Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

വയോധികയുടെ മാല പൊട്ടിച്ച യുവാവും പെൺസുഹൃത്തും പിടിയിൽ

കോട്ടയം: വയോധികയുടെ രണ്ടര പവൻ സ്വർണമാല പൊട്ടിച്ചെടുത്ത കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിലെ പ്രതിയായ കുറിച്ചി ഇത്തിത്താനം സ്വദേശി വിഷ്ണു അനിൽകുമാർ (36), സുഹൃത്ത് ധന്യ (41) എന്നിവരാണ് പിടിയിലായത്. മേയ് 25-ന് രാവിലെയായിരുന്നു സംഭവം. വാകത്താനം സ്വദേശിനിയായ ലീലാമ്മ രാജുവിന്റെ സ്വർണമാലയാണ് മോഷ്ടാക്കൾ തട്ടിയെടുത്തത്. ലീലാമ്മയും ഭർത്താവ് രാജുവും കഴിഞ്ഞ 20 വർഷമായി വെട്ടിക്കലുങ്ക് പ്രദേശത്ത് ഒരു മാടക്കട നടത്തിവരികയാണ്. സംഭവദിവസം സ്കൂട്ടറിൽ എത്തിയ പ്രതി ആദ്യം ചായയും പിന്നീട് […]
Read more

കമന്റടിച്ചത് ചോദ്യം ചെയ്തു; പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം

എറണാകുളം: കലൂരിൽ റോഡിലൂടെ നടന്നു പോകുകയായിരുന്ന പെൺകുട്ടികൾക്ക് നേരെ യുവാക്കളുടെ ആക്രമണം. ഇന്ന് പുലർച്ചെയുണ്ടായ സംഭവത്തിൽ പരിക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമന്റടിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ആക്രമണമെന്നാണ് പരാതി. എട്ടോളം പേരടങ്ങുന്ന സംഘം പെൺകുട്ടികളെ തടഞ്ഞുനിർത്തി മർദിച്ചുവെന്നാണ് ആരോപണം. മുടിയിൽ പിടിച്ച് വലിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി പെൺകുട്ടികൾ പറഞ്ഞു. ഒരാളെ റോഡിലൂടെ വലിച്ചിഴച്ചതായും വസ്ത്രം വലിച്ചുകീറാൻ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചപ്പോൾ ഫോൺ പിടിച്ചുവാങ്ങി നിലത്തേക്ക് എറിഞ്ഞ് തകർത്തതായും […]
Read more

ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫ വീണ്ടും പിടിയിൽ

കോഴിക്കോട്: ഡൽഹിയിലേക്ക് തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ട്രെയിനിൽ നിന്ന് രക്ഷപ്പെട്ട മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് ഹനീഫയെ പൊലീസ് വീണ്ടും പിടികൂടി. ആന്ധ്രപ്രദേശ്-കർണാടക അതിർത്തിക്ക് സമീപം ട്രെയിനിൽ നടത്തിയ സാഹസിക നീക്കത്തിലൂടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. മേയ് 23-നാണ് മുക്കം പൊലീസിന്റെ കസ്റ്റഡിയിൽ നിന്ന് ഹനീഫ രക്ഷപ്പെട്ടത്. തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുജറാത്തിലെ വഡോദരയിൽ വെച്ച് ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രതിക്കായി വ്യാപക അന്വേഷണം ആരംഭിച്ച പൊലീസ്, റെയിൽവേ പൊലീസിന്റെയും ആർപിഎഫിന്റെയും സഹായത്തോടെയാണ് ഇയാളെ വീണ്ടും […]
Read more

പോണേക്കരയിൽ ക്രൂരപീഡനം; 34-കാരനെ ചൂടാക്കിയ ചട്ടുകം കൊണ്ട് പൊള്ളിച്ചു

കൊച്ചി: വാടകയ്ക്ക് നൽകിയ വീട്ടിൽ നിന്ന് ആളെ ഒഴിപ്പിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് പോണേക്കര സ്വദേശിയായ 34-കാരനെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർ അറസ്റ്റിൽ. പോണേക്കര സ്വദേശികളായ സെജിൻ (35), അമൽഷ (35) എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാംപ്രതിയായ ജോസഫ് ജോജു ഒളിവിലാണെന്നും ഇയാൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. മേയ് 29-ന് വൈകിട്ട് നാലോടെയായിരുന്നു സംഭവം. ആക്രമണത്തിനിരയായ യുവാവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചൂടാക്കിയ ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ചതായി പരാതിയിൽ പറയുന്നു. പ്രതികളുടെ സുഹൃത്ത് 34-കാരന്റെ […]
Read more

ഒന്നരവയസ്സുകാരന്റെ കൊലപാതകം: പ്രതി അഷ്കറിനെതിര കൂടുതൽ ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതിയായ അഷ്കറിനെതിരേ പുതിയ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നു. ആദ്യ ഭാര്യ ആമിനയുടെ സഹോദരന്റെ ദുരൂഹ മരണവും, അഷ്കറുമായി വിവാഹം നിശ്ചയിച്ചിരുന്ന മറ്റൊരു യുവതിയുടെ മരണത്തിലും ബന്ധപ്പെട്ടിരിക്കാമെന്നാണ് സംശയം. സമീപകാലത്ത് അഷ്കറിനെതിരായ പരാതികളില്‍ പൊലീസ് വീഴ്ചപറ്റിയതായി വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണന്‍ വിമർശനം ഉന്നയിച്ചു. ക്രൂരമായി കുഞ്ഞിനെ ഉപദ്രവിച്ച് കൊലപ്പെടുത്തലും, ആദ്യ ഭാര്യ ആമിനയെ കോമയിലാക്കിയതും, മറ്റ് യുവതിയുടെ മരണത്തിലും അദ്ദേഹത്തിന് പങ്കുണ്ടായിരിക്കാമെന്ന കാര്യങ്ങളും അതീവ ഗുരുതര സംശയങ്ങൾക്കൊട്ടാണ് ബിന്ദു കൃഷ്ണ […]
Read more

കൊടുവള്ളിയിൽ അതിരു കടന്ന പെരുന്നാൾ ആഘോഷം; 3 പേർ പിടിയിൽ

കോഴിക്കോട്: കൊടുവള്ളിയിൽ പെരുന്നാൾ ആഘോഷത്തിനിടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെടുത്തി പടക്കം പൊട്ടിച്ച സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി. കൊടുവള്ളി ബസ് സ്റ്റാൻഡിന് സമീപം ദേശീയപാതയിൽ വാഹനഗതാഗതം തടസപ്പെടുത്തിയായിരുന്നു പടക്കം പൊട്ടിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മുഹമ്മദ് ഫായിസ്, കുന്ദമംഗലം സ്വദേശി വി. അർഷാദ്, കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാനിദ് എന്നിവരാണ് പിടിയിലായത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും റോഡ് സുരക്ഷയെ ബാധിക്കുകയും ചെയ്തതിനാലാണ് നടപടി […]
Read more

അനധികൃത സ്വത്ത് സമ്പാദന കേസിൽ ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്‌ടർ പിടിയിൽ

അഹമ്മദാബാദ്: വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗുജറാത്തിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസിന്റെ പിടിയിലായി. ഗുജറാത്ത് ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ അശ്വിൻ ബി. ചൗധരിയെയാണ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥന്റെ വാഹനം പരിശോധിച്ചപ്പോൾ 5.51 ലക്ഷം രൂപ പണം കണ്ടെത്തി. ഇതിന് പിന്നാലെ ഗാന്ധിനഗറിലെ സർക്കാർ ക്വാർട്ടേഴ്സിലും സൂറത്തിലെ വസതിയിലും വിജിലൻസ് സംഘം പരിശോധന നടത്തി. പരിശോധനയിൽ 2.64 കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വത്തുക്കൾ […]
Read more

വിനോദയാത്ര പോകാൻ മോഷണം നടത്തിയ 3 പേർ പിടിയിൽ

കോട്ടയം: വിനോദയാത്രയ്ക്ക് പോകുന്നതിനായി മോഷണം നടത്തിയ കേസിൽ കാഞ്ഞിരപ്പള്ളിയിൽ മൂന്ന് പേർ അറസ്റ്റിലായി. 75,000 രൂപയും മൂന്ന് പവൻ സ്വർണവും മോഷ്ടിച്ച സംഭവത്തിലാണ് നടപടി. കൊടുവന്താനം സ്വദേശിയായ അജിത് അനിൽ (19) എന്ന യുവാവിനെയും 17 വയസുള്ള രണ്ട് പ്രായപൂർത്തിയാകാത്തവരെയുമാണ് പൊലീസ് പിടികൂടിയത്. മെയ് 24-ന് ആനക്കല്ല് സ്വദേശിയുടെ വീട്ടിൽ കയറി മോഷണം നടത്തിയെന്നാണ് കേസ്. വീട്ടിൽ നിന്ന് 75,000 രൂപയും മൂന്ന് പവൻ സ്വർണവും പ്രതികൾ കവർന്നതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസ് […]
Read more

ഷുഹൈബ് വധക്കേസ്; വിചാരണക്കോടതി മാറ്റണമെന്ന ഹർജി തള്ളി

കണ്ണൂർ: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി. വിചാരണക്കോടതി മാറ്റണമെന്ന ഹർജി തലശ്ശേരി സെഷൻസ് കോടതി തള്ളി. ഇതോടെ കേസിന്റെ വിചാരണ നിലവിലെ കോടതിയിൽ തന്നെ തുടരാൻ തീരുമാനമായി. തലശ്ശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് നിലവിൽ വിചാരണ നടക്കുന്നത്. നാളെ മുതൽ കേസിന്റെ വിചാരണ തുടരുമെന്നും കോടതി അറിയിച്ചു. നേരത്തെ വിചാരണക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നെങ്കിലും, പ്രതികൾ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നു. കഴിഞ്ഞ 18-നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനകം രണ്ട് പ്രധാന […]
Read more

ലഖ്നൗവിൽ ഇൻഫ്ലുവൻസർ യുവതി മരിച്ച നിലയിൽ; കൊലപാതകമെന്ന് കുടുംബം

ലഖ്നൗ: ഉത്തർപ്രദേശിലെ കാണ്‍പൂർ സ്വദേശിനിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മാൻസിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ സ്ത്രീധന പീഡനത്തെ തുടർന്ന കൊലപാതകം ആത്മഹത്യയെന്നു വരുത്തിത്തീർക്കുകയാണെന്ന് കുടുംബം ആരോപിക്കുന്നു. 2024-ലാണ് മാൻസിയും സാഗർ രജ്പുത്തും വിവാഹിതരായത്. ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. സാഗർ രജ്പുത്തിന് ഇൻസ്റ്റഗ്രാമിൽ ഏകദേശം 8 ലക്ഷം ഫോളോവേഴ്സുണ്ട്. വിവാഹസമയത്ത് 7 ലക്ഷം രൂപയും വീട്ടുപകരണങ്ങളും നൽകിയിരുന്നുവെങ്കിലും, പിന്നീട് കൂടുതൽ സ്ത്രീധനമായി കാർ ആവശ്യപ്പെട്ടിരുന്നതായും കുടുംബം ആരോപിക്കുന്നു. ആവശ്യങ്ങൾ നിറവേറ്റാത്തതിനെ തുടർന്ന് മാൻസിയെ നിരന്തരം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix