Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ചാരിറ്റിയുടെ മറവിൽ വൻ തട്ടിപ്പ്; വ്യാജ ക്യുആർ കോഡുകൾ ഉപയോഗിച്ച് പണം തട്ടി

തിരുവനന്തപുരം: ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. വ്യാജ ക്യുആർ കോഡുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. സാമൂഹിക പ്രവർത്തകരായ ഷമീർ കുന്നമംഗലത്തിന്റെയും ഫിറോസ് കുന്നംപറമ്പിലിന്റെയും യഥാർത്ഥ സഹായ അഭ്യർഥന വീഡിയോകൾ ദുരുപയോഗം ചെയ്താണ് തട്ടിപ്പുകാർ പണം സമാഹരിച്ചതെന്നാണ് ആരോപണം. യഥാർത്ഥ വീഡിയോകൾ ഡൗൺലോഡ് ചെയ്ത ശേഷം അവയിൽ വ്യാജ ക്യുആർ കോഡുകളും ബാങ്ക് അക്കൗണ്ട് നമ്പറുകളും ഉൾപ്പെടുത്തിയാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. നൂറിലധികം വീഡിയോകൾ ഇത്തരത്തിൽ തട്ടിപ്പിനായി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. […]
Read more

പൊന്നാനി ആശുപത്രിയിൽ ലക്ഷങ്ങളുടെ മോഷണം; ആറംഗ സംഘം അറസ്റ്റിൽ

മലപ്പുറം: പൊന്നാനി സ്ത്രീ-ശിശു ആശുപത്രിയിൽ നിന്ന് ലക്ഷങ്ങളുടെ സാമഗ്രികൾ മോഷ്ടിച്ച ആറംഗ സംഘം പൊലീസിന്റെ പിടിയിലായി. പൊന്നാനി ഓം തൃക്കാവ് സ്വദേശി ഷഫീക്ക് (26), ഷഹദ് (24), നാസിൽ (22), സിഫാറത്ത് (21), ഫഹദ് (20), അസ്ലം (23) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിൽ പുതുതായി ആരംഭിക്കാനിരുന്ന ഐസൊലേഷൻ വാർഡ് കെട്ടിടത്തിൽ നിന്നാണ് പ്രതികൾ കമ്പ്യൂട്ടറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മോട്ടോർ പമ്പ് സെറ്റുകൾ, ഫയർ എക്സ്റ്റിംഗുഷറുകൾ, ബാറ്ററികൾ, ഇരുമ്പ് കമ്പികൾ എന്നിവ ഉൾപ്പെടെ ഏകദേശം […]
Read more

ഗവിയിലെ യുവതിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു

പത്തനംതിട്ട: ഗവിയിൽ അങ്കണവാടി ഹെൽപ്പറായ യുവതിയുടെ കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു. ആദിവാസി വിഭാഗത്തിൽ പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം ഉണ്ടായത്. ബലാത്സംഗത്തിന് ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിൻ്റെ അടുത്തുള്ള വനത്തിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടെയാണ് ഇവിടുത്തെ വിജനമായ റോഡിലൂടെ […]
Read more

വഴിയിൽ തടഞ്ഞ് എക്സൈസ്; 42 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വിൽപനയ്ക്കായി എത്തിച്ച മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിലായി. പോത്തൻകോട് വാവറമ്പലം സ്വദേശി ഷൈജു (39) ആണ് 42 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ഷമീർഖാന്റെ നേതൃത്വത്തിൽ പത്താംകല്ലിന് സമീപം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. കഴക്കൂട്ടത്തുനിന്ന് മയക്കുമരുന്ന് വാങ്ങി പാറശാലയിൽ എത്തിച്ച് കൈമാറാനായിരുന്നു പദ്ധതി. പിടിക്കപ്പെടാതിരിക്കാൻ ബൈക്കിന്റെ നമ്പറും ഷർട്ടിന്റെ നിറവും അടയാളമായി മുൻകൂട്ടി തീരുമാനിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ രഹസ്യവിവരത്തിന്റെ […]
Read more

ഛത്തീസ്ഗഢിൽ മണൽ ഖനന തർക്കം; ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

റായ്പുർ: ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ മണൽ ഖനനവുമായി ബന്ധപ്പെട്ട തർക്കം ക്രൂര കൊലപാതകത്തിലേക്ക് വഴിമാറി. ബിജെപി നേതാവും മുൻ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ് (ലല്ല സിംഗ്) ഉൾപ്പെടെ മൂന്ന് പേരെയാണ് കാറിനുള്ളിലിട്ട് തീകൊളുത്തി കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി സോൻഹത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലെ നൗഗയിൻ ഗ്രാമത്തിലായിരുന്നു സംഭവം. ഭരത് സിംഗ്, ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവർ സഞ്ചരിച്ചിരുന്ന ഫോർച്യൂണർ എസ്‌യുവിയെ ആക്രമികൾ ട്രക്കുകൾ ഉപയോഗിച്ച് വളഞ്ഞശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. […]
Read more

തീതുപ്പുന്ന കാറുമായി റോഡിലിറങ്ങി; വിദ്യാർത്ഥികളെ പൊക്കി MVD

മലപ്പുറം: അപകടകരമായ രീതിയിൽ രൂപമാറ്റം വരുത്തിയ തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങിയ വിദ്യാർത്ഥികൾ മോട്ടോർ വാഹന വകുപ്പിന്റെ പിടിയിൽ. മലപ്പുറം നിലമ്പൂരിലാണ് സംഭവം. നിയമവിരുദ്ധമായി മോഡിഫിക്കേഷൻ വരുത്തിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഉടൻ റദ്ദാക്കുമെന്ന് എംവിഡി അറിയിച്ചു. സൈലൻസറിൽ നിന്ന് വലിയ ശബ്ദത്തോടെ തീ തുപ്പുന്ന രീതിയിലാണ് കാർ മോഡിഫൈ ചെയ്തിരിക്കുന്നത്. കോഴിക്കോട് രജിസ്‌ട്രേഷനിലുള്ള (KL 11) പഴയൊരു വാഹനമാണിത്. കഴിഞ്ഞ ദിവസം വൈകുന്നേരം 6.30നും രാത്രി 8.30നും ഇടയിൽ നിലമ്പൂർ നോലി പ്ലോട്ട് പരിസരത്ത് മോട്ടോർ വാഹന […]
Read more

ഗവിയിൽ യുവതി മരിച്ച നിലയിൽ; കൂട്ടബലാത്സം​ഗമെന്ന് സംശയം

പത്തനംതിട്ട: ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ്. മരിച്ച യുവതി അങ്കണവാടി ജീവനക്കാരിയാണ്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വനമേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 32 വയസുകാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായിരിക്കാമെന്ന സംശയവും പൊലീസ് ഉയർത്തുന്നുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
Read more

17കാരനെ മര്‍ദിച്ച സംഭവം; എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിനെതിരെ കേസ്

ഇടുക്കി: പത്തനംതിട്ട ഓമല്ലൂരിലെ എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററില്‍ 17 വയസ്സുകാരനെ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇടുക്കി സ്വദേശിയായ വിദ്യാർത്ഥിയെയാണ് മോഷണക്കുറ്റം ആരോപിച്ച് ചൂരലുകൊണ്ട് മർദിച്ചത്. മാനേജർ അടക്കം മൂന്ന് പേരെയാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്. റെജി, ബെന്നി, സിജോ എന്നിവരാണ് നിലവിൽ പ്രതിപ്പട്ടികയിൽ ഉള്ളത്. സ്ഥാപന ഉടമയെ ഇതുവരെ പ്രതി ചേർത്തിട്ടില്ല. പഠനവും ജോലിയും വാഗ്ദാനം ചെയ്ത് മൂന്ന് മാസം മുൻപ് സ്ഥാപനത്തിലെത്തിച്ച ഇടുക്കി അണക്കര സ്വദേശിയായ വിദ്യാർത്ഥിയെയാണ് മർദിച്ചതെന്നാണ് ആരോപണം. […]
Read more

പോലീസ് സ്റ്റേഷനിൽ എസ്‌എച്ച്ഒയ്ക്ക് നേരെ ആക്രമണം; യുവാവ് കസ്റ്റഡിയിൽ

പുനലൂർ: പോലീസ് സ്റ്റേഷനിൽ കയറി സ്റ്റേഷൻ ഹൗസ് ഓഫീസറെ ആക്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കരവാളൂർ സ്വദേശി വിജോയ് ആണ് കസ്റ്റഡിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് പുനലൂർ പോലീസ് സ്റ്റേഷനിൽ നടന്ന നാടകീയ സംഭവത്തിനിടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ പുനലൂർ എസ്‌എച്ച്ഒ സന്തോഷ് കുമാറിന് മൂക്കിന് ഗുരുതര പരിക്കേറ്റു. അദ്ദേഹം പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയിലെടുത്ത പുനലൂർ സ്വദേശി […]
Read more

മുൻവൈരാഗ്യം; യുവാവിന് നേരെ ആക്രമണം; ഒളിവിൽ കഴിഞ്ഞ ഒന്നാം പ്രതി പിടിയിൽ

കായംകുളം: യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പ്രയാർ സൗത്ത് കൊല്ലശ്ശേരി പടീറ്റതിൽ അഖിൽ (27) ആണ് കരീലക്കുളങ്ങര പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രുവരി 25-ന് രാത്രി 9.30ഓടെ പത്തിയൂർ ഹിബ ബ്ലോക്ക് ഫാക്ടറിക്ക് സമീപത്താണ് സംഭവം നടന്നത്. മുൻവൈരാഗ്യത്തെ തുടർന്ന് അഖിലും കൂട്ടാളികളും ചേർന്ന് അനിൽകുമാർ എന്നയാളെ കല്ലുകൾ പൊതിഞ്ഞ തുണി ഉപയോഗിച്ച് മുഖത്ത് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതായാണ് കേസ്. ആക്രമണത്തിൽ അനിൽകുമാറിന്റെ മൂക്കും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix