Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിപിഎമ്മിന്‍റെ കെണിയാണ്, ഒരു കോണ്‍ഗ്രസ് പ്രവർത്തകനും വീഴരുത്: ടി സിദ്ദിഖ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: രാജ്യത്ത് കോൺഗ്രസിന്റെ തിരിച്ചുവരവ് കേരളത്തിലെ യുഡിഎഫിന്റെ വിജയത്തിലൂടെയായിരിക്കുമെന്ന് ടി. സിദ്ദിഖ് എംഎൽഎ. വയനാട്ടിലെ മൂന്ന് സീറ്റുകൾ ഉൾപ്പെടെ സംസ്ഥാനത്ത് 90 സീറ്റുകളിൽ യുഡിഎഫ് വിജയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപ് നടക്കുന്ന മുഖ്യമന്ത്രി ചർച്ച സിപിഎമ്മിന്റെ കെണിയാണെന്നും സിദ്ദിഖ് ആരോപിച്ചു. ഈ ചർച്ചയിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വീഴരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പിണറായി വിജയനെ കേന്ദ്രീകരിച്ചുള്ള വ്യക്തിപരമായ പ്രചാരണമാണ് സിപിഎം നടത്തിയതെന്നും, ഇത് കോൺഗ്രസിന് ഗുണകരമായതായും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള തീരുമാനം എംഎൽഎമാരുടെ അഭിപ്രായം കേട്ട് കോൺഗ്രസ് ഹൈക്കമാൻഡ് എടുക്കേണ്ടതാണെന്നും സിദ്ദിഖ് വ്യക്തമാക്കി. പാർട്ടി തീരുമാനത്തിന് മുൻപ് ഇത്തരത്തിലുള്ള ചർച്ചകൾ നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix