സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

ഭയക്കണം കിവീസിനെ; ഇന്ത്യ ഇതുവരെ ജയിച്ചിട്ടില്ല

അഹമ്മദാബാദ്: ടി20 ലോകകപ്പ് കലാശപ്പോരില്‍ നാളെ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടാന്‍ ഒരുങ്ങുകയാണ്. സെമി ഫൈനലില്‍ അപരാജിതരായ ദക്ഷിണാഫ്രിക്കയെ കീഴടക്കിയാണ് കിവികള്‍ എത്തുന്നത്. ആവേശ സെമി പോരില്‍ ഇംഗ്ലണ്ടിനെ മറികടന്നാണ് ഇന്ത്യ എത്തുന്നത്. ദ്വിരാഷ്ട്ര പരമ്പരകളില്‍ കിവികള്‍ക്കെതിരെ ഇന്ത്യയ്ക്ക് മൃഗീയ ആധിപത്വം ഉണ്ടെങ്കിലും ടി 20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇതുവരെ ന്യൂസിലന്‍ഡിനെ തോല്‍പ്പിക്കാനായിട്ടില്ല. 2007 ല്‍ ഏറ്റുമുട്ടിയപ്പോള്‍ ഏഴ് വിക്കറ്റിനും 2016ല്‍ ഏറ്റുമുട്ടിയപ്പോള്‍ 47 റണ്‍സിനും 2021ല്‍ എട്ട് വിക്കറ്റിനും ഇന്ത്യയ്ക്ക് അടിയറവ് പറയേണ്ടി വന്നു. ഈ ചരിത്രം […]
Read more

‘ഞാന്‍ അതിന് അര്‍ഹനല്ല’; മനസ് തുറന്ന് സഞ്ജു

മുംബൈ: ടി20 ലോകകപ്പിലെ ആവേശ സെമിയില്‍ ഇംഗ്ലണ്ടിനെ ഏഴ് റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരം സഞ്ജു സാംസണായിരുന്നു. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് സഞ്ജു ഇന്ത്യക്കായി കളിയിലെ താരമാകുന്നത്. എന്നാല്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടശേഷം സഞ്ജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ട്രെന്‍ഡിങ്. വളരെ സന്തോഷം തോന്നുന്നു. മത്സരത്തില്‍ നിര്‍ണായകമായത് ജസ്പ്രീത് ബുമ്രയുടെ ഡെത്ത് ഓവറുകളായിരുന്നു. ഈ വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും […]
Read more

ആര്‍ച്ചറോ, ഏത് ആര്‍ച്ചര്‍…. തീര്‍ക്കാന്‍ വന്നവനെ നിലംതൊടാതെ പറത്തി സഞ്ജു

മുംബൈ: ഇന്നലെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ സെമി ഫൈനലില്‍ ഇന്ത്യ ജയിച്ചു എന്നതിനൊപ്പം മറ്റൊരു മധുര പ്രതികാരത്തിനും വേദി സാക്ഷിയായി. പേസര്‍ ജോഫ്രെ ആര്‍ച്ചര്‍ക്ക് എതിരെ മോശം റെക്കോര്‍ഡുള്ള സഞ്ജു സാംസണ്‍ പക്ഷെ ഇന്നലെ അദ്ദേഹത്തിനെതിരെ കത്തിപ്പടരുന്ന കാഴ്ച്ചയാണ് കണ്ടത്. സഞ്ജുവിനെ സ്ഥിരം വീഴ്ത്തുന്ന ഷോര്‍ട്ട് പിച്ച് പന്തുകളുമായി തന്നെയാണ് ഇന്നലേയും ആര്‍ച്ചര്‍ എത്തിയത്. എന്നാല്‍ കഥ മറ്റൊന്നായിരുന്നു. ആര്‍ച്ചര്‍ എറിഞ്ഞ രണ്ടോവറില്‍ കൂടി മൂന്ന് ഫോറുകളും രണ്ട് സിക്‌സറുകളുമാണ് സഞ്ജു അടിച്ചു കൂട്ടിയത്. 26 റണ്‍സാണ് […]
Read more

വിറപ്പിച്ച് ബെതല്‍, സഞ്ജുവിന്റെ മാസ്റ്റര്‍ ക്ലാസ്; ഇന്ത്യ ഫൈനലിലേക്ക്

മുംബൈ: ജേക്കബ് ബെതലിന്റെയും ഇംഗ്ലണ്ട് ടീമിന്റെയും പോരാട്ട വീര്യത്തിന് മുന്നില്‍ ഒന്ന് വിറച്ചെങ്കിലും അവസാന നിമിഷം തിരിച്ചടിച്ച് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലേക്ക്. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വെറും 7 റണ്‍സ് ജയം. 48 പന്തില്‍ നിന്ന് ഏഴു സിക്സും എട്ട് ഫോറുമടക്കം 105 റണ്‍സെടുത്ത ബെത്തല്‍ അവസാന ഓവറിലാണ് പുറത്തായത്. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് ജയിക്കുമെന്ന് ഉറപ്പിച്ചതാണ്. ജസ്പ്രീത് ബുംറയുടെ […]
Read more

വെടിക്കെട്ട് തുടക്കം നല്‍കി സഞ്ജു; ലക്ഷ്യം കൂറ്റന്‍ സ്‌കോര്‍

മുംബൈ: ടി20 ലോകകപ്പ് രണ്ടാം സെമി ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശമല്ലാത്ത തുടക്കം. അഭിഷേക് ശര്‍മ്മയെ തുടക്കത്തിലെ നഷ്ടപ്പെട്ടെങ്കിലും മികച്ച ഫോമിലുള്ള മലയാളി താരം സഞ്ജു സാംസന്റെ വെടിക്കെട്ട് പവര്‍പ്ലേയില്‍ ഭേദപ്പെട്ട സ്‌കോറിലേക്ക് ഇന്ത്യയെ എത്തിക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 6 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സെന്ന നിലയിലാണ്. 20 പന്തില്‍ 41 റണ്‍സുമായി സഞ്ജുവും 16 റണ്‍സോടെ ഇഷാന്‍ കിഷനുമാണ് ക്രീസില്‍.
Read more

വാങ്കഡെയില്‍ ഇന്ത്യയിറങ്ങുന്നു; ലക്ഷ്യം ഫൈനല്‍ മാത്രം, എതിരാളികള്‍ ഇംഗ്ലണ്ട്

മുംബൈ: ട്വന്റി 20 ലോകകപ്പ് ഫൈനലില്‍ ഇടം തേടി ഇന്ത്യ ഇന്നിറങ്ങും. വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി ഏഴിന് തുടങ്ങുന്ന സെമിയില്‍ ഇംഗ്ലണ്ട് ആണ് എതിരാളികള്‍. ടി20യിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലേയും സെമി ഫൈനല്‍ പോരാട്ടം വീണ്ടും ആവര്‍ത്തിക്കുന്നു. സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ ആവേശ ജയം നേടിയാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. മൂന്നാം തവണയാണ് ടി20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും സെമി ഫൈനലില്‍ നേര്‍ക്കുനേര്‍ വരുന്നത്. ഇരു […]
Read more

ഈഡനില്‍ ഫിന്‍ അലന്‍ വെടിക്കെട്ട്; ന്യൂസിലന്‍ഡ് ഫൈനലില്‍

കൊല്‍ക്കത്ത: ടി20 ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കക്കെതിരെ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലന്‍ഡ്. റെക്കോഡ് വേഗത്തില്‍ സെഞ്ചുറി നേടിയ ന്യൂസിലന്‍ഡ് ഓപ്പണര്‍ ഫിന്‍ അലന്റെ കരുത്തിലാണ് കിവീസിന്റെ ജയം. 33 പന്തില്‍ പുറത്താവാതെ 100 റണ്‍സണ് അലന്‍ നേടിയത്. അലന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് തകര്‍ത്താണ് ഫൈനല്‍ പ്രവേശനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് നേടിയത്. മാര്‍കോ ജാന്‍സന്റെ (30 പന്തില്‍ പുറത്താവാതെ 55) പ്രകടനമാണ് മാന്യമായ […]
Read more

അമിത വേഗത്തില്‍ ഡ്രൈവിങ്; ധോണിക്ക് പിഴയിട്ട് ട്രാഫിക് പൊലീസ്

റാഞ്ചി: അമിത വേഗത്തില്‍ വാഹനമോടിച്ചതിന് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്ക് പിഴയിട്ട് ട്രാഫിക് പൊലീസ്. 1000 രൂപയാണ് പിഴയിട്ടത്. വേഗ പരിധി ലംഘിച്ചതോടെ നഗരത്തിലെ ഓട്ടോമേറ്റഡ് ട്രാഫിക് നിരീക്ഷണ സംവിധാനത്തിലാണ് താരത്തിന്റെ വാഹനം കുടുങ്ങിയത്. ഏത് വാഹനമാണ് ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല. ദിവസങ്ങള്‍ക്ക് മുന്‍പ് ധോനി മറ്റൊരു നിയമപ്രശ്‌നവും നേരിട്ടിരുന്നു. റാഞ്ചിയിലെ ഒരു താമസ സ്ഥലത്തിന്റെ തെറ്റായ ഉപയോഗത്തെ സംബന്ധിച്ച് ഝാര്‍ഖണ്ഡ് സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ നിന്ന് അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചിരുന്നു.
Read more

ഈഡനിലെ അഴിഞ്ഞാട്ടം; റാങ്കിങ്ങില്‍ റെക്കോര്‍ഡ് കുതിപ്പുമായി സഞ്ജു

മുംബൈ: ഐസിസി ടി20 റാങ്കിങ്ങില്‍ റെക്കോര്‍ഡ് കുതിപ്പ് നടത്തി മലയാളി താരം സഞ്ജു സാംസണ്‍. സൂപ്പര്‍ 9 പോരാട്ടങ്ങള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഐസിസി ഇറക്കിയ റാങ്കിങ്ങില്‍ ഒറ്റയടിക്ക് 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സഞ്ജു 40-ാം സ്ഥാനത്തെത്തി. അവാസന മത്സരത്തില്‍ കൊല്‍ക്കത്തയില്‍ വെസ്റ്റിന്‍ഡീസിനെതിരെ നടത്തിയ ഐതിഹാസിക പോരാട്ടമാണ് സഞ്ജുവിന് തുണയായത്. ഇപ്പോഴും അഭിഷേക് ശര്‍മ്മ തന്നെയാണ് ഒന്നാമത്.
Read more

ആദ്യ സെമി ഇന്ന്; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍

കൊല്‍ക്കത്ത: ടി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഇന്ന് ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും ഏറ്റുമുട്ടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി ഏഴിനാണ് കളി. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ ആധികാരിക ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. മത്സരത്തില്‍ ജയിച്ചാല്‍ തുടര്‍ച്ചയായി രണ്ട് തവണ ഫൈനലിലെത്തുന്ന ടീമായി സൗത്ത് ആഫ്രിക്ക മാറും. ലുന്‍ഗി എന്‍ഗിഡി, കഗീസോ റബാദ, മാര്‍കോ യാന്‍സെണ്‍, കോര്‍ബിന്‍ ബോഷ് എന്നിവരുള്‍പ്പെട്ട പേസ് നിര ലോകകപ്പിലെ മികച്ച സംഘമാണ്. ക്യാപ്റ്റന്‍ എയ്ദന്‍ മാര്‍ക്രമാണ് ബാറ്റിങ് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.