Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

13 വയസുകാരിക്ക് നേരെ പീഡനശ്രമം; അയല്‍വാസിയെ മർദിച്ച് പിതാവ്

തിരുവനന്തപുരം: പോത്തൻകോട് 13 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അയൽവാസിക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ചികിത്സയിൽ കഴിയുന്ന പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അയൽവാസിയായ 40കാരൻ വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്ത് പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നാണ് പരാതി. അവിടെവെച്ച് കുട്ടിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയുടെ പിതാവ് എത്തി. മകളെ രക്ഷിക്കുന്നതിനിടെ പിതാവ് തടിക്കഷണം ഉപയോഗിച്ച് പ്രതിയെ അടിക്കുകയായിരുന്നു. ആക്രമണത്തിൽ പ്രതിയുടെ കാലിന് പരിക്കേറ്റു. […]
Read more

അപകടത്തിൽ മരിച്ച അമലിന്റെ മൃതദേഹത്തിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തി

ഉദയംപേരൂർ: മാങ്കായിക്കവലയ്ക്ക് സമീപം ബസ് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച സ്കൂട്ടർ യാത്രികൻ വൈക്കം ഉദയനാപുരം കുറ്റിവേലിത്തറ സ്വദേശിയായ അമൽ (29)യുടെ മൃതദേഹം ബുധനാഴ്ച തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടത്തിന് മുന്നോടിയായി നടത്തിയ ദേഹപരിശോധനയിൽ 0.03 ഗ്രാം എംഡിഎംഎയും മൂന്ന് ഗ്രാം കഞ്ചാവും കണ്ടെത്തിയതായി പോലീസ് അറിയിച്ചു. സംഭവത്തിൽ മയക്കുമരുന്ന് കൈവശം വെച്ചതിന് പ്രത്യേക കേസും രജിസ്റ്റർ ചെയ്തതായി ഹിൽപ്പാലസ് ഇൻസ്പെക്ടർ ടി.ജി. രാജേഷ് അറിയിച്ചു. അപകടസമയത്ത് അമലിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന കുലശേഖരമംഗലം […]
Read more

ഡോക്ടര്‍മാര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ലഹരി വില്‍പ്പന; വിതരണക്കാര്‍ പിടിയില്‍

കൊച്ചി: സിനിമാ പ്രവർത്തകരെയും ഡോക്ടർമാരെയും ലക്ഷ്യമിട്ട് ലഹരി വിതരണം നടത്തിയിരുന്ന സംഘത്തിലെ രണ്ട് പ്രധാന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അമൽ ജോർജും അഭിജിത്തും പിടിയിലായത്. ഉയർന്ന സാമ്പത്തിക ശേഷിയുള്ള ‘പ്രീമിയം കസ്റ്റമേഴ്സിനെ’ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇവരുടെ ലഹരി വിൽപ്പന. ചേരാനെല്ലൂരിൽ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്നാണ് സംഘം പ്രവർത്തിച്ചിരുന്നത്. അമൽ ജോർജ് മുമ്പും ലഹരിക്കേസിൽ അറസ്റ്റിലായിട്ടുണ്ട്. അന്ന് ഇയാളിൽ നിന്ന് 250 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തിരുന്നു. സംഘത്തിന്റെ […]
Read more

കശുവണ്ടി അഴിമതി കേസ്; ആര്‍ ചന്ദ്രശേഖരന് കുരുക്ക്

കൊച്ചി: കശുവണ്ടി അഴിമതി കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെയും മുൻ എംഡി കെ.എ. രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് ഇന്ന് കോടതിയിൽ സമർപ്പിക്കും. കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊല്ലത്തെ ഐഎൻടിയുസി നേതാവ് കടകംപള്ളി മനോജ് നൽകിയ കോടതിയലക്ഷ്യ ഹർജിയെ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചത്. 18 വർഷത്തെ നിയമപോരാട്ടത്തിന് വലിയ മുന്നേറ്റമാണ് ഇതെന്ന് മനോജ് പ്രതികരിച്ചു. കൺമുന്നിൽ നടന്ന അഴിമതി തെളിയിക്കാനാകുമെന്ന […]
Read more

പരസ്ത്രീ ബന്ധം; ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ- Video വൈറൽ

മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തിയതിനെ തുടര്‍ന്ന് ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ലിംഗം മുറിച്ചെടുത്ത് ഭാര്യ. ഫരീദാബാദ് സ്വദേശിയായ ഹനീഫിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഹനീഫിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലാക്കിയത്. ഉറക്കെ കരഞ്ഞുകൊണ്ട് ഇയാൾ വീടിന് പുറത്തേക്ക് ഓടുന്നതിന്റെയും നാട്ടുകാര്‍ ഓടിക്കൂടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പരസ്ത്രീ ബന്ധവും രണ്ടാം വിവാഹത്തിന് ശ്രമിച്ചതുമാണ് ഭാര്യയെ പ്രകോപിപ്പിച്ചതെന്ന് പറയപ്പെടുന്നു. ഹനീഫും ഭാര്യ സുമിയയും തമ്മില്‍ വഴക്ക് പതിവായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു. ഹനീഫ് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു […]
Read more

169 കോടിയുടെ സർക്കാർ ഫണ്ട് തട്ടി; വിരമിക്കൽ ദിനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനെ അറസ്റ്റിൽ

ചണ്ഡീഗഢ്: ഹരിയാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ 169 കോടി രൂപയുടെ സർക്കാർ ഫണ്ട് വകമാറ്റിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രദീപ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. ചണ്ഡീഗഢിലെ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ശാഖയിലേക്ക് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പേരിൽ വ്യാജമായി ഫണ്ട് മാറ്റിയെന്നാണ് കണ്ടെത്തൽ. അന്വേഷണത്തിൽ, വകുപ്പിന്റെ അനുമതിയില്ലാതെയാണ് വലിയ തുകകൾ ബാങ്കിലേക്ക് മാറ്റിയതെന്നും യഥാർത്ഥത്തിൽ ഫിക്സഡ് ഡിപ്പോസിറ്റുകൾ ആരംഭിച്ചിരുന്നില്ലെന്നും വ്യക്തമായി. പകരം വ്യാജ ഇടപാടുകളിലൂടെ 169 കോടി രൂപ തട്ടിയെടുത്തതായി സിബിഐ അറിയിച്ചു. പിന്നീട് ഈ പണം […]
Read more

പരസ്ത്രീബന്ധം ചോദ്യംചെയ്ത ഭാര്യയെ കൊലപ്പെടുത്തി; സൈനികൻ അറസ്റ്റിൽ

ബെംഗളൂരു: ഭാര്യയെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ സൈനികൻ അറസ്റ്റിൽ. കർണാടകയിലെ ഭാൽകി സ്വദേശിയായ ഭാഗവത് ജ്ഞാനേശ്വറിനെയാണ് (Bhagwat Jnaneshwar) ഭാര്യ സഞ്ജനയെ (26) കൊലപ്പെടുത്തിയ കേസിൽ ധന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മരണത്തിന് തൊട്ടുമുമ്പ് സഞ്ജന നൽകിയ മരണമൊഴിയാണ് പ്രതിക്കെതിരായ അന്വേഷണത്തിൽ നിർണായക തെളിവായത്. അവധി ആഘോഷിക്കാൻ നാട്ടിലെത്തിയ ഭാഗവത്, ഭാര്യയെ കുടുംബവീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് കാറിൽ കൂട്ടിക്കൊണ്ടുപോയത്. വഴിമധ്യേ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ വിജനമായ സ്ഥലത്ത് കാർ നിർത്തി, മുൻകൂട്ടി ഒളിപ്പിച്ചുവെച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് […]
Read more

സിഎംആർഎൽ- എക്സാലോജിക് കേസ്: അന്വേഷണം റിയാസിലേക്കും

കൊച്ചി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിന്റെ ഭർത്താവും മുൻ മന്ത്രിയുമായ മുഹമ്മദ് റിയാസിലേക്കും വ്യാപിപ്പിക്കാൻ ഇഡി നീക്കം. വീണയ്ക്ക് സിഎംആർഎല്ലിൽ നിന്ന് ലഭിച്ചതായി പറയുന്ന 2.78 കോടി രൂപ എങ്ങനെ വിനിയോഗിച്ചുവെന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകൾ ഇതുവരെ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ. ഇതിനുമുമ്പ് രണ്ട് തവണ വീണയെ ഇഡി ചോദ്യം ചെയ്തിരുന്നു. എന്നാൽ നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നുവെന്നും […]
Read more

കുവൈത്തിൽ ലഹരിവേട്ട ശക്തം; മയക്കുമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനങ്ങളും ചെറുക്കുന്നതിന്റെ ഭാഗമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പ്രത്യേക പരിശോധനയിൽ രണ്ടുപേർ അറസ്റ്റിലായി. ഒരു കുവൈത്ത് പൗരനും പൗരത്വമില്ലാത്ത ബെദൂൻ വംശജനായ അറബ് യുവാവുമാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 358 ലഹരിഗുളികകളും ലഹരിവസ്തുക്കൾ വിതരണം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും മൂർച്ചയേറിയ മാരകായുധങ്ങളും പൊലീസ് പിടിച്ചെടുത്തു. മനുഷ്യക്കടത്തും സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനായി പ്രവർത്തിക്കുന്ന പ്രത്യേക അന്വേഷണ വിഭാഗമാണ് പ്രതികളെ വലയിലാക്കിയത്. പിടിച്ചെടുത്ത ലഹരിവസ്തുക്കളും ആയുധങ്ങളും […]
Read more

യൂട്യൂബ് വീഡിയോകൾ കണ്ട് കൊലപാതക ആസൂത്രണം; തെലങ്കാനയിൽ യുവാവ് അറസ്റ്റിൽ

കരീംന​ഗർ: തെലങ്കാനയിലെ കരീംനഗറിൽ 52-കാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ 40-കാരനായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർഷകത്തൊഴിലാളിയായ പൈതാരി മൊഗിലിയെ കൊലപ്പെടുത്തിയ കേസിലാണ് ബംഗാരപ്പു മഹേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ പെൺസുഹൃത്തിനെ മരിച്ചയാൾ നിരന്തരം ഉപദ്രവിക്കാൻ ശ്രമിച്ചതും ഇരുവരുടെയും ബന്ധത്തെക്കുറിച്ച് നാട്ടിൽ പ്രചരിപ്പിച്ചതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. കൃത്യം നടത്തുന്നതിന് മുമ്പ് കൊലപാതകം എങ്ങനെ നടത്താമെന്നതുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോകൾ പ്രതി കണ്ടിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. പൊലീസ് പറയുന്നതനുസരിച്ച്, മഹേഷിന് പ്രദേശവാസിയായ ഒരു സ്ത്രീയുമായി അടുത്ത […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix