ഒന്നര വയസുകാരന്റെ കൊലപാതകം; പഴുതടച്ച് അന്വേഷിക്കും: മന്ത്രി ബിന്ദു
തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം ഹൃദയഭേദകമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. മനസാക്ഷിയുള്ള എല്ലാവരെയും നടുക്കുന്ന സംഭവമാണിതെന്നും, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേസിൽ സമഗ്രവും പഴുതടച്ചതുമായ അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ സമൂഹത്തിനെതിരായ കുറ്റകൃത്യങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, കേസിലെ പ്രതിയായ അഷ്‌കർ കുഞ്ഞിനെ മർദിച്ചതായി സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ അഖിലയ്ക്ക് മർദനത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. അഖിലയുടെ അമ്മ […]
Read more


