Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

പാകിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്‌കരിക്കാനുള്ള തീരുമാനം പിന്‍വലിച്ച് ശ്രീലങ്ക

കറാച്ചി: പാകിസ്ഥാനെതിരായ ഏകദിന പരമ്പര ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ഏകദിനം ഇന്ന് നടക്കാനിരിക്കെ ആയിരുന്നു ഇസ്ലാമാബാദിലുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഏകദിന പരമ്പരയില്‍ നിന്ന് ശ്രീലങ്കന്‍ ടീമിലെ എട്ടോളം താരങ്ങള്‍ പിന്‍മാറാനൊരുങ്ങിയത്. എന്നാല്‍ പരമ്പരയുമായി മുന്നോട്ടുപോകാന്‍ താരങ്ങളോട് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ദേശിച്ചു. ബോര്‍ഡിന്റെ നിര്‍ദേശം ലംഘിച്ച് ഏതെങ്കിലും താരം പരമ്പര ബഹിഷ്‌കരിച്ചാല്‍ അച്ചടക്ക നടപടിയെടുക്കുമെന്നും ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി. പരമ്പര തുടരാന്‍ തീരുമാനിച്ചെങ്കിലും ഇന്ന് […]
Read more

സഞ്ജു ചെന്നൈയ്ക്ക് വേണ്ടി കളിച്ചേക്കും; പ്രഖ്യാപനവുമായി സിഎസ്കെ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് ചേക്കേറുമെന്നാണ് പുറത്തുവരുന്ന ചർച്ചകൾ. ഐപിഎല്‍ താരലേലത്തിന് മുമ്പ് ട്രേഡിലൂടെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജുവിനെ ടീമിലെത്തിക്കാനാണ് ചെന്നൈയുടെ ശ്രമം. സഞ്ജു സാംസണെ വിട്ടുനല്‍കണമെങ്കില്‍ ജഡേജയെ നല്‍കണമെന്ന് രാജസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. സിഎസ്‌കെ ഇതിന് സമ്മതിച്ചെന്നും ജഡേജയെ രാജസ്ഥാന് നല്‍കുമെന്നുമുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. ഇപ്പോഴിതാ സഞ്ജുവിന്റെ കൂടുമാറ്റത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. സഞ്ജുവിനെ ട്രേഡ് വിന്‍ഡോയില്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നുണ്ടെന്നും […]
Read more

ഇന്ത്യക്കെതിരെ വീണ്ടും നിര്‍ണായക ടോസ് ജയിച്ച് ഓസ്ട്രേലിയ

ബ്രിസ്ബേൻ: ഇന്ത്യക്കെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ നിർണായകമായ ടോസ് വിജയിച്ച് ഓസ്ട്രേലിയ ഫീൽഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ഇന്ത്യ ഒരൊറ്റ മാറ്റവുമായാണ് ഗാബയിൽ ഇറങ്ങുന്നത്. മധ്യനിരയില്‍ കഴിഞ്ഞ രണ്ട് കളികളിലും നിരാശപ്പെടുത്തിയ തിലക് വര്‍മക്ക് പകരം റിങ്കു സിംഗിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചു അതേസമയം, തോൽവിയേറ്റെടുത്ത കഴിഞ്ഞ മത്സരത്തിനുശേഷം ഓസ്ട്രേലിയ ടീമിൽ മാറ്റങ്ങളൊന്നുമില്ല. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് പരമ്പര 3-1ന് സ്വന്തമാക്കാനാകും, മറിച്ച് ഓസീസ് വിജയിച്ചാൽ പരമ്പര 2-2 ന് സമനിലയാകും. മഴ […]
Read more

“ഇനി ഒരു പെൺകുട്ടിക്കും ഇങ്ങനൊരു അനുഭവം ഉണ്ടാവരുത്”; മുൻ സെലക്ടർക്ക് നേരെ ലൈംഗികാതിക്രമം ആരോപിച്ച് വനിതാ താരം

മെൽബൺ: 2022 ലോകകപ്പിനിടെ ദേശീയ ടീം മാനേജ്‌മെന്റിൽ നിന്ന് മോശം അനുഭവം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജഹനാര ആലം. വനിതാ സെലക്ടറും മാനേജറുമായി പ്രവർത്തിച്ചിരുന്ന ബംഗ്ലദേശ് മുൻ പേസ് ബോളർ മഞ്ജുറുൾ ഇസ്‌ലാം, മാനേജ്മെന്റിന്റെ ഭാഗമായിരുന്ന അന്തരിച്ച തൗഹിദ് മഹ്മൂദി, സർഫറാസ് ബാബു തുടങ്ങിയവർക്കെതിരെയാണ് ജഹനാരയുടെ ആരോപണങ്ങൾ. ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്തിരിക്കുന്ന താരം, നിലവിൽ ഓസ്ട്രേലിയയിലാണ് താമസം. 2025ലെ വനിതാ ലോകകപ്പിൽ ബംഗ്ലദേശ് ടീമിൽ ജഹനാര ഉൾപ്പെട്ടിരുന്നില്ല. ലോകകപ്പിനു തൊട്ടുപിന്നാലെയാണ് ഒരു […]
Read more

വളയിട്ട കൈകള്‍ തിളങ്ങുകയാണ്; ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യൻ വനിതകൾ, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 52 റൺസ് വിജയം

മുംബൈ: കായിക ചരിത്രത്തില്‍ മറ്റൊരു അധ്യായം കുറിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. വനിതാ ക്രിക്കറ്റ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഏതൊരു ഭാരതീയനും അഭിമാനിക്കാനുള്ള സന്ദര്‍ഭമാണിത്. ദീപ്തി ശര്‍മയും,ഷഫാലി വര്‍മയും ഗ്രൗണ്ടിൽ തീപ്പൊരി പാറിച്ചു. പകരക്കാരിയായിയെത്തിയ ഷഹാലി വര്‍മ എണ്‍പത്തിയേഴ് റണ്‍സും രണ്ട് വിക്കറ്റും നേടി. മഴയില്‍ തണുത്തുറഞ്ഞു കിടന്ന മൈതാനത്തെ നേരിട്ട ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ഇവര്‍ മുന്നേറിയത്. ഒരു ഘട്ടത്തില്‍ കളി കൈവിട്ട് […]
Read more

വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍

മെല്‍ബണ്‍: വനിതാ ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ ചരിത്ര ജയത്തോടെ ഇന്ത്യ ഫൈനലില്‍. ഓസ്ട്രേലിയ ഉയര്‍ത്തിയ 339 വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. സെഞ്ച്വറി പ്രകടനവുമായി പുറത്താകാതെ നിന്ന ജമീമ റോഡ്രിഗ്സ് ആണ് വിജയം കൈപിടിയിലൊതുക്കിയ താരം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 89 റണ്‍സെടുത്ത് പുറത്തായി. കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ഷഫാലിയെ നഷ്ടമായി. പത്തോവറിനുള്ളില്‍ സ്മൃതി മന്ഥാനയും പുറത്തായി. ജെമീമ- ഹര്‍മന്‍പ്രീത് സഖ്യമാണ് പിന്നീട് കരുത്തായത്. ക്യാപ്റ്റനൊപ്പം […]
Read more

രണ്ടാം ടി20 ൽ ഇന്ന് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും; മത്സരം മെല്‍ബണില്‍

മെല്‍ബണ്‍: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ന് ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. മെല്‍ബണ്‍ വെച്ചാണ് മത്സരം നടക്കുക. കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴമൂലം പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചതിനാല്‍ പരമ്പരയില്‍ ജയിച്ചു തുടങ്ങാനാണ് ഇരു ടീമും നേര്‍ക്കുനേര്‍ എത്തുന്നത്. ഏകദിന പരമ്പരയിൽ പരാജയപ്പെട്ട ഇന്ത്യൻ ടീമിന് ടി20 പരമ്പരയില്‍ വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 9.4 ഓവില്‍ 97 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു മഴ കാരണം മത്സരം നിർത്തിയത്. അഭിഷേക് ശര്‍മയെ തുടക്കത്തിലെ നഷ്ടമായെങ്കിലും […]
Read more

38-ാം വയസില്‍ ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ,

ദുബായ്: ഐസിസി ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ മുൻ നായകൻ രോഹിത് ശർമ കരിയറിലെ ആദ്യ സ്ഥാന നേട്ടം സ്വന്തമാക്കി. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ഉജ്ജ്വല പ്രകടനമാണ് രോഹിതിനെ കരിയറിലെ ഈ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ അർധസെഞ്ചുറിയും മൂന്നാം മത്സരത്തിൽ അപരാജിത സെഞ്ചുറിയും നേടിയ രോഹിത്, 38-ആം വയസ്സിൽ റാങ്കിംഗിന്റെ മുകളിൽ കയറിയ ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരമായി. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തെത്തിയത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്ക് […]
Read more

ശ്രേയസ് അയ്യരുടെ പരിക്ക്: താരത്തെ ഐസിയുവില്‍ നിന്ന് മാറ്റി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ ഇന്ത്യന്‍ താരം ശ്രേയസ് അയ്യരെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയതായി റിപ്പോര്‍ട്ട്. ശ്രേസയിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ബിസിസിഐ. അതേസമയം, ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുള്ള ശ്രേയസ് ഒരാഴ്ച കൂടി സിഡ്‌നിയിലെ ആശുപത്രിയില്‍ തുടരേണ്ടിവരും. അതിനിടെ ശ്രേസയസിന്റെ മാതാപിതാക്കള്‍ സിഡ്‌നിയിലെത്താനായി അടിയന്തിര വിസക്കായി ബിസിസിഐയെ സമീപിച്ചിട്ടുണ്ട്. ശ്രേസയിന്റെ പരിക്കിനെക്കുറിച്ച് ബിസിസിഐ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്, ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ വീണ് ഇടതുവാരിയെല്ലിന് സമീപം ശ്രേയസിന് പരിക്കേറ്റിരുന്നു. […]
Read more

രഞ്ജി ട്രോഫി; കേരളത്തിനെതിരെ തുടക്കമിട്ട് പഞ്ചാബ്

മുള്ളൻപൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിലെ എലൈറ്റ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ പഞ്ചാബിന് കേരളത്തിനെതിരെ മികച്ച തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടി. ഹർനൂർ സിംഗ് 44 റൺസോടെ, ഉദയ് ശരൺ 20 റൺസോടെ ക്രീസിൽ തുടരുകയാണ്. 23 റണ്‍സെടുത്ത പ്രഭ്‌സിമ്രാൻ സിംഗിന്‍റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യ സെഷനില്‍ നഷ്ടമായത്. ബാബ പരാജിതിനാണ് വിക്കറ്റ്. ഓപ്പണിംഗ് കൂട്ടുകെട്ട് പ്രഭ്‌സിമ്രാനും ഹർനൂർ സിംഗും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix