ബെംഗളുരു: കർണാടകയിലെ മലയാളി കോൺഗ്രസ് എംഎൽഎയുടെ വീട്ടിൽ റെയ്ഡ് നടത്തി ഇഡി. എന്‍ എ ഹാരിസിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. ആറ് വര്‍ഷം മുമ്പ് നടന്ന നാലര കോടിയുടെ ബിറ്റ്‌കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. 12 കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് നടക്കുന്നത്. ആറ് മണിയോടെ സിആര്‍പിഎഫിന്റെ അകമ്പടിയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടിൽ എത്തിയത്. മക്കളായ മൊഹമ്മദ് ഹാരിസ് നാലപ്പാട്, ഒമര്‍ ഫാറൂഖ് നാലപ്പാട് എന്നിവരുടെ വീടുകളിലും ഇഡി പരിശോധന നടത്തി.




