Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

വിവാഹബന്ധത്തിന് തടസ്സമെന്ന സംശയം; ആറുവയസ്സുകാരനെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ യുവതിയെ വിവാഹം കഴിക്കാനായി അവരുടെ ആറുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മുസാഫർനഗർ സ്വദേശി അർപിത് പരാശർ (28)യാണ് പൊലീസ് പിടികൂടിയത്. റാംരാജ് ഗ്രാമത്തിലെ അംഗദ്‌വീർ (6) എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് മുത്തശ്ശി ബൽവിന്ദർ കൗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു വെള്ള കാറിലെത്തിയ യുവാവ് കുട്ടിയെ വിളിക്കുകയും, കുട്ടി യാതൊരു […]
Read more

തൂക്കിയടിക്കാൻ ടിക്കി ടാക്ക; 22 ഫൈറ്റ് സീനുകളുമായി ആസിഫ് അലി എത്തുന്നു

ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും വലിയ മാസ് ആക്ഷൻ ചിത്രം എത്തുന്നു . 22 ഫൈറ്റ് സീനുകളുമായി മലയാള സിനിമയിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു ആക്ഷൻ കൊടുങ്കാറ്റിനാണ് ആരാധകർ കാത്തിരിക്കുന്നത്. ആസിഫ് അലി നായകനാകുന്ന Tiki Taka എന്ന ചിത്രത്തെക്കുറിച്ച് പുറത്തുവന്ന പുതിയ വിവരമാണ് ഇപ്പോൾ സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തുന്നത്. ചിത്രത്തിൽ 22 ആക്ഷൻ സീനുകൾ ഉണ്ടെന്നാണ് സംവിധായകൻ രോഹിത് വിഎസ് വെളിപ്പെടുത്തിയിരിക്കുന്നത്. “ഇത് സാധാരണ ആക്ഷൻ സിനിമയല്ല. ആക്ഷനിലൂടെ സഞ്ചരിക്കുന്ന സിനിമയാണ്” എന്ന സംവിധായകന്റെവാക്കുകൾ […]
Read more

വാഴൂരിൽ ലഹരി ഉപയോഗിച്ച് അക്രമം; യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കോട്ടയം: കോട്ടയം വാഴൂരിൽ ലഹരി ഉപയോഗിച്ച് അക്രമം നടത്തിയ രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. വാഴൂർ മയിലാടുംപാറ പാറാംതോട് ജങ്ഷനിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവും സുഹൃത്തും വഴിയരികിൽ ഇരുന്ന് മദ്യപിക്കുകയും ലഹരി ഉപയോഗിക്കുകയും ചെയ്തതായി നാട്ടുകാർ ആരോപിച്ചു. ഇവരോട് പ്രദേശവാസികൾ ചോദ്യം ചെയ്തതോടെ യുവാക്കൾ പ്രകോപിതരായി സമീപത്തെ വീടുകൾക്കും നാട്ടുകാർക്കും നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് വിവരം. കല്ലേറിൽ നിരവധി വീടുകളുടെ ജനൽചില്ലുകൾ തകർന്നു. യുവാക്കളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ചില നാട്ടുകാർക്കും […]
Read more

പെരുമ്പിലാവിൽ വൻ കഞ്ചാവ് വേട്ട; 38 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തൃശ്ശൂർ: കുന്നംകുളത്തിനടുത്ത് പെരുമ്പിലാവിൽ നടത്തിയ വാഹന പരിശോധനയിൽ 38 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ പെരുമ്പിലാവ്–പട്ടാമ്പി റോഡിലായിരുന്നു സംഭവം. വാഹന പരിശോധനയ്ക്കിടെ പൊലീസ് സംഘത്തെ കണ്ട് കാർ തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ, മുന്നറിയിപ്പ് നൽകിയിട്ടും വാഹനം നിർത്താൻ തയ്യാറായില്ല. രക്ഷപ്പെടുന്നതിനിടെ പ്രതികളുടെ കാർ പൊലീസ് വാഹനത്തിൽ ഇടിക്കുകയും ചെയ്തു. തുടർന്ന് മുന്നിലും പിന്നിലും പൊലീസ് വാഹനങ്ങൾ ഉപയോഗിച്ച് കാർ തടഞ്ഞുനിർത്തിയാണ് പ്രതികളെ പിടികൂടിയത്. കാറിന്റെ പിൻസീറ്റിലും […]
Read more

താമരശ്ശേരി യുവതിയുടെ മരണം; പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണങ്ങൾ

കോഴിക്കോട്: താമരശ്ശേരിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് മകൾ ആത്മഹത്യ ചെയ്യാൻ കാരണമായതെന്നാണ് നന്ദന പ്രദീപിന്റെ മാതാപിതാക്കളും ബന്ധുക്കളും ആരോപിക്കുന്നത്. കഴിഞ്ഞ എട്ടാം തീയതിയാണ് താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന പ്രദീപ് കുമാർ–ബിന്ദു ദമ്പതികളുടെ മകൾ നന്ദന പ്രദീപ് (22)യെ വീട്ടിലെ ഡൈനിങ് ഹാളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹ നിശ്ചയത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. കോഴിക്കോട് ഒരു മാളിൽ വച്ചാണ് […]
Read more

മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; രണ്ടുപേരെ വെട്ടി പരുക്കേൽപ്പിച്ച പ്രതി പിടിയിൽ

കൊല്ലം: കൊല്ലം ചിതറയിൽ മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്ന് രണ്ടുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ജിജോ(37)യെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. സമരഭൂമിയിലെ താമസക്കാരായ വിനോദ്, ദീപു എന്നിവരെയാണ് പ്രതി ആക്രമിച്ചത്. ഇവർക്കൊപ്പം മദ്യപിച്ചിരുന്ന ജിജോ വാക്കുതർക്കത്തിനിടെ കൈവശം കരുതിയിരുന്ന കൊടുവാൾ ഉപയോഗിച്ച് വിനോദിന്റെ തലയിൽ വെട്ടുകയായിരുന്നു. തടയാൻ ശ്രമിച്ച ദീപുവിനെയും തലക്കും ശരീരഭാഗങ്ങളിലും വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ […]
Read more

ജ്വല്ലറി ക്യാഷറെ കുടിപ്പിച്ച് കിടത്തി കവർച്ച; പ്രതികൾ അറസ്റ്റിൽ

ലക്‌നൗ: ഉത്തർപ്രദേശിലെ ജ്വല്ലറിയിൽ മോഷണം. ഗാസിയാബാദിലുള്ള തനിഷ്ക് ജ്വല്ലറി ഷോറൂമിൽ നിന്ന് 3 കോടിയിലധികം രൂപയുടെ സ്വർണാഭരണങ്ങളും പണവുമാണ് കവർന്നത്. കേസിൽ ജീവനക്കാരൻ ഉൾപ്പെടെ മൂന്ന് പേർ പൊലീസ് പിടിയിലായി. ഷോറൂമിലെ ജീവനക്കാരനായ നിതിൻ വർമ്മ (24), ഇയാളുടെ കാമുകി കാജൽ (22), പിതാവ് സഞ്ജയ് വർമ്മ (52) എന്നിവരാണ് അറസ്റ്റിലായത്. വിവാഹത്തിനുള്ള പണം കണ്ടെത്താനാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. ജൂൺ 12-ന് പുലർച്ചെ ഗാസിയാബാദിലെ രാജ് നഗർ ഡിസ്ട്രിക്റ്റ് സെന്ററിലെ ഷോറൂമിലാണ് സിനിമാ […]
Read more

സ്ത്രീധന പീഡനം; ഗർഭിണിക്ക് ഭർതൃവീട്ടുകാരുടെ ക്രൂരമർദ്ദനം

മുംബൈ: മഹാരാഷ്ട്രയിലെ കല്ല്യാണിൽ സ്ത്രീധനത്തിന്‍റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് ഗർഭിണിയായ യുവതിയെ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കിരയാക്കിയതായി പരാതി. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉല്ലാസ്നഗർ സ്വദേശിനിയായ അഫ്സാന അൻസാരി (23)യാണ് പീഡനത്തിനിരയായത്. ഭർത്താവ് സമീർ അൻസാരിയും കുടുംബാംഗങ്ങളും ചേർന്ന് വിവാഹത്തിന് പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചുവെന്നാണ് പരാതി. ഗർഭകാലത്തും ആവശ്യത്തിന് ഭക്ഷണം നൽകാതിരിക്കുകയും, ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി യുവതി മൊഴി നൽകി. കൈകളിൽ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതായും പരാതിയിൽ പറയുന്നു. ജൂൺ […]
Read more

കാഫിർ സ്‌ക്രീൻഷോട്ട്; വടകരയിലെ രാഷ്ട്രീയ പ്രബുദ്ധതയെ അഭിനന്ദിക്കുന്നു: ഷാഫി

കോഴിക്കോട്: ‘കാഫിര്‍ സ്‌ക്രീന്‍ഷോട്ട്’ കേസിൽ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പിൽ രംഗത്ത്. വടകരയിലെ ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ അഭിനന്ദിക്കുന്നുവെന്ന് ഷാഫി പറമ്പിൽ. പരാതി നൽകിയ പാറക്കൽ അബ്ദുള്ള എംഎൽഎയുടെ നിശ്ചയദാർഢ്യത്തെയും അദ്ദേഹം അഭിനന്ദിച്ചു. തനിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരായ നിയമപരമായ നടപടി ശരിയായ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി. “വ്യാജ പ്രചാരണങ്ങൾ ഉണ്ടാക്കി മറ്റുള്ളവർക്കെതിരെ ഉപയോഗിച്ചു. എന്നെ വ്യക്തിപരമായി അധിക്ഷേപിച്ചു. ഇതിന് നിയമപരമായ തിരിച്ചടി ലഭിച്ചു,” എന്ന് ഷാഫി പറഞ്ഞു. […]
Read more

നെടുമങ്ങാട് ഒന്നരവയസുകാരന്റെ കൊലപാതകം; ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ കോടതി നിർദേശം

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസ്സുകാരന്റെ കൊലപാതക കേസിൽ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. അമ്മയും പങ്കാളിയും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്ന കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ നടപടി. സ്വമേധയാ എടുത്ത കേസിൽ പരിഗണനയ്ക്കിടെയാണ് ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥൻ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്. കുട്ടിയുടെ മുത്തശ്ശി നേരത്തെ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും കോടതി ചോദിച്ചു. റിപ്പോർട്ട് മുദ്രവച്ച കവറിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. കേസിലെ അന്വേഷണ പുരോഗതിയും പരാതികളിലെ നടപടികളും സംബന്ധിച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix