Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Crime

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസ്; യുവതിക്ക് ജീവപര്യന്തം തടവ്

സംഭാല്‍: ഉത്തർപ്രദേശിലെ സംഭാല്‍ ജില്ലയിൽ ഭർത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിൽ യുവതിക്ക് ജീവപര്യന്തം തടവും 1.75 ലക്ഷം രൂപ പിഴയും വിധിച്ചു. കഹ്കാൻഷ (30) എന്ന യുവതിയെയാണ് അതിവേഗ കോടതി ശിക്ഷിച്ചത്. 2025 മാർച്ച് 7-ന് നഖാസ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്ന ഭർത്താവ് മുഫസറിന്റെ മുഖത്താണ് യുവതി ആസിഡ് ഒഴിച്ചത്. ആക്രമണത്തിൽ മുഖം ഗുരുതരമായി വികൃതമാവുകയും ഇരുകണ്ണുകളുടെയും കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തു. കോടതി രേഖകൾ പ്രകാരം, മുഫസർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ […]
Read more

കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവം; മൂന്നുപേർ പിടിയിൽ

കൊച്ചി: കൊച്ചി കലൂരിൽ പെൺകുട്ടികൾക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടി. കലൂർ പ്രദേശത്തുനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. താമസസ്ഥലത്തിന് സമീപത്തെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുന്നതിനിടെ റോഡരികിൽ നിന്നിരുന്ന യുവാക്കൾ ലൈംഗിക ചുവയോടെ സംസാരിച്ചതായി പെൺകുട്ടികൾ പരാതിപ്പെട്ടു. ഇത് ചോദ്യം ചെയ്തതോടെയാണ് ആക്രമണമുണ്ടായതെന്നാണ് ആരോപണം. ഏകദേശം 11 പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. യുവാക്കൾ പെൺകുട്ടികളെ തടഞ്ഞുനിർത്തി അപമര്യാദയായി […]
Read more

പ്രണയബന്ധത്തെ എതിർത്തു; മകനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ 15 വയസ്സുകാരനായ മകനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. സംഭവത്തിൽ കുട്ടിയുടെ അമ്മ ഗംഗമ്മയെയും കാമുകനായ ദർഗപ്പയെയും പ്രതികളാക്കി അന്വേഷണം പുരോഗമിക്കുകയാണ്. വീരേന്ദ്ര (15) എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. ഗംഗമ്മയും ദർഗപ്പയും തമ്മിലുള്ള ബന്ധത്തെ വീരേന്ദ്ര എതിർക്കുകയും ഇതുസംബന്ധിച്ച് ബന്ധുക്കളോടും ഗ്രാമവാസികളോടും സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് ഇരുവരും കുട്ടിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഗ്രാമപരിധിയിലെ ശ്മശാനത്തിൽ രഹസ്യമായി കുഴിച്ചുമൂടി. […]
Read more

ഉത്തർപ്രദേശിലെ ഹാപ്പൂരിൽ കുട്ടിക്കടത്ത് സംഘത്തെ പൊലീസ് പിടികൂടി

ലക്ക്നൗ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ കുട്ടിക്കടത്ത് സംഘത്തെ പൊലീസ് പിടികൂടി. സംഘത്തിന്റെ പിടിയിൽ നിന്ന് 17 വയസ്സുള്ള ഒരു കുട്ടിയെ രക്ഷപ്പെടുത്തുകയും സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു കൗമാരക്കാരനെ കാണാതായതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധനയിലാണ് പ്രദേശത്ത് കുട്ടിക്കടത്ത് സംഘം സജീവമായി പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാണാതായ കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി. പൊലീസ് നടത്തിയ നീക്കത്തിനൊടുവിൽ 17 വയസ്സുകാരനെ […]
Read more

ഒന്നരവയസുകാരന്റെ കൊലപാതകം; മരണ കാരണം നെഞ്ചിലേറ്റ ചവിട്ട്; ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞു

തിരുവനന്തപുരം: നെടുമങ്ങാട്ടിൽ ഒരു ഒന്നര വയസുകാരൻ അർഷിദിന്റെ മരണത്തിന് പിന്നിൽ ക്രൂര മർദ്ദനവും പീഡനവും. മരണ കാരണം നെഞ്ചിലേറ്റ ചവിട്ടെന്ന് കണ്ടെത്തല്‍. ചവിട്ടില്‍ അർഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റു. പോലീസ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ പ്രകാരം, കുട്ടിയുടെ ശരീരത്തിലെ മുറിവുകൾക്ക് പുറമേ 91 മുറിവുകൾ ശരീരത്തിന് വിവിധ ഭാഗങ്ങളിൽ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. അതിൽ പകുതിയും പഴയ മുറിവുകൾ ആയിരുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. കൊലപാതകത്തിൽ കുട്ടിയുടെ അമ്മ അഖിലയ്ക്കെതിരെ പ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പണം […]
Read more

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പ്രശോഭ് പൊലീസ് കസ്റ്റഡിയിൽ

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മണ്ണാർക്കാട് എസ്.സി/എസ്.ടി കോടതിയാണ് രണ്ട് ദിവസത്തേക്കുള്ള കസ്റ്റഡി അനുവദിച്ചത്. പ്രശോഭിന്റെ വീട്, പീഡനം നടന്നതായി പറയുന്ന കാർ എന്നിവിടങ്ങളിൽ ഇന്ന് തന്നെ തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. രണ്ട് മാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസിൽ കീഴടങ്ങിയത്. മാർച്ച് 27നാണ് ദളിത് യുവതി പ്രശോഭിനെതിരെ […]
Read more

ഷാർജയിലെ രണ്ടുവയസ്സുകാരന്റെ മരണം; പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ കസ്റ്റഡിയിൽ

ഷാർജ: യുഎഇയിലെ ഷാർജയിൽ രണ്ട് വയസ്സുകാരനായ പാകിസ്ഥാൻ ബാലൻ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ച സംഭവത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് അർഷ്മാൻ എന്ന കുട്ടിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഏകദേശം 10 വയസ്സ് പ്രായമുള്ള രണ്ട് പെൺകുട്ടികളെയാണ് ചൈൽഡ് പ്രൊട്ടക്ഷൻ അതോറിറ്റിയുടെ സഹായത്തോടെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്. ദൃശ്യങ്ങളിൽ, പെൺകുട്ടികൾ കുട്ടിക്കൊപ്പം ഫ്ലാറ്റിന് പുറത്തുള്ള കോറിഡോറിൽ കളിക്കുന്നതായി കാണപ്പെടുന്നു. […]
Read more

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വീട്ടിൽ സൂക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ

മുംബെെ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിൽ സൂക്ഷിച്ചുവെച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മുംബൈയിലെ മാൽവാനിയിൽ നടന്ന സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിനിയായ സെലിമ ഖാത്തൂൻ (33) ആണ് കൊല്ലപ്പെട്ടത്. വീട്ടിൽ നിന്ന് ദിവസങ്ങളായി കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് സംശയം തോന്നിയ അയൽവാസികൾ ഭർത്താവ് ഷംസുദ്ദീൻ അബ്ദുൽ മത്തീനുമായി ഫോണിൽ ബന്ധപ്പെട്ടു. വീട്ടിൽ എലി ചത്തുകിടക്കുകയാണെന്നായിരുന്നു ഇയാളുടെ വിശദീകരണം. എന്നാൽ ദുർഗന്ധം അസഹനീയമായതോടെ അയൽവാസികൾ മാൽവാനി പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി വീടിന്റെ […]
Read more

മുഖ്യമന്ത്രി- പ്രധാനമന്ത്രി കൂടിക്കാഴ്ച; വ്യാജ ചിത്രം പ്രചരിപ്പിച്ച സിപിഎം അനുഭാവിക്കെതിരെ കേസ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതായി കാണിക്കുന്ന വ്യാജ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സിപിഎം അനുഭാവിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് അത്തോളി പോലീസാണ് കലാപാഹ്വാന കുറ്റം ചുമത്തി കേസ് എടുത്തത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പരാതിയെ തുടർന്നാണ് നടപടി സ്വീകരിച്ചത്. വ്യാജ ചിത്രം പ്രചരിപ്പിച്ചതിലൂടെ സമൂഹത്തിൽ തെറ്റായ വിവരം പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

നടൻ ടിനി ടോമിനെതിരെ പോലീസിൽ പരാതി നൽകി നടി അൻസിബ

കൊച്ചി: നടൻ ടിനി ടോമിനെതിരെ നടി അൻസിബ പോലീസിൽ പരാതി നൽകി. തനിക്കെതിരെ തുടർച്ചയായി സൈബർ ആക്രമണം നടത്തുകയും വർഗീയ പരാമർശങ്ങൾ നടത്തുകയും കുടുംബത്തെ വേട്ടയാടുകയും ചെയ്യുന്നുവെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇൻഫോ പാർക്ക് പോലീസിനാണ് അൻസിബ പരാതി നൽകിയത്. സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ താൻ ഉന്നയിച്ച അഭിപ്രായങ്ങൾ ടിനി ടോമിന് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും അതിന് പിന്നാലെ വ്യക്തിപരമായി ലക്ഷ്യമിട്ട് ആക്രമണം നടത്തുകയാണെന്നും അൻസിബ ആരോപിച്ചു. അൻസിബ തന്റെ ഡ്രൈവറെ മതം മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണം ടിനി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix