […]
Read more

പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദം; ടിപി രാമകൃഷ്ണന് നോട്ടീസ്

കോഴിക്കോട്: പേരാമ്പ്രയിലെ അനൗൺസ്മെൻറ് വിവാദത്തിൽ എൽഡിഎഫ് കൺവീനറും സ്ഥാനാർഥിയുമായ ടിപി രാമകൃഷ്ണന് നോട്ടീസ്. യുഡിഎഫിൻ്റെ പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇടതുമുന്നണിയുടെ അനൗൺസ്മെൻറ് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമെന്ന പരാതിയിലാണ് വിശദീകരണം തേടി നോട്ടീസ് അയച്ചത്. മാതൃകാ പെരുമാറ്റ ചട്ടത്തിൻ്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടറാണ് നോട്ടീസ് അയച്ചത്. പേരാമ്പ്രയിലെ അനൗൺസ്മെൻ്റ് ഇതിനോടകം വിവാദമായിരിക്കുകയാണ്.
Read more

Recent News

Advertisement
WhiteswanTV Footer