Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cricket

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ പാകിസ്ഥാന്‍ രണ്ടാമത്

ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് പാകിസ്ഥാൻ രണ്ടാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ നേടിയ ജയമാണ് പാകിസ്ഥാനെ ഇന്ത്യയ്‌ക്ക് മുകളിലേക്കുയർത്തിയത്. ഒരു ടെസ്റ്റ് മാത്രം കളിച്ച പാകിസ്ഥാൻ 12 പോയിന്റും 100 ശതമാനം പോയിന്റ് അനുപാതവുമായാണ് രണ്ടാമതെത്തിയത്. ഇതോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് താഴ്ന്നു. ഏഴ് ടെസ്റ്റ് കളിച്ച ഇന്ത്യ നാല് ജയങ്ങളും രണ്ട് തോൽവിയും ഒരു സമനിലയും നേടി 52 പോയിന്റും 61.90 ശതമാനവുമായാണ് ഇപ്പോൾ നാലാം സ്ഥാനത്ത്. വെറും […]
Read more

ടി20 നായക സ്ഥാനം നഷ്ടമാകുമോ എന്ന ഭയമുണ്ട്: സൂര്യകുമാര്‍ യാദവ്

മുംബൈ: ടി20യിൽ ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി പരിഗണിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞു സുര്യകുമാർ യാദവ്. ടി20 നായകസ്ഥാനം നഷ്ടപ്പെടുമോയെന്ന് ഭയമുണ്ടെന്ന് സത്യം വെളിപ്പെടുത്തിയ സൂര്യകുമാർ, ആ ഭയം തന്നെ മികച്ച പ്രകടനം നടത്താൻ പ്രചോദനമായി മാറുകയാണെന്നും പറഞ്ഞു. രണ്ട് ഫോർമാറ്റിൽ നായകനാവുകയും ടി20യിൽ വൈസ് ക്യാപ്റ്റനാകുകയും ചെയ്ത സാഹചര്യത്തിൽ ഭയം സ്വാഭാവികമാണ്. എന്നാലും അത് എന്നെ കൂടുതൽ മികച്ച പ്രകടനം നടത്താൻ സഹായിക്കുന്നു. ഞാനും ഗില്ലും ഗ്രൗണ്ടിലും പുറത്തും അടുത്ത സൗഹൃദം പുലർത്തുന്നവരാണ്. അവനെ കളിക്കാരനായി, വ്യക്തിപരമായി […]
Read more

വ്യോമാക്രമണത്തില്‍ 3 ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു; പാകിസ്ഥാന്‍ ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറി അഫ്ഗാനിസ്ഥാന്‍

കാബൂള്‍: പാക് വ്യോമാക്രമണത്തില്‍ 3 പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പട്ടതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ കൂടി ഉള്‍പ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് പിന്‍മാറി അഫ്ഗാനിസ്ഥാന്‍. അടുത്തമാസം 5 മുതല്‍ 29 വരെയായിരുന്നു പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര പാകിസ്ഥാനില്‍ നടക്കേണ്ടിയിരുന്നത്. അഫ്ഗാനിസ്ഥാനിലെ പാക്തിക പ്രവിശ്യയില്‍ പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മൂന്ന് പ്രാദേശിക ക്രിക്കറ്റ് താരങ്ങള്‍ അടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെ അപലപിച്ച അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് പാകിസ്ഥാന്‍റെ നടപടി ഭീരുത്വമാണെന്ന് ആരോപിച്ചു. ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് […]
Read more

രഞ്ജി ട്രോഫി; കേരളം മഹാരാഷ്ട്രയ്‌ക്കെതിരെ ഫീൽഡിംഗ് തെരഞ്ഞെടുത്തു

തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയിലുള്ള കേരളം മഹാരാഷ്ട്രയെതിരെയുള്ള ആദ്യ മത്സരത്തിൽ ടോസ് നേടി ഫീൽഡിംഗ് തെരഞ്ഞെടുത്തു. മത്സരം ജിയോ ഹോട്ട് സ്റ്റാറിൽ തത്സമയം കാണാനാകും. മഹമ്മദ് അസറുദ്ദീന്‍ നായകസ്ഥാനത്ത് നയിക്കുന്ന കേരള ടീമിലെ ഓപ്പണർമാരായി രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും കളിക്കും. ബാറ്റിംഗ് നിരയില്‍ മറുനാടന്‍ താരം ബാബാ അപരാജിത്, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസറുദ്ദീന്‍, സല്‍മാന്‍ നിസാര്‍ എന്നിവരാണ് പ്രധാന താരങ്ങൾ. ബൗളിംഗ് നിരയില്‍ അങ്കിത് ശര്‍മ, എം ഡി […]
Read more

രഞ്ജി ട്രോഫിക്കായി അസറുദ്ദീന്‍ നായകനായി കേരള ടീം പ്രഖ്യാപിച്ചു

തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പർ മുഹമ്മദ് അസറുദ്ദീന്‍ ഇത്തവണ ടീം ക്യാപ്റ്റനായി നയിക്കുമെന്നാണ് പ്രഖ്യാപനം. ബാബ അപരാജിത് വൈസ് ക്യാപ്റ്റനാണ്. കഴിഞ്ഞ സീസണില്‍ കേരളത്തെ നയിച്ച സച്ചിന്‍ ബേബിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ മലയാളി താരം സഞ്ജു സാംസണെയും രഞ്ജി ടീമിൽ ചേർക്കപ്പെട്ടിട്ടുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ ശ്രദ്ധേയ പ്രകടനം നടത്തിയ സൽമാൻ നിസാർ, അഹമ്മദ് ഇമ്രാനും ടീമിലെ പ്രധാന താരങ്ങളാണ്. കഴിഞ്ഞ സീസണിൽ ഫൈനലിലെത്തിയ കേരളം […]
Read more

സെഞ്ചുറിക്ക് പിന്നാലെ റെക്കോഡുമായി യശസ്വി ജയ്‌സ്വാള്‍

ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരെ തിളങ്ങിയ ഇന്ത്യൻ താരം യശസ്വി ജയ്‌സ്വാൽ തന്റെ ഏഴാം ടെസ്റ്റ് സെഞ്ചുറി നേടി. 23 വയസിനുള്ളിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറികൾ നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമായിരിക്കുകയാണ് ജയ്‌സ്വാൽ. ഈ നേട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ്. 23 വയസ്സിനുള്ളിൽ 11 സെഞ്ചുറികൾ നേടിയ സച്ചിനാണ് ഇന്ത്യക്കാരിൽ ഒന്നാമൻ. ലോകതലത്തിൽ 12 സെഞ്ചുറികളുമായി ഡോൺ ബ്രാഡ്മാൻ ഒന്നാം സ്ഥാനത്താണ്. മുൻ വെസ്റ്റ് ഇൻഡീസ് താരം ഗാരി സോബേഴ്സ് 9 സെഞ്ചുറികൾ […]
Read more

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിന് പുറത്ത്

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ വെസ്റ്റ് ഇൻഡീസ് 162 റൺസിന് പുറത്തായി. നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തെങ്കിലും ഇന്ത്യയുടെ ബൗളർമാർ തകര്‍പ്പൻ പ്രകടനം നടത്തി. വിന്‍ഡീസിനെ നാല് വിക്കറ്റ് നേടി മുഹമ്മദ് സിറാജ്. ജസ്പ്രിറ്റ് ബുമ്ര മൂന്ന് വിക്കറ്റ് വീഴ്ത്തി. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് നേടി. വിൻഡീസിന്‍റെ ടോപ് സ്‌കോറർ ജസ്റ്റിന്‍ ഗ്രീവ്‌സ് 32 റൺസ് നേടി. വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറുപടി ബാറ്റിംഗ് ആരംഭിച്ചു. വെസ്റ്റ് ഇൻഡീസ് […]
Read more

രാഹുൽ ഗാന്ധി ഏഷ്യാ കപ്പ് വിജയം അഭിനന്ദിക്കില്ല; കോൺഗ്രസിനെതിരെ ബിജെപി

ബെംഗളൂരു: ഏഷ്യാ കപ്പ് വിജയത്തിന് ശേഷം ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാത്ത കോൺഗ്രസിനെതിരെ ബിജെപി ശക്തമായി രംഗത്ത്. ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി രാഹുൽ ഗാന്ധിയെ പാകിസ്താൻ ആർമി ചീഫ് അസിം മുനീറിന്റെ “ഉറ്റ സുഹൃത്ത്” എന്ന് വിശേഷിപ്പിച്ചു. കോൺഗ്രസ് രാജ്യ താല്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും, പാകിസ്താനെ തോൽപ്പിച്ച ഇന്ത്യൻ ടീമിനെ രാഹുൽ ഗാന്ധി അഭിനന്ദിക്കുന്നില്ലെന്നും ,പാകിസ്താന്റെ “ബി ടീം” നിലപാട് ചില കോൺഗ്രസ് നേതാക്കളിൽ കാണപ്പെടുന്നുവെന്നും, സ്പോർട്സ്മാൻ സ്പിരിറ്റ് കാഴ്ചവെക്കേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. “ഓപ്പറേഷൻ സിന്ദൂരിലും […]
Read more

ബിസിസിഐയുടെ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു: മിഥുന്‍ മന്‍ഹാസ് സ്ഥാനത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(BCCI) പുതിയ പ്രസിഡന്റായി മുന്‍ ഡല്‍ഹി ക്രിക്കറ്റ് താരം മിഥുന്‍ മന്‍ഹാസിനെ തിരഞ്ഞെടുത്തു. ഞായറാഴ്ച മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗമാണ് മിഥുന്‍ മന്‍ഹാസിനെ തിരഞ്ഞെടുത്തത്. ബിസിസിഐയുടെ 37-ാമത് പ്രസിഡന്റാണ് മിഥുന്‍. റോജര്‍ ബിന്നിയുടെ ഒഴിവിലേക്കാണ് മിഥുന്‍ എത്തുന്നത്. ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള മിഥുന്‍ ദേശീയ ടീമില്‍ കളിച്ചിട്ടില്ല. അതേസമയം, ദേവജിത് സൈക്കിയ ബിസിസിഐ സെക്രട്ടറി സ്ഥാനത്ത് തുടരും. ജയ് ഷായ്ക്ക് പകരക്കാരനായാണ് സൈക്കിയ സെക്രട്ടറി സ്ഥാനത്തെത്തിയത്. വൈസ് പ്രസിഡന്റായി രാജീവ് […]
Read more

സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് ഇന്ന് അവസാന അങ്കം

ദുബായ്: ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായിൽ രാത്രി 8 മണിക്ക് മത്സരം നടക്കും. ഫൈനലിലേക്ക് ഉറപ്പ് നേടി റൺ ചുറ്റി വരുന്ന ഇന്ത്യൻ ടീമിന്, ഒരു ജയമെങ്കിലും സ്വന്തമാക്കി സൂപ്പർ ഫോറിലെ മാനം നിലനിർത്തുക ശ്രീലങ്കയുടെ ലക്ഷ്യമാണ്. ബംഗ്ലാദേശിനെതിരെ ക്രീസിൽ ഇറക്കാതിരിച്ചതിന് വിമർശനങ്ങൾ നേരിട്ട സഞ്ജു സാംസൺ ഇന്ന് വീണ്ടും വൺഡൗണിൽ ബാറ്റിംഗ് ചെയ്യുമോയെന്ന് ആരാധകർ ആകാംക്ഷയോടെ നോക്കിക്കോളുകയാണ്. ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് നഷ്ടത്തിലേയും സഞ്ജു വൺഡൗണിൽ ഇറങ്ങുമെന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix